പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനം
കടലുണ്ടി ഗ്രാമ പഞ്ചായത്ത് മിനി സ്റേറഡിയം നവീകരിച്ച കടലുണ്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു.സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് വി അനുഷ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ശൈലജ ടീച്ചർ, വൈസ് പ്രസിഡണ്ട് സി കെ ശിവദാസൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടെങ്ങാട്ട് സജിത പൂക്കാടൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ജയപ്രകാശ്, ബൈജു ചന്ദ്രൻ ,ഒ.ദാമോദരൻ, കെ വി ഇസ്മായിൽ എന്നിവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സുഷമ ടി സ്വാഗതവും വാർഡ് മെമ്പർ വിമ്മി എറുകാട്ടിൽ നന്ദിയും പറഞ്ഞു.