ഓഡിറ്റ് റിപ്പോര്‍ട്ട് 2021-22

 

കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
കടലുണ്ടി ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2021-2022


കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്

ജില്ലാ ഓഡിറ്റ് കാര്യാലയം

കോഴിക്കോട്-673020


ഇ-മെയിൽ:  dokkd.ksad@kerala.gov.inഫോൺ :  0495-2371012

(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)

നമ്പർ:  കെ.എസ്.എ.കെ.കെ.ഡി/P1/226/23

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
കോഴിക്കോട്-673020
തീയ്യതി:  03/03/2023
ഇ-മെയിൽ:  dokkd.ksad@kerala.gov.in
ഫോൺ:  0495-2371012

ഡെപ്യൂട്ടി ഡയറക്ടര്‍


 

പ്രസിഡന്റ് (സെക്രട്ടറി മുഖേന)

കടലുണ്ടി ഗ്രാമപഞ്ചായത്ത്


 

സർ,

വിഷയം : കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.

    1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.

    ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .

   ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.

   റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.

വിശ്വസ്തതയോടെ,


 

ഡെപ്യൂട്ടി ഡയറക്ടര്‍


 

പകർപ്പ്:

1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്.
3) കാര്യാലയ പകര്‍പ്പ്.

നമ്പർ:  കെ.എസ്.എ.കെ.കെ.ഡി/P1/226/23

തീയ്യതി:  03/03/2023

കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.

   (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ്  13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ്  215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

   കോഴിക്കോട്  ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-04-2021 മുതൽ 31-03-2022 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
 

  ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   21 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ  എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.

   ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   21 അന്വേഷണക്കുറിപ്പുകൾ നൽകിയെങ്കിലും മറുപടി ലഭ്യമായിട്ടില്ല.

   സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.



(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:

പേര്ഉദ്യോഗപ്പേര്‌തീയതി (മുതൽ)തീയതി (വരെ)
ശ്രീ. രത്നസിംഗ് കെ.പി.ഡെപ്യൂട്ടി ഡയറക്ടര്‍31-01-202308-02-2023



ഓഡിറ്റിന് വിനിയോഗിച്ച സമയം :

തീയതി (മുതൽ)തീയതി (വരെ)
31-01-202308-02-2023



ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
 

ശ്രീ.ഹരി കെ.പി, ഓഡിറ്റ് ഓഫീസര്‍(ഹ.ഗ്രേ.)

ശ്രീമതി.പ്രസീതാ കുമാരി എം, ഓഡിറ്റ് ഓഫീസര്‍

ശ്രീമതി ധന്യ.കെ, സീനിയര്‍ ഗ്രേ‍ഡ് ഓഡിറ്റര്‍

ശ്രീ. ശ്രീജിത്ത് കെ.വി, ഓഡിറ്റര്‍

ശ്രീ. ബിബിന്‍ ഇ.സി, ഓഡിറ്റര്‍











 



(ബി)നിർവഹണാധികാരികൾ

പേര്ഔദ്യോഗിക പദവിതീയതി (മുതൽ)തീയതി (വരെ)
ശ്രീമതി.അനുഷ.വിപ്രസിഡന്റ്01-04-202131-03-2022
ശ്രീ.ഫാസില്‍ ഷാ.ഐസെക്രട്ടറി01-04-202131-03-2022



നിർവ്വഹണഉദ്യോഗസ്ഥർ

പേര്ഉദ്യോഗപ്പേര്തീയതി (മുതൽ)തീയതി (വരെ)
ശ്രീ.ജോഷി ജോസ്.സി.ജെഅസിസ്റ്റന്റ് സെക്രട്ടറി01-04-202131-03-2022
ശ്രീ.മനോജ് കുമാര്‍.എംഅസിസ്റ്റന്റ് എഞ്ചിനീയര്‍01-04-202131-03-2022
ശ്രീമതി.മോനിഷ.എംഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍01-04-202114-11-2021
ശ്രീമതി. ഭവ്യ കെഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍15-11-202131-03-2022
ശ്രീമതി.ഷീജ.എംവി.ഇ.ഒ01-04-202131-03-2022
ശ്രീ.വിജീഷ്.വിവി.ഇ.ഒ18-12-202131-03-2022
ശ്രീ.പ്രശാന്ത്.ആര്‍വി.ഇ.ഒ01-04-202101-10-2021
ശ്രീ.ആനന്ദ്.എംവെറ്റിനറി സര്‍ജന്‍01-04-202131-03-2022
ശ്രീമതി.അപര്‍ണ്ണ.കെ.എസ്കൃഷി ഓഫീസര്‍01-04-202131-03-2022
ശ്രീ.സത്യന്‍. കെഹെഡ് മാസ്റ്റര്‍01-04-202114-01-2022
ശ്രീ. ശ്രീജിത്ത് ആര്‍.ഹെഡ് മാസ്റ്റര്‍15-01-202224-02-2022
ശ്രീ.മനോജ് കുമാര്‍ഹെഡ് മാസ്റ്റര്‍25-02-202231-03-2022
ശ്രീ.അക്ബര്‍ ഷരീഫ്ഡെയറി എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍19-04-202131-03-2022
ശ്രീ.ശാന്തകുമാര്‍ഫിഷറീസ് ഇന്‍സ്പെക്ടര്‍01-04-202130-09-2021
ശ്രീ.സതീഷ് ബാബു കെഫിഷറീസ് ഇന്‍സ്പെക്ടര്‍01-10-202131-03-2022
ഡോ.യദുനന്ദനന്‍.കെ.പിമെഡിക്കല്‍ ഓഫീസര്‍( ആയുര്‍വ്വേദം)01-04-202131-03-2022
ഡോ.രൂപ ജിനദേവന്‍മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ)01-04-202131-03-2022
ഡോ.അരവിന്ദ് ജോഷിമെഡിക്കല്‍ ഓഫീസര്‍(എഫ്.എച്ച്.സി)01-04-202131-03-2022





ഉള്ളടക്കം

ക്രമ നംഭാഗം 1ഖണ്ഡിക നമ്പർ
1ബജറ്റ്1-1
2വാര്‍ഷിക കണക്കിലെ അപാകതകള്‍1-2
3സാമ്പത്തിക വിശകലനം1-3
4ഫണ്ട് വിനിയോഗം1-4
5പദ്ധതി അവലോകനം1-5
6ക്യാഷ് ബാലന്‍സ് പരിശോധന1-6
7സുലേഖ ചെലവു പത്രികയിലെ അപാകതകള്‍1-7
8വാടക കുടിശ്ശിക ഈടാക്കിയില്ല1-8
9ആവശ്യമായ കാര്‍പാര്‍ക്കിംഗ് ഇല്ലാതെ കെട്ടിട നമ്പര്‍ അനുവദിച്ചു1-9
10തൊഴില്‍ നികുതി അപാകതകള്‍1-10
11ആസ്ഥി ബാദ്ധ്യതാ നീക്കിയിരിപ്പ്1-11
12പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി - വിനിയോഗം ചട്ടങ്ങളുടെ ലംഘനം1-12
132020-21 – ഓഡിറ്റ് റിപ്പോര്‍ട്ട് തുടര്‍ നടപടി സ്വീകരിച്ചില്ല.1-13
14എസ്.സ്. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് - പദ്ധതി തുക തനതു ഫണ്ടില്‍ നീക്കിയിരിപ്പ്1-14
15മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ - വിതരണം ചെയ്യാതെ അവശേഷിക്കുന്നു1-15
16ശമ്പള പരിഷ്ക്കരണം - വീട്ട് വാടകബത്ത കുടിശ്ശികയായി അനുവദിച്ചു.1-16
17കോവിഡ് - ആര്‍.ആര്‍.ടി മാര്‍ക്ക് ഇന്ധന ചെലവ് പണമായി നല്‍കി1-17
18സമയപരിധി കഴിഞ്ഞ് ഇലക്ഷന്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കി .1-18
19വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പ്രൊജക്ടുകള്‍ നടപ്പിലാക്കി .1-19
20സ്ട്രീറ്റ് ലൈറ്റ് - പുതിയ ലൈന്‍ സ്ഥാപിക്കല്‍ - ഉടമ്പടി അപൂര്‍ണ്ണം1-20
21വിവിധ അങ്കണവാടികളില്‍ ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ - വാട്ടര്‍ അതോറിറ്റിക്ക് കുടിശ്ശിക നല്കല്‍ - കരാറില്ല1-21
22പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ - വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ല1-22
23സര്‍ക്കാറിലേക്ക് അടവാക്കാനുള്ള തുകകള്‍ യഥാസമയം അടവാക്കിയില്ല1-23
24ഇലക്ട്രോണിക് ത്രാസ് - യഥാസമയം സീല്‍ ചെയ്യുന്നില്ല1-24
25കന്നുകുട്ടി പരിപാലന പദ്ധതി -- വിനിയോഗ വിവരം ലഭ്യമല്ല .1-25
26ഗുണഭോക്താക്കള്‍ മരണപ്പെട്ടതിനു ശേഷവും പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നു .‍1-26
27ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക നടപടികള്‍ ഇല്ല1-27
28എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതില്‍ വീഴ്ച- പഞ്ചായത്ത് ഫണ്ടിന് നഷ്ടം1-28
29ഫുട്പാത്ത് പ്രവൃത്തിയില്‍ ക്രമക്കേട്-പഞ്ചായത്ത് ഫണ്ടിന് നഷ്ടം1-29
30ആസൂത്രണത്തിലെ പിഴവ്- റോഡ് തകര്‍ന്നു.1-30
31എര്‍ത്ത് വര്‍ക്കിന് ഫൗണ്ടേഷനുള്ള ഇനം നല്‍കി - പഞ്ചായത്ത് ഫണ്ടിന് നഷ്ടം1-31
32കോണ്‍ക്രീറ്റിന്റെ അളവ് കുറവ് ചെയ്തില്ല.1-32
33മരുന്നുകള്‍ പൂര്‍ണ്ണമായും ലഭിച്ചില്ല.1-33
34പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയില്ല1-34
35പെയിന്റിംഗ്- റിപ്പയറിന് പകരം ഫിനിഷിംഗിനുള്ള ഇനം നല്‍കി1-35
36കാലാവധി പിന്നിട്ട ഡെപ്പോസിറ്റുകള്‍ മുതല്‍ക്കൂട്ടിയില്ല1-36
ഭാഗം 2
1വാടക കുടിശ്ശിക ഈടാക്കിയില്ല2-1
ഭാഗം 3
1ശമ്പള പരിഷ്ക്കരണം - വീട്ട് വാടകബത്ത കുടിശ്ശികയായി അനുവദിച്ചു.3-1
2സമയപരിധി കഴിഞ്ഞ് ഇലക്ഷന്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കി .3-2
3ഗുണഭോക്താക്കള്‍ മരണപ്പെട്ടതിനു ശേഷവും പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നു .‍3-3
4ഫുട്പാത്ത് പ്രവൃത്തിയില്‍ ക്രമക്കേട്-പഞ്ചായത്ത് ഫണ്ടിന് നഷ്ടം3-4
5എര്‍ത്ത് വര്‍ക്കിന് ഫൗണ്ടേഷനുള്ള ഇനം നല്‍കി - പഞ്ചായത്ത് ഫണ്ടിന് നഷ്ടം3-5
6കോണ്‍ക്രീറ്റിന്റെ അളവ് കുറവ് ചെയ്തില്ല.3-6
ഭാഗം 4
1വാര്‍‍‍‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം
 
4-1
2സംയുക്തപ്രോജക്റ്റുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം
 
4-2
3നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍
 
4-3
4മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍
 
4-4
5വായ്പ / വായ്പാതിരിച്ചടവ്
 
4-5
6സ്ഥിരനിക്ഷേപം
 
4-6
7ഓഡിറ്റ് റിക്കവറി
 
4-7
8സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്
 
4-8
9ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം
 
4-9
10ഓഡിറ്റ് പ്രത്യവലോകനം
 
4-10
11തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍
 
4-11
അനുബന്ധം
1ഓഡിറ്റ് സാക്ഷ്യപത്രം
2ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഭാഗം -1
പൊതു അവലോകനം
1-1   ബജറ്റ്

        2021-22 വര്‍ഷത്തെ പുതുക്കിയ ബ‍ജറ്റ് 26.3.22 തിയ്യതിയിലെ 1/2 നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ചു. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

മുന്നിരിപ്പ്

81,08,066

വരവ്

18,91,82,197

ചെലവ്

19,72,90,263

നീക്കിയിരിപ്പ്

45,00,841


 

1-2   വാര്‍ഷിക കണക്കിലെ അപാകതകള്‍
  1. 2021-22 വര്‍ഷം മാര്‍ച്ച് മാസത്തെ തനതു ഫണ്ട് അക്കൗണ്ടിന്റെ റീകണ്‍സീലിയേഷന്‍ സ്റ്റേറ്റ്മെന്റ് ഓഡിറ്റിന് സമര്‍പ്പിച്ചിട്ടില്ല. ആയതിനാല്‍ അക്കൗണ്ട്സ് പ്രകാരമുള്ള നീക്കിയിരിപ്പ് പരിശോധിയ്ക്കാന്‍ സാധിച്ചിട്ടില്ല.

  2. ‍ബാലന്‍സ് ഷീറ്റിലെ B 15 ഷെഡ്യൂള്‍ പ്രകാരം വാടക അരിയര്‍ ഇനത്തില്‍ 1,15,460/- രൂപ ലഭിക്കാനുണ്ട്, എന്നാല്‍ രജിസ്റ്റര്‍ പ്രകാരം 67032/- രൂപയാണ് ലഭിക്കാനുള്ളത് .

  3. Institutions /Professionals /Traders എന്നിവയുടെ തൊഴില്‍ നികുതി വരവിന്റെ കൃത്യത പരിശോധിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ഡിമാന്റ് രജിസ്റ്ററില്‍ തയ്യാറാക്കി സൂക്ഷിച്ചിട്ടില്ല.

  4. വിവിധ സംയുക്ത പദ്ധതികള്‍ക്കായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ചത് 1069299/- രൂപയാണ് (വാര്‍ഷിക കണക്ക് RP 31 ഷെഡ്യൂള്‍ പ്രകാരം), എന്നാല്‍ സുലേഖയില്‍ നിന്നുള്ള ചെലവ് പത്രിക പ്രകാരം 1480504/- രൂപയ്കുള്ള പദ്ധതിയാണ് നടപ്പിലാക്കിയത് . ചെലവ് വിവരങ്ങള്‍ പൊരുത്തപ്പെടുന്നില്ല.

  5. കെ.യു.ആര്‍.ഡി.എഫ്.സി യില്‍ നിന്നു ലഭിച്ച വായ്പ/വായ്പയുടെ തിരിച്ചടവ് വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ല. അതിനാല്‍ വായ്പ തിരിച്ചടച്ചതിന്റെ കൃത്യത പരിശോധിക്കാനായില്ല.

  6. വാര്‍ഷിക കണക്ക് പ്രകാരം 340200199 Other Deposits Revenue എന്ന ശീര്‍ഷകത്തില്‍ 32829/- രൂപയുടെ നീക്കിയിരിപ്പ് അവശേഷിക്കുന്നുണ്ട്, എന്നാല്‍ രജിസ്റ്റര്‍ പ്രകാരമുള്ള നീക്കിയിരിപ്പ് 73171 /- രൂപയാണ് .

  7. അഡ്വാന്‍സ് രജിസ്റ്ററില്‍ വാര്‍ഷിക സംഗ്രഹം രേഖപ്പെടുത്തി, സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ല . RP -47 ഷെഡ്യൂളിലെ 460100103 എന്ന കോഡ് പ്രകാരം Temporary Advance for Official Purpose എന്ന ഇനത്തിനായി 10,12,482/- രൂപ അഡ്വാന്‍സ് ആയി അനുവദിച്ചിട്ടുണ്ട് ,എന്നാല്‍ രജിസ്റ്റര്‍ പ്രകാരം അനുവദിച്ചത് 980491 രൂപയാണ് .(മുന്നിരിപ്പ് 859724 + അഡ്വാന്‍സ് 980491 = 1840215) ആയതു പ്രകാരം അഡ്ജസ്റ്റ് ചെയ്യാനുള്ള അഡ്വാന്‍സ് തുക 18,40,215/- രൂപയാണ്, എന്നാല്‍ ബാലന്‍സ് ഷീറ്റിലെ B18 ഷെഡ്യൂള്‍ പ്രകാരം 11,55,362/- രൂപയാണ് അഡ്ജസ്റ്റ് ചെയ്യാനുള്ളത് .

  8. ഇന്‍വെസ്റ്റ്മെന്റ് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, എന്നിവയുടെ ഓഹരി ആയാണ് നിക്ഷേപം ഉള്ളത്. കാലപഴക്കം ചെന്ന ഓഹരിയുടെ സര്‍ട്ടിഫിക്കറ്റിന്റെ വിവരവും, വിശദാംശം രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും പരിശോധനയ്ക് ലഭ്യമായിട്ടില്ല.

  9. 2020-21 വര്‍ഷം സി.ജി.എസ്.ടി, എസ്.ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാറിലേക്ക് അടവാക്കാനുണ്ടായിരുന്ന 38,892/- രൂപ (19,446/-, 19,446/-) തന്‍വര്‍ഷവും അടവാക്കിയിട്ടില്ല അപാകതകള്‍ക്ക് വിശദീകരണം നല്‍കേണ്ടതാണ് .


 

1-3   സാമ്പത്തിക വിശകലനം
മുന്നിരിപ്പ്

2,54,08,713

വരവ്

12,22,94,165

ആകെ

14,77,02,878

ചെലവ്

10,81,61,154

നീക്കിയിരിപ്പ്

3,95,41,724


 

1-4   ഫണ്ട് വിനിയോഗം

ഫണ്ടിനം

വരവ്

ആകെ

ചെലവ്

നീക്കി
യരിപ്പ്

വികസന ഫണ്ട് – ജനറല്‍
(ACR പ്രകാരം)

27313534

27313534

26437183

876351

വികസന ഫണ്ട് – എസ്.സി.പി (ACR പ്രകാരം)

6062666

6062666

6062639

27

മെയിന്റനല്‍സ് ഗ്രാന്റ് -റോഡ്

(ACR പ്രകാരം)

17839471

17839471

15373058

2466413

മെയിന്റനന്‍സ് ഗ്രാന്റ് - നോണ്‍ റോഡ്(ACR പ്രകാരം)

7927682

7927682

5819134

2108548

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്
(ACR പ്രകാരം) (ടൈഡ്)
ട്രഷറി മുഖേന

6295768

6295768

1804551

4491217

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്
(ACR പ്രകാരം) (ടൈഡ്)
ബാങ്ക് മുഖേന

8442000

8442000

3236369

5205631

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്
(ACR പ്രകാരം) (അണ്‍ടൈഡ്) ട്രഷറി മുഖേന

2403022

2403022

399784

2003238

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്
(ACR പ്രകാരം) (അണ്‍ടൈഡ്) ബാങ്ക് മുഖേന

5628000

5628000

3414174

2213826


 

1-5   പദ്ധതി അവലോകനം

            ഓഡിറ്റ് വർഷം അംഗീകാരം ലഭിച്ച പദ്ധതികൾ നടപ്പാക്കിയതിന്റെ വിവരം താഴെ ചേർക്കുന്നു

അംഗീകാരം ലഭിച്ചത്

പദ്ധതി അടങ്കൽ

നടപ്പാക്കിയത്

പദ്ധതി ചെലവ്

ശതമാനം

247

120321634

197

77930057

91








 

1-6   ക്യാഷ് ബാലന്‍സ് പരിശോധന

    1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 03-02-2023 ന് സ്ഥാപന തലവന്റെ/ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ 1,19,776/- രൂപ ക്യാഷ് നീക്കിയിരിപ്പ് ബോധ്യപ്പെട്ടു.


 

1-7   സുലേഖ ചെലവു പത്രികയിലെ അപാകതകള്‍

          വിവിധ നിര്‍വ്വഹണ ഉദ്യാഗസ്ഥരുടെ പദ്ധതി നിര്‍വ്വഹണത്തിലെ മുഴുവന്‍ ചെലവു തുകകളും സുലേഖയില്‍ നിന്നുള്ള ചെലവു പത്രികയില്‍ ഉള്‍പ്പെട്ടിട്ടില്ല. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം.

പ്രോ ജക്ട് നമ്പര്‍

പ്രോജക്ട്

നിര്‍വ്വഹണം

അടങ്കല്‍

ചെലവ്

ഫണ്ട്

ബില്‍ നം./തീ.തുക
1

88/22

പി.എച്ച്.സി, ലാബ് ചെലവുകള്‍

മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി

178578

118426

മെയിന്റ നന്‍സ് ഗ്രാന്റ് നോണ്‍ റോഡ് .

82/15.09.21 –
83/15.09.21
165/22.11.21
312/15.02.22
313/15.02.22
465/25.03.22
474/26.03.22
14200
1380
1240
59805
20018
19655
2128
2

185/22

സ്ഥലം വാങ്ങല്‍ – എസ്.സി

വി.ഇ.ഒ

900000

225000

വികസന ഫണ്ട് എസ്.സി.പി

5400739160/ 03.12.21
5400518217/ 13.10.21
360000
3

184/22

ലൈഫ്. ഫേസ് II, ഭവന നിര്‍മ്മാണം

380000

380000

45/11.08.21225000

     അപാകതക്ക് വിശദീകരണം നല്‍കേണ്ടതും പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ചെലവു പത്രികയില്‍ ഉള്‍പ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ് .


 

1-8   വാടക കുടിശ്ശിക ഈടാക്കിയില്ല

    വാടക രജിസ്റ്റര്‍ പരിശോധിച്ചതില്‍ 2021-22 വര്‍ഷത്തില്‍ ആകെ 2 കെട്ടിടങ്ങളാണ് വാടകയ്ക്ക് കൊടുത്തിട്ടുള്ളത് (കെട്ടിട നമ്പര്‍ 11/484, 11/485). ഇതില്‍ 11/484 നമ്പര്‍ കെട്ടിടത്തില്‍ A, B, C, D, E എന്നീ മുറികളുണ്ട്. 2021-22 ല്‍ 11/484 D, 11/484 E എന്നിവ ഒഴിഞ്ഞ് കിടക്കുന്നു. വാടക രജിസ്റ്ററിലെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.




 

കെട്ടിട നമ്പര്‍

മാസ വാടക (2021-22)

വാടക പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നത്

വാടക ഡെപ്പോസിറ്റ്

2019-20

2021-22

11/484, 11/485

10998

 

65988

-

11/484 A

1200

 

3600

3100

11/484 B

1200

 

-

3100

11/484 C

1200

 

3600

3100

11/484 D

-

 

Vaccant

-

11/484 E

-

67032

Vaccant

-

ആകെ

 

67032

73188

 

    11/484 E നമ്പര്‍ മുറി വാടകയ്ക്ക് എടുത്തിരിക്കുന്ന ശ്രീമതി.ഷൈജ [W/O ഷാജിഷ്, വസന്തവിഹാര്‍, മണ്ണൂര്‍ (പി.ഒ) കുടിശ്ശികയായി 67032/- രൂപ പഞ്ചായത്തില്‍ അടവാക്കാനുണ്ട്. ഈ തുക അടവാക്കാനുള്ള റവന്യുറിക്കവറി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ കുടിശ്ശിക അടവാക്കിയിട്ടില്ല. 11/484, 11/485 നമ്പര്‍ മുറികള്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ശ്രീമതി.നിതി പറമ്പില്‍, മണ്ണൂര്‍ (പി.ഒ) കുടിശ്ശികയായി 65988/- രൂപയും, 11/484 A നമ്പര്‍ മുറി വാടക കുടിശ്ശികയായി 3600/- രൂപയും, 11/484 C നമ്പര്‍ മുറി വാടക കുടിശ്ശികയായി 3600/- രൂപയും പഞ്ചായത്തില്‍ അടവാക്കാനുണ്ട്, വാടക കുടിശ്ശികയായി 140,220/- രൂപ, ജി. എസ്. ടി, പ്രളയ സെസ്സ്, പിഴ എന്നിവ ഈടാക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.

    11/484 A, 11/484 B, 11/484 C എന്നീ കെട്ടിടങ്ങള്‍ക്ക് മാസം 1200/- രൂപ നിരക്കിലാണ് വാടക ഈടാക്കുന്നത്, 2017-18 ന് ശേഷം വാടക വര്‍ദ്ധനവ് വരുത്തിയിട്ടില്ല

    വാടക ഡെപ്പോസിറ്റ് പരിശോധിച്ചതില്‍ 11/484 A, 11/484 B, 11/484 C എന്നീ മുറികള്‍ക്ക് 3100 രുപ നിരക്കില്‍ 9300 രൂപ ഈടാക്കിയിട്ടുണ്ട്, മറ്റ് കെട്ടിടങ്ങള്‍ക്ക് വാടക ഡെപ്പോസിറ്റ് ഈടാക്കിയിട്ടില്ല, കെട്ടിടങ്ങള്‍ക്ക് വാടക ഡെപ്പോസിറ്റ് ഈടാക്കാത്തതിനാല്‍ വാടക കുടിശ്ശിക വരുത്തിയവരില്‍ നിന്ന് വാടക ഈടാക്കാനും സാധിക്കില്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള നിബന്ധനകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച് ബൈലോ പഞ്ചായത്ത് തയ്യാറാക്കിയിട്ടില്ല. ബൈലോ തയ്യാറാക്കി അത് പ്രകാരം വാടക കരാര്‍ തയ്യാറക്കേണ്ടതും വാടക ഡെപ്പോസിറ്റ് ഈടാക്കേണ്ടതുമാണ്.

    11/484 D, 11/484 E നമ്പര്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്നില്ല. ആയതിനാല്‍ ഈ ഇനത്തില്‍ പ‍‍ഞ്ചായത്തിന് ലഭിക്കേണ്ട വരുമാനത്തില്‍ നഷ്ടം സംഭവിക്കുന്നു. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


 

1-9   ആവശ്യമായ കാര്‍പാര്‍ക്കിംഗ് ഇല്ലാതെ കെട്ടിട നമ്പര്‍ അനുവദിച്ചു

    കെട്ടിട നിര്‍മ്മാണ ലൈസന്‍സിനുള്ള വിവിധ അപേക്ഷ ഫയലുകള്‍ പരിശോധിച്ചതിലും 07.02.2023 ല്‍ ഓഡിറ്റ് ടീം സ്ഥല പരിശോധന നടത്തിയതിലും, കണ്ടെത്തിയ അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു
1. കെട്ടിട നമ്പര്‍ 9/268 A, A1, A2, A3, A4

    ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 9 ല്‍ വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. പ്രശോഭ് കെ & പ്രസാദ് കെ എന്നിവര്‍ക്ക് എ2-ബി.എ(209334)/2019 തിയ്യതി 01.07.19 നമ്പര്‍ പ്രകാരം പെര്‍മിറ്റ് അനുവദിച്ചിരുന്നു. പ്രസ്തുത പെര്‍മിറ്റ് അപേക്ഷ പ്രകാരം 167.03 m2 വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിനാണ് പെര്‍മിറ്റ് അനുവദിച്ചത്. 1170 രൂപ പെര്‍മിറ്റ് ഫീസ് ഈടാക്കിയിട്ടുണ്ട്. തുടര്‍ന്ന് 2021-22 പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ നമ്പര്‍ അനുവദിച്ചതായി കാണുന്നു. (കെട്ടിട നമ്പര്‍ 9/268 A, A1, A2, A3, A4) നമ്പറിംങിന്റെ ഫയലില്‍ കെട്ടിട ഉടമ സമര്‍പ്പിച്ച പ്ലാനില്‍ പ്രസ്തുത സ്ഥലത്ത് 190.37 ച.മീ വാണിജ്യ‍ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. അധികമായി നിര്‍മ്മിച്ച ഭാഗം ക്രമവത്കരിക്കരിച്ചിട്ടില്ല.

    പെര്‍മിറ്റില്‍ കാണിച്ച കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സ്ഥാപനങ്ങള്‍ കെട്ടിയെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി കണ്ടു, കംപ്ലീഷന്‍ പ്ലാന്‍ പ്രകാരം 2 കാര്‍പാര്‍ക്കിംഗ് നല്കിയിരിക്കുന്നത് കെട്ടിടത്തിന് മുന്‍വശത്തും 1 കാര്‍പാര്‍ക്കിംഗ് വടക്ക് വശത്തുമാണ്, എന്നാല്‍ പ്ലാന്‍ പ്രകാരം കെട്ടിടത്തിന് അകത്ത് നിര്‍മ്മിച്ച സ്റ്റെയര്‍ പൊളിച്ച് മാറ്റി ഇവിടം കടമുറി ആയി ഉപയോഗിക്കുന്നു, വടക്ക് വശത്തുള്ള കാര്‍പാര്‍ക്കിംഗ് സ്ഥലത്ത് സ്റ്റെയര്‍ നിര്‍മിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ക്കിങ്ങ് പ്രായോഗികമല്ല, നാളിതുവരെയും കെട്ടിടത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. നിലവില്‍ 190.37 ച.മീ വാണിജ്യ‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത് അധിക നിര്‍മ്മാണം കൃമവത്കരിച്ച് 200 ച.മീ മുകളിലുള്ള വാണിജ്യ‍ കെട്ടിടം ആയി നികൂതി നിര്‍ണ്ണയിക്കേണ്ടതും കുറവു വന്ന കാര്‍പാര്‍ക്കിംഗിന് നിയമാനുസൃത ഫൈന്‍ ഈടാക്കേണ്ടതുമാണ്.

2. കെട്ടിട നമ്പര്‍ 3/278 A1, A2, A3, A4,A5,A6,A7, A8

    ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 3 ല്‍ വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ.അബ്ദുള്‍ മജീദ് സൂപ്പിത്തൊടി എന്നിവര്‍ക്ക് എ2-ബി.എ(250808)/2022 തിയ്യതി 30.07.22 നമ്പര്‍ പ്രകാരം പെര്‍മിറ്റ് അനുവദിച്ചിരുന്നു. പ്രസ്തുത പെര്‍മിറ്റ് അപേക്ഷ പ്രകാരം 223 m2 വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിനാണ് പെര്‍മിറ്റ് അനുവദിച്ചത്. 4460 രൂപ ഫീസ് ഈടാക്കിയിട്ടുണ്ട്. തുടര്‍ന്ന് 2021-22 പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചു. (കെട്ടിട നമ്പര്‍ 3/278 A1, A2, A3, A4,A5,A6,A7, A8) നമ്പറിംങിന്റെ ഫയലില്‍ കെട്ടിട ഉടമ സമര്‍പ്പിച്ച പ്ലാനില്‍ പ്രസ്തുത സ്ഥലത്ത് 223 m2 ച.മീ വാണിജ്യ‍ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. അധികമായി നിര്‍മ്മിച്ച ഭാഗം ക്രമവത്കരിച്ചിട്ടില്ല.

പെര്‍മിറ്റില്‍ കാണിച്ച കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സ്ഥാപനങ്ങള്‍ കെട്ടിയെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി നേരില്‍ പരിശോധിച്ചതില്‍ കണ്ടു, റെഗുലറൈസേഷന്‍‍ പ്ലാന്‍ പ്രകാരം 2 കാര്‍പാര്‍ക്കിംഗ് നല്കിയിരിക്കുന്നത് കെട്ടിടത്തിന് മുന്‍വശത്തും 1 കാര്‍പാര്‍ക്കിംഗ് നല്കിയിരിക്കുന്നത് കെട്ടിടത്തിന് അകത്തായിട്ടാണ്, ഇവിടേക്ക് പ്രവേശിക്കുന്നതിനായി റാംമ്പും നല്‍കിയതായി കാണിച്ചിരിക്കുന്നു. സ്ഥല പരിശോധനയില്‍ പെര്‍മിറ്റില്‍ കാണിച്ച പാര്‍ക്കിംഗ് സ്ഥലത്ത് പ്രവേശിക്കുന്നതിനായി റാംമ്പ് നല്‍കിയിട്ടില്ല, കിണര്‍ ഗ്രില്‍ ഇട്ട് സംരക്ഷച്ചിട്ടുണ്ട് എന്നാല്‍ ഇവിടെ നിന്ന് അതിരുകളിലേക്ക് കാണിച്ചിരിക്കുന്ന അളവുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ബൈക്ക് പാര്‍ക്കിംഗ് പ്രായോഗികമല്ല.

3. കെട്ടിട നമ്പര്‍ 13/376, 376 A, B, C, D, E

    ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍ വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. ജയരാജന്‍, ശരദ വടക്കേപാടത്തില്‍ എന്നിവര്‍ക്ക് എ2-ബി.എല്‍ (169)/17 തിയ്യതി 12.12.2017 നമ്പര്‍ പ്രകാരം പെര്‍മിറ്റ് അനുവദിച്ചിരുന്നു. പ്രസ്തുത പെര്‍മിറ്റ് അപേക്ഷ പ്രകാരം 143.9 m2 വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിനാണ് പെര്‍മിറ്റ് അനുവദിച്ചത്. 1015 രൂപ ഫീസ് ഈടാക്കിയിട്ടുണ്ട്. തുടര്‍ന്ന് 2021-22 പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചു. (കെട്ടിട നമ്പര്‍ 13/376, 376 A, B, C, D, E) നമ്പറിംങിന്റെ ഫയലില്‍ കെട്ടിട ഉടമ സമര്‍പ്പിച്ച പ്ലാനില്‍ പ്രസ്തുത സ്ഥലത്ത് 241.07 m2 വാണിജ്യ‍ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. അധിക നിര്‍മ്മാണം ക്രമവത്കരിച്ചിട്ടില്ല.

     കംപ്ലീഷന്‍ പ്ലാനില്‍ കാണിച്ച കാര്‍ പാര്‍ക്കിംഗ്‍ പ്രകാരം 2 കാര്‍പാര്‍ക്കിംഗ് നല്കിയിരിക്കുന്നത് കെട്ടിടത്തിന് മുന്‍വശത്താണ്. സ്ഥല പരിശോധനയില്‍ കംപ്ലീഷന്‍ പ്ലാനില്‍‍ കാണിച്ച പാര്‍ക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല, റോഡ് 60 cm ഉയര്‍ന്ന നിലയിലാണ്. കെട്ടിടത്തില്‍ അധികനിര്‍മ്മാണം നടത്തിയിട്ടുണ്ട്. ആയതിനാല്‍ പാര്‍ക്കിംഗ് പ്രായോഗികമല്ല. നാളിതുവരെയും കെട്ടിടങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.

    അപാകത സൂചിപ്പിച്ച് നല്‍കിയ അന്വേഷണക്കുറിപ്പിന് (എന്‍ക്വയറി നം-21/2021-22 തിയ്യതി 08.02.2023) മറുപടി ലഭ്യമാക്കിയിട്ടില്ല. കെട്ടിടങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്, അധിക നിര്‍മ്മാണം കൃമവത്കരിക്കേണ്ടതും കുറവ് വന്ന കാര്‍പാര്‍ക്കിംഗിന് നിയമാനുസൃത ഫൈന്‍ ഈടാക്കേണ്ടതുമാണ്. മേല്‍ അപാകതകള്‍ക്ക് വിശദീകരണം നല്‍കേണ്ടതും തുടര്‍ നടപടികള്‍ സ്വീകരിച്ച് ഓഡിറ്റിനെ അറിയിക്കേണ്ടതുമാണ്.


 

1-10   തൊഴില്‍ നികുതി അപാകതകള്‍

    ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ തൊഴില്‍, വ്യപാരം, വ്യവസായം, മറ്റ് വരുമാനമാര്‍ഗ്ഗങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ഉള്‍പ്പടെ തൊഴില്‍ നികുതി ഒടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ മുഴുവന്‍ നികുതി പരിധിക്കുള്ളില്‍ വന്നുവെന്ന് സ്ഥാപനം ഉറപ്പു വരുത്തിയിട്ടില്ല. തൊഴില്‍ നികുതി ഡിമാന്റ് ചെയ്യുന്നതിലുള്ള നടപടിക്രമങ്ങളിലെ വീഴ്ച ഇത് വ്യക്തമാക്കുന്നു.

    1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം, വകുപ്പ് 204, 1996 ലെ കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി) ചട്ടങ്ങളിലെ ചട്ടം. 4 എന്നിവ പ്രകാരം ഓരോ അര്‍ദ്ധ വര്‍ഷവും തുടര്‍ച്ചയായോ പലപ്പോഴായോ, 60 ദിവസം ജോലി/തൊഴില്‍ ചെയ്തിട്ടുണ്ടെങ്കില്‍ നികുതിക്ക് വിധേയനാകുന്നതാണ്.

1.) എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ തൊഴില്‍ നികുതി റിട്ടേണ്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്നില്ല.

    തൊഴില്‍ നികുതി ഡിമാന്റ് രജിസ്റ്റര്‍, തൊഴില്‍ നികുതി റിട്ടേണ്‍ എന്നിവ പരിശോധിച്ചതില്‍ സ്ഥാപനങ്ങള്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കുകയും അതില്‍ 101 സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍നികുതി റിട്ടേണ്‍ സ്ഥാപന മേധാവികള്‍ സമര്‍പ്പിക്കുകയും തൊഴില്‍ നികുതി പഞ്ചായത്തില്‍ ഒടുക്കുകയും ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍ നികുതി റിട്ടേണ്‍ സ്ഥാപന ഉടമകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതായി കാണുന്നില്ല.

2021-22 ഒന്നാം അര്‍ദ്ധ വര്‍ഷം.

    1. ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ ചാലിയം

2021-22 രണ്ടാം അര്‍ദ്ധ വര്‍ഷം.

    1. സരസ്വതി വിദ്യാനികേതന്‍, മണ്ണൂര്‍

    2. Top taste Hotel

    3. Walk on enterprises

    4. Baypore Light House

    ജീവനക്കാരുടെ വരുമാനം സബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് ഫോറം ഒന്നില്‍ നോട്ടീസ് നല്കുകയോ സ്ഥാപന ഉടമകള്‍ റിട്ടേണ്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ഇതുകൊണ്ട് തന്നെ ഈ ജീവനക്കാര്‍ തൊഴില്‍ നികുതിപരിധിയില്‍ നിന്നും ഒഴിവായിപ്പോയിട്ടുണ്ട്. ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

2.) മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയ കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല
ഓഡിറ്റ് വര്‍ഷം ഗ്രാമപഞ്ചായത്തില്‍ വിവിധ മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയ താഴെ പറയുന്ന കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കിയതായി കാണുന്നില്ല.

ക്രമ നമ്പര്‍

കരാറുകാരന്റെ പേര്

1

മഗിനേഷ്. പി

2

ജിജില്‍. ഇ

3

ബാബു. എ. കെ.

4

ദിലീപ് കുമാര്‍ പി. എം.

5

അബ്ദുല്‍ മന്‍സൂര്‍. എം

6

ഹരീഷ് കുമാര്‍. വി. കെ

7

മുഹമ്മദ്കുട്ടി. പി.

8

രവീന്ദ്രന്‍. ജി

9

മുഹമ്മദ് ഇസ്മയില്‍. എ. കെ

10

അഞ്ചല്‍. പി

11

സദ്ദദ്. പി.

12

സുധര്‍ശന്‍. എന്‍

13

ഗണേശന്‍. എന്‍

14

നിതാഷ്. കെ. പി

15

വിഷ്ണു ബാബു

16

ദനീഷ്. എസ്. എം

17

വിശ്വനാഥന്‍. ഒ

18

ലിജു എം.

19

മുകുന്ദന്‍ കെ.

20

റഫീഖ് റഹ്മാന്‍ പി. ടി.

21

സുരേന്ദ്രന്‍ പി.

    ഓഡിറ്റ് കാലയളവില്‍ മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍‍ തൊഴില്‍ നികുതി അടച്ചതിന്റെ രേഖ ഹാജരാക്കിയിട്ടില്ലാത്ത എല്ലാ കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കേണ്ടതാണ്.

(3) ബില്‍ഡിംഗ് സൂപ്പര്‍വെെസര്‍മാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല.

    2021-22 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തില്‍ ബില്‍ഡിംഗ് പ്ലാനുകളില്‍ സൂപ്പര്‍വിഷന്‍ നടത്തിയ എല്‍.ബി.എസ് മാരില്‍ നിന്നും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കിയതായി കാണുന്നില്ല. വരുമാനം സബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് ഫോറം ഒന്നില്‍ നോട്ടീസ് നല്കുകയോ ബില്‍ഡിംഗ് സൂപ്പര്‍വെെസര്‍മാര്‍‍ റിട്ടേണ്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ഇതുകൊണ്ട് തന്നെ ഈ ജീവനക്കാര്‍ തൊഴില്‍ നികുതി പരിധിയില്‍ നിന്നും ഒഴിവായിപ്പോയിട്ടുണ്ട്.

(4) ട്രേഡേഴ്സ് / പ്രൊഫഷണല്‍സ് / ഇന്‍സ്റ്റിറ്റ്യുഷന്‍സ് എന്നിവയുടെ ഡി.സി.ബി തയ്യാറാക്കി സൂക്ഷിക്കുന്നില്ല.

    വാര്‍ഷിക കണക്ക് പ്രകാരം ട്രേഡേഴ്സ് / പ്രൊഫഷണല്‍സ് / ഇന്‍സ്റ്റിറ്റ്യുഷന്‍സ് എന്നിവയുടെ വരവ് 743,010 /- രൂപയാണ് എന്നാല്‍‍‍‍ തൊഴില്‍ നികുതി ഈടാക്കേണ്ട ട്രേഡേഴ്സ് / പ്രൊഫഷണല്‍സ് / ഇന്‍സ്റ്റിറ്റ്യുഷന്‍സ് എന്നിവയുടെ ‍‍ഡിമാന്റ് രജിസ്റ്റര്‍, ഡി.സി.ബി തയ്യാറാക്കി സൂക്ഷിക്കാത്തതിനാല്‍ വരവ് കൃത്യത പരിശോധിക്കാന്‍ സാധിച്ചില്ല. തൊഴില്‍ നികുതി ‍‍ഡിമാന്റ് രജിസ്റ്റര്‍, ട്രേഡേഴ്സ് / പ്രൊഫഷണല്‍സ് / ഇന്‍സ്റ്റിറ്റ്യുഷന്‍സ് ഡി.സി.ബി എന്നിവ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.

(5) ഫീല്‍ഡ് പരിശോധന നടത്തി ലൈസന്‍സ് / തൊഴില്‍ നികുതി അടവാക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടില്ല.

    സഞ്ചയ അസസ്‍മെന്റ്, ഡിമാന്റ് എന്നിവ പ്രകാരം ഓഡിറ്റ് വര്‍ഷം വരെ 3673‍ കെട്ടിടങ്ങള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് നികുതി നിര്‍ണ്ണയിക്കപ്പെട്ടവയാണ്. ലൈസന്‍സ് രജിസ്റ്റര്‍ പ്രകാരം 860 വാണിജ്യ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി 656 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയും തൊഴില്‍ നികുതി ഈടാക്കുകയും ചെയ്തിട്ടുണ്ട് 139 വാണിജ്യ കെട്ടിടങ്ങള്‍ക്ക് വേക്കന്‍സി റെമിഷന്‍ അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 2674 കെട്ടിടങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത നിലനില്കുന്നു. വാണിജ്യ / വ്യവസായ കെട്ടിടങ്ങളുടെ ലിസ്റ്റ് എടുത്ത് കൃത്യമായ ഇടവേളകളില്‍ ഫീല്‍ഡ് പരിശോധന നടത്തി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളെയും ലൈസന്‍സ്, തൊഴില്‍ നികുതി പരിധിയില്‍ കൊണ്ടു വരേണ്ടതാണ് .

    മുന്‍ വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള മേല്‍ സ്ഥാപനങ്ങള്‍, മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയ കരാറുകാര്‍, റേഷന്‍ കടകള്‍‍ എന്നിവരില്‍ നിന്ന‍‍ും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കാന്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെയും തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല. തൊഴില്‍ നികുതി രജിസ്റ്ററില്‍ കരാറുകാര്‍, റേഷന്‍ കടകള്‍ എന്നിവരെ ഉള്‍പ്പെടുത്തി കാണുന്നില്ല. അപാകത സൂചിപ്പിച്ച് നല്‍കിയ അന്വേഷണക്കുറിപ്പിന് (എന്‍ക്വയറി നം-19/21-22 തിയ്യതി 08.02.2023) മറുപടി ലഭ്യമാക്കിയിട്ടില്ല. തൊഴില്‍നികുതി ഒടുക്കാന്‍ ബാധ്യസ്ഥമായ സ്ഥാപനങ്ങള്‍, തൊഴിലാളികള്‍, വരുമാനദായകര്‍ എന്നിവരില്‍ നിന്ന‍‍ും തൊഴില്‍ നികുതി ഈടാക്കി വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.


 

1-11   ആസ്ഥി ബാദ്ധ്യതാ നീക്കിയിരിപ്പ്

            തന്‍വര്‍ഷം ബാദ്ധ്യത ഇല്ലെങ്കിലും തനത് ഫണ്ടിന്റെ മിച്ചം നാമമാത്രം ആണെന്ന് 2021-22 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് സാക്ഷ്യപ്പെടുത്തുന്നു. ആയതു പ്രകാരം തനതുഫണ്ടില്‍ 53,24,597/- രൂപ മാത്രമേ മിച്ചമുള്ളൂ .

        നിലവിലെ ലിക്വിഡിറ്റി കൂടിയ ആസ്തി, ബാധ്യതാ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

2021-22

ബാദ്ധ്യത

ആസ്തി

ബാലന്‍സ് ഷീറ്റ് ഷെഡ്യൂള്‍ നം

തുക

ബാലന്‍സ് ഷീറ്റ് ഷെഡ്യൂള്‍ നം

തുക

B4-പ്രത്യേക കാര്യങ്ങള്‍ക്ക്

27025945

B12

3500

B5

8155680

B14

24030

B7

1932988

B15

4943753

B9

3523159

B17

39541724

 

 

B18

1449362

ആകെ

40637772

 

45962369

        നിലവില്‍ തനതുഫണ്ടിലെ 53,24,597/- രൂപയുടെ നീക്കിയിരിപ്പ് ആണുള്ളത്.‍ ആയത് വര്‍ദ്ധിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ ഭരണസമിതി/ ഉദ്യോഗസ്ഥ തലത്തില്‍ ഊര്‍ജ്ജിത ശ്രമം കൈക്കൊള്ളേണ്ടതാണ് .തനതുവരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഫീല്‍ഡ് തലത്തില്‍ പരിശോധന നടത്തി കെട്ടിട നിര്‍മ്മാണം, ക്രമവല്‍കരണം, കെട്ടിടങ്ങളുടെ ഉപയോഗ ക്രമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലവും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, തൊഴില്‍ നികുതി യഥാസമയം അടവാക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും പഞ്ചായത്തിന് ലഭിക്കേണ്ടതായ എല്ലാ നികുതി/നികുതിയേതര വരവുകളും യഥാസമയം പഞ്ചായത്തില്‍ വരവ് വെക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ‍നടപടികള്‍ കൈക്കൊള്ളേണ്ടതാണ് .


 

1-12   പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി - വിനിയോഗം ചട്ടങ്ങളുടെ ലംഘനം

            2003 ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തില്‍ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുണ്ട്. കടലുണ്ടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 28.3.2020 നാണ് അക്കൗണ്ട് ആരംഭിച്ചത്. പ്രസ്തുത ബാങ്കില്‍ 14.9.2022 നുള്ള നീക്കിയിരിപ്പ് ബാങ്ക് പാസ്ബുക്കു പ്രകാരം 28949/- രൂപയാണ്. ചട്ടം 3(4) പ്രകാരം നിധിയുടെ വരവു ചെലവുകള്‍ കൈകാര്യംചെയ്യുന്നതിന് ഒരു ദേശസാല്‍കൃത ബാങ്കിലോ സഹകരണ ബാങ്കിലോ സെക്രട്ടറിയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് സൂക്ഷിക്കാനാണ് നിര്‍ദ്ദേശമുള്ളത്. എന്നാല്‍ പഞ്ചായത്തില്‍ പ്രസി‍ഡന്റിന്റെ പേരില്‍ മാത്രമായി ഒരു സിംഗിള്‍ അക്കൗണ്ടാണ് ആരംഭിച്ചത്.

            മേല്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടില്‍ 28.3.2020 മുതല്‍ 14.9.2022 വരെയുള്ള തിയ്യതികളില്‍ 264965/- രൂപയുടെ വരവും 236016/- രൂപയുടെ ചെലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവക്ക് ആധാരമായ രേഖകളൊന്നും പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടില്ല. ദുരിതാശ്വാസ നിധി ചട്ടങ്ങളിലെ ചട്ടം 3 അനുസരിച്ച് പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാരോഗങ്ങള്‍ എന്നിവ മൂലം ദുരിതമനുഭിക്കുന്നവരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താമസിക്കുന്നവരും നിര്‍ധനരുമായ വ്യക്തികള്‍ക്ക് അവരുടെ ദുരിത നിവാരണാര്‍ഥം അടിയന്തിര ധനസഹായം നല്‍കുന്നതിനാണ് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി ഉപയോഗിക്കേണ്ടത്. എന്നാല്‍ ബാങ്ക് ചെക്കിന്റെ കൗണ്ടര്‍ഫോയിലും ബാങ്ക് പാസ്ബുക്കിലെ രേഖപ്പെടുത്തലും പരിശോധിച്ചതില്‍ കാദംബരി ജനകീയ ഹോട്ടലിനും കുടുംബശ്രീ ഓണച്ചന്തക്കും യഥാക്രമം 10.11.2020 ന് 28095/- രൂപയും 12.9.2022 ന് 10000/- രൂപയും അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചു നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള തുകകളില്‍ ഭൂരിഭാഗവും സെല്‍ഫ് ചെക്ക് മുഖേനയാണ് പിന്‍ വലിച്ചത്. എന്നാല്‍ ഇവയുടെ ചെലവു വിവരങ്ങളൊന്നും ഓഡിറ്റിന് ഹാജരാക്കിയിട്ടില്ല. ധനസഹായത്തിന് ലഭിച്ച അപേക്ഷകളും ആയതിന്റെ വൗച്ചറുകളും പരിശോധനക്ക് ലഭ്യമാക്കിയിട്ടില്ല. അതേപോലെ ദുരിതാശ്വാസനിധിയിലേക്ക് 28.3.2020 മുതല്‍ 14.9.2022 വരെയുള്ള വിവിധ തിയ്യതികളിലായി ‍ 100/- രൂപ മുതല്‍ 50000/- വരെ നിധിയിലേക്ക് സംഭാവന ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംഭാവന സ്വീകരിച്ചതു സംബന്ധിച്ച് വരവു രജിസ്റ്ററോ രശീതി ബുക്കുകളോ ഓഡിറ്റിന് ഹാജരാക്കിയിട്ടില്ല. ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനും നിധിയില്‍ നിന്നുള്ള ധനസഹായത്തിന് ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുന്നതിനും തീരുമാനം എടുക്കുന്നതിനുമായി പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തങ്ങള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗവും സെക്രട്ടറിയും അടങ്ങുന്ന പഞ്ചായത്തിന്റെ ഒരു സബ്കമ്മിറ്റി ഉണ്ടായിരിക്കേണ്ടതും പ്രസിഡണ്ട് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും ആയിരിക്കേണ്ടതുമാണ്. എന്നാല്‍ പഞ്ചായത്തില്‍ അത്തരത്തിലുള്ള ഒരു സബ് കമ്മിറ്റി രൂപീകരിച്ചിട്ടില്ല.

ചട്ടം 3(5) അനുസരിച്ച് നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് സെക്രട്ടറി അല്ലെങ്കില്‍ പഞ്ചായത്ത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഒപ്പിട്ട രശീതി നല്‍കേണ്ടതാണ്. ചട്ടം 5(1) പ്രകാരം ക്യാഷ് ബുക്ക്, 5(2) പ്രകാരം ധനസഹായമായി ലഭിച്ച അപേക്ഷകളുടെ വിവരവും അനുവദിച്ച ധനസഹായത്തിന്റെ വിവരവും രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്ററും സബ്കമ്മിറ്റിയുടെ യോഗനടപടികളുടെ മിനിറ്റ്സ് രേഖപ്പെടുത്താന്‍ ഒരു മിനിറ്റ്സ് പുസ്തകവും പഞ്ചായത്തില്‍ സൂക്ഷിക്കേണ്ടതാണ്. 30.10.2004 ലെ സ.ഉ.(സാധ) നം. 3803/04/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവില്‍ ഇവയുടെ മാതൃക ലഭ്യമാക്കിയിട്ടുണ്ട്. അതേ പോലെ നിധിയില്‍ നിന്ന് ധനസഹായത്തിനായി അപേക്ഷിച്ചവരുടെയും സംഭാവന ലഭിച്ചവരുടെയും നിധിയിലേക്ക് സംഭാവന നല്‍കിയവരുടെയും പേരു വിവരങ്ങളും തുകയും മറ്റു കണക്കുകളുടെയും വിവരങ്ങള്‍ ഗ്രാമസഭകളില്‍ അറിയിക്കേണ്ടതാണ്. എന്നാല്‍ മേല്‍ പറഞ്ഞ നടപടികളൊന്നും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചക്കും സെക്രട്ടറിയുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കാതിരുന്നതിനും വിശദീകരണം ലഭ്യമാക്കേണ്ടതാണ്.








 


 

1-13   2020-21 – ഓഡിറ്റ് റിപ്പോര്‍ട്ട് തുടര്‍ നടപടി സ്വീകരിച്ചില്ല.

        2020-21 വര്‍ഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കെ.എസ്.എ.കെ.കെ.ഡി. പി.3/252/22 തി. 14.02.2022 പ്രകാരമുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് 14.02.2022 ന് തന്നെ ഗ്രാമപഞ്ചായത്തിന് എയിംസ് മുഖേന നല്‍കിയിട്ടുണ്ട്. ഇത് പഞ്ചായത്തിലെ എ3 സെക്ഷന്‍ 22.02.2022 ന് 1684/22 നമ്പറില്‍ കെെപ്പറ്റിയിട്ടുണ്ട്.

            ഓഡിറ്റ് റിപ്പോര്‍ട്ട് കെെപ്പറ്റിയാലുടന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ ഉത്തരവാദിയായ വ്യക്തികള്‍ക്ക് പ്രസ്തുത പരാമര്‍ശത്തിന്റെ പകര്‍പ്പ് സഹിതം വിവരം അറിയിക്കേണ്ടതാണ്. റിപ്പോര്‍ട്ട് കെെപ്പറ്റി 2 മാസത്തിനകം ഓഡിറ്റ് തടസ്സം/പരാമര്‍ശം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും അത് സംബന്ധിച്ച റിപ്പോര്‍ട്ട് ഓഡിറ്റിനെ അറിയിക്കേണ്ടതുമാണ്. ഫയല്‍ പരിശോധിച്ചതില്‍ താഴെ കൊടുത്ത അപാകത കാണുന്നു.

1.ഗ്രാമപഞ്ചായത്തില്‍ റിപ്പോര്‍ട്ട് കെെപ്പറ്റിയത് 22.02.2022 നാണ്. എന്നാല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ഉത്തരവാദിയായ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത് 4.4.2022 നാണ്. അതായത് റിപ്പോര്‍ട്ട് കെെപ്പറ്റി ഒന്നര മാസം കഴിഞ്ഞിട്ട്. 2 മാസത്തിനകം മറുപടി സമര്‍പ്പിക്കേണ്ടതാണെങ്കിലും അത് ആവശ്യപ്പെട്ട് പഞ്ചായത്ത് നടപടി സ്വീകരിച്ചത് ഒന്നര മാസം കഴിഞ്ഞാണ് എന്നത് ഗുരുതരമായ വീഴ്ചയാണ്.

2. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ക്ക് യാതൊരു നടപടിയും ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. 2021-22 ഓഡിറ്റ് തിയ്യതി വരെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്ന് മറുപടി കെെപ്പറ്റി ആയത് ഭരണസമിതി മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത്, ആക്ഷന്‍ ടേണ്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. 2020-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് കെെപ്പറ്റി ഏകദേശം ഒരു വര്‍ഷമായിട്ടും നടപടി കെെക്കൊള്ളാത്തത് അതില്‍ പരാമര്‍ശിച്ചിട്ടുള്ള ക്രമക്കേടുകള്‍ക്ക് കൂട്ട് നില്‍ക്കുന്നതിന് തുല്യമാണ്.

3. 03.10.2022 ലെ അജണ്ട 7 തീരുമാനം 1 പ്രകാരം 2020-21 ലെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് ലഭ്യമായ മറുപടികള്‍ അംഗീകരിക്കുന്നതിനും, ആയത് ഓഡിറ്റ് വകുപ്പിന് കെെമാറുന്നതിനും തീരുമാനിച്ചു. അസി. സെക്രട്ടറി ഒഴികെ മറ്റൊരു നിര്‍വഹണ/ഉത്തരവാദിയായ ഉദ്യോഗസ്ഥനും ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡികയിലെ പരാമര്‍ശത്തിന് മറുപടി നല്‍കിയിട്ടില്ല. ഇല്ലാത്ത മറുപടി ഭരണസമിതിയില്‍ ചര്‍ച്ച ചെയ്തത് വിചിത്രമാണ്. വ്യാജ തീരുമാനം കെെക്കൊണ്ടത് ശരിയല്ല. ഇല്ലാത്ത മറുപടി ചര്‍ച്ച ചെയ്ത് തീരുമാനം കെെക്കൊണ്ടത് ശരിയല്ല. ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ചതിന് സെക്ഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്.

















 


 

1-14   എസ്.സ്. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് - പദ്ധതി തുക തനതു ഫണ്ടില്‍ നീക്കിയിരിപ്പ്
പ്രോക്ട് നമ്പര്‍/ പേര്46/22
(എസ്.സ്. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‍ടോപ്)
അടങ്കല്‍274600/- (വികസന ഫണ്ട് എസ്.സി.പി.)
ചെലവ്272290/-
ബില്‍ നമ്പര്‍/ തിയ്യതി138/26.102021
നിര്‍വ്വഹണംഅസി. സെക്രട്ടറി

14 എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‍ടോപ് നല്‍കുന്നതിനാണ് മേല്‍ പദ്ധതി തയ്യാറാക്കിയത്. 10 ലാപ് ടോപ്പുകളുടെ വിലയായ 272290/- രൂപ 26.10.2021 ന് വികസനഫണ്ടില്‍ നിന്നും പിന്‍വലിച്ച് കെല്‍ട്രോണിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ യഥാസമയം പ്രസ്തുത സ്ഥാപനം ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനാല്‍ നിക്ഷേപിച്ച തുക 31.3.2022 ന് പഞ്ചായത്തിന്റെ തനതു ഫണ്ട് അക്കൗണ്ടിലേക്ക് പഞ്ചായത്തിന്റെ ആവശ്യം പ്രകാരം റീഫണ്ട് ചെയ്തു. കെല്‍ട്രോണില്‍ നിന്നും സാധനം ലഭ്യമാകാത്തതിനെ‍ തുടര്‍ന്ന് ടെണ്ടര്‍ വിളിച്ച് Sm soft Computers എന്ന സ്ഥാപനത്തിന്റെ കുറഞ്ഞ നിരക്കിലുള്ള ടെണ്ടര്‍ അംഗീകരിച്ച് 6 ലാപ് ടോപ്പുകള്‍ 248100/- രൂപക്ക് ലഭ്യമാക്കി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയുണ്ടായി. ബാക്കി വന്ന 24190/- രൂപ നിലവിലും പഞ്ചായത്തിന്റെ തനതു ഫണ്ട് അക്കൗണ്ടില്‍ നീക്കിയിരിപ്പാണ്. ബാക്കി നില്‍ക്കുന്ന 24190/- രൂപ വികസനഫണ്ടില്‍ തിരിച്ചടച്ച് വിവരം അറിയിക്കേണ്ടതുമാണ്.


 

1-15   മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ - വിതരണം ചെയ്യാതെ അവശേഷിക്കുന്നു
പ്രോജക്ട് നമ്പര്‍/ പേര്59/22 (സമുദ്രമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍)
അടങ്കല്‍496000/- (വികസന ഫണ്ട് ജനറല്‍)
ചെലവ്486700/-
ബില്‍ നമ്പര്‍/ തിയ്യതി347/24.2.2022
നിര്‍വ്വഹണംഫിഷറീസ് സബ്ഇന്‍സ്പെക്ടര്‍

        മേല്‍ പ്രോജക്ട് പ്രകാരം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലിലെ 62 ഗുണഭോക്താക്കള്‍ക്ക് മേശയും കസേരയും വാങ്ങി നല്‍കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഇതനുസരിച്ച് സിഡ്കോയില്‍ നിന്നും 62 മേശകളും കസേരകളും 21.2.2022 ലെ KKD/21-22/204 ാം നമ്പര്‍ ഇന്‍വോയ്സ് പ്രകാരം വാങ്ങുകയും ചെയ്തു. എന്നാല്‍ വാങ്ങിയ ഫര്‍ണിച്ചറുകളില്‍ 61 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. വാര്‍ഡ് 2 ലെ ഒരു ഗുണഭോക്താവ് 2018-19 വര്‍ഷം ഫര്‍ണിച്ചര്‍ കൈപ്പറ്റിയതാണെന്നും ടിയാള്‍ 2021-22 വര്‍ഷം വീണ്ടും ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെടുകയും വിതരണം ചെയ്യുന്ന സമയത്ത് മത്സ്യത്തൊഴിലാളി ക്ഷേമനിധിയുടെ പാസ്ബുക്ക് പരിശോധിച്ചപ്പോഴാണ് ആയത് 2 വര്‍ഷം മുമ്പ് കൊടുത്ത വിവരം മനസ്സിലാവുന്നത് എന്നുമാണ് അതിനു കാരണമായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. പ്രസ്തുത ഫര്‍ണിച്ചര്‍ കടലുണ്ടി മത്സ്യഭവനില്‍ നിലവില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപേക്ഷ സ്വീകരിക്കുമ്പോള്‍ തന്നെ മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം നല്‍കിയിട്ടില്ല എന്നുറപ്പുവരുത്തേണ്ടതാണ്. 2022-23 വര്‍ഷം ഇതേ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ അര്‍ഹമായ ഒരു ഗുണഭോക്താവിന് നീക്കിയിരിപ്പുള്ള ഫര്‍ണിച്ചര്‍ അനുവദിച്ച് വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.


 

1-16   ശമ്പള പരിഷ്ക്കരണം - വീട്ട് വാടകബത്ത കുടിശ്ശികയായി അനുവദിച്ചു.

        ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്കായ സെയ്താലി പി.എന്‍ 31.05.2020 ന് സേവനത്തില്‍ നിന്ന് വിരമിച്ചതിന്റെ ഭാഗമായി ടെര്‍മിനല്‍ സറണ്ടര്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് 27/2021 ഫിനാന്‍സ് തീയതി 10.02.2021 പ്രകാരം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്ക്കരണ ഉത്തരവ് ആവുകയും, ഈ ഉത്തരവിലെ ഖണ്ഡിക 14 പ്രകാരം വീട്ട് വാടകബത്ത പുതുക്കിയതിന്റെ പ്രാബല്യം 01.03.2021 മുതലായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ശ്രീ സെയ്താലി പി.എന്‍-ന് ശമ്പള വര്‍ദ്ധനവ് വന്ന സാഹചര്യത്തില്‍ ടെര്‍മിനല്‍ സറണ്ടര്‍ തുകയില്‍ വന്ന വ്യത്യാസ തുകയായ 118426 രൂപ വൗച്ചര്‍ നമ്പര്‍22100408/03.08.2021 പ്രകാരം അനുവദിച്ചിട്ടുണ്ട്.(വൗച്ചര്‍ തുകയായ 167481 രൂപയില്‍ ‍118426 ടെര്‍മിനല്‍ സറണ്ടറും, 49055 രൂപ ക്ഷാമബത്ത കുടിശ്ശികയുമാണ്.)

        287 ദിവസത്തെ ടെര്‍മിനല്‍ സറണ്ടര്‍ കണക്കാക്കിയത് താഴെ കൊടുത്ത പ്രകാരമാണ്. അടിസ്ഥാന ശമ്പളം 53900, ക്ഷാമബത്ത 7%.

 

‍ശമ്പളം

‍ഡി.എ

എച്ച്.ആര്‍.എ

ആകെ

അനുവദിക്കേണ്ടത് (Due)

515643

36092

20626

572364

അനുവദിച്ചത് (Drwan)

368317

73663

11958

453938

ബാലന്‍സ്

147326

(-) 37568

8668

118426

 

        മേല്‍ സ്റ്റേറ്റ്മെന്റില്‍ വീട്ട് വാടകബത്ത അനുവദിക്കേണ്ടത് കണക്കാക്കിയത് ഗ്രാമപഞ്ചായത്തിലെ പുതുക്കിയ എച്ച്.ആര്‍.എ ആയ അടിസ്ഥാന ശമ്പളത്തിന്റെ 4% നിരക്കാണ്. ഇതിന് പ്രാബല്യം 01.03.2021 മുതലായതിനാല്‍ 31.05.2020 ന് സേവനത്തില്‍ നിന്ന് പിരിഞ്ഞുപോയ സീനിയര്‍ ക്ലാര്‍ക്കിന് അര്‍ഹതയില്ല. അധികം അനുവദിച്ച 8,668/- രൂപ തിരിച്ചടയ്ക്കാന്‍ ശ്രീ.പി.എന്‍ സെയ്താലിയോട് നിര്‍ദ്ദേശിക്കേണ്ടതും, തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഓഡിറ്റിന് ലഭ്യമാക്കേണ്ടതുമാണ്. അല്ലാത്തപക്ഷം കൂടുതല്‍ തുക അനുവദിച്ച വ്യക്തിയുടെ ബാധ്യതയായി ഇത് നിജപ്പെടുത്തുന്നതാണ്.

അപാകത പരിഹരിക്കേണ്ടതാണ്.


 

1-17   കോവിഡ് - ആര്‍.ആര്‍.ടി മാര്‍ക്ക് ഇന്ധന ചെലവ് പണമായി നല്‍കി

            ജി.ഒ.(സാധാ) 911/2021/തസ്വഭവ തീയതി 26.04.21 ഖണ്ഡിക 2.4 പ്രകാരം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ യാത്രയ്ക്കുള്ള ചെലവ് അനുവദിക്കാമെന്ന് നിഷ്കര്‍ഷിച്ചതിന്റെ വെളിച്ചത്തില്‍ 12.05.2021 ന് തദ്ദേശ സ്വയംഭരണ (ഡിഡി) വകുപ്പ് ഡിഡി1/95/ 2021/തസ്വഭവ കത്ത് പ്രകാരം ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ക്കുള്ള ഇന്ധന ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വഹിക്കാമെന്ന് ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ വൗച്ചര്‍ നമ്പര്‍ 22100784/03.112021 പ്രകാരം 43 വളണ്ടിയര്‍മാര്‍ക്ക് 1000 രൂപ വീതം 43000 രൂപ ഇന്ധന ചെലവ് അനുവദിച്ചു.

            43 വളണ്ടിയര്‍മാര്‍ക്കും 1000 രൂപ ക്യാഷ് ആയി കെെപ്പറ്റിയതിന്റെ അക്വിറ്റന്‍സ് ബന്ധപ്പെട്ട വൗച്ചറിനൊപ്പമുണ്ട്. ഇന്ധനചെലവ് അനുവദിക്കുക എന്നതിന് ആയിരം രൂപ ക്യാഷ് അനുവദിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച് വളണ്ടിയര്‍മാര്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഒരു പെട്രോള്‍ പമ്പിനെ ഏല്‍പ്പിക്കുകയും അവര്‍ ഇന്ധനം നിറയ്ക്കുന്ന മുറയ്ക്ക് പമ്പിന് തുക അനുവദിക്കുകയുമാണ് ചെയ്യേണ്ടത്. 1000 രൂപ വളണ്ടിയര്‍മാര്‍ക്ക് നേരിട്ട് നല്‍കുമ്പോള്‍ അവര്‍ ഇന്ധനം നിറയ്ക്കാനാണ് പ്രസ്തുത തുക വിനിയോഗിച്ചതെന്ന് പഞ്ചായത്തിന് ഉറപ്പ് വരുത്താനാകില്ല. അപാകതയ്ക്ക് വിശദീകരണം നല്‍കേണ്ടതാണ്.


 

1-18   സമയപരിധി കഴിഞ്ഞ് ഇലക്ഷന്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കി .

            2020 ഡിസംബര്‍ മാസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ അടവാക്കിയ ഇലക്ഷന്‍ ഡെപ്പോസിറ്റ് സമയപരിധിക്കു ശേഷം തിരികെ നല്‍കിയിട്ടുണ്ട്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം സെക്ഷന്‍ 144(2) പ്രകാരം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് മാസത്തിനകം നിക്ഷേപം തിരിച്ച് നല്‍കേണ്ടതാണ്. 2020 ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ നിക്ഷേപം 2021 മാര്‍ച്ച് മാസത്തിനകം സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്‍കേണ്ടതായിരുന്നു . എന്നാല്‍ പ്രസ്തുത സമയപരിധിക്കു ശേഷമാണ് ഇലക്ഷന്‍ ഡെപ്പോസിറ്റ് തിരികെ നല്‍കിയത്. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

തിയ്യതി

വൗച്ചര്‍ നമ്പര്‍

അനുവദിച്ച തുക

23.04.2022

22100060

1000

23.04.2022

22100061

500

23.04.2022

22100062

500

23.04.2022

22100063

1000

23.04.2022

22100064

1000

23.04.2022

22100065

1000

23.04.2022

22100066

1000

23.04.2022

22100067

1000

23.04.2022

22100068

1000

23.04.2022

22100069

1000

23.04.2022

22100070

1000

23.04.2022

22100071

1000

23.04.2022

22100072

1000

23.04.2022

22100073

1000

23.04.2022

22100074

500

23.04.2022

22100075

500

23.04.2022

22100076

1000

23.04.2022

22100077

1000

23.04.2022

22100078

1000

ആകെ

17000

            ആകെ തുക 17000/- രൂപയാണ്, എന്നാല്‍ സെക്രട്ടറിയുടെ 23.03.21 ലെ എ3-815 നമ്പര്‍ ഉത്തരവ് പ്രകാരം അനുവദിച്ചത് 17500/- രൂപയാണ്. കൂടാതെ മേല്‍ പ്രകാരമുള്ള ഡെപ്പോസിറ്റ് തുക അനുവദിച്ചത് സമയപരിധി കഴിഞ്ഞതിന് ശേഷമാണ്. സമയപരിധിക്കു ശേഷം നല്‍കിയ ‍ ഡെപ്പോസിറ്റ് തുക തിരികെ ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.


 

1-19   വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പ്രൊജക്ടുകള്‍ നടപ്പിലാക്കി .

            വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തി 21-22 വര്‍ഷത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത്‍ മൃഗസംരക്ഷണമേഖലയില്‍ താഴെ കൊടുത്തിരിക്കുന്ന പ്രോജക്ടുകള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ക്രമ

നമ്പര്‍

പ്രോജക്ട് നമ്പര്‍: പേര്

വകയിരുത്തിയ തുക

ചെലവഴിച്ച തുക

1

പ്രോജക്ട് നമ്പര്‍ : 32

സുഭിക്ഷ കേരളം വനിതകള്‍ക്ക് പെണ്ണാട് വളര്‍ത്തല്‍

390000/- (വികസനഫണ്ട് ജനറല്‍)

390000/- (മറ്റുള്ളവ)

390000/- (വികസനഫണ്ട് ജനറല്‍)

2

പ്രോജക്ട് നമ്പര്‍ : 33

വനിതകള്‍ക്ക് കറവപശു

275000/- (വികസനഫണ്ട് ജനറല്‍)

275000/- (മറ്റുള്ളവ)

 

275000/- (വികസനഫണ്ട് ജനറല്‍)

 

 

 

ആകെ 13,30,000/-

6,65,000/-

    പദ്ധതി രൂപീകരണത്തില്‍ താഴെപ്പറയുന്ന അപാകതകള്‍ കാണുന്നു.

            സ.ഉ (കൈ)നം.11/2018/തസ്വഭവ.തീ.29.1.2018 ഖണ്ഡിക 6.3 പ്രകാരം സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹ്യ പദവിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം വനിതാഘടക പദ്ധതിയില്‍ ലക്ഷ്യമിടേണ്ടത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന പ്രോജക്ടുകള്‍ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതല്ല. ഉത്പദനാധിഷ്ഠിതവും സേവനാധിഷ്ഠിതവുമായ നൂതന സംരംഭങ്ങള്‍ കുടുംബശ്രീയുടെ സഹായത്തോടെ ആരംഭിക്കാനുള്ള പ്രൊജക്ടുകള്‍ക്ക് രൂപം നല്‍കാവുന്നതാണ്. സ്ത്രീകളുടെ തൊഴില്‍, വരുമാന വര്‍ദ്ധനവിനായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പുറമെ സ്ത്രീകളുടെ ലേബര്‍ബാങ്ക്,സ്വയം തൊഴില്‍ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനത്തിന് വിപണന കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കാവുന്നതാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ നേരിടുന്നതിന് അനുയോജ്യമായ പ്രോജക്ടുകള്‍, ‍ സ്ക്കൂളുകളില്‍ പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം നാപ്കിന്‍ വെന്‍ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, പ്രതിരോധ പരിശീലന പരിപാടികളായ തായ്യ്ക്കൊണ്ട, ജൂഡോ, കരാട്ടെ, യോഗ എന്നിവയില്‍ പരിശീലനങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നവ. മൃഗസംരക്ഷണമേഖലയില്‍ വനിതകള്‍ക്കുള്ള സബ്സിഡി, വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതല്ല.

            തന്‍വര്‍ഷം മൃഗസംരക്ഷണമേഖലയില്‍ വനിതകള്‍ക്ക് സബ്സിഡിയായി ‍ 6,65,000/- രൂപ ചെലവഴിച്ചിട്ടുണ്ട് . ഇത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതല്ല.

        പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിര്‍വ്വഹണം നടത്തിയതിന് വിശദീകരണം നല്‍കേണ്ടതാണ്.‍


 

1-20   സ്ട്രീറ്റ് ലൈറ്റ് - പുതിയ ലൈന്‍ സ്ഥാപിക്കല്‍ - ഉടമ്പടി അപൂര്‍ണ്ണം
പ്രോജക്ട് നമ്പര്‍/ പേര്154/22 (സ്റ്റീറ്റ് ലൈറ്റ് പുതിയ ലൈന്‍ സ്ഥാപിക്കല്‍ )
അടങ്കല്‍10 ലക്ഷം രൂപ (ധനകാര്യകമ്മീഷന്‍ ഗ്രാന്റ്)
ചെലവ്10 ലക്ഷം രൂപ
ബില്‍ നമ്പര്‍/ തിയ്യതി289/5.2.2022
നിര്‍വ്വഹണംസെക്രട്ടറി

        മേല്‍ പ്രോജക്ട് പ്രകാരം പഞ്ചായത്തിലെ 22 വാര്‍ഡുകളില്‍ സ്റ്റ്രീറ്റ് ലൈന്‍ വലിക്കുന്നതിന് കെ.എസ്.ഇ.ബി. യുടെ മണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ 10 ലക്ഷം രൂപ സെക്രട്ടറി 3.2.2022 ന് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. സ.ഉ.(കൈ)നം. 11/2018/ തസ്വഭവ. തിയ്യതി 29.1.2018 പദ്ധതി മാര്‍ഗ്ഗരേഖയിലെ ഖണ്ഡിക 11.1(ഡി) (ii) പ്രകാരം തദ്ദേശ ഭരണ സ്ഥാപനം ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്ക് ‍ ബന്ധപ്പെട്ട സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ട ശേഷം മാത്രമേ തുക മുന്‍കൂര്‍ നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് 3.2.2022 ന് കെ.എസ്.ഇ.ബി. യുമായി സ്റ്റാമ്പ് പേപ്പറില്‍ ഉടമ്പടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട തിയ്യതി സംബന്ധിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ യാതൊരു നിബന്ധനകളും ഉള്‍പ്പെടുത്തിയിട്ടില്ല. അപൂര്‍ണ്ണമായ നിബന്ധനകളോടെ കരാറുണ്ടാക്കിയതിന് വിശദീകരണവും പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങളും ആവശ്യപ്പെട്ട് 7.2.2023 ന് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. 10 ലക്ഷം രൂപയുടെ ചെലവ് തടസ്സത്തില്‍ വെക്കുന്നു.


 

1-21   വിവിധ അങ്കണവാടികളില്‍ ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ - വാട്ടര്‍ അതോറിറ്റിക്ക് കുടിശ്ശിക നല്കല്‍ - കരാറില്ല
പ്രോജക്ട് നമ്പര്‍/ പേര്152/22 (പഞ്ചായത്തിലെ വിവിധ അങ്കണവാടികള്‍ക്ക് ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ - വാട്ടര്‍ അതോറിറ്റിക്ക് കുടിശ്ശിക നല്‍കല്‍)
അടങ്കല്‍60000/- (ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്)
ചെലവ്60000/-
ബില്‍ നമ്പര്‍/ തിയ്യതി273/1.2.2022
നിര്‍വ്വഹണംസെക്രട്ടറി

        പ‍‍ഞ്ചായത്ത് ഓഫീസ്, വിവിധ ഘടക സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെ 43 സ്ഥാപനങ്ങളിലേക്ക് ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് 5,60,000/- രൂപയുടെ എസ്റ്റിമേറ്റ് കേരള വാട്ടര്‍ അതോറിറ്റിയുടെ കോഴിക്കോട് വിഭാഗം 2020-21 ല്‍ തയ്യാറാക്കി പഞ്ചായത്തിന് നല്‍കുകയും ടി വര്‍ഷം 250/21 നമ്പര്‍ പ്രോജക്ട് പ്രകാരം പദ്ധതി തയ്യാറാക്കി 5 ലക്ഷം രൂപ 24.3.2021 ന് വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 10% സെന്റേജ് ചാര്‍ജ് ഉള്‍പ്പെടെ എസ്റ്റിമേറ്റ് കണക്കാക്കിയത് 25.7.2017 ലെ സ.ഉ.(പി) നംപര്‍. 95/2017 ഫിന്‍ ഫിന്‍ ഉത്തരവിനു വിരുദ്ധമായാണെന്ന് 2020-21 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ സ.ഉ.(കൈ) നം.2018/ത.സ്വ.ഭ.വ തീയ്യതി 29-1-18 ഖ.11.2 (ഡി) പ്രകാരം ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം മാത്രമേ മുന്‍കൂര്‍ തുക നല്‍കാവൂ. എന്നാല്‍ ഈ പ്രവൃത്തിക്ക് തുക ഡെപ്പോസിറ്റ് ചെയ്തപ്പോള്‍ പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച് 29.1.2022 ന് ഓഡിറ്റ് എന്‍ക്വയറി പ്രസ്തുത ഓഡിറ്റ് സമയത്ത് സെക്രട്ടറിക്ക് നല്‍കുകയും ചെയ്തിരുന്നു. പ്രസ്തുത പരാമര്‍ശങ്ങളൊന്നും ഗൗരവമായി കാണാതെ വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ട പ്രകാരം ബാക്കിയുള്ള 60,000/- രൂപ കൂടി 2021-22 ല്‍ പദ്ധതി തയ്യാറാക്കി പ്രസ്തുത സ്ഥാപനത്തില്‍ ഡെപ്പോസിറ്റ് ചെയ്യാനാണ് ഗ്രാമപഞ്ചായത്ത് താല്‍പര്യം കാണിച്ചത്.

            മേല്‍ അപാകതകള്‍ക്ക് വിശദീകരണം ലഭ്യമാക്കാനും പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാനും ആവശ്യപ്പെട്ട് 7.2.2023 ന് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. 60,000/- രൂപയുടെ ചെലവ് തടസ്സത്തില്‍ വെക്കുന്നു.


 

1-22   പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ - വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ല
പ്രോജക്ട് നമ്പര്‍/ പേര്164/22 (പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തല്‍)
അടങ്കല്‍1 ലക്ഷം രൂപ (ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്)
ചെലവ്46350/-
ബില്‍ നമ്പര്‍/ തിയ്യതി102/30.9.2021 (1000/-)
217/7.1.2022 (42000/-)
271/1.2.2022 (2000/-)
271/1.2.2022 (1350/-)
നിര്‍വ്വഹണംസെക്രട്ടറി

            പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വ്വേയര്‍ I ന്റെ 1.10.2021 ലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂഴ പുറമ്പോക്ക് സര്‍വ്വേ ചെയ്ത് കല്ലിടുന്ന പ്രവൃത്തിക്ക് ഡിജിറ്റല്‍ റെക്കോര്‍ഡ്സ് എന്ന സ്ഥാപനത്തിന് 42000/- രൂപയും തോണി വാടകയായി 3000/- രൂപയും സര്‍വേകല്ലുകള്‍ ഇറക്കിയതിന് 1350/- രൂപയും ഉള്‍പ്പെടെ 46350/- രൂപയാണ് ഗ്രാമ പഞ്ചായത്ത് ചെലവഴിച്ചത്. എന്നാല്‍ സര്‍വേ പൂര്‍ത്തീകരണം സംബന്ധിച്ച യാതൊരു രേഖകളും ഗ്രാമപഞ്ചായത്തിന്റെ കൈവശമില്ല. സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ അധീനതയില്‍ വന്നു ചേര്‍ന്ന പുറമ്പോക്ക് ഭൂമിയുടെ അളവ് സംബന്ധിച്ച വിശദാംശങ്ങള്‍ രജിസ്റ്റര്‍ സഹിതം ഓഡിറ്റിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 7.2.2023 ന് ഓഡിറ്റ് എന്‍ക്വയറി നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയിട്ടില്ല. 46350/- രൂപയുടെ ചെലവ് തടസ്സത്തില്‍ വെക്കുന്നു. സര്‍വ്വെ വിശദാംശം പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.


 

1-23   സര്‍ക്കാറിലേക്ക് അടവാക്കാനുള്ള തുകകള്‍ യഥാസമയം അടവാക്കിയില്ല

            എം.ജി.എന്‍.അര്‍.ഇ.ജി.എസി.ന്റെ വിവിധ പ്രവൃത്തികളുടെ മെറ്റീരിയല്‍ സപ്ലെ ചെയ്ത കരാറുകാരില്‍ നിന്നും 2020-21 വര്‍ഷം ഈടാക്കിയ സി.ജി.എസ്.ടി, എസ്.ജി.എസ്.ടി തുകകള്‍ നിലവിലും ബന്ധപ്പെട്ട ജി.എസ്.ടി വകുപ്പിലേക്ക് അടവാക്കിയില്ല. 2020-21 വര്‍ഷം ബാലന്‍സ് ഷീറ്റില്‍ B9 ഷെഡ്യൂളില്‍ ബാധ്യതയായി കാണിച്ചതും 2021-22 ല്‍ അടവാക്കാത്തതുമായ ബാധ്യതകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു .

ഷെഡ്യൂള്‍ നമ്പര്‍

കോഡ് നമ്പര്‍

ഇനം

തുക

ബി -9

350300113

Government and Other Dues Payable -TDS-CGST

19,446

ബി -9

350300114

Government and Other Dues Payable -TDS-SGST

19,446

            സര്‍ക്കാറിലേക്കുള്ള ബാധ്യതകള്‍ യഥാസമയം അടവാക്കാത്തതിന് വിശദീകരണം നല്‍കേണ്ടതും തുക അടവാക്കിയതിന്റെ വിവരം അറിയിക്കേണ്ടതുമാണ് .


 

1-24   ഇലക്ട്രോണിക് ത്രാസ് - യഥാസമയം സീല്‍ ചെയ്യുന്നില്ല

        ഗവ.ആയുര്‍വ്വേദ ആശുപത്രിയിലേക്ക് ഇലക്ട്രോണിക് വേയിംഗ് മെഷീന്‍ വാങ്ങിയ വകയില്‍ വൗച്ചര്‍ നമ്പര്‍ 22101081/22.02.2022 പ്രകാരം 3000/- രൂപ മാസ് ടെക്നോളജീസ്, കോഴിക്കോട് എന്ന സ്ഥാപനത്തിന് അനുവദിച്ചിട്ടുണ്ട്. ആക്സ്പെര്‍ട്ട് കമ്പനിയുടെ സീരിയല്‍ നമ്പര്‍ എ 103482 ക്ലാസ് 3 മെഷീനാണ് വാങ്ങിച്ചത്. ബില്ലിനോടൊപ്പമുള്ള വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഈ മെഷീന്‍ 2022 ഡി ക്വാട്ടറിലാണ് സീലിംഗ് ചെയ്യേണ്ടത്. ‍ഡിസംബര്‍ 2022 ന് ഉള്ളില്‍ സീലിംഗ് ചെയ്യേണ്ട ഈ മെഷീന്‍ നാളിതുവരെയായിട്ടും സീലിംഗ് ചെയ്തതായി കാണുന്നില്ല. ആയത് എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണ്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്യാത്തതിനാല്‍ ചെലവ് തുക തടസ്സപ്പെടുത്തുന്നു.


 

1-25   കന്നുകുട്ടി പരിപാലന പദ്ധതി -- വിനിയോഗ വിവരം ലഭ്യമല്ല .

പ്രോജക്ട് നമ്പര്‍

30/22

പ്രോജക്ടിന്റെ പേര്

കന്നുകുട്ടി പരിപാലന പദ്ധതി.

അടങ്കല്‍

1250000/- (3,12,500 + 3,12,500 +625000)

ഫണ്ടിനം

(വികസനഫണ്ട് ജനറല്‍+ മറ്റുളളവ)

ചെലവ് തുക

3,12,500/- (വികസന ഫണ്ട് ജനറല്‍)

ബില്‍ റഫറന്‍സ് നം

700770750/09.12.21

നിര്‍വഹണ ഉദ്യോഗസ്ഥന്‍

വെറ്ററിനറി സര്‍ജന്‍

                വെറ്ററിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ പദ്ധതി പ്രകാരം 4 - 6 മാസം വരെ പ്രായമുളള 50 കന്നുകുട്ടികളെ തെരഞ്ഞെടുത്ത് 18 മാസം വരെ ശാസ്ത്രീയ തീറ്റ നല്‍കി ആരോഗ്യമുളള കാലി സമ്പത്ത് വളര്‍ത്തുക എന്നതാണ് ലക്ഷ്യം. പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി പ്രോജക്ട് പ്രകാരം വികസന ഫണ്ടില്‍ നിന്നും 312500/- രൂപ 50 കന്നുകുട്ടികളുടെ പരിപാലനത്തിനായി പഞ്ചായത്ത് വിഹിതമിനത്തില്‍ പിന്‍വലിച്ച് അസി.ഡയറക്ടര്‍, കാഫ്ഫീഡ് സബ്സിഡി സ്കീം കോഴിക്കോടിന് അടവാക്കിയിട്ടുണ്ട്. തുക അസി.ഡയറക്ടര്‍ കൈപ്പറ്റിയതിന്റെ രശീതി, നാളിതുവരെയുള്ള വിനിയോഗ വിവരം, ഭൗതിക പുരോഗതി റിപ്പോര്‍ട്ട് എന്നിവ പരിശോധനക്ക് ലഭ്യമാക്കാത്തതിനാല്‍ ചെലവു തുക തടസ്സത്തില്‍ വെക്കുന്നു.


 

1-26   ഗുണഭോക്താക്കള്‍ മരണപ്പെട്ടതിനു ശേഷവും പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നു .‍

            വാര്‍ദ്ധക്യ കാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയുടെ വിതരണ വിവരവും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ചതില്‍ നിന്നും താഴെ പറയുന്ന അപാകതകള്‍ ശ്രദ്ധയില്‍പെട്ടു. ‍

പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മരണപ്പെട്ടവരുടെ പെന്‍ഷന്‍ റദ്ദ് ചെയ്യപ്പെടാതെ മാസങ്ങളോളം അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെടുന്നു. വീടുകളിലെത്തി നേരിട്ട് നല്‍കപ്പെടുന്നവരുടെ പെന്‍ഷനും സമയബന്ധിതമായി റദ്ദ് ചെയ്യുന്നില്ല. പഞ്ചായത്ത് പരിധിയ്ക്ക് പുറത്ത് വച്ച് മരണപ്പെട്ടവരുടേയോ, മറ്റ് കാരണങ്ങളാല്‍ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവരുടേയോ വിവരങ്ങള്‍ അറിയുന്നതിനുള്ള സംവിധാനം പഞ്ചായത്തില്‍ നിലവില്‍ ഇല്ല. നിലവില്‍ പഞ്ചായത്തില്‍ മരണം രജിസ്റ്റര്‍ ചെയ്യുന്നവരുടെ പെന്‍ഷനും പഞ്ചായത്ത് പരിധിയ്ക്ക് പുറത്ത് വച്ച് മരണപ്പെട്ടവരുടെ പെന്‍ഷനും സസ്പെന്‍ഡ് ചെയ്യുന്നില്ല .സെക്രട്ടറി പെന്‍ഷന്‍ ഡാറ്റാ ബേസില്‍ നിന്നും മരണപ്പെട്ടവരെ സസ്പെന്റ് ചെയ്യുന്നതുവരെയുള്ള ദിവസങ്ങളില്‍ ‍ മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ പോവുന്നുണ്ട് .

        അതിനാല്‍‍ അനര്‍ഹമായ കാലയളവിലേക്ക് പെന്‍ഷന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. മരണപ്പെട്ട പലരുടെയും പെന്‍ഷന്‍ നിലവിലും സസ്പെന്‍ഡ് ചെയ്യാത്തതിനാല്‍ പെന്‍ഷന്‍ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അനര്‍ഹമായ കാലത്തേക്ക് അനുവദിച്ച വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയുടെ വിശദാംശം ‍ ചുവടെ ചേര്‍ക്കുന്നു.

പെന്‍ഷന്‍ ഐ.ഡി

പേര്

പെന്‍ ഷന്‍ വിവരം

മരണം നടന്ന തിയ്യതി

പ്രതി മാസ പെന്‍ ഷന്‍ തുക

പെന്‍ ഷന്‍ അനുവ ദിച്ചത്

അധികമായി നല്‍കിയ തുക

വിതരണം

110650202236

കാര്‍ത്യായനി

OAP Above 75

14.01.2021

600

2022 നവം ബര്‍ വരെ

22*600-13200

തുക അക്കൗ ണ്ടിലേക്ക്.

110650201591

ദേവകി

OAP below 75

16.01.21

1600

2 @1500 -3000

20@1600 -32000

ആകെ 35000

തുക അക്കൗ
ണ്ടിലേക്ക്.

110650201921

ജാനകി

OAP Above 75

31.01.21

600

22 @600 -13200

Direct To Home

110650202704

ഇമ്പിച്ചി ഫാത്തിമ

OAP Above 75

22.04.21

1600

19 @1600 - 30400

Direct To Home

110650202400

ലീല

OAP Above 75

10.03.21

1600

20 @1600 -32000

തുക അക്കൗ
ണ്ടിലേക്ക്.

110650202555

ലീല

OAP Above 75

29.04.21

1600

19@1600 -30400

Direct To Home

110650201287

പ്രേമവല്ലി

01.06.21

1600

17@1600- 27200

തുക അക്കൗ
ണ്ടിലേക്ക്.

110650201390

അബ്ദുറഹിമാന്‍.എ

13.06.21

1600

17@1600 - 27200

Direct To Home

110650200161

സുഭദ്ര

04.05.21

1600

18 @1600 =28800

തുക അക്കൗ
ണ്ടിലേക്ക്.

110650200319

നഫീസ.പി

02.07.21

1600

16@1600 -25600

തുക അക്കൗ
ണ്ടിലേക്ക്.

110650202667

ഭാരതി.പി.ടി

13.07.21

1600

16@1600- 25600

തുക അക്കൗ
ണ്ടിലേക്ക്.

110650100350

സരസ്വതി

30.07.21

1600

16@1600- 25600

തുക അക്കൗ
ണ്ടിലേക്ക്.

110650200792

രാജന്‍

29.09.21

1600

14@1600- 22400

Direct To Home

110650203078

ഹംസകോയ

20.11.21

1600

12@1600- 19200

തുക അക്കൗ
ണ്ടിലേക്ക്.

110650202424

മുരളീധരന്‍

11.12.21

1600

11@1600-17600

തുക അക്കൗ
ണ്ടിലേക്ക്.

110650200281

ഗോപാലന്‍

19.11.21

1600

12@1600 =19200

തുക അക്കൗ
ണ്ടിലേക്ക്.

ആകെ തുക

3,92,600/-

 

ജി.ഒ(എം.എസ്) നം.97/2020/ധന തീ. 23-09-2020 ലെ ക്രമ നമ്പര്‍ 12 പ്രകാരം മരണപ്പെട്ടവരുടെയും പുനര്‍ വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി/ആശാ വര്‍ക്കര്‍മാര്‍ മുഖാന്തിരം ശേഖരിച്ച് അതാത് മാസം പെന്‍ഷന്‍ ഡാറ്റാ ബേസില്‍ നിന്നും ഒഴിവാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ബാധ്യസ്ഥരാണ്. ആയത് ചെയ്യാത്തത് മൂലമാണ് മേല്‍ പ്രകാരം പെന്‍ഷന്‍ അനുവദിക്കേണ്ടി വന്നത്, ആയതിന് വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമല്ല .
അതിനാല്‍ പഞ്ചായത്തില്‍ നിലവില്‍ പെന്‍ഷന്‍ നല്‍കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരം വാര്‍ഡ് മെമ്പര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും ഉപയോഗപ്പെടുത്തി മരണപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും മേല്‍ സൂചിപ്പിച്ച ഉത്തരവ് പ്രകാരം അങ്കനവാടി/ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍‍ മുഖാന്തിരം മരണപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് അതാത് മാസം പെന്‍ഷന്‍ ഡാറ്റാ ബേസില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും ഇതിനായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതുമാണ്. അധികമായി നല്‍കിയ തുക തിരിച്ചടയ്ക്കാന്‍ വ്യക്തികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ കത്ത് നല്‍കേണ്ടതും തുക തിരിച്ചടയ്ക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. പെന്‍ഷന്‍ റദ്ദ് ചെയ്യാന്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് രജിസ്റ്റര്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.
അധികമായി നല്‍കിയ പെന്‍ഷന്‍ തുക തിരിച്ച് ഈടാക്കാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ വ്യക്തിഗത ബാധ്യതയാണ്. അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും അധികമായി നല്‍കിയ തുക തിരിച്ചടയ്ക്കാന്‍ വ്യക്തികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ കത്ത് നല്‍കേണ്ടതും, തുക തിരിച്ചടച്ച് അറിയിക്കേണ്ടതുമാണ്.


 

1-27   ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക നടപടികള്‍ ഇല്ല

            കേരള പഞ്ചായത്ത് രാജ് നിയമം 166 (1 ) ാം വകുപ്പ്, മൂന്നാം പട്ടിക പ്രകാരം ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കൈയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക എന്നിവ ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലയാണ്. ഈ ചുമതലകള്‍ നിറവേറ്റിക്കൊണ്ട് മാലിന്യമുക്തകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ-മാലിന്യ സംസ്ക്കരണ കര്‍മ്മ പരിപാടിക്ക് സ.ഉ(കൈ)നം. 159/2016/ തസ്വഭവ തീയതി 06.11.2016 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് പൗരന്‍മാര്‍ക്ക് മാലിന്യസംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സങ്കീര്‍ണ്ണമായ മാലിന്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക, ശാസ്ത്രീയ മാലിന്യ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സുസ്ഥിരമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൊണ്ട് സ.ഉ(സാധാ)2420/2017/തസ്വഭവ തീയതി 15.07.2017 പ്രകാരം ശുചിത്വ-മാലിന്യ സംസ്ക്കരണ ക്യാമ്പയിന്റെ നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാലിന്യങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക, പുന:ചക്രമണത്തിലൂടെ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നിവ നടപ്പാക്കുക വഴി സീറോ വേസ്റ്റ് (മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കുക) എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ ലക്ഷ്യം. ആയതിലേക്കായി പൗരന്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേന, ഹരിത സഹായ സ്ഥാപനം, ക്ലീന്‍ കേരള കമ്പനി, ഹരിത കേരള മിഷന്‍ എന്നിവയുടെ ചുമതലകള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

            സ.ഉ(ആര്‍.ടി)നം.1496/2020/ തസ്വഭവ 12.08.2020 പ്രകാരം ഹരിത കര്‍മ്മസേന യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യകമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാലിന്യ സംസ്ക്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമാക്കികൊണ്ട് സ.ഉ(ആര്‍.ടി) 880/2021/ തസ്വഭവ തീയതി 16.04.2021, സ.ഉ (ആര്‍.ടി) 949/2021/ തസ്വഭവ തീയതി 05.05.2021 എന്നീ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരടു ബൈലോ 22.6.2021 ന് പഞ്ചായത്ത് ഭരണ സമിതി 9(1) നമ്പറായി അംഗീകരിക്കുകയും 26.7.2022 ന് PAN/254/2022-C5(DP) ഉത്തരവു നടപടികളിലൂടെ പഞ്ചായത്ത് ഡയറക്ടര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

            മേല്‍ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി ഓഡിറ്റ് വര്‍ഷം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം.

പ്രോജക്ടിന്റെ പേര്

നിര്‍വ്വഹണം

ചെലവ്

ഫണ്ടിനം

1

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍ (285/22)

വി.ഇ.ഒ.

24960/-

ധനകാര്യകമ്മീഷന്‍ ഗ്രാന്റ്

2

ശുചിത്വ മാലിന്യ സംസ്കരണം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം കെല്‍ട്രോണിന് തുക കൈമാറല്‍ (278/22)

വി.ഇ.ഒ.

142900/-

ശുചിത്വ മിഷന്‍ ഫണ്ട്

3

മാലിന്യം സംസ്കരണ സ്ഥലത്തേക്ക് കൊണ്ടുപോകല്‍ - ക്ലീന്‍ കേരള കമ്പനിക്ക് തുക നല്‍കല്‍ (167/22)

വി.ഇ.ഒ.

272462/-

ധനകാര്യകമ്മീഷന്‍ ഗ്രാന്റ്

4

എം.സി.എഫ്. ല്‍ സൂക്ഷിച്ചിരിക്കുന്ന ഖരമാലിന്യങ്ങള്‍ കോവിഡ് കാരണം വേര്‍തിരിച്ച് കൊണ്ടുപോയി സംസ്കരിക്കാന്‍ നേരം വൈകിയതിനാല്‍ നിറച്ചു വെച്ച ചാക്കുകള്‍ ദ്രവിച്ച് പൊടി മാലിന്യം പരിസരമാകെ പരന്ന വൃത്തി ഹീനമായതുകൊണ്ട് പുതിയ ചാക്കുകളില്‍ നിറച്ചു വെച്ചതിന് രവി എന്ന കരാറുകാരന് നല്‍കിയത്

സെക്രട്ടറി

35960/-

തനതു ഫണ്ട്

സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം

        ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിനായി 2,04,900/- രൂപ ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് വകയിരുത്തിയതില്‍ 1,42,900/- രൂപ ഓഡിറ്റ് വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. 2022-23 ലെ തുടര്‍ പ്രോജക്ടുകള്‍ പ്രകാരം 13000‍ Q R കോഡുകള്‍ ലഭിക്കുകയും 9000 എണ്ണം പതിപ്പിച്ചു കഴിയുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവ പതിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയും ചെയ്യുന്നു.

ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം

            സ.ഉ(ആര്‍.ടി)നം.1496/2020/ തസ്വഭവ 12.08.2020 പ്രകാരം ഹരിത കര്‍മ്മസേന യുടെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും 12.08.2020-ലെ സ.ഉ(സാ.ധാ) നം.1497/2020 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആയതു പ്രകാരം ശുചിത്വ മാലിന്യ സംസ്ക്കരണത്തിനായി ഹരിത കര്‍മ്മസേന രൂപീകരിക്കേണ്ടതും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കേണ്ടതുമാണ്. അവര്‍ കഴുകി വ‍ൃത്തിയാക്കിയ അജൈവമാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കേണ്ടതാണ്. ആയതിന് വാഹനസൗകര്യം ഏര്‍പ്പെടുത്തേണ്ടതും അവ സൂക്ഷിക്കുന്നതിനായി വാര്‍ഡ് തലത്തില്‍ മിനി എം.സി.എഫുകളും പഞ്ചായത്തില്‍ എം.സി.എഫും സ്ഥാപിക്കുക, ഹരിതകര്‍മ്മ സേനയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ്, യൂണിഫോം എന്നിവ നല്‍കേണ്ടത് പഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും ഉത്തരവാദിത്വമാണ്.

        22 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ 6.2.2018 ല്‍ ഹരിത കര്‍മ്മസേന രൂപീകരിച്ചപ്പോള്‍ ആകെ 18 പേരായിരുന്നു ഉണ്ടായിരുന്നത്. 2018 മാര്‍ച്ച് മാസം അംഗങ്ങളുടെ എണ്ണം 20 ആയെങ്കിലും പിന്നീട് അംഗസംഖ്യ 5 വരെയായി. 2023 ഫെബ്രുവരിയില്‍ സേനാംഗങ്ങളുടെ എണ്ണം 22 ആയിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം പഞ്ചായത്തില്‍ സൗകര്യപ്രദമായ ഒരു എം.സി.എഫ്. ഇല്ലാത്തതാണ്. ഗ്രാമപഞ്ചായത്തില്‍ ആകെ 4 മിനി എം.സി.എഫ്. കളാണുള്ളത്. ഇവയെല്ലാം കാടുമൂടിയ നിലയിലാണുള്ളത്. നിലവില്‍ എം.സി.എഫ്. പ്രവര്‍ത്തിക്കുന്നത് 9ാം വാര്‍ഡിലെ കോട്ടക്കുന്നുള്ള സീക്കോ ടൈല്‍സ് കോമ്പൗണ്ടിലെ താല്‍ക്കാലിക കെട്ടിടത്തിലാണ്. എം.സി.എഫ്. നിറയുമ്പോള്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയും വീണ്ടും മാസങ്ങള്‍ക്കു ശേഷം പുനരാരംഭിക്കുകയും ചെയ്യുന്നതിനാല്‍ ഒരു നിശ്ചിത വരുമാനം സേനാംഗങ്ങള്‍ക്ക് ലഭിക്കാതാവുകയും സേനയില്‍ പ്രവര്‍ത്തിക്കാന്‍ ആരും താല്‍പര്യപ്പെടാതാവുകയും ചെയ്തു. കെട്ടിടത്തിന് മേല്‍ക്കൂരയോ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ ഇല്ല. വെള്ളം, വൈദ്യുതി, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പഞ്ചായത്ത് ഒരുക്കിയിട്ടില്ല. വീടുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിക്കാവുന്നതും അല്ലാത്തതുമായവ വേര്‍ തിരിച്ച് റിജക്ട്സ് ക്ലീന്‍ കേരളക്ക് കൈമാറാന്‍ നിലവിലെ താല്‍ക്കാലിക എം.സി.എഫ്. ല്‍ സൗകര്യമില്ലാത്തതിനാല്‍ വേര്‍തിരിക്കാതെ തന്നെ മൊത്തം വേസ്റ്റും ടി സ്ഥാപനത്തിന് പ്രതിഫലമില്ലാതെ കയ്യൊഴിയുകയും കൊണ്ടുപോകുന്നതിനുള്ള ചെലവ് അവര്‍ക്ക് പഞ്ചായത്ത് നല്‍കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ സേനാംഗങ്ങള്‍ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ പ്രകാരം വീടുകളില്‍ നിന്ന് 50/- രൂപയും മറ്റു സ്ഥാപനങ്ങളില്‍ നിന്ന് 100/- രൂപയും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഓരോ 100 ഗ്രാമിനോ അതിന്റെ ഭാഗത്തിനോ 10/- രൂപ വീതവും 100 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്തുന്നവര്‍ 250/- രൂപ എന്നിങ്ങനെ യൂസര്‍ ഫീ അടക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും 50/- രൂപ മാത്രമാണ് എല്ലാ വിഭാഗങ്ങളും യൂസര്‍ഫീ നല്‍കുന്നത്. പ്ലാസ്റ്റിക് വേസ്റ്റ് നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ബൈലോയിലെ വ്യവസ്ഥകളുടെ ലംഘനത്തിന് ശിക്ഷാ നടപടികളുടെ ഭാഗമായി 10000/- രൂപ മുതല്‍ 50000/- രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. പഞ്ചായത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും ബൈലോ പ്രകാരമുള്ള യൂസര്‍ഫീ സേനാംഗങ്ങള്‍ക്ക് നല്‍കാതിരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥാപനങ്ങളില്‍ കെട്ടി വെക്കുകയും ചെയ്യുന്നതിന് മേല്‍ പറഞ്ഞ നിരക്കില്‍ പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Image removed.
8ാം വാര്‍ഡിലെ മിനി എം.സി.എഫ്.









Image removed.Image removed.

 

 

 
































9ാം വാര്‍ഡിലെ എം.സി.എഫ്. (പുറം കാഴ്ചകളും അകം കാഴ്ചകളും)


                അജൈവ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്ക്കരിക്കുന്നതിന് പൗരന്മാര്‍ക്ക് മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക വഴി അജൈവ മാലിന്യങ്ങളുടെ ഉല്‍പ്പാദനം കറച്ചുകൊണ്ടുവരിക, ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ ശേഖരിക്കുക, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിക്കുക, വാര്‍ഡുകള്‍ തോറും മിനി എം.സി.എഫുകള്‍ സ്ഥാപിച്ചും എം.സി.എഫില്‍ അടിസ്ഥാന സൗകര്യമൊരുക്കിയും മാലിന്യം യഥാസമയം എം.സി.എഫുകളില്‍ എത്തിക്കുന്നതിനും അവിടെ നിന്ന് നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുക എന്നിവ നടപ്പിലാക്കേണ്ടത് അജൈവ മാലിന്യങ്ങളുടെ സംസ്ക്കരണം കാര്യക്ഷമമാക്കുന്നതിന് അനിവാര്യമാണ്. ഇപ്രകാരം നടപടികള്‍ സ്വീകരിച്ച് ഹരിത കേരള മിഷന്റെ പ്രഖ്യാപിത ലക്ഷ്യമായ മാലിന്യങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക, പുന:ചക്രമണത്തിലൂടെ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നിവ നടപ്പാക്കുക വഴി സീറോ വേസ്റ്റ് ( മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കുക ) എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടതാണ്.


 

1-28   എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതില്‍ വീഴ്ച- പഞ്ചായത്ത് ഫണ്ടിന് നഷ്ടം

പ്രോ.നം, പേര്

120/22, ശ്രീപുരി റോഡ് പരിഷ്കരണം

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

1500000

ചെലവ്

1259382

ബില്‍ വിശദാംശം

മെയിന്റനന്‍സ് ഗ്രാന്റ് -റോഡ്

കരാറുകാരന്‍

മുഹമ്മദ്കുട്ടി.പി.

എഗ്രിമെന്റ് നമ്പര്‍

AE/KDY/36/2021-22 Dt,21.10.2021

എസ്റ്റിമേറ്റ് നമ്പര്‍

2021/42940

എം ബുക്ക് നം

248/21-22

        അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 120/22, ശ്രീപുരി റോഡ് പരിഷ്കരണം പദ്ധതി എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് പ്രകാരം പി.ഡബ്യു.ഡി റോഡിന്റെ ഡ്രെയിന്‍ ശ്രീപുരി റോഡിലേക്കാണ് തുറക്കുന്നത്. ഇത് പ്രസ്തുത റോഡിന് ഭീഷണിയാവുമെന്ന് തിരിച്ചറിഞ്ഞാണ് പദ്ധതി ആസൂത്രണം ചെയ്ത് റോഡ് റീ ടാറിംഗിന് പുറമെ 367 മീറ്ററില്‍ 45 സെന്റിമീറ്റര്‍ വീതിയില്‍ Irish Drain ചെയ്യുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍ ‍എസ്റ്റിമേറ്റിലെ 1,3,4,5,6,7 ഇനങ്ങള്‍ എസ്റ്റിമേറ്റ് അളവില്‍ അധികരിച്ച കാരണത്താല്‍ ഇനം 8 ആയി ഉള്‍പ്പെടുത്തിയ ഐറിഷ് ഡ്രെയിന്‍ നിര്‍വ്വഹിക്കാതെയാണ് കരാറുകാരന് ഫൈനല്‍ ബില്ല് നല്‍കിയിട്ടുള്ളത്. 15 ലക്ഷം രൂപ ഭരണാനുമതിയുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് അടങ്കല്‍ തുകയുടെ പരിധിക്കകത്ത് ഐറിഷ് ഡ്രെയിന്‍ നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നിട്ടും ആയത് ചെയ്യാതെ 2022-23 വര്‍ഷത്തില്‍ മേല്‍ ഇനം പ്രോജക്ട് നം. 241/23 പ്രകാരം പുതിയ പദ്ധതി ആസൂത്രണം ചെയ്താണ് നിര്‍വ്വഹിച്ചിട്ടുള്ളത്. 21-22 ലെ 120/22 പദ്ധതി പ്രകാരം ഐറിഷ് ഡ്രെയിന്‍ കോണ്‍ക്രീറ്റ് ഘനമീറ്ററിന് 6117.66 രൂപക്കാണ് കരാര്‍ ചമച്ചിട്ടുള്ളത്. മേല്‍ പ്രവൃത്തി 6800/- രൂപ നിരക്കിലാണ് 22-23 വര്‍ഷത്തില്‍ കരാര്‍ ചമച്ച് പ്രവൃത്തി നിര്‍വ്വഹിച്ചിട്ടുള്ളത്. (ചെലവ്, അളവ് രേഖകള്‍ ലഭ്യമാക്കിയിട്ടില്ല). ഇക്കാരണത്താല്‍ പഞ്ചായത്ത് ഫണ്ടിന് നഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പദ്ധതി റിവൈസ് ചെയ്യുന്നതിലുണ്ടായിട്ടുള്ള വീഴ്ച വിശദീകരിക്കേണ്ടതാണ്.


 

1-29   ഫുട്പാത്ത് പ്രവൃത്തിയില്‍ ക്രമക്കേട്-പഞ്ചായത്ത് ഫണ്ടിന് നഷ്ടം

പ്രോ.നം, പേര്

248/22, ശ്രീപുരി ആരയില്‍ ഫുട്പാത്ത്‍

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

100000

ചെലവ്

91784

ബില്‍ വിശദാംശം

മെയിന്റനന്‍സ് ഗ്രാന്റ് റോഡ്,
ബില്‍ നം.419/17.03.22

കരാറുകാരന്‍

വിശ്വനാഥന്‍

എഗ്രിമെന്റ് നമ്പര്‍

AE/KDY/158/21-22 Dt.29.11.2021

എസ്റ്റിമേറ്റ് നമ്പര്‍

2021/75065

എം ബുക്ക് നം

227/21-22

        അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 248/22, ശ്രീപുരി ആരയില്‍ ഫുട്പാത്ത്‍ എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള കരിങ്കല്‍ ഭിത്തി പൊളിച്ച് മാറ്റി പുതിയ കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ച് ഫുട്പാത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. എം ബുക്ക് പ്രകാരം പൊളിച്ച് മാറ്റിയ കരിങ്കല്‍ ഭിത്തിയുടെ 3.9 ഘനമീറ്റര്‍ കരിങ്കല്ലില്‍ 2.7 ഘനമീറ്റര്‍ കരിങ്കല്ലും 5.88 ഘനമീറ്റര്‍ അളവില്‍ കരാറുകാരന്റെ മെറ്റീരിയലും ഉപയോഗിച്ച് 30 സെന്റിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് പാവിംഗ് ചെയ്ത് മുകളില്‍ 11.535 ഘനമീറ്റര്‍ അളവിലും 90 സെന്റിമീറ്റര്‍ ഉയരത്തിലും‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ച് 5.64 ഘനമീറ്റര്‍ അളവില്‍ എര്‍ത്ത് ഫില്ല് ചെയ്ത് 4.23 ഘനമീറ്റര്‍ അളവില്‍ ക്വാറി മക്ക് ഫില്ല് ചെയ്ത് അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എം ബുക്ക് പ്രകാരം നിലവിലുള്ള കരിങ്കല്‍ ഭിത്തി മാത്രമാണ് പൊളിച്ച് മാറ്റിയതായ് രേഖപ്പെടുത്തിയത് .തൊട്ടടുത്ത ഇനമായി 30 cm ഉയരത്തില്‍ DR PAVING ചെയ്തതായും അതിന് മുകളില്‍ 90 CM ഉയരത്തില്‍ DR Masonry ചെയ്തതായും എം ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം 90 CM ഉയരത്തില്‍ ഫില്ലിംഗ് ആവശ്യമാണ്. എന്നാല്‍ 20 CM ഉയരത്തില്‍ എര്‍ത്ത് ഫില്ലിംഗും 15 CM ഉയരത്തില്‍ ക്വാറി മക്ക് ഫില്ലിംഗും നടത്തി ടോപ് കോണ്‍ക്രീറ്റ് ചെയ്തതായാണ് എം ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 90 CM കനത്തില്‍ ഫില്ലിംഗ് ആവശ്യമായിരിക്കെ 35 CM മാത്രം കനത്തില്‍ ഫില്ലിംഗ് ചെയ്ത് ടോപ് 10 CM കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുക എന്നത് പ്രായോഗികമല്ല. എന്നാല്‍ സൈറ്റ് പരിശോധനയില്‍ നിലവിലുള്ള ഫുട്പാത്തിന്റെ കരിങ്കല്‍ ഭിത്തി പൊളിച്ച് മാറ്റാതെ അതിന് മുകളിലാണ് 30 cm ഉയരത്തില്‍ DR Masonry നിര്‍വ്വഹിച്ച് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.താഴെ പറയുന്ന ഇനങ്ങള്‍ സൈറ്റില്‍ നിര്‍വ്വഹിച്ചിട്ടില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മേല്‍ ഇനങ്ങള്‍ എം ബുക്കില്‍ രേഖപ്പെടുത്തി കരാറുകാരന് തുക നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.






































 

എം ബുക്ക് പ്രകാരമുള്ള ഇനം

എം ബുക്ക് പ്രകാരമുള്ള അളവ്, നിരക്ക്

കരാറുകാരന് അനുവദിച്ച തുക

സൈറ്റ് പരിശോധന പ്രകാരം സൈറ്റിലെ സ്ഥിതി

കരാറുകാരന് അനര്‍ഹമായി അനുവദിച്ച തുക (GST ഉള്‍പ്പെടെ )

Dismantling Existing DR

3.9 M3

392.13

1529.13+GST

പ്രവൃത്തി നിര്‍വ്വഹിച്ചിട്ടില്ല.

1712.63

DR Paving With Dept.material

2.7 M3

937.73

2531.87+GST

പ്രവൃത്തി നിര്‍വ്വഹിച്ചിട്ടില്ല.

2835.69

DR Masonry

17.415 m3

2515.43

43806.21

പ്രവൃത്തി ഭാഗികമായി മാത്രമെ നിര്‍വ്വഹിച്ചിട്ടുള്ളൂ. നിലവിലുള്ള കരിങ്കല്‍ ഭിത്തിക്ക് മുകളില്‍ 26 മീറ്റര്‍ നീളത്തില്‍ 50 സെന്റിമീറ്റര്‍ വീതിയില്‍ 30 സെന്റിമീറ്റര്‍ ഉയരത്തില്‍ ആകെ 3.9 m3 (13.515 ഘനമീറ്റര്‍ അധികം)

38075.56

ആകെ

42623.88

            മോണിറ്ററിംഗിന്റെ അഭാവമാണ് ചെയ്യാത്ത പ്രവൃത്തിക്ക് കരാറുകാരന് തുക നല്‍കുന്ന സാഹചര്യം ‍ ഉണ്ടായിട്ടുള്ളത്. ചെക്ക് മെഷര്‍ ചെയ്ത ഉദ്യോഗസ്ഥനും ക്രമക്കേടിന് ഉത്തരവാദിയാണ്. വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ ഘട്ടത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിലുണ്ടാകുന്ന വീഴ്ചയും മേല്‍ അപാകതക്ക് കാരണമായി. അപാകതകള്‍ക്ക് വിശദീകരണം നല്‍കേണ്ടതും 42624/- രൂപ ഉത്തരവാദിയായ നിര്‍വ്വഹണ ഉദ്യോഗസ്ഥനില്‍ നിന്നും തിരികെ ഈടാക്കേണ്ടതുമാണ്.


 

1-30   ആസൂത്രണത്തിലെ പിഴവ്- റോഡ് തകര്‍ന്നു.

പ്രോ.നം, പേര്

77/22, അമ്പാളി റോഡ് ടാറിംഗ്

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

300000

ചെലവ്

299741

ബില്‍ വിശദാംശം

വികസന ഫണ്ട് ജനറല്‍,
356/ 28-02-2022

കരാറുകാരന്‍

ഹരീഷ് കുമാര്‍.വി.ആര്‍

എഗ്രിമെന്റ് നമ്പര്‍

AE/KDY/2021-22 Dt,21.10.2021

എസ്റ്റിമേറ്റ് നമ്പര്‍

18638/2021-22

എം ബുക്ക് നം

242/21-22

 

        അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 77/22, അമ്പാളി റോഡ് ടാറിംഗ് എന്ന പദ്ധതി പ്രകാരം വാര്‍ഡ് 14 ല്‍ 95 മീറ്റര്‍ നീളത്തില്‍ പുതിയ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതിയുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും അപാകതകള്‍ ഉണ്ടായിട്ടുണ്ട്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

            03.02.2023 തിയ്യതിയില്‍ നടത്തിയ സൈറ്റ് പരിശോധനയില്‍ റോഡിന്റെ അവസാനത്തെ 20 മീറ്റര്‍ റീച്ചില്‍ റോഡ് തകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. റോഡ് വേക്ക് ഇരുവശത്തും ഷോള്‍ഡര്‍ ഇല്ലാതെയാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. നിലവിലുണ്ടായിരുന്നതും ദുര്‍ബലവുമായിരുന്ന ചെങ്കല്ല് പാകിയ പാര്‍ശ്വഭിത്തി പുതുക്കി പണിത് ബലപ്പെടുത്താതെ റോഡ് നിര്‍മ്മിക്കുകയും നിലവില്‍ പ്രസ്തുത ഭിത്തി തകര്‍ന്ന കാരണത്താല്‍ റോഡ് തകരുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ അവസാനത്തെ 10 മീറ്റര്‍ ചെയിനേജില്‍ നിലവിലുള്ള കരിങ്കല്‍ കെട്ടിനേക്കാള്‍ ഉദ്ദേശം 20 സെന്റിമീറ്റര്‍ ഉയരത്തിലാണ് റോഡിന്റെ പ്രതലം ഉള്ളത്. മണ്ണ് കുഴിച്ചെടുത്ത് കെട്ടിന് സമാനമാക്കി റോഡിന്റെ പ്രതലം ക്രമീകരിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. റോഡിന്റെ ആദ്യ 11 മീറ്റര്‍ ചെയിനേജില്‍ 70 സെന്റി മീറ്റര്‍ ഉയരത്തില്‍ ഗ്രേഡഡ് മെറ്റീരിയല്‍ (ക്വാറി മക്ക്/ലോക്കല്‍ മെറ്റീരിയല്‍) ഉപയേഗിച്ച് ഫില്ലിംഗ് നടത്തി അതിന് മുകളില്‍ GSB, WMM എന്നിവ ചെയ്താണ് ടാറിംഗ് ചെയ്തിട്ടുള്ളത്. ഫില്ലിംഗിന് പൂര്‍ണ്ണമായും ഗ്രേഡഡ് മെറ്റീരിയല്‍ ഉപയോഗപ്പെടുത്തിയത് ചെലവ് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സൈറ്റ് പരിശോധനയില്‍ ഉദ്ദേശം 0-75 മീറ്റര്‍ ചെയിനേജില്‍ 1.20 മീറ്റര്‍ വീതിയില്‍ റോഡ് കട്ട് ചെയ്ത് പൈപ്പ് സ്ഥാപിച്ച് റോഡ് പുനസ്ഥാപിച്ചതായി കാണുന്നു. പ്രസ്തുത പ്രവൃത്തി നിര്‍വ്വഹിച്ചതാരാണെന്ന് വ്യക്തമാക്കേണ്ടതാണ്.

അപാകതകള്‍ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.


 

1-31   എര്‍ത്ത് വര്‍ക്കിന് ഫൗണ്ടേഷനുള്ള ഇനം നല്‍കി - പഞ്ചായത്ത് ഫണ്ടിന് നഷ്ടം

പ്രൊ.നം, പേര്

115/22, മണലൊടി കാവുള്ള കണ്ടി റോഡ് ഡ്രെയിനേജ്

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

490000

ചെലവ്

488613

ബില്‍ വിശദാംശം

മെയിന്റനന്‍സ് ഗ്രാന്റ് റോഡ്,
ബില്‍ നം.299/09.02.22

കരാറുകാരന്‍

മുഹമ്മദ് ഇസ്മയില്‍

എഗ്രിമെന്റ് നമ്പര്‍

AE/KDY/22/21-22 Dt.26.10.2021

എസ്റ്റിമേറ്റ് നമ്പര്‍

2021/33619

എം ബുക്ക് നം

239/21-22

 

            അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 115/22, മണലൊടി കാവുള്ള കണ്ടി റോഡ് ഡ്രെയിനേജ്‍ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ‍ഡ്രെയിന്‍, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവക്കായി Earth work Excavation ന് 11.1.1.1 എന്ന ഇനമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. തന്‍വര്‍ഷം ആസൂത്രണം ചെയ്ത് നടപ്പാക്കിയ മേല്‍ സ്വഭാവമുള്ള മറ്റ് ഡ്രെയിനേജ് പ്രവൃത്തികളുടെ എസ്റ്റിമേറ്റില്‍ 3.5.1 എന്ന ഇനമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 3.2.23 തിയ്യതിയില്‍ സൈറ്റ് പരിശോധന നടത്തിയതില്‍ ഭൂമിയുടെ സ്വഭാവം 3.5.1 പ്രകാരം ഖനനം നടത്തിയ പ്രവര്‍ത്തികളുടെ സൈറ്റില്‍ നിന്നും വ്യത്യസ്തമായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. 3.5.1 ന് പകരം ഫൗണ്ടേഷനുള്ള 11.1.1.1 എന്ന ‍ ഇനം തെരഞ്ഞെടുക്കുകയും പ്രസ്തുത നിരക്കില്‍ പ്രവര്‍ത്തി നിര്‍വ്വഹിച്ച് കരാറുകാരന് തുക നല്‍കുകയും ചെയ്തതിലൂടെ പഞ്ചായത്ത് ഫണ്ടിന് നഷ്ടമുണ്ടായിട്ടുണ്ട്. 11.1.1.1 പ്രകാരം ഘനമീറ്ററിന് 487.51 രൂപയും 3.5.1 പ്രകാരം 228.51 രൂപയുമാണ് നിരക്ക്. 49.559 ഘനമീറ്റര്‍ അളവില്‍ 487.51 രൂപ നിരക്കില്‍ കരാറുകാരന് Earth work Excavation ന് GST ഉള്‍പ്പെടെ 27059.77 രൂപ നല്‍കിയിട്ടുണ്ട്. 3.5.1 പ്രകാരം 12683.69 രൂപ ആവശ്യമുള്ളിടത്താണ് 14376 അധികം നല്‍കിയിട്ടുള്ളത്. 11.1.1.1 എന്ന ഇനം ഉപയോഗപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കേണ്ടതും നഷ്ടതുക ഉത്തരവാദിയായ അസിസ്റ്റന്റ് എഞ്ചിനീയറില്‍ നിന്നും ഈടാക്കേണ്ടതുമാണ്.


 

1-32   കോണ്‍ക്രീറ്റിന്റെ അളവ് കുറവ് ചെയ്തില്ല.

പ്രൊ.നം, പേര്

247/22, പറവഞ്ചേരിപ്പാടം തലാഞ്ചേരി താഴം റോഡ് ഇന്റര്‍ലോക്ക്

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

300000

ചെലവ്

295149

ബില്‍ വിശദാംശം

തനത് ഫണ്ട്-

കരാറുകാരന്‍

അബ്ദുള്‍ മന്‍സൂര്‍.എം.

എഗ്രിമെന്റ് നമ്പര്‍

AE/KDY/14/2021-22 Dt,25.10.2021

എസ്റ്റിമേറ്റ് നമ്പര്‍

2021/75024

എം ബുക്ക് നം

247/21-22

            അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 249/22, പറവഞ്ചേരിപ്പാടം തലാഞ്ചേരി താഴം റോഡ് ഇന്റര്‍ലോക്ക് പ്രകാരം ക്വാറിമക്ക് ഫില്ല് ചെയ്ത് ബേസ് നിര്‍മ്മിച്ച് അതിന് മുകളില്‍ ഇന്റര്‍ലോക്ക് പാകുകയും ഇന്റര്‍ലോക്ക് ഉറപ്പിക്കുന്നതിനായി ബേസിനുള്ളിലായി കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബേസ് പ്രതലത്തിനുള്ളിലാണ് കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് പാവിംഗ് എന്നിവ നിര്‍വ്വഹിച്ചിട്ടുള്ളത്. എന്നാല്‍ എം ബുക്ക് പ്രകാരം ഇന്റര്‍ ലോക്ക് പാവിംഗിന്റെ ആകെ വിസ്തീര്‍ണ്ണത്തില്‍ നിന്നും കോണ്‍ക്രീറ്റിന്റെ വിസ്തീര്‍ണ്ണം കുറവ് ചെയ്യാതെയാണ് കരാറുകാരന് തുക നല്‍കിയിട്ടുള്ളത്. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ഇനം

എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയുടെ
ഉപരിതല വിസ്തീര്‍ണ്ണം

യഥാര്‍ത്ഥത്തില്‍ സൈറ്റിലുള്ളത്

വ്യത്യാസം

ക്വാറി മക്ക് ഫില്ലിംഗ്

270.68

270.68

0

കോണ്‍ക്രീറ്റ്

30.05

30.05

0

ഇന്റര്‍ ലോക്ക്

270.68

240.63

30.05

        ബേസിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത അളവ് കുറക്കാതെയാണ് ഇന്റര്‍ലോക്കിന് തുക നല്‍കിയിട്ടുള്ളത്. ഇപ്രകാരം 30.05 ചതുരശ്ര മീറ്ററിന് 759.16 രൂപ നിരക്കില്‍ GST ഉള്‍പ്പെടെ കരാറുകാരന് 25550/- രൂപ അധികം നല്‍കി. അപാകതക്ക് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.


 

1-33   മരുന്നുകള്‍ പൂര്‍ണ്ണമായും ലഭിച്ചില്ല.

            ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി 8,00,000/- രൂപ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസിക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട് . മുന്‍കൂറായി നല്‍കിയ തുകയുടേയും ലഭ്യമായ മരുന്നിന്റേയും വിശദാംശം ചുവടെ ചേര്‍ക്കുന്നു.








 

പ്രോജക്ട് നമ്പര്‍, പദ്ധതിയുടെ പേര്

തുക മുന്‍കൂറായി നല്‍കിയ ബില്‍ നമ്പര്‍, തി

മുന്‍കൂറായി നല്‍കിയ തുക

ലഭ്യമായ മരുന്നിന്റെ ഇന്‍വോയിസ് നമ്പര്‍

തുക

51,ഗവഹോമിയോ ഡിസ്പെന്‍സ റിയിലേക്ക് മരുന്ന് വാങ്ങല്‍

21160552025900763956

 

തി .03.12.21

 

 

400000

എല്‍.എഫ് 178 തി 18.6.22

40671

എല്‍.എഫ് 737 തി 22.09.22

74675

എല്‍.എഫ് 1194 തി 01.12.22

234225

ആകെ ലഭ്യമായത് 349571 രൂപയുടെ മരുന്നുകള്‍

53,എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സ റിയിലേക്ക് മരുന്ന് വാങ്ങല്‍,53

 

 

21160552025900763961, തി .03.12.21

 

 

400000

എല്‍.എഫ് 188 തി 18.06.22

67970

എല്‍.എഫ് 1494 തി 02.01.23

139173

ആകെ ലഭ്യമായത് 207143 രൂപയുടെ മരുന്നുകള്‍

        ഇതുവരെ 5,56,714/- രൂപയുടെ മരുന്നുകളാണ് ലഭ്യമായത് . അവശേഷിക്കുന്ന 2,43,286/- രൂപയുടെ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ഓഡിറ്റിനെ അറിയിക്കേണ്ടതാണ്. ലഭിക്കാനവശേഷിക്കുന്ന മരുന്നിന്റെ വിലയായ 2,43,286/- രൂപ ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.


 

1-34   പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയില്ല

            അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 151/22, ആസ്തി രജിസ്റ്റര്‍ കാലികമാക്കല്‍ എന്ന പദ്ധതി പ്രകാരം 6,14,998/- രൂപ ചെലവഴിച്ച് കരാറുകാരനായ ULCCS ഗ്രാമപഞ്ചായത്ത് ആസ്തികളുടെ ജി.ഐ.എസ് അധിഷ്ഠിത ബേസ് മാപ് തയ്യാറാക്കുകയും ഡ്രോണ്‍ സര്‍വ്വെ എന്നിവ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, വെബ്‍സൈറ്റ് രൂപീകരണം/സോഫ്റ്റ്‍വെയര്‍ ഡവലപ്മെന്റ് എന്നീ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ പദ്ധതി പ്രകാരം വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സാധിച്ചിട്ടില്ല.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 19.02.2016 ലെ സ.ഉ(സാധാ) നം.687/2016 , 04.10.2018 തിയ്യതിയിലെ സ.ഉ(എം.എസ്) നം.2556/2018 എന്നീ ഉത്തരവുകളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പ്രവൃത്തി നിര്‍വ്വഹിക്കേണ്ടത്. നിലവില്‍ പദ്ധതി പ്രകാരം ശേഖരിക്കപ്പെട്ട ഡാറ്റ തുടര്‍ പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ ഉപയോഗപ്പെടുത്താനാവാത്ത നിലയിലാണുള്ളത്. സോഫ്റ്റ്‍വെയര്‍ ഡവലപ്മെന്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പദ്ധതിയുടെ തുടര്‍ച്ച ഉറപ്പ് വരുത്തേണ്ടതാണ്.


 

1-35   പെയിന്റിംഗ്- റിപ്പയറിന് പകരം ഫിനിഷിംഗിനുള്ള ഇനം നല്‍കി

പ്രൊ.നം, പേര്

249/22, പഞ്ചായത്ത് ഓഫീസ് അടിയന്തിര റിപ്പയര്‍ പ്രവൃത്തി

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

200000

ചെലവ്

140855

ബില്‍ വിശദാംശം

തനത് ഫണ്ട്

കരാറുകാരന്‍

വിശ്വനാഥന്‍

എഗ്രിമെന്റ് നമ്പര്‍

AE/KDY/89/21-22 Dt.21.03.2022

എസ്റ്റിമേറ്റ് നമ്പര്‍

2021/33619

എം ബുക്ക് നം

127/21-22

         പഞ്ചായത്ത് ഓഫീസ് ഭാഗികമായി പെയിന്റ് ചെയ്യുന്നതിനും മറ്റ് റിപ്പയര്‍ പ്രവൃത്തികള്‍ നടത്തുന്നതിനുമാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ളത്. ചുമരുകളുടെ പെയിന്റിംഗിനായി ഐറ്റം 1 ആയി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത് DARലെ 13.48.1 എന്ന ഇനമാണ്. ഇത് പുതിയ നിര്‍മ്മിതിയില്‍ രണ്ടോ അതില്‍ കൂടുതല്‍ കോട്ട് പെയിന്റിംഗ് ചെയ്യുന്നതിനുള്ളതാണ്. സമാനമായി 13.61.1 എന്ന ഇനമാണ് ജനല്‍, ഗ്രില്ലുകള്‍ പെയിന്റ് ചെയ്യുന്നതിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഇനം കുറഞ്ഞ അളവിലെ നിര്‍വ്വഹിച്ചിട്ടുള്ളൂ. എന്നാല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നിലവിലുണ്ടായിരുന്ന ചുമരില്‍ വലിയ അളവില്‍ പെയിന്റിംഗ് ഉപയോഗപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. DAR ലെ അദ്ധ്യായം 14ല്‍ മേല്‍ പെയിംന്റ് ഉപയോഗിച്ച് ചെയ്യുന്ന റിപ്പയര്‍ പ്രവൃത്തികള്‍ക്ക് നല്‍കേണ്ട ഐറ്റം 14.53.1 ആണ്. താരതമേന്യ കുറഞ്ഞ നിരക്ക് വരുന്ന ഈയിനം ഉള്‍പ്പെടുത്താത്തതിനാല്‍ പഞ്ചായത്തിന് അധിക ചെലവുണ്ടായിട്ടുണ്ട്.
നിലവിലുള്ള പെയിന്റിംഗിന് മുകളില്‍ റീ പെയിന്റിംഗിന് 14.53.1 ന് പകരം 13.60.1 ഉം ഉപയോഗിക്കുന്ന പ്രവണത സ്ഥാപനത്തില്‍ നിലനില്‍ക്കുന്നുണ്ട്.

        പ്രവൃത്തികള്‍ക്ക് പുതിയ നിര്‍മ്മിതിയ്ക്കായുള്ള ഇനം ഉള്‍പ്പെടുത്തി ചെലവഴിച്ചതിനാല്‍ അധിക തുക കരാറുകാര്‍ക്ക് ലഭിച്ചു. പുതിയ നിര്‍മ്മിതിയ്ക്കായുള്ള ഇനം ഉള്‍പ്പെടുത്തിയതിന്റെ സാഹചര്യം വിശദീകരിക്കപ്പെട്ടിട്ടില്ല. അപാകതയ്ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.


 

1-36   കാലാവധി പിന്നിട്ട ഡെപ്പോസിറ്റുകള്‍ മുതല്‍ക്കൂട്ടിയില്ല

        ബാലന്‍സ് ഷീറ്റ് B 7 ല്‍ ഉള്‍പ്പെട്ട 3 വര്‍ഷ കാലാവധി പിന്നിട്ട ഡെപ്പോസിറ്റുകള്‍, നിരതദ്രവ്യം എന്നിവ തനത് ഫണ്ടിലേക്ക് മുതല്‍ കൂട്ടിയില്ല . വിശദാംശം ചുവടെ ചേര്‍ക്കുന്നു.

കോഡ് നമ്പര്‍

ഇനം

ഡെപ്പോസിറ്റ് തുക ലഭിച്ച വര്‍ഷം

തുക

ആകെ ഡെപ്പോസിറ്റ് തുക

340100101

Contractors Earnest Money Deposit

മുന്നിരിപ്പ്

2011-12

99704

31440

 

 

 

2012-13

15750

 

 

 

2014-15

36800

 

 

 

2015-16

20106

 

 

 

2019-20

450

204250

340100102

Suppliers Earnest Money Deposit

മുന്നിരിപ്പ്

2012-13

9290

29360

 

 

 

2013-14

10750

 

 

 

2014-15

3000

 

 

 

2017-18

2425

54825

340100103

Bidders Earnest Money Deposit

2013-14

22000

 

 

 

2015-16

6250

 

 

 

2016-17

19900

 

 

 

2017-18

9135

 

 

 

2018-19

7500

64785

340100201

Contractors Security Deposit

മുന്നിരിപ്പ്

2014-15

31216

7450

 

 

 

2015-16

28907

 

 

 

2016-17

7309

 

 

 

2018-19

4000

78882

340100202

Suppliers Security Deposit

മുന്നിരിപ്പ്

48000

 

 

 

2011-12

4359

 

 

 

2013-14

10020

 

 

 

2016-17

1085

 

 

 

2017-18

30000

93464

340100203

Bidders Security Deposit

2018-19

14000

14000

340100301

Contractors Retension

മുന്നിരിപ്പ്

2012-13

574849

523110

 

 

 

2013-14

1118106

 

340109901

Other Deposits

2011-12

8399

 

 

 

2013-14

5000

 

 

 

2014-15

2000

15399

340200101

Rent Deposit

2017-18

9300

9300

340200102

Auction Deposit

2017-18

1500

 

 

 

2018-19

1000

2500

340200199

Other Deposits Revenue

2011-12

200

 

 

 

2012-13

35642

 

 

 

2015-16

33500

 

 

 

2016-17

3829

73171

340800101

Deposits Received from Others

2011-12

100

 

 

 

2013-14

76260

76360

        കാലാവധി പിന്നിട്ട ഡെപ്പോസിറ്റുകള്‍ തനതുഫണ്ടിലേക്ക് മുതല്‍കൂട്ടി വിവരം പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.


 

ഭാഗം -2
വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]

 
2-1   വാടക കുടിശ്ശിക ഈടാക്കിയില്ല

    വാടക രജിസ്റ്റര്‍ പരിശോധിച്ചതില്‍ 2021-22 വര്‍ഷത്തില്‍ ആകെ 2 കെട്ടിടങ്ങളാണ് വാടകയ്ക്ക് കൊടുത്തിട്ടുള്ളത് (കെട്ടിട നമ്പര്‍ 11/484, 11/485). ഇതില്‍ 11/484 നമ്പര്‍ കെട്ടിടത്തില്‍ A, B, C, D, E എന്നീ മുറികളുണ്ട്. 2021-22 ല്‍ 11/484 D, 11/484 E എന്നിവ ഒഴിഞ്ഞ് കിടക്കുന്നു. വാടക രജിസ്റ്ററിലെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

കെട്ടിട നമ്പര്‍

മാസ വാടക (2021-22)

വാടക പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നത്

വാടക ഡെപ്പോസിറ്റ്

2019-20

2021-22

11/484, 11/485

10998

 

65988

-

11/484 A

1200

 

3600

3100

11/484 B

1200

 

-

3100

11/484 C

1200

 

3600

3100

11/484 D

-

 

Vaccant

-

11/484 E

-

67032

Vaccant

-

ആകെ

 

67032

73188

 

    11/484 E നമ്പര്‍ മുറി വാടകയ്ക്ക് എടുത്തിരിക്കുന്ന ശ്രീമതി ഷൈജ [W/O.ഷാജിഷ്, വസന്തവിഹാര്‍, മണ്ണൂര്‍ (പിഒ) കുടിശ്ശികയായി 67032/- രൂപ പഞ്ചായത്തില്‍ അടവാക്കാനുണ്ട്. ഈ തുക അടവാക്കാനുള്ള റവന്യുറിക്കവറി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ കുടിശ്ശിക അടവാക്കിയിട്ടില്ല. 11/484, 11/485 നമ്പര്‍ മുറികള്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ശ്രീമതി നിതി പറമ്പില്‍, മണ്ണൂര്‍ (പി.ഒ) കുടിശ്ശികയായി 65988/- രൂപയും, 11/484 A നമ്പര്‍ മുറി വാടക കുടിശ്ശികയായി 3600/- രൂപയും, 11/484 C നമ്പര്‍ മുറി വാടക കുടിശ്ശികയായി 3600/- രൂപയും പഞ്ചായത്തില്‍ അടവാക്കാനുണ്ട്, വാടക കുടിശ്ശികയായി 140,220/- രൂപ, ജി. എസ്. ടി, പ്രളയ സെസ്സ്, പിഴ എന്നിവ ഈടാക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.

        11/484 A, 11/484 B, 11/484 C എന്നീ കെട്ടിടങ്ങള്‍ക്ക് മാസം 1200/- രൂപ നിരക്കിലാണ് വാടക ഈടാക്കുന്നത്, 2017-18 ന് ശേഷം വാടക വര്‍ദ്ധനവ് വരുത്തിയിട്ടില്ല

        വാടക ഡെപ്പോസിറ്റ് പരിശോധിച്ചതില്‍ 11/484 A, 11/484 B, 11/484 C എന്നീ മുറികള്‍ക്ക് 3100 രൂപ നിരക്കില്‍ 9300 രൂപ ഈടാക്കിയിട്ടുണ്ട്, മറ്റ് കെട്ടിടങ്ങള്‍ക്ക് വാടക ഡെപ്പോസിറ്റ് ഈടാക്കിയിട്ടില്ല, കെട്ടിടങ്ങള്‍ക്ക് വാടക ഡെപ്പോസിറ്റ് ഈടാക്കാത്തതിനാല്‍ വാടക കുടിശ്ശിക വരുത്തിയവരില്‍ നിന്ന് വാടക ഈടാക്കാനും സാധിക്കില്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള നിബന്ധിനകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച് ബൈലോ പഞ്ചായത്ത് തയ്യാറാക്കിയിട്ടില്ല. ബൈലോ തയ്യാറാക്കി അത് പ്രകാരം വാടക കരാര്‍ തയ്യാറക്കേണ്ടതും വാടക ഡെപ്പോസിറ്റ് ഈടാക്കേണ്ടതുമാണ്.

            11/484 D, 11/484 E നമ്പര്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്നില്ല. ആയതിനാല്‍ ഈ ഇനത്തില്‍ പ‍‍ഞ്ചായത്തിന് ലഭിക്കേണ്ട വരുമാനത്തില്‍ നഷ്ടം സംഭവിക്കുന്നു. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.







 


 

ഭാഗം -3
ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]

 
3-1   ശമ്പള പരിഷ്ക്കരണം - വീട്ട് വാടകബത്ത കുടിശ്ശികയായി അനുവദിച്ചു.

            ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്കായ സെയ്താലി പി.എന്‍ 31.05.2020 ന് സേവനത്തില്‍ നിന്ന് വിരമിച്ചതിന്റെ ഭാഗമായി ടെര്‍മിനല്‍ സറണ്ടര്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് 27/2021 ഫിനാന്‍സ് തീയതി 10.02.2021 പ്രകാരം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്ക്കരണ ഉത്തരവ് ആവുകയും, ഈ ഉത്തരവിലെ ഖണ്ഡിക 14 പ്രകാരം വീട്ട് വാടകബത്ത പുതുക്കിയതിന്റെ പ്രാബല്യം 01.03.2021 മുതലായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ശ്രീ സെയ്താലി പി.എന്‍-ന് ശമ്പള വര്‍ദ്ധനവ് വന്ന സാഹചര്യത്തില്‍ ടെര്‍മിനല്‍ സറണ്ടര്‍ തുകയില്‍ വന്ന വ്യത്യാസ തുകയായ 118426/- രൂപ വൗച്ചര്‍ നമ്പര്‍22100408/03.08.2021 പ്രകാരം അനുവദിച്ചിട്ടുണ്ട്.(വൗച്ചര്‍ തുകയായ 167481/- രൂപയില്‍ ‍118426/- ടെര്‍മിനല്‍ സറണ്ടറും, 49055 രൂപ ക്ഷാമബത്ത കുടിശ്ശികയുമാണ്.)

        287 ദിവസത്തെ ടെര്‍മിനല്‍ സറണ്ടര്‍ കണക്കാക്കിയത് താഴെ കൊടുത്ത പ്രകാരമാണ്. അടിസ്ഥാന ശമ്പളം 53900, ക്ഷാമബത്ത 7%.

 

ശമ്പളം

‍ഡി.എ

എച്ച്.ആര്‍.എ

ആകെ

അനുവദിക്കേണ്ടത്(Due)

515643

36092

20626

572364

അനുവദിച്ചത് (Drawn)

368317

73663

11958

453938

ബാലന്‍സ്

147326

(-) 37568

8668

118426

 

            മേല്‍ സ്റ്റേറ്റ്മെന്റില്‍ വീട്ട് വാടകബത്ത അനുവദിക്കേണ്ടത് കണക്കാക്കിയത് ഗ്രാമപഞ്ചായത്തിലെ പുതുക്കിയ എച്ച്.ആര്‍.എ ആയ അടിസ്ഥാന ശമ്പളത്തിന്റെ 4% നിരക്കാണ്. ഇതിന് പ്രാബല്യം 01.03.2021 മുതലായതിനാല്‍ 31.05.2020 ന് സേവനത്തില്‍ നിന്ന് പിരിഞ്ഞുപോയ സീനിയര്‍ ക്ലാര്‍ക്കിന് അര്‍ഹത യില്ല. അധികം അനുവദിച്ച 8668 രൂപ തിരിച്ചടയ്ക്കാന്‍ ശ്രീ.പി.എന്‍ സെയ്താലിയോട് നിര്‍ദ്ദേശിക്കേണ്ടതും , തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഓഡിറ്റിന് ലഭ്യമാക്കേണ്ടതുമാണ്. അല്ലാത്തപക്ഷം കൂടുതല്‍ തുക അനുവദിച്ച വ്യക്തിയുടെ ബാധ്യതയായി ഇത് നിജപ്പെടുത്തുന്നതാണ്.

അപാകത പരിഹരിക്കേണ്ടതാണ്.


 

3-2   സമയപരിധി കഴിഞ്ഞ് ഇലക്ഷന്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കി .

            2020 ഡിസംബര്‍ മാസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ അടവാക്കിയ ഇലക്ഷന്‍ ഡെപ്പോസിറ്റ് സമയപരിധിക്കു ശേഷം തിരികെ നല്‍കിയിട്ടുണ്ട്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം സെക്ഷന്‍ 144(2) പ്രകാരം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് മാസത്തിനകം നിക്ഷേപം തിരിച്ച് നല്‍കേണ്ടതാണ്. 2020 ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ നിക്ഷേപം 2021 മാര്‍ച്ച് മാസത്തിനകം സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്‍കേണ്ടതായിരുന്നു . എന്നാല്‍ പ്രസ്തുത സമയപരിധിക്കു ശേഷമാണ് ഇലക്ഷന്‍ ഡെപ്പോസിറ്റ് തിരികെ നല്‍കിയത്. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

തിയ്യതി

വൗച്ചര്‍ നമ്പര്‍

അനുവദിച്ച തുക

23.04.2022

22100060

1000

23.04.2022

22100061

500

23.04.2022

22100062

500

23.04.2022

22100063

1000

23.04.2022

22100064

1000

23.04.2022

22100065

1000

23.04.2022

22100066

1000

23.04.2022

22100067

1000

23.04.2022

22100068

1000

23.04.2022

22100069

1000

23.04.2022

22100070

1000

23.04.2022

22100071

1000

23.04.2022

22100072

1000

23.04.2022

22100073

1000

23.04.2022

22100074

500

23.04.2022

22100075

500

23.04.2022

22100076

1000

23.04.2022

22100077

1000

23.04.2022

22100078

1000

ആകെ

17000

        ആകെ തുക 17,000/- രൂപയാണ്, എന്നാല്‍ സെക്രട്ടറിയുടെ 23.03.21 ലെ എ3-815 നമ്പര്‍ ഉത്തരവ് പ്രകാരം അനുവദിച്ചത് 17,500/- രൂപയാണ്. കൂടാതെ മേല്‍ പ്രകാരമുള്ള ഡെപ്പോസിറ്റ് തുക അനുവദിച്ചത് സമയപരിധി കഴിഞ്ഞതിന് ശേഷമാണ്. സമയപരിധിക്കു ശേഷം നല്‍കിയ ‍ ഡെപ്പോസിറ്റ് തുക തിരികെ ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.


 

3-3   ഗുണഭോക്താക്കള്‍ മരണപ്പെട്ടതിനു ശേഷവും പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നു .‍

            വാര്‍ദ്ധക്യ കാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയുടെ വിതരണ വിവരവും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ചതില്‍ നിന്നും താഴെ പറയുന്ന അപാകതകള്‍ ശ്രദ്ധയില്‍പെട്ടു. ‍

പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മരണപ്പെട്ടവരുടെ പെന്‍ഷന്‍ റദ്ദ് ചെയ്യപ്പെടാതെ മാസങ്ങളോളം അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെടുന്നു. വീടുകളിലെത്തി നേരിട്ട് നല്‍കപ്പെടുന്നവരുടെ പെന്‍ഷനും സമയബന്ധിതമായി റദ്ദ് ചെയ്യുന്നില്ല. പഞ്ചായത്ത് പരിധിയ്ക്ക് പുറത്ത് വച്ച് മരണപ്പെട്ടവരുടേയോ, മറ്റ് കാരണങ്ങളാല്‍ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവരുടേയോ വിവരങ്ങള്‍ അറിയുന്നതിനുള്ള സംവിധാനം പഞ്ചായത്തില്‍ നിലവില്‍ ഇല്ല. നിലവില്‍ പഞ്ചായത്തില്‍ മരണം രജിസ്റ്റര്‍ ചെയ്യുന്നവരുടെ പെന്‍ഷനും പഞ്ചായത്ത് പരിധിയ്ക്ക് പുറത്ത് വച്ച് മരണപ്പെട്ടവരുടെ പെന്‍ഷനും സസ്പെന്‍ഡ് ചെയ്യുന്നില്ല .സെക്രട്ടറി പെന്‍ഷന്‍ ഡാറ്റാ ബേസില്‍ നിന്നും മരണപ്പെട്ടവരെ സസ്പെന്റ് ചെയ്യുന്നതുവരെയുള്ള ദിവസങ്ങളില്‍ ‍ മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ പോവുന്നുണ്ട് .

        അതിനാല്‍‍ അനര്‍ഹമായ കാലയളവിലേക്ക് പെന്‍ഷന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. മരണപ്പെട്ട പലരുടെയും പെന്‍ഷന്‍ നിലവിലും സസ്പെന്‍ഡ് ചെയ്യാത്തതിനാല്‍ പെന്‍ഷന്‍ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അനര്‍ഹമായ കാലത്തേക്ക് അനുവദിച്ച വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയുടെ വിശദാംശം ‍ ചുവടെ ചേര്‍ക്കുന്നു.











 

പെന്‍ഷന്‍ ഐ.ഡി

പേര്

പെന്‍ ഷന്‍ വിവരം

മരണം നടന്ന തിയ്യതി

പ്രതി മാസ പെന്‍ ഷന്‍ തുക

പെന്‍ ഷന്‍ അനുവ ദിച്ചത്

അധികമായി നല്‍കിയ തുക

വിതരണം

110650202236

കാര്‍ത്യായനി

OAP Above 75

14.01.2021

600

2022 നവം ബര്‍ വരെ

22*600-13200

തുക അക്കൗ ണ്ടിലേക്ക്.

110650201591

ദേവകി

OAP below 75

16.01.21

1600

2 @1500 -3000

20@1600 -32000

ആകെ 35000

തുക അക്കൗ
ണ്ടിലേക്ക്.

110650201921

ജാനകി

OAP Above 75

31.01.21

600

22 @600 -13200

Direct To Home

110650202704

ഇമ്പിച്ചി ഫാത്തിമ

OAP Above 75

22.04.21

1600

19 @1600 - 30400

Direct To Home

110650202400

ലീല

OAP Above 75

10.03.21

1600

20 @1600 -32000

തുക അക്കൗ
ണ്ടിലേക്ക്.

110650202555

ലീല

OAP Above 75

29.04.21

1600

19@1600 -30400

Direct To Home

110650201287

പ്രേമവല്ലി

01.06.21

1600

17@1600- 27200

തുക അക്കൗ
ണ്ടിലേക്ക്.

110650201390

അബ്ദുറഹിമാന്‍.എ

13.06.21

1600

17@1600 - 27200

Direct To Home

110650200161

സുഭദ്ര

04.05.21

1600

18 @1600 =28800

തുക അക്കൗ
ണ്ടിലേക്ക്.

110650200319

നഫീസ.പി

02.07.21

1600

16@1600 -25600

തുക അക്കൗ
ണ്ടിലേക്ക്.

110650202667

ഭാരതി.പി.ടി

13.07.21

1600

16@1600- 25600

തുക അക്കൗ
ണ്ടിലേക്ക്.

110650100350

സരസ്വതി

30.07.21

1600

16@1600- 25600

തുക അക്കൗ
ണ്ടിലേക്ക്.

110650200792

രാജന്‍

29.09.21

1600

14@1600- 22400

Direct To Home

110650203078

ഹംസകോയ

20.11.21

1600

12@1600- 19200

തുക അക്കൗ
ണ്ടിലേക്ക്.

110650202424

മുരളീധരന്‍

11.12.21

1600

11@1600-17600

തുക അക്കൗ
ണ്ടിലേക്ക്.

110650200281

ഗോപാലന്‍

19.11.21

1600

12@1600 =19200

തുക അക്കൗ
ണ്ടിലേക്ക്.

ആകെ തുക

3,92,600/-

 

ജി.ഒ(എം.എസ്) നം.97/2020/ധന തീ. 23-09-2020 ലെ ക്രമ നമ്പര്‍ 12 പ്രകാരം മരണപ്പെട്ടവരുടെയും പുനര്‍ വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി/ആശാ വര്‍ക്കര്‍മാര്‍ മുഖാന്തിരം ശേഖരിച്ച് അതാത് മാസം പെന്‍ഷന്‍ ഡാറ്റാ ബേസില്‍ നിന്നും ഒഴിവാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ബാധ്യസ്ഥരാണ്. ആയത് ചെയ്യാത്തത് മൂലമാണ് മേല്‍ പ്രകാരം പെന്‍ഷന്‍ അനുവദിക്കേണ്ടി വന്നത്, ആയതിന് വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമല്ല .
അതിനാല്‍ പഞ്ചായത്തില്‍ നിലവില്‍ പെന്‍ഷന്‍ നല്‍കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരം വാര്‍ഡ് മെമ്പര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും ഉപയോഗപ്പെടുത്തി മരണപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും മേല്‍ സൂചിപ്പിച്ച ഉത്തരവ് പ്രകാരം അങ്കനവാടി/ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍‍ മുഖാന്തിരം മരണപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് അതാത് മാസം പെന്‍ഷന്‍ ഡാറ്റാ ബേസില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും ഇതിനായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതുമാണ്. അധികമായി നല്‍കിയ തുക തിരിച്ചടയ്ക്കാന്‍ വ്യക്തികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ കത്ത് നല്‍കേണ്ടതും തുക തിരിച്ചടയ്ക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. പെന്‍ഷന്‍ റദ്ദ് ചെയ്യാന്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് രജിസ്റ്റര്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.
അധികമായി നല്‍കിയ പെന്‍ഷന്‍ തുക തിരിച്ച് ഈടാക്കാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ വ്യക്തിഗത ബാധ്യതയാണ്. അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും അധികമായി നല്‍കിയ തുക തിരിച്ചടയ്ക്കാന്‍ വ്യക്തികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ കത്ത് നല്‍കേണ്ടതും, തുക തിരിച്ചടച്ച് അറിയിക്കേണ്ടതുമാണ്.


 

3-4   ഫുട്പാത്ത് പ്രവൃത്തിയില്‍ ക്രമക്കേട്-പഞ്ചായത്ത് ഫണ്ടിന് നഷ്ടം

പ്രോ.നം, പേര്

248/22, ശ്രീപുരി ആരയില്‍ ഫുട്പാത്ത്‍

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

100000

ചെലവ്

91784

ബില്‍ വിശദാംശം

മെയിന്റനന്‍സ് ഗ്രാന്റ് റോഡ്,
ബില്‍ നം.419/17.03.22

കരാറുകാരന്‍

വിശ്വനാഥന്‍

എഗ്രിമെന്റ് നമ്പര്‍

AE/KDY/158/21-22 Dt.29.11.2021

എസ്റ്റിമേറ്റ് നമ്പര്‍

2021/75065

എം ബുക്ക് നം

227/21-22

        അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 248/22, ശ്രീപുരി ആരയില്‍ ഫുട്പാത്ത്‍ എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള കരിങ്കല്‍ ഭിത്തി പൊളിച്ച് മാറ്റി പുതിയ കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ച് ഫുട്പാത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. എം ബുക്ക് പ്രകാരം പൊളിച്ച് മാറ്റിയ കരിങ്കല്‍ ഭിത്തിയുടെ 3.9 ഘനമീറ്റര്‍ കരിങ്കല്ലില്‍ 2.7 ഘനമീറ്റര്‍ കരിങ്കല്ലും 5.88 ഘനമീറ്റര്‍ അളവില്‍ കരാറുകാരന്റെ മെറ്റീരിയലും ഉപയോഗിച്ച് 30 സെന്റിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് പാവിംഗ് ചെയ്ത് മുകളില്‍ 11.535 ഘനമീറ്റര്‍ അളവിലും 90 സെന്റിമീറ്റര്‍ ഉയരത്തിലും‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ച് 5.64 ഘനമീറ്റര്‍ അളവില്‍ എര്‍ത്ത് ഫില്ല് ചെയ്ത് 4.23 ഘനമീറ്റര്‍ അളവില്‍ ക്വാറി മക്ക് ഫില്ല് ചെയ്ത് അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എം ബുക്ക് പ്രകാരം നിലവിലുള്ള കരിങ്കല്‍ ഭിത്തി മാത്രമാണ് പൊളിച്ച് മാറ്റിയതായ് രേഖപ്പെടുത്തിയത് .തൊട്ടടുത്ത ഇനമായി 30 cm ഉയരത്തില്‍ DR PAVING ചെയ്തതായും അതിന് മുകളില്‍ 90 CM ഉയരത്തില്‍ DR Masonry ചെയ്തതായും എം ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം 90 CM ഉയരത്തില്‍ ഫില്ലിംഗ് ആവശ്യമാണ്. എന്നാല്‍ 20 CM ഉയരത്തില്‍ എര്‍ത്ത് ഫില്ലിംഗും 15 CM ഉയരത്തില്‍ ക്വാറി മക്ക് ഫില്ലിംഗും നടത്തി ടോപ് കോണ്‍ക്രീറ്റ് ചെയ്തതായാണ് എം ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 90 CM കനത്തില്‍ ഫില്ലിംഗ് ആവശ്യമായിരിക്കെ 35 CM മാത്രം കനത്തില്‍ ഫില്ലിംഗ് ചെയ്ത് ടോപ് 10 CM കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുക എന്നത് പ്രായോഗികമല്ല. എന്നാല്‍ സൈറ്റ് പരിശോധനയില്‍ നിലവിലുള്ള ഫുട്പാത്തിന്റെ കരിങ്കല്‍ ഭിത്തി പൊളിച്ച് മാറ്റാതെ അതിന് മുകളിലാണ് 30 cm ഉയരത്തില്‍ DR Masonry നിര്‍വ്വഹിച്ച് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.താഴെ പറയുന്ന ഇനങ്ങള്‍ സൈറ്റില്‍ നിര്‍വ്വഹിച്ചിട്ടില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മേല്‍ ഇനങ്ങള്‍ എം ബുക്കില്‍ രേഖപ്പെടുത്തി കരാറുകാരന് തുക നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

എം ബുക്ക് പ്രകാരമുള്ള ഇനം

എം ബുക്ക് പ്രകാരമുള്ള അളവ്, നിരക്ക്

കരാറുകാരന് അനുവദിച്ച തുക

സൈറ്റ് പരിശോധന പ്രകാരം സൈറ്റിലെ സ്ഥിതി

കരാറുകാരന് അനര്‍ഹമായി അനുവദിച്ച തുക

(GST ഉള്‍പ്പെടെ )

Dismantling Existing DR

3.9 M3

392.13

1529.13+GST

പ്രവര്‍ത്തി നിര്‍വ്വഹിച്ചിട്ടില്ല.

1712.63

DR Paving With Dept.material

2.7 M3

937.73

2531.87+GST

പ്രവര്‍ത്തി നിര്‍വ്വഹിച്ചിട്ടില്ല.

2835.69

DR Masonry

17.415 m3

2515.43

43806.21

പ്രവൃത്തി ഭാഗികമായി മാത്രമെ നിര്‍വ്വഹിച്ചിട്ടുള്ളൂ. നിലവിലുള്ള കരിങ്കല്‍ ഭിത്തിക്ക് മുകളില്‍ 26 മീറ്റര്‍ നീളത്തില്‍ 50 സെന്റിമീറ്റര്‍ വീതിയില്‍ 30 സെന്റിമീറ്റര്‍ ഉയരത്തില്‍ ആകെ 3.9 m3 (13.515 ഘനമീറ്റര്‍ അധികം)

38075.56

ആകെ

42623.88





Image removed.Image removed.                                                        


മോണിറ്ററിംഗിന്റെ അഭാവമാണ് ചെയ്യാത്ത പ്രവൃത്തിക്ക് കരാറുകാരന് തുക നല്‍കുന്ന സാഹചര്യം ‍ ഉണ്ടായിട്ടുള്ളത്. ചെക്ക് മെഷര്‍ ചെയ്ത ഉദ്യോഗസ്ഥനും ക്രമക്കേടിന് ഉത്തരവാദിയാണ്. വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ ഘട്ടത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിലുണ്ടാകുന്ന വീഴ്ചയും മേല്‍ അപാകതക്ക് കാരണമായി. അപാകതകള്‍ക്ക് വിശദീകരണം നല്‍കേണ്ടതും 42624/- രൂപ ഉത്തരവാദിയായ നിര്‍വ്വഹണ ഉദ്യോഗസ്ഥനില്‍ നിന്നും തിരികെ ഈടാക്കേണ്ടതുമാണ്.


 

3-5   എര്‍ത്ത് വര്‍ക്കിന് ഫൗണ്ടേഷനുള്ള ഇനം നല്‍കി - പഞ്ചായത്ത് ഫണ്ടിന് നഷ്ടം

പ്രൊ.നം, പേര്

115/22, മണലൊടി കാവുള്ള കണ്ടി റോഡ് ഡ്രെയിനേജ്

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

490000

ചെലവ്

488613

ബില്‍ വിശദാംശം

മെയിന്റനന്‍സ് ഗ്രാന്റ് റോഡ്, ബില്‍ നം.299/09-02-22

കരാറുകാരന്‍

മുഹമ്മദ് ഇസ്മയില്‍

എഗ്രിമെന്റ് നമ്പര്‍

AE/KDY/22/21-22 Dt.26.10.2021

എസ്റ്റിമേറ്റ് നമ്പര്‍

2021/33619

എം ബുക്ക് നം

239/21-22

            അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 115/22, മണലൊടി കാവുള്ള കണ്ടി റോഡ് ഡ്രെയിനേജ്‍ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ‍ഡ്രെയിന്‍, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവക്കായി Earth work Excavation ന് 11.1.1.1 എന്ന ഇനമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. തന്‍വര്‍ഷം ആസൂത്രണം ചെയ്ത് നടപ്പാക്കിയ മേല്‍ സ്വഭാവമുള്ള മറ്റ് ഡ്രെയിനേജ് പ്രവൃത്തികളുടെ എസ്റ്റിമേറ്റില്‍ 3.5.1 എന്ന ഇനമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 3.2.23 തിയ്യതിയില്‍ സൈറ്റ് പരിശോധന നടത്തിയതില്‍ ഭൂമിയുടെ സ്വഭാവം 3.5.1 പ്രകാരം ഖനനം നടത്തിയ പ്രവര്‍ത്തികളുടെ സൈറ്റില്‍ നിന്നും വ്യത്യസ്തമായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. 3.5.1 ന് പകരം ഫൗണ്ടേഷനുള്ള 11.1.1.1 എന്ന ‍ ഇനം തെരഞ്ഞെടുക്കുകയും പ്രസ്തുത നിരക്കില്‍ പ്രവൃത്തി നിര്‍വ്വഹിച്ച് കരാറുകാരന് തുക നല്‍കുകയും ചെയ്തതിലൂടെ പഞ്ചായത്ത് ഫണ്ടിന് നഷ്ടമുണ്ടായിട്ടുണ്ട്. 11.1.1.1 പ്രകാരം ഘനമീറ്ററിന് 487.51 രൂപയും 3.5.1 പ്രകാരം 228.51 രൂപയുമാണ് നിരക്ക്. 49.559 ഘനമീറ്റര്‍ അളവില്‍ 487.51 രൂപ നിരക്കില്‍ കരാറുകാരന് Earth work Excavation ന് GST ഉള്‍പ്പെടെ 27059.77 രൂപ നല്‍കിയിട്ടുണ്ട്. 3.5.1 പ്രകാരം 12683.69 രൂപ ആവശ്യമുള്ളിടത്താണ് 14376 അധികം നല്‍കിയിട്ടുള്ളത്. 11.1.1.1 എന്ന ഇനം ഉപയോഗപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കേണ്ടതും നഷ്ടതുക ഉത്തരവാദിയായ അസിസ്റ്റന്റ് എഞ്ചിനീയറില്‍ നിന്നും ഈടാക്കേണ്ടതുമാണ്.


 

3-6   കോണ്‍ക്രീറ്റിന്റെ അളവ് കുറവ് ചെയ്തില്ല.

പ്രൊ.നം, പേര്

247/22, പറവഞ്ചേരിപ്പാടം തലാഞ്ചേരി താഴം റോഡ് ഇന്റര്‍ലോക്ക്

നിര്‍വ്വഹണം

അസിസ്റ്റന്റ് എഞ്ചിനീയര്‍

അടങ്കല്‍

300000

ചെലവ്

295149

ബില്‍ വിശദാംശം

തനത് ഫണ്ട്-

കരാറുകാരന്‍

അബ്ദുള്‍ മന്‍സൂര്‍.എം.

എഗ്രിമെന്റ് നമ്പര്‍

AE/KDY/14/2021-22 Dt,25.10.2021

എസ്റ്റിമേറ്റ് നമ്പര്‍

2021/75024

എം ബുക്ക് നം

247/21-22

 

        അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നമ്പര്‍ 249/22, പറവഞ്ചേരിപ്പാടം തലാഞ്ചേരി താഴം റോഡ് ഇന്റര്‍ലോക്ക് പ്രകാരം ക്വാറിമക്ക് ഫില്ല് ചെയ്ത് ബേസ് നിര്‍മ്മിച്ച് അതിന് മുകളില്‍ ഇന്റര്‍ലോക്ക് പാകുകയും ഇന്റര്‍ലോക്ക് ഉറപ്പിക്കുന്നതിനായി ബേസിനുള്ളിലായി കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബേസ് പ്രതലത്തിനുള്ളിലാണ് കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് പാവിംഗ് എന്നിവ നിര്‍വ്വഹിച്ചിട്ടുള്ളത്. എന്നാല്‍ എം ബുക്ക് പ്രകാരം ഇന്റര്‍ ലോക്ക് പാവിംഗിന്റെ ആകെ വിസ്തീര്‍ണ്ണത്തില്‍ നിന്നും കോണ്‍ക്രീറ്റിന്റെ വിസ്തീര്‍ണ്ണം കുറവ് ചെയ്യാതെയാണ് കരാറുകാരന് തുക നല്‍കിയിട്ടുള്ളത്. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ഇനം

എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയുടെ ഉപരിതല വിസ്തീര്‍ണ്ണം

യഥാര്‍ത്ഥത്തില്‍ സൈറ്റിലുള്ളത്

വ്യത്യാസം

ക്വാറി മക്ക് ഫില്ലിംഗ്

270.68

270.68

0

കോണ്‍ക്രീറ്റ്

30.05

30.05

0

ഇന്റര്‍ ലോക്ക്

270.68

240.63

30.05












 

Image removed.



ബേസിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത അളവ് കുറക്കാതെയാണ് ഇന്റര്‍ലോക്കിന് തുക നല്‍കിയിട്ടുള്ളത്. ഇപ്രകാരം 30.05 ചതുരശ്ര മീറ്ററിന് 759.16 രൂപ നിരക്കില്‍ GST ഉള്‍പ്പെടെ കരാറുകാരന് 25550 രൂപ അധികം നല്‍കിയത്. അപാകതക്ക് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.













 

 


 

ഭാഗം -4
പൊതു വിവരങ്ങളും ഓഡിറ്റ്‌ പ്രത്യവലോകനവും

 
4-1   വാര്‍‍‍‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം

വര്‍ഷം

സര്‍ട്ടിഫിക്കേഷന് കണക്കുകള്‍ പരിശോധിച്ച തിയ്യതി

സര്‍ട്ടിഫിക്കറ്റ് നം./ തിയ്യതി

2021-22

ഓഡിറ്റ് കാലയളവ്

ഇതേ നമ്പര്‍ സര്‍ട്ടിഫിക്കറ്റ്


 

4-2   സംയുക്തപ്രോജക്റ്റുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം

            2021-22 വര്‍ഷം സംയുക്ത പ്രോജക്ടുകള്‍ക്ക് വേണ്ടി ജില്ലാ പഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച തുകകളുടേയും അവയുടെ വിനിയോഗത്തിന്റേയും വിവരം ചുവടെ ചേര്‍ക്കുന്നു.

വിഹിതം നല്‍കിയ സ്ഥാപനം

ലഭിച്ച തുക

പ്രോജക്ടിന്റെ പേര്

ചെലവ്

ബ്ലോക്ക് പഞ്ചായത്ത്

300000

പാലിന് സബ്സിഡി

3,00,000

 

85000

നെല്‍കൃഷിക്ക് കൂലിചെലവ് സബ്സിഡി

85000

 

120000

സുഫലം ഫലവൃക്ഷത്തൈ വിതരണം

120000

 

564299

ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്ഷിപ്പ്‍

564299

ആകെ തുക

1069299

ജില്ലാ പഞ്ചായത്ത്

597050

ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്ഷിപ്പ്‍

597050

ആകെ തുക

5,97050

 


 

4-3   നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍

        ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

നിര്‍വ്വഹണ ഏജന്‍സി

പ്രവൃത്തിയുടെ പേര്

മുന്‍കൂര്‍ നല്‍കിയ തുക

ചെലവഴിക്കാന്‍ ബാക്കിയുളള തു

 

കേരള വാട്ടര്‍ അതോറിറ്റി

 

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി തുക അടവാക്കല്‍

50000

50000


 

4-4   മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍

ഇല്ല


 

4-5   വായ്പ / വായ്പാതിരിച്ചടവ്

        ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദവിവരം താഴെ കൊടുക്കുന്നു.














































 

 

വായ്പയുടെ പേര്/

ഉദ്ദേശ്യം

 

ഉത്തരവ് നം/

തിയ്യതി

 

സാമ്പ ത്തിക വര്‍ഷം

 

തന്‍ വര്‍ഷം എടു ത്ത വായ്പ തുക

 

വര്‍ഷാരം ഭത്തില്‍ തിരിച്ച ടയ്ക്കാന്‍ ബാക്കിയു ണ്ടായിരുന്ന തുക

തന്‍വര്‍ഷം തിരിച്ചടച്ച തുക

 

വര്‍ഷാവ

സാനം തിരിച്ച ടയ്ക്കാന്‍ ബാക്കി യുള്ള തുക

മുതല്‍

പലിശ

ലൈഫ് ഭവന പദ്ധതി
(കെ.യു.

ആര്‍.ഡി.

എഫ്.സി ലോണ്‍)

 

2021-22

 

93,87,680

1232000

 

8155680

 


 

4-6   സ്ഥിരനിക്ഷേപം

വര്‍ഷാരംഭത്തില്‍ ഉണ്ടായിരുന്ന സ്ഥിര നിക്ഷേപം

3,500

തന്‍വര്‍ഷം നിക്ഷേപിച്ച തുക

-

ആകെ

3,500

തന്നാണ്ടില്‍ പിന്‍വലിച്ച തുക

-

വര്‍ഷാവസാനം അവശേഷിക്കുന്ന സ്ഥിരനിക്ഷേപം

3,500


വര്‍ഷാവസാനം അവശേഷിക്കുന്ന സ്ഥിരനിക്ഷേപങ്ങളുടെ വിവരം താഴെ കൊടുക്കുന്നു.
 

ക്രമ നം

സ്ഥാപനത്തിന്റെ പേര് (ബാങ്ക്/ട്രഷറി/പോസ്റ്റ് ഓഫീസ്)

നിക്ഷേപിച്ച തിയതി

കാലയളവ്

തുക

റിമാര്‍ക്ക്സ്

1


കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ലിമിറ്റഡ്, മലപ്പുറം

ഓഹരി

 

 

1000

 

2

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, ഓഹരി

18.3.1989

 

2500

 

ആകെ

3,500

 


 

4-7   ഓഡിറ്റ് റിക്കവറി

ഇല്ല


 

4-8   സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്

            പഞ്ചായത്തിലെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം 23-ാം വകുപ്പു പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ഓഡിറ്റ് വര്‍ഷം, ഖണ്ഡിക നം

സമാഹൃത റിപ്പോര്‍ട്ട് വര്‍ഷം, ഖണ്ഡിക നം

വിഷയം

 2003-04, 11.13.2.3പൊതു പരാമര്‍ശം - വ്യവസായ എസ്റ്റേറ്റുകള്‍ പ്രയോജനപ്പെട്ടില്ല
1999-00, 422003-04, 11.13.5.16മൈത്രീ ഭവന പദ്ധതി ഉത്തരവാദിത്വം നിറവേറ്റിയില്ല
 2003-04, 11.13.7(23).116നികുതി പിരിവില്‍ അലംഭാവം
2000-01, 72003-04, 11.14.117പൊതു പരാമര്‍ശം - കേച്ചേരി മിനി കുടിവെളള പദ്ധതി അധിക തുക ഈടാക്കിയതിന്റെ വിവരം പദ്ധതിയുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കണം

1999-00, 35

47, 53

2003-04, 11.14.119ചാലിയം കടവ് ലേലം കരാറുകാരന് ഇളവ് ചെയ്ത തുകക്ക് സര്‍ക്കാര്‍ സാധൂകരണം ലഭ്യമാക്കണം.
2009-10, 3-82011-12, 2.7(3), 26.വനിത വ്യവസായ കേന്ദ്രം വന്‍തുക ചെലവഴിച്ച് നിര്‍മ്മിച്ചത് ഉപയോഗപ്പെടുത്തുന്നില്ല. പരാമര്‍ശം ഒഴിവാക്കാന്‍ ശുപാര്‍ശ
2002-03, 2-42004-05, 3.11.1.4.1.7കേസ് വ്യക്തിപരം – ഫീസ് പഞ്ചായത്തില്‍ നിന്നും നല്‍കി
 2014-15, 4.2.9.51ആര്‍. എം. എഫ്. അധികം ഒടുക്കി
 2014-15, 5.7.7.89മൃഗാശുപത്രി – വാടക നല്‍കിയില്ല
 2014-15, 5.7.12.100കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയില്ല
 2014-15, 5.7.12.100ഗോരക്ഷാ ക്യാംപ് നടത്തിയില്ല
 2014-15, 5.7.12.101സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതില്‍ കാലതാമസം
 2014-15, 5.7.12.106തെരുവു വിളക്കുകളുടെ കണക്കെടുപ്പു നടത്തുന്നില്ല.
2014-15, 3-312016-17, 4.2.1.49പുറമ്പോക്ക് സംരക്ഷണം – അപാകതകള്‍
2014-15, 2-52016-17,
അനുബന്ധം - 4
187
തൊഴില്‍ നികുതി – അപാകതകള്‍
2015-16, 2-62016-17,
അനുബന്ധം -5
210
തൊഴില്‍ നികുതി – അപാകതകള്‍


 

4-9   ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം

(എ)ചാര്‍ജ് നടപടികളുടെ വിവരം


ഇല്ല

(ബി)സര്‍ചാര്‍ജ് നടപടികളുടെ വിവരം

 

ക്രമ ന
മ്പര്‍

റിപ്പോര്‍ട്ട് വര്‍ഷം


ണ്ഡി ക നം.

ഉത്തര
വാദി യായ ഉദ്യോഗ
സ്ഥന്റെ പേര്, ഔദ്യോ
ഗിക സ്ഥാനം, ഭരണ വകുപ്പ്

സര്‍
ചാര്‍ജ്

സര്‍ട്ടി
ഫിക്കറ്റ്

സ്വ യം അട വാ
ക്കിയ തുക (രസീ ത് ന മ്പര്‍/ തീയ തി)

റവ ന്യൂ റിക്ക വറി നട പടി
യിലൂ ടെ ഈ ടാ
ക്കി യ തുക

(തീ യ തി)

കോ
ടതി
വ്യവ
ഹാര
ങ്ങളില്‍

 

ആ കെ

ലഭ്യ
മായ തുക

അവ ശേ
ഷി ക്കു ന്ന തു ക/
ബാ ധ്യ ത

 

റി മാര്‍
ക്ക് സ്

നമ്പരും തീയ തിയും

തുക

 

ഉള്‍
പ്പെട്ട തു ക

 

ഈ ടാ
ക്കി യ തു ക

1

2

3

4

5

6

7

8

9

10

11

12

13

1

1997-98

14

T.T.K Balan, SecretaryLF.9086/
Spl Cell.
SC4/2001 Dt.3.10.02, 22.10.02

3091

-

-

-

-

-

-

-




 

4-10   ഓഡിറ്റ് പ്രത്യവലോകനം
ഓഡിറ്റ് വര്‍ഷത്തെ ആകെ വരവ്

12,22,94,165

ഓഡിറ്റ് വര്‍ഷത്തെ ആകെ ചെലവ്

10,81,61,154

വരവിനങ്ങളിലുള്ള നഷ്ടം

1,40,220

ചെലവിനങ്ങളിലുള്ള നഷ്ടം/ ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക

5,01,318

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

1665136

(ബി) പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം

ഖണ്ഡിക നമ്പര്‍

നഷ്ടമായ തുക

ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും

ചാര്‍ജ് ചെയ്യാവുന്നവ

സര്‍ചാര്‍ജ് ചെയ്യാവുന്നവ

2-1

140220

 

ഫാസില്‍ ഷാ.ഐ , സെക്രട്ടറി

3-1

 

8668

ഫാസില്‍ ഷാ.ഐ , സെക്രട്ടറി

3-2

 

17500

ഫാസില്‍ ഷാ.ഐ , സെക്രട്ടറി

3-3

 

392600

ഫാസില്‍ ഷാ.ഐ, സെക്രട്ടറി

3-4

 

42624

മനോജ് കുമാര്‍ .എം, അസിസ്റ്റന്റ് എഞ്ചിനീയര്‍

3-5

 

14376

മനോജ് കുമാര്‍ .എം, അസിസ്റ്റന്റ് എഞ്ചിനീയര്‍

3-6

 

25550

മനോജ് കുമാര്‍ .എം, അസിസ്റ്റന്റ് എഞ്ചിനീയര്‍

ആകെ

140220

501318

 

 
















ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക
നമ്പര്‍

തുക

ഉത്തരവാദിയായ ആളുടെപേരും ഉദ്യോഗപ്പേരും

1-20

1000000

ഫാസില്‍ ഷാ.ഐ , സെക്രട്ടറി

1-21

60000

ഫാസില്‍ ഷാ.ഐ ,സെക്രട്ടറി

1-22

46350

ഫാസില്‍ ഷാ.ഐ സെക്രട്ടറി

1-24

3000

ഫാസില്‍ ഷാ.ഐ, സെക്രട്ടറി

1-25

312500

ഡോ.ആനന്ദ്.എം, വെറ്ററിനറി സര്‍ജന്‍

1-33

243286

ഡോ.രൂപ ജിനദേവന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍    

ആകെ

1665136

 

 

(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം

ഖണ്ഡിക നമ്പര്‍

തുക

ഇനം

1-23

19446

സി.ജി.എസ്,ടി

1-23

19446

എസ്.ജി.എസ്.ടി


(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ

ഇല്ല.




(ഇ) ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന്/തടസ്സത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരും സ്ഥിരം മേല്‍വിലാസവും

 

പേരും ഉദ്യോഗപ്പേരും

ഇപ്പോഴത്തെ

(ഓഡിറ്റ് നടന്ന സമയത്തെ)

ഔദ്യോഗിക മേല്‍വിലാസം

സ്ഥിരം മേല്‍വിലം

ഫാസില്‍ ഷാ.ഐ, സെക്രട്ടറി

റിട്ടയേര്‍ഡ്‍

ടി.സി 20/1543(1)

എഫ്.എസ് .കോട്ടേജ് ,ശാസ്ത്രി നഗര്‍ വെസ്റ്റ് -41

കരമന .പി.ഒ

തിരുവനന്തപുരം

മനോജ്‍കുമാര്‍.എം, അസിസ്റ്റന്റ് എഞ്ചിനീയര്‍

 

" അനുപമ "

മണിയാടത്ത് പറമ്പ്, ചേവായൂര്‍ .പി.ഒ


 

4-11   തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

ഓഡിറ്റ് വര്‍ഷം

ഈ വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച ഏറ്റവും ഒടുവിലത്തെ കത്തിടപാടിന്റെ വിവരം

തീര്‍പ്പാക്കാന
വശേഷിക്കുന്ന ഖണ്ഡികകളുടെ
എണ്ണം

റിമാര്‍ക്സ്

1992-93 & 1993-94

എല്‍.എഫ്.എസ്.2/1535/1995, 09.04.1999

1

7

1995-96

എല്‍.എഫ്.കെ.കെ.ഡി.പി.2/
188/ 2011(7), 26.04.2011

2

28,29

1996-97

എല്‍.എഫ്.കെ.കെ.ഡി.പി.2/
105/ 2012(1), 10.05.2012

1

21

1997-98

എല്‍.എഫ്.കെ.കെ.ഡി.പി.2/
105/ 2012(2), 10.05.2012

5

10, 14, 23, 24,2 8

1998-99

എല്‍.എഫ്.കെ.കെ.ഡി.പി.2/
105/ 2012(3), 10.05.2012

7

30 38, 39, 40, 41, 44, 45

2000-01 (പ്ലാന്‍)

എല്‍.എഫ്.കെ.കെ.ഡി.പി.2/
514/ 2012, 14.11.2012

7

6, 7, 10, 11(2), (3), 12,19

2000-01

എല്‍.എഫ്.കെ.കെ.ഡി.പി.2/
514/ 2012(1), 14.11.2012

8

2-4, 2-5, 2-6, 3-3, 3-5,
3-9, 3-10, 3-11, 3-12

2001-02

എല്‍.എഫ്.കെ.കെ.ഡി.പി.2/
514/ 2012(2), 14.11.2012

4

2-1, 3-1, 3-4, 3-6

2001-02 (പ്ലാന്‍)

എല്‍.എഫ്.കെ.കെ.ഡി.എസ്.1/
1079/ 2003, 01.01.2004

1

 

2002-03 (വരവ്)

എല്‍.എഫ്.കെ.കെ.ഡി.പി.2/
514/ 2012(6), 15.03.2013

1

2-2

2002-03 (ചെലവ്)

എല്‍.എഫ്.കെ.കെ.ഡി.പി.2/
514/ 2012(5), 15.03.2013

11

2-1, 2-4, 2-4A, 2-4C,9, 10, 11, 13(1), 14, 18, 19

2003-04

എല്‍.എഫ്.കെ.കെ.ഡി.പി.2/
1709/ 2012, 06.04.2013

7

2-1, 2-3, 3-1, 3-2, 3-3, 3-4, 3-8B

2004-05

എല്‍.എഫ്.കെ.കെ.ഡി.പി.2/
1710/2012, 22.04.2013

13

2-1, 3-4, 3-7, 3-11, 3-13, 3-15, 3-16, 3-17

2005-06

എല്‍.എഫ്.കെ.കെ.ഡി.പി.2/
1711/2012, 11.06.2013

2

3-3,4-5

2006-07

എല്‍.എഫ്.കെ.കെ.ഡി.പി.2/
1130/2015, 29.10.2015

19

2-6, 2-8, 2-12, 3-1,3-2,3-3,3-9, 3-10, 3-11, 3-13, 3-15, 3-16, 3-19, 3-20, 3-23, 3-24, 3-25,4-3, 4-4

2007-08

എല്‍.എഫ്.കെ.കെ.ഡി.പി.2/
184(2)/2015, 19.06.2015

23

2-8, 2-9, 2-10, 2-11, 3-2, 3-6, 3-7, 3-8, 3-9, 3-11, 3-12, 3-16, 3-18, 3-19, 3-20,
3-21, 3-22, 3-26, 3-27, 4-2, 4-3

2008-09

എല്‍.എഫ്.കെ.കെ.ഡി.പി.2/
62/2015, 01.07.2013

11

28,29

2009-10

എല്‍.എഫ്.കെ.കെ.ഡി.പി.2/
184(3)/2015, 19.06.2015

09

3-2, 3-5, 3-6, 3-7, 3-8, 4-3, 4-4 4-7,

2010-11 & 2011-12

എല്‍.എഫ്.കെ.കെ.ഡി.പി.2/
599/2015, 15.05.2015

13

1-5, 2-3, 3-3, 3-5, 3-8, 3-11, 3-13, 3-16, 3-18, 3-19, 3-20, 3-22

2012-13

എല്‍.എഫ്.കെ.കെ.ഡി.പി.2/
62/2015, 10.04.2015

1

14

2013-14, 2014-15

കെ.എസ്.എ.കെ.കെ.ഡി. പി.2/314/16 /13.5.2016

32

2-1, 2-2, 2-3, 2-4, 2-5, 2-6, 2-7, 3-1,3-2,3-3, 3-4, 3-5, 3-6, 3-7, 3-8,3-9,3-11, 3-12, 3-14, 3-16, 3-17, 3-18, 3-19, 3-20, 3-21, 3-22,
3-23, 3-26, 3-27, 3-31, 3-34, 4-1

2015-16

കെ.എസ്.എ.കെ.കെ.ഡി. പി.11/2076/16

25

2-1, 2-2, 2-3, 2-4, 2-5, 2-6, 2-7, 2-8, 2-9, 3-1, 3-2,3-3, 3-4, 3-5, 3-6, 3-7, 3-8, 3-9, 3-10, 3-11, 3-12, 3-13, 3-14, 3-15, 3-16

2016-17

കെ.എസ്.എ.കെ.കെ.ഡി. പി.11/1635/17 തീയതി 11.8.2017

24

1-10, 2-1, 2-2, 2-3,(1), 2-3(2), 2-4,2-5,2-6, 2-7, 3-2, 3 -4, 3-5, 3-6, 3-7, 3-8, 3-10, 3-11, 3-12, 3-13, 3-14, 3-16, 4-9
2017-18കെ.എസ്.എ.കെ.കെ.ഡി.പി16/ 427/19 തീ.30.03.2019181-12, 2-1, 2-2, 2-4, 3-1, 3-2, 3-3, 3-4, 3-5, 3-6, 3-8, 3-9, 3-11, 3-12, 3-13, 3-14, 3-15, 3-16
2018-19കെ.എസ്.എ.കെ.കെ.ഡി. പി.8/536/20 തീയതി 14.9.20241-12(1) (4) (6) (10) (15)(16)(17),1-13(1)(2), 1-13(3), 1-13-5, 1-13-6, 1-13-7, 1-14-1, 1-14-2, 1-14-3,
1-14-4, 1-14-5, 1-14-6, 1-14-7, 1-14-8, 1-14-10, 1-14-14, 1-14-15(1),(2), 1-14-16, 1-14-17,
3-1, 3-2, 3-3, 3-4, 4-10
2019-20കെ.എസ്.എ.കെ.കെ.ഡി. പി.1/251/22 തീയതി 09.02.2022 1-1 to 1-13
4-1 to 4-11
2020-21കെ.എസ്.എ.കെ.കെ.ഡി. പി.1/252/22 തീയതി 15.02.2022 1-1 to 1-31
4-1 to 4-11

 













ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കോഴിക്കോട്

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്






 


 




അനുബന്ധം-1
ഓഡിറ്റ് സാക്ഷ്യപത്രം
 

    1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓ‍ഡിറ്റ് നിയമത്തിന്റെ 4-ാം വകുപ്പും 1994-ലെ കേരള പഞ്ചായത്ത്‍രാജ് നിയമത്തിന്റെ 215-ാം വകുപ്പും അനുസരിച്ചും പഞ്ചായത്ത്‍രാജ് സ്ഥാപനങ്ങളുടെ ഓഡിറ്റിനു വേണ്ടി കംപ് ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ നിര്‍ദ്ദേശിച്ച ഓഡിറ്റിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് വിധേയമായി വകുപ്പിന് ബാധകമായ ഓഡിറ്റ് നിലവാരങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വാര്‍ഷിക ധനകാര്യ പത്രികകളുടെ ഓഡിറ്റ് ക്രമപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട പ്രത്യേക സമിതി തയ്യാറാക്കി 12.02.2021-ലെ യോഗത്തില്‍ വകുപ്പ് അംഗീകരിച്ച ഓഡിറ്റ് രീതികളും സോഫ്റ്റ്‍വെയര്‍ ക്രമീകരണങ്ങളും പ്രകാരം വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പരിശോധിച്ചതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴികെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2021-2022-ലെ വാര്‍ഷിക ധനകാര്യ പത്രിക വരവു ചെലവ് കണക്കുകളെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.




 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കോഴിക്കോട്
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്


   അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
 

    കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2021-2022 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.


 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കോഴിക്കോട്
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്