ഓഡിറ്റ് റിപ്പോര്‍ട്ട് 2022-23
കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
കടലുണ്ടി ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2022-2023
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
കോഴിക്കോട്-673020
ഇ-മെയിൽ: dokkd.ksad@kerala.gov.inഫോൺ : 0495-2371012
(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)
നമ്പർ: കെ.എസ്.എ.കെ.കെ.ഡി/പി 1/1620/2023
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
കോഴിക്കോട്-673020
തീയ്യതി: 02/12/2023
ഇ-മെയിൽ: dokkd.ksad@kerala.gov.in
ഫോൺ: 0495-2371012
ഡെപ്യൂട്ടി ഡയറക്ടര്‍
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
കടലുണ്ടി ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1,2,3 എന്നിവയിലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: കെ.എസ്.എ.കെ.കെ.ഡി/പി 1/1620/2023
തീയ്യതി: 02/12/2023
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-04-2022 മുതൽ 31-03-2023 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 34 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 8 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ. ജോഷോ ബെന്നറ്റ് ജോണ്‍ കെ.എ.എസ് | ഡെപ്യൂട്ടി ഡയറക്ടര്‍ | 12-10-2023 | 20-10-2023 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 12-10-2023 | 20-10-2023 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീമതി. ശ്രീജ തെക്കന്‍, ഓഡിറ്റ് ഓഫീസര്‍(ഹ.ഗ്രേ.)
ശ്രീമതി. ജിഷ സാമുവല്‍, അസി.ഓഡിറ്റ് ഓഫീസര്‍
ശ്രീമതി. ലത.ടി.കെ, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
ശ്രീ. ഷിബിന്‍.കെ.എസ്, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
ശ്രീ. ബിബിന്‍.ഇ.സി, ഓഡിറ്റര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീമതി. അനുഷ.വി | പ്രസിഡന്റ് | 01-04-2022 | 31-03-2023 |
| ശ്രീ. ജോഷി ജോസ്.സി.ജെ | സെക്രട്ടറി-ഇൻ-ചാർജ്ജ് | 01-04-2022 | 19-04-2022 |
| ശ്രീ. ബിനു വര്‍ഗ്ഗീസ് | സെക്രട്ടറി | 20-04-2022 | 01-10-2022 |
| ശ്രീ. ജോഷി ജോസ്.സി.ജെ | സെക്രട്ടറി-ഇൻ-ചാർജ്ജ് | 01-10-2022 | 11-10-2022 |
| ശ്രീ. കെ.പി.എം.നവാസ് | സെക്രട്ടറി | 12-10-2022 | 31-03-2023 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ. ജോഷി ജോസ്.സി.ജെ | അസി. സെക്രട്ടറി | 01-04-2022 | 24-11-2022 |
| ശ്രീമതി. അഞ്ജനാ പോള്‍ | അസി. സെക്രട്ടറി | 25-11-2022 | 14-12-2022 |
| ശ്രീ. സുരേഷ്.വി.കെ | അസി. സെക്രട്ടറി | 15-12-2022 | 31-03-2023 |
| ശ്രീ. മനോജ് കുമാര്‍.എം | അസി. എഞ്ചിനിയര്‍ | 01-04-2022 | 31-05-2022 |
| ശ്രീ. ഹിരണ്‍.ടി | അസി. എഞ്ചിനിയര്‍ | 01-06-2022 | 29-06-2022 |
| ശ്രീമതി. തുഷാര.പി.ആര് | അസി. എഞ്ചിനിയര്‍ | 30-06-2022 | 02-08-2022 |
| ശ്രീ. ജാക്സണ് ജോസഫ് | അസി. എഞ്ചിനിയര്‍ | 03-08-2022 | 14-09-2022 |
| ശ്രീമതി. കാവ്യ.ആര് | അസി. എഞ്ചിനിയര്‍ | 15-09-2022 | 31-03-2023 |
| ശ്രീമതി. ഭവ്യ.കെ | ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ | 01-04-2022 | 31-03-2023 |
| ശ്രീമതി. ഷീജ.എം | വി.ഇ.ഒ | 01-04-2022 | 31-03-2023 |
| ശ്രീ. വിജീഷ്.വി | വി.ഇ.ഒ | 01-04-2022 | 31-03-2023 |
| ശ്രീമതി. അപര്‍ണ.കെ.എസ് | കൃഷി ഓഫീസര്‍ | 01-04-2022 | 31-03-2023 |
| ഡോ. ആനന്ദ്.എം | വെറ്ററിനറി സര്ജന് | 01-04-2022 | 31-03-2023 |
| ഡോ. അരവിന്ദ് ജോഷി | മെഡിക്കല്‍ ഓഫീസര്‍(എഫ്.എച്ച്.സി) | 01-04-2022 | 31-03-2023 |
| ഡോ. യദുനന്ദനന്‍.കെ.പി | മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) | 01-04-2022 | 31-03-2023 |
| ഡോ. രൂപ ജിനദേവന് | മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) | 01-04-2022 | 31-03-2023 |
| ശ്രീ. ജാഫര്‍.കെ.കെ | ഹെഡ് മാസ്റ്റര്‍ | 01-02-2023 | 31-03-2023 |
| ശ്രീ. അക്ബര്‍ ഷരീഫ് | ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2022 | 31-03-2023 |
| ശ്രീമതി. രൂപ്ന.വി.എം | സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് | 01-04-2022 | 29-07-2022 |
| ശ്രീമതി. ബബിത.സി | സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് | 30-07-2022 | 31-03-2023 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | വാര്‍ഷിക ധനകാര്യപത്രികയില്‍ അടിസ്ഥാന അനുപാതങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല | 1-1-1 |
| 2 | ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | 1-1 |
| 3 | ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല | 1-1-2 |
| 4 | ബാങ്ക് ബുക്കില്‍ രേഖപ്പെടുത്തല്‍ ഇല്ലാതെ പിന്‍വലിക്കല്‍ | 1-1-3 |
| 5 | സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല | 1-1-4 |
| 6 | വാടക കുടിശ്ശിക കണക്കില്‍ അപാകത | 1-1-5 |
| 7 | വാര്‍ഷിക കണക്കിലെ ഡിമാന്റും രജിസ്റ്ററിലെ ഡിമാന്റും പൊരുത്തപ്പെടുന്നില്ല | 1-1-6 |
| 8 | രജിസ്റ്റരുകളില്‍ സംക്ഷിപ്തം രേഖപ്പെടുത്തുന്നില്ല | 1-1-7 |
| 9 | ആസ്തി രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല | 1-1-8 |
| 10 | ബജറ്റ് | 1-2 |
| 11 | സാമ്പത്തിക വിശകലനം (റസീറ്റ് & പേയ്മെന്റ് പത്രിക പ്രകാരം) | 1-3 |
| 12 | ഗ്രാന്റ് വിനിയോഗ പത്രികയിലെ അപാകതകള്‍ | 1-4-1 |
| 13 | ഫണ്ട് വിനിയോഗം | 1-4 |
| 14 | പദ്ധതി അവലോകനം | 1-5 |
| 15 | ക്ഷേമ പദ്ധതികള്‍ | 1-6 |
| 16 | ക്യാഷ് ബാലന്‍സ് പരിശോധന | 1-7 |
| 17 | ആഭ്യന്തര നിയന്ത്രണം | 1-8 |
| 18 | ടാക്സ് ഓഡിറ്റ് | 1-9 |
| 19 | കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ വസ്തു നികുതി നിര്‍ണ്ണയിച്ച് നല്കി | 1-10 |
| 20 | വാടക പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു | 1-11 |
| 21 | ജങ്കാര്‍ സര്‍വ്വീസ് - കിസ്തു തുക പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു | 1-12 |
| 22 | രസീതി പിരിവ് തുക പഞ്ചായത്ത് ഫണ്ടില്‍ വൈകി അടവാക്കുന്നു | 1-13 |
| 23 | തൊഴില്‍ നികുതി അടവാക്കിയിട്ടില്ല | 1-14 |
| 24 | ഗുണഭോക്താക്കള്‍ മരണപ്പെട്ടതിനു ശേഷവും പെന്ഷന് വിതരണം ചെയ്തു | 1-15 |
| 25 | കോട്ടക്കുന്ന് അംഗന്‍വാടി നിര്‍മ്മാണം -ബ്ലോക്ക് വിഹിതം നഷ്ടമായതും, മറ്റപാകതകയും | 1-16 |
| 26 | മഠത്തില്‍പടി സ്രാമ്പ്യ റോഡ് - പദ്ധതി നിര്‍വ്വഹണത്തിലെ അപാകതകള്‍ | 1-17 |
| 27 | പഴയ നിര്‍മ്മിതിയുടെ സംരക്ഷണത്തിന് പുതിയ നിര്‍മ്മിതിയ്ക്കുള്ള പെയിംന്റിംഗ് ഇനം ഉപയോഗപ്പെടുത്തി | 1-18 |
| 28 | പ്ലിന്ത് ലെവലിനുള്ള നിര്‍മ്മാണത്തിന് സൂപ്പര്‍ സ്ട്രച്ചറിനുള്ള ഇനം നല്കിയതിനാല് അധിക ചെലവ് | 1-19 |
| 29 | കോണ്‍ക്രീറ്റ് പേവിംഗ് - ഫോം വര്‍ക്ക് ആവശ്യമില്ലാത്ത പ്രവൃത്തികളിലും ഫോംവര്ക്കിന് തുക ഉള്‍പ്പെടുത്തുന്നു | 1-20 |
| 30 | ഡ്രൈനേജ് പ്രവൃത്തികളില്‍ ഏകീകൃത സ്വഭാവമില്ലാത്തതും, മറ്റപാകതകളും | 1-21 |
| 31 | പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം -മറ്റപാകതകളും | 1-22 |
| 32 | ടേക്ക് എ ബ്രേക്ക് - നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ | 1-23 |
| 33 | ടേക്ക് എ ബ്രേക്ക് - കേസ് തീര്‍പ്പാക്കുന്നതില്‍ അലംഭാവം | 1-24 |
| 34 | ശ്രീ.അപ്പൂട്ടി.കെ,പാര്‍ട്ട് ടൈം ലൈബ്രേറിയന്റെ ശൂന്യവേതനാവധിയും റിട്ടയര്‍മെന്റ് പെന്‍ഷനും അപേക്ഷ സമര്‍പ്പിച്ച് രണ്ടര വര്‍ഷമായിട്ടും അനുവദിച്ചിട്ടില്ല. | 1-25 |
| 35 | ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് പുതുക്കല്‍ -പ്രോജക്ട് ലക്ഷ്യം കൈവരിച്ചില്ല. | 1-26 |
| 36 | വിവിധ ഏജന്‍സികള്‍ക്ക് തുക നല്കി -പൂര്‍ത്തീകരണം,വിനിയോഗ വിവരം എന്നിവ ലഭ്യമല്ല. | 1-27 |
| 37 | വിവിധ ഫോറങ്ങളുടെ പ്രിന്റിംഗ് - മിതവ്യയം പാലിച്ചില്ല. | 1-28 |
| 38 | ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം - ക്ലോസ് ചെയ്ത അക്കൗണ്ടിലേക്ക് തുക കൈമാറിയതിനാല്‍ ഗുണഭോക്താവിന് പണം ലഭ്യമായില്ല. | 1-29 |
| 39 | തെരുവുവിളക്കുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല | 1-30 |
| 40 | അപകടഭീഷണിയുളള കെട്ടിടത്തില്‍ അംഗണവാടി പ്രവര്‍ത്തിക്കുന്നു. | 1-31 |
| 41 | കോക്ലിയര്‍ ഇംപ്ലാന്റേഷന് - പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. | 1-32 |
| 42 | കന്നുകുട്ടി പരിപാലന പദ്ധതി - വിനിയോഗ വിവരം സംബന്ധിച്ച് | 1-33 |
| 43 | മാലിന്യ സംസ്കരണ സംവിധാനം പര്യാപ്തമല്ല | 1-34 |
| 44 | ഹോമിയോ ആശുപത്രികളിലേയ്ക്ക് മരുന്നു വാങ്ങല്‍ -മുഴുവന്‍ മരുന്നും ലഭ്യമായില്ല | 1-35 |
| 45 | കെ.എം.സി.എല്ലില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ,മരുന്ന് എന്നിവ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല . | 1-36 |
| 46 | അമൃതം ന്യൂട്രിമിക്സ് ബില്ല് - സ്രോതസില്‍ നിന്നും ജി.എസ്.ടി .ടി.ഡി.എസ് ഈടാക്കിയിട്ടില്ല. | 1-37 |
| 47 | ന്യൂട്രിമിക്സ് - ലാബ് പരിശോധന റിപ്പോര്‍ട്ട് ലഭ്യമല്ല | 1-38 |
| 48 | ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് യാത്രാബത്ത അനുവദിച്ചതില്‍ അപാകത | 1-39 |
| ഭാഗം 2 | ||
| --- No records found --- | ||
| ഭാഗം 3 | ||
| 1 | കോട്ടക്കുന്ന് അംഗന്‍വാടി നിര്‍മ്മാണം -സ്റ്റീലിന്റെ കോയിഫിഷ്യന്റ് തെറ്റായി കണക്കാക്കി -അധിക ചെലവ് | 3-1 |
| 2 | പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം - ടെണ്ടര്‍കുറവ് ഈടാക്കിയില്ല | 3-2 |
| 3 | പ്ലിന്ത് ലെവലിനുള്ള നിര്‍മ്മാണത്തിന് സൂപ്പര്‍ സ്ട്രച്ചറിനുള്ള ഇനം നല്കിയതിനാല് അധിക ചെലവ് | 3-3 |
| 4 | മഠത്തില്‍പടി സ്രാമ്പ്യ റോഡ് - പദ്ധതി നിര്‍വ്വഹണത്തിലെ അപാകതകള്‍ | 3-4 |
| ഭാഗം 4 | ||
| 1 | വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | 4-1 |
| 2 | സംയുക്ത പ്രോജക്ടുകള്‍ക്കു ലഭിച്ച ഫണ്ട് വിനിയോഗം | 4-2 |
| 3 | നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്കിയ തുകയുടെ വിവരങ്ങള്‍ | 4-3 |
| 4 | മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | 4-4 |
| 5 | വായ്പ / വായ്പാതിരിച്ചടവ് | 4-5 |
| 6 | സ്ഥിര നിക്ഷേപം | 4-6 |
| 7 | ഓഡിറ്റ് റിക്കവറി | 4-7 |
| 8 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | 4-8 |
| 9 | ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം | 4-9 |
| 10 | ഓഡിറ്റ് പ്രത്യവലോകനം | 4-10 |
| 11 | തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | 4-11 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 വാര്‍ഷിക ധനകാര്യപത്രികയില്‍ അടിസ്ഥാന അനുപാതങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഷിക ധനകാര്യപത്രികയില്‍ അടിസ്ഥാന അനുപാതങ്ങള്‍, അക്കൗണ്ടിംഗ് നയങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. (കേരള പഞ്ചായത്ത് രാജ് അക്കൗണ്ട് ചട്ടങ്ങള്‍ 2011, ചട്ടം 62 (എഫ്).
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
i. കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ലെ സെക്ഷൻ 215(4) പ്രകാരം, കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ 2011, KSAD ഓഡിറ്റ് മാന്വല്‍ ചാപ്റ്റര്‍ 4.2.1&11.3, സംസ്ഥാന ഗവൺമെന്റ്/ കേന്ദ്ര ഗവൺമെന്റ്, ധനകാര്യ കമ്മീഷൻ, മറ്റ് ഫണ്ടിംഗ് ഏജൻസികൾ എന്നിവര്‍ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കൽ നിർദ്ദേശങ്ങളും അനുസരിച്ച് 07/07/2023 ലെ തീരുമാന നമ്പര്‍ 1 പ്രകാരം തയ്യാറാക്കി 24/07/2023 തീയതിയില്‍ പിന്തുണയ്ക്കുന്ന ഫോമുകൾക്കൊപ്പം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ മാർച്ച് 2023 അവസാനിച്ച വർഷത്തിലെ റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ് എന്നിവയും 31.03.2023 തീയതി വരെയുള്ള ബാലൻസ് ഷീറ്റും ഉൾപ്പെടുന്ന സാമ്പത്തിക പ്രസ്താവനകൾ ഞാൻ ഓഡിറ്റ് ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-23 വർഷത്തേക്കുള്ള വാർഷിക സാമ്പത്തിക പ്രസ്താവനകൾ സാമ്പത്തിക ഫലത്തെക്കുറിച്ചും സാമ്പത്തിക നിലയെക്കുറിച്ചും സത്യസന്ധവും ന്യായവുമായ ചിത്രം നൽകുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിലെ "Net Increase in cash and cash Equivalence” ആയി രേഖപ്പെടുത്തിയ തുകയും (11387002) ഇതേ പത്രികയിലെ "Net cash generated by operating + Investing+Financial Activity”(A+B+C) ആയി രേഖപ്പെടുത്തിയ തുകയും (4302916) പൊരുത്തപ്പെടുന്നില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 ബാങ്ക് ബുക്കില്‍ രേഖപ്പെടുത്തല്‍ ഇല്ലാതെ പിന്‍വലിക്കല്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തനത് ഫണ്ട് അക്കൗണ്ടിന്റെ 01.04.2022 മുതല്‍ 31.03.2023 വരെയുള്ള ബാങ്ക് ബുക്ക്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയുടെ പരിശോധനയില്‍ ബാങ്ക് ബുക്കില്‍ രേഖപ്പെടുത്താത്ത താഴെപറയുന്ന പിന്‍വലിക്കലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മേല്‍ പിന്‍വലിക്കലുകളുടെ ഉദ്ദേശ്യം ബാങ്ക് സ്റ്റേറ്റ്മെന്റില്‍ നിന്നും വ്യക്തമാകുന്നില്ല. ബാങ്ക് ബുക്കില്‍ രേഖപ്പെടുത്താതെ അക്കൗണ്ടില്‍ നിന്നും മേല്‍ തുകകള്‍ പിന്‍വലിച്ചതിന് ആധാരമായ രേഖകളും വിശദീകരണവും ലഭ്യമാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല. Property Tax on Residential Buildings(110100101), Property Tax on Non-Residential Buildings(110100102) എന്നീ അക്കൗണ്ട് ഹെഡുകളുടെ 01.04.2022 മുതല്‍ 31.03.2023 വരെയുള്ള ലെഡ്ജര്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. വസ്തുനികുതി ഇനത്തില്‍ വര്‍ഷാരംഭത്തിലും തുടര്‍ന്ന് എല്ലാ മാസവും കെട്ടിടങ്ങളുടെ പൊളിച്ചുമാറ്റല്‍, പുതിയ കെട്ടിടങ്ങള്‍ നിലവില്‍ വരുന്നത് എന്നിവയ്ക്ക് അനുസരിച്ച് ഡിമാന്റില്‍ വ്യത്യാസം വരുത്തുന്നില്ല .
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 വാടക കുടിശ്ശിക കണക്കില്‍ അപാകത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2021-22 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് B-15 ഷെഡ്യൂള്‍ പ്രകാരം വാടക ഇനത്തിലെ കുടിശ്ശിക 1,88,648(73188+115460) രൂപയാണ്. 2022-23 വാര്‍ഷിക ധനകാര്യ പത്രിക റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ് RP-45 പ്രകാരം Rent Recievables from Buildings(Arrear) ഇനത്തിലെ കളക്ഷന്‍ 73188 ആണ്. 2022-23 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് B-15 ഷെഡ്യൂളില്‍ വാടക ഇനത്തില്‍ പിരിച്ചെടുക്കാനുള്ള കുടിശ്ശിക തുകയായി 115460(188648-73188) രൂപയ്ക്കു പകരം 67032 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാടക കുടിശ്ശിക കണക്കിലെ അപാകത വിശദീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 വാര്‍ഷിക കണക്കിലെ ഡിമാന്റും രജിസ്റ്ററിലെ ഡിമാന്റും പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സ്ഥാപനത്തിലെ ജങ്കാര്‍ വരവ് രജിസ്റ്റര്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ ജങ്കാര്‍ കിസ്ത് തുക ഇനത്തിലെ ഡിമാന്റ് 4,56,000 രൂപയാണ്. എന്നാല്‍ 2022-23 വാര്‍ഷിക ധനകാര്യ പത്രിക ഇന്‍കം & എക്സ്പെന്റിച്ചര്‍ സ്റ്റേറ്റ്മെന്റ് I-4 ഷെഡ്യൂള്‍ പ്രകാരം ഡിമാന്റ് 2,66,000 രൂപയാണ്. പിരിച്ചെടുക്കാനുള്ള ബാക്കി തുക 190000 ബാലന്‍സ് ഷീറ്റ് ബി-15 ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-7 രജിസ്റ്റരുകളില്‍ സംക്ഷിപ്തം രേഖപ്പെടുത്തുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
i) 2022-23 വാര്‍ഷിക ധനകാര്യ പത്രിക റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ് RP-4 പ്രകാരം Permit Fee for Construction of Buildings ഇനത്തില്‍ 161766 രൂപയും Fee for building regularisation ഇനത്തില്‍ 57435 രൂപയും കളക്ഷനുണ്ട്. എന്നാല്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രജിസ്റ്ററില്‍ പെര്‍മിറ്റ് ഫീസ്, റെഗുലറൈസേഷന് ഫീസ് ഇനങ്ങളിലെ 2022-23 വര്‍ഷത്ത സംക്ഷിപ്തം രേഖപ്പെടുത്തിയിട്ടില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-8 ആസ്തി രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സ്ഥാപനത്തിലെ ആസ്തി രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് 26.03.2022 തീയതിയിലെ 1 നമ്പര്‍ തീരുമാനപ്രകാരം അംഗീകരിച്ചിട്ടുണ്ട്. 2022-23 ബജറ്റ് പ്രകാരമുള്ള പ്രതീക്ഷിത വരവ് ചെലവ് വിവരം താഴെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 സാമ്പത്തിക വിശകലനം (റസീറ്റ് & പേയ്മെന്റ് പത്രിക പ്രകാരം) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4-1 ഗ്രാന്റ് വിനിയോഗ പത്രികയിലെ അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സര്‍ക്കാര്‍ ഉത്തരവ് (കൈ) 16/2021/ത.സ്വ.ഭ.വ. പ്രകാരം ഐ.കെ.എം. തയ്യാറാക്കിയ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ഗ്രാന്റ് വിനിയോഗ പത്രികയിലെ വിവരങ്ങള്‍ പരിശോധിച്ചതില്‍ താഴെ ചേര്‍ക്കുന്ന പൊരുത്തക്കേടുകള്‍ കാണുന്നു. 1) ഗ്രാന്റ് വിനിയോഗ പത്രികയില്‍ ഉള്‍പ്പെടുത്തിയ വികസനഫണ്ട് (ജനറല്‍), വികസനഫണ്ട് (എസ്.സി.പി), മെയിന്റന്‍സ് ഫണ്ട് (റോഡ്) , മെയിന്റന്‍സ് ഫണ്ട് (നോണ്‍റോഡ്) എന്നിവയുടെ ആകെ അടങ്കല്‍ (അലോക്കേഷന്) ഐ.കെ.എം. ചെലവ് പത്രികയുമായി പൊരുത്തപ്പെടുന്നില്ല.
2) വികസനഫണ്ട് (ജനറല്‍), വികസനഫണ്ട് (എസ്.സി.പി), മെയിന്റനന്‍സ് ഫണ്ട് (റോഡ്), മെയിന്റനന്‍സ് ഫണ്ട് (നോണ്‍റോഡ്) ഇനങ്ങളില്‍ ഗ്രാന്റ് സ്റ്റേറ്റ്മെന്റ് പ്രകാരമുള്ള ബാലന്‍സ് തുക രേഖപ്പെടുത്തിയതിന് ആധികാരികതയില്ല. ആയവ സുലേഖ ചെലവ് സ്റ്റേറ്റ്മെന്റ് പ്രകാരമുള്ള ബാലന്‍സ് തുകകളുമായി പൊരുത്തപ്പെടുന്നില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 ഫണ്ട് വിനിയോഗം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 പദ്ധതി അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
ഡി.പി.സി. അംഗീകാരം ലഭിച്ച 284 പ്രൊജക്ടുകളില്‍ 207 എണ്ണം ഓഡിറ്റ് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ പദ്ധതി അടങ്കലായി 142575357/-രൂപ വകയിരുത്തിയതില്‍ 83277769/- രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 ക്ഷേമ പദ്ധതികള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്യാഷ് ബാലന്‍സ് പരിശോധന | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 17-10-2023 ന് സ്ഥാപനതലവന്റെ/ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ 1,720/- രൂപ ക്യാഷ് നീക്കിയിരിപ്പ് ബോധ്യപ്പെട്ടു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ആഭ്യന്തര നിയന്ത്രണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഫീസ് ഉത്തരവ് രജിസ്റ്റര്‍ പ്രകാരം എല്ലാ ഉത്തരവാദിത്തങ്ങളും ജീവനക്കാര്‍ക്ക് കൃത്യമായി വിഭജിച്ചു നല്‍കിക്കൊണ്ടുള്ള സമഗ്രമായ ഒരു ഓഫീസ് ഉത്തരവ് തയ്യാറാക്കി ജോലി വിഭജനം ചെയ്തിട്ടില്ലെന്ന് കാണുന്നു. സ്റ്റാഫ് മീറ്റിംഗ് നടത്തി ഓരോ മാസവും പഞ്ചായത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളും ഇതുവരെ ചെയ്ത പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തുന്നുണ്ട്. ഓഡിറ്റ് വര്‍ഷത്തില്‍ 27-4-22, 21-6-22, 24-6-22, 16-9-22, 26-9-22, 26-10-22, 30-1-23, 28-02-23 എന്നിങ്ങനെ 8 തവണയായി ഓഫീസ് മീറ്റിംഗ് നടത്തിയിട്ടുണ്ട്. രശീതി പിരിവിന്റെ കൃത്യത മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന് പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നില്ല. വെറ്ററിനറി സര്ജന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് പ്രകാരം ഗുണഭോക്തൃ വിഹിതം പിരിച്ച് പഞ്ചായത്തില്‍ അടക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ക്കായി ഖ-1-13 കാണുക. ബില്‍ഡിംഗ് പെര്‍മിറ്റ് രജിസ്റ്ററില്‍ സംക്ഷിപ്തം രേഖപ്പെടുത്തി സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ല. സംയുക്ത പരിശോധന നടത്തി തെരുവുവിളക്കുകളുടെ എണ്ണം, ഇനം എന്നിവ കാണിക്കുന്ന രജിസ്റ്റര്‍ കാലികമാക്കി സൂക്ഷിച്ചിട്ടില്ല. അപാകതകള്‍ പരിഹരിച്ച് ആഭ്യന്തര നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 ടാക്സ് ഓഡിറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തുകളുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളാണ് നികുതി വരവുകളായ വസ്തുനികുതി, തൊഴില്‍നികുതി, സേവന ഉപനികുതി, വിനോദനികുതി എന്നിവ. വസ്തുനികുതി പരിഷ്കരണം (2023-24) 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും, സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍, കേരള സര്‍ക്കാറിന്റെ 22.03.2023 ലെ സ.ഉ.(കൈ) നമ്പര്‍ 77/2023/എല്‍.എസ്.ജി.ഡി പ്രകാരം 2023-24 മുതല്‍ നിലവിലുള്ള കെട്ടിടങ്ങളുടെ നികുതി പുതുക്കി നിശ്ചയിക്കുന്നതിനും കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങള്‍ സോഫ്റ്റ്വെയറില് ചേര്‍ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 05/04/2023 ലെ സ.ഉ. (അച്ചടി) 25/2023 എൽ.എസ്.ജി.ഡി നമ്പർ വിജ്ഞാപന പ്രകാരവും 29.04.2023 ലെ 03/01 ഭരണസമിതി തീരുമാന പ്രകാരവും കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 01/04/2023 മുതല്‍ നിലവിലുള്ള വസ്തുനികുതി, സേവന ഉപനികുതി പുതുക്കി നിശ്ചയിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധികൾക്ക് വിധേയമായി അടിസ്ഥാന വസ്തുനികുതി നിരക്കുകൾ താൽക്കാലികമായി നിശ്ചയിക്കുകയും ടി കരട് വിജ്ഞാപനം 26/05/2023 ന് ആക്ഷേപം ക്ഷണിച്ച് കൊണ്ട് പത്രങ്ങളിൽ പരസ്യം നല്‍കുകയും ചെയ്തിരുന്നു. നോട്ടീസ് തീയതി മുതല്‍ നിശ്ചിത സമയപരിധിക്കകം ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച ശേഷം കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 10/08/2023 ലെ 04/01 നമ്പര്‍ തീരുമാന പ്രകാരം ഭരണസമിതി അംഗീകരിച്ച് 22/08/2023 ല്‍ അന്തിമ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നിലവില്‍ പുതുക്കിയ നിരക്കിലാണ് നികുതി ഈടാക്കുന്നത്. ആയത് സഞ്ചയ സോഫ്റ്റ്വെയറില് മാറ്റം വരുത്തിയിട്ടുണ്ട്. വസ്തുനികുതി കെട്ടിടങ്ങളുടെ വസ്തുനികുതി നിര്ണ്ണയിക്കുന്നതിലേക്കായി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളെ പ്രഥമം, ദ്വിതീയം, തൃതീയം എന്നിങ്ങനെ മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ദ്വിതീയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന വസ്തുനികുതി നിരക്കില്‍ പത്തുശതമാനവും തൃതീയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന വസ്തുനികുതി നിരക്കില്‍ ഇരുപത് ശതമാനവും ഇളവ് നല്കി വരുന്നു. ഗ്രാമപഞ്ചായത്തിലെ റോഡുകളെ വീതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു മീറ്ററില്‍ കൂടുതല്‍ ഉള്ളവ, ഒന്നര മീറ്ററിനും അഞ്ചു മീറ്ററിനും ഇടയിലുള്ളവ, ഒന്നര മീറ്ററില്‍ താഴെ ഉള്ളവ എന്നിങ്ങനെ തരം തിരിക്കുകയും കെട്ടിടങ്ങളുടെ സമീപത്തുള്ള റോഡിനനുസരിച്ച് വസ്തു നികുതിയില്‍ വര്‍ദ്ധനവ്/ഇളവ് നല്കി വരികയും ചെയ്യുന്നു. എന്നാല്‍ വസ്തുനികുതി നിര്‍ണ്ണയത്തിലുള്ള അപാകതകള്‍ നികുതി വരവ് കുറയുന്നതിന് ഇടയാക്കുന്നു. മേഖല, റോഡുകളെ വീതി എന്നിവയുടെ അടിസ്ഥാനത്തില്‍ വസ്തുനികുതി നികുതി നിര്‍ണയിച്ചതിലെ അപാകത ഖണ്ഡിക 1-10 ല്‍ ചേര്‍ത്തിട്ടുണ്ട്. അനധികൃത നിര്‍മ്മാണങ്ങളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് എതിരെ നാളിതുവരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. നിലവില്‍ പഞ്ചായത്തില്‍ അനധികൃത നിര്‍മ്മാണ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ല. പഞ്ചായത്ത് പരിധിയില്‍ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് 2021-22 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഫീല്‍ഡ്തല പരിശോധനയിലൂടെ അനധികൃത നിര്‍മ്മാണങ്ങളെ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കേണ്ടതുണ്ട്. നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് ശേഷമുണ്ടാകാനിടയുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് സ്ഥാപനത്തിന് സാധിച്ചിട്ടില്ല. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 166(1), പട്ടിക 3, 235എ പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിയന്ത്രിക്കേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടതും നിയമാനുസൃതമല്ലാതെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്ത്തിവെപ്പിക്കേണ്ടതും നിയമാനുസൃത പിഴ ഈടാക്കേണ്ടതുമാണ്. ഇക്കാര്യം ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. തൊഴില്‍ നികുതി തൊഴില്‍ നികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പഞ്ചായത്തിലെ തൊഴില്‍ നികുതിപിരിവ് പൂര്‍ണമല്ല എന്നു കാണുന്നു. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം, വകുപ്പ് 204, 1996 ലെ കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി) ചട്ടങ്ങളിലെ ചട്ടം 4 എന്നിവ പ്രകാരം, ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ തൊഴില്‍, വ്യപാരം, വ്യവസായം, മറ്റ് വരുമാനമാര്‍ഗ്ഗങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ ഓരോ അര്‍ദ്ധവര്‍ഷവും തുടര്‍ച്ചയായോ പലപ്പോഴായോ, 60 ദിവസം ജോലി/തൊഴില്‍ ചെയ്തവരില്‍ നിന്നും തൊഴില്‍നികുതി ഈടാക്കേണ്ടതുണ്ട്... പഞ്ചായത്തിന്റെ തൊഴില്‍ നികുതിയുമായി ബന്ധപ്പെട്ട അപാകത ഖണ്ഡിക 1-11 ല്‍ ചേര്‍ത്തിട്ടുണ്ട്. സേവന ഉപനികുതി ശുചിത്വപരിപാലനം, ജലവിതരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, തെരുവ് വിളക്കുകള്‍, ഡ്രെയിനേജ് എന്നീ സേവനങ്ങൾ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ളിടത്തെല്ലാം ആവശ്യമുള്ള പക്ഷം പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കില്‍ സേവന ഉപനികുതി ചുമത്താവുന്നതുമാണ്. ഗ്രാമപഞ്ചായത്തില്‍ നിലവില്‍ വസ്തുനികുതിയോടൊപ്പം സേവന ഉപനികുതി ഈടാക്കുന്നില്ല. ഓഡിറ്റ് നിര്‍ദേശങ്ങള്‍ 1. 01.04.2023 ന് ശേഷം നികുതി നിര്‍ണ്ണയിച്ച് നല്കിയ കെട്ടിടങ്ങളുടെയെല്ലാം നികുതി പുതുക്കിയ നിരക്കിലും, പുതുക്കിയ ഇളവ്-വര്‍ദ്ധനവ് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയും പുനര്‍ നിര്‍ണ്ണയിക്കേണ്ടതാണ്. 3. കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്കി രണ്ട് വര്‍ഷത്തിനുള്ളില്‍ സെക്രട്ടറി പോസ്റ്റ് ഒക്യുപെന്‍സി ഓഡിറ്റ് നടത്തേണ്ടതാണ്. പരിശോധനയില്‍ നിര്‍മ്മിതിയില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ടെത്താവുന്നതും അതിന്റെ അടിസ്ഥാനത്തില്‍ നികുതി പുനര്‍ നിര്‍ണ്ണയിക്കുകയും ചെയ്യാവുന്നതാണ്. 5. തൊഴില്‍നികുതി ഒടുക്കുവാന്‍ ബാധ്യസ്ഥരായ മുഴുവന്‍ ജീവനക്കാരില്‍ നിന്നും/ സ്ഥാപനങ്ങളില്‍ നിന്നും തൊഴില്‍നികുതി ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 6. പഞ്ചായത്ത് നല്കി വരുന്ന സേവനങ്ങള്‍ക്കനുസരിച്ച് കേരള പഞ്ചായത്ത് രാജ് വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും ചട്ടങ്ങള്‍ ചട്ടം 27 ല്‍ പറഞ്ഞ നിരക്കില്‍ സേവന ഉപനികതി ഈടാക്കി തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഓഡിറ്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രേഖകള്‍ സഹിതം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ വസ്തു നികുതി നിര്‍ണ്ണയിച്ച് നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 08 ല്‍ കടലുണ്ടി വില്ലേജില്‍ 353/13-14 സര്‍വ്വെ നമ്പറില്‍ ശ്രീ. അബ്ദു സമദ്, കറുത്തേടത്ത്, പെരുമുഖം എന്നവരുടെ ഉടമസ്ഥതയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിച്ച് 2013-14 മുതല്‍ നികുതി ഈടാക്കിയിട്ടുണ്ട്, ഫോം.6 പരിശോധിച്ചതില്‍ കണ്ടെത്തിയ അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രഥമ മേഖലയില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ദ്വിതീയ മേഖലയില്‍ ഉള്‍പ്പെടുത്തി നികുതി നിര്‍ണ്ണയിച്ചതായി കാണുന്നു. തെറ്റായി നികുതി നിര്‍ണ്ണയിച്ചതിനാല്‍ വസ്തുനികുതി കണക്കാക്കിയതില്‍ കുറവ് വന്നിട്ടുണ്ട്.
കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍ കടലുണ്ടി വില്ലേജില്‍ 151/15 സര്‍വ്വെ നമ്പറില്‍ ശ്രീ. ശ്രീനിവാസന് വി.കെ, ശാസ്തപുരി, കൊടക്കണ്ടത്തില്‍ പറമ്പ്, കടലുണ്ടി എന്നവരുടെ ഉടമസ്ഥതയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിച്ച് നികുതി ഈടാക്കിയിട്ടുണ്ട്, ഫോം.6 പരിശോധിച്ചതില്‍ കണ്ടെത്തിയ അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രഥമ മേഖലയില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ദ്വിതീയ മേഖലയില്‍ ഉള്‍പ്പെടുത്തി നികുതി നിര്‍ണ്ണയിച്ചതായി കാണുന്നു. തെറ്റായി നികുതി നിര്‍ണ്ണയിച്ചതിനാല്‍ വസ്തു നികുതി കണക്കാക്കിയതില്‍ കുറവ് വന്നിട്ടുണ്ട്.
ഫോം.6 പരിശോധിച്ചതില്‍ 420/B മുതല്‍ 420/F വരെ കെട്ടിടങ്ങള്‍ക്ക് 30 രൂപ നിരക്കിലും, 420/G കെട്ടിടത്തിന് 70 രൂപ നിരക്കിലും, 420/H മുതല്‍ 420/L വരെ കെട്ടിടങ്ങള്‍ക്ക് 50 രൂപ നിരക്കിലും ഈടാക്കിയതായി കാണുന്നു. ഒരേ കെട്ടിടത്തിലെ മുറികള്‍ക്ക് വ്യത്യസ്ത നിരക്കില്‍ നികുതി നിര്‍ണ്ണയിച്ച് നല്‍കിയിട്ടുണ്ട്. മേല്‍ അപാകതകള്‍ക്ക് വിശദീകരണം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.32/2022- 23, തീയതി- 20/10/2023) മറുപടി ലഭ്യമാക്കിയിട്ടില്ല. വസ്തുനികുതി നിര്‍ണ്ണയിച്ച് നല്കിയ ഫയലുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. പഞ്ചായത്ത്രാജ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും, നടപടിക്രമങ്ങളും പാലിക്കാതെ നികുതി നിര്‍ണ്ണയിച്ചതിനാല്‍ ഈടാക്കിയ വസ്തുനികുതി ഇനത്തില്‍ കുറവ് വന്നിട്ടുണ്ട്. കെട്ടിടനികുതി പുനര്‍നിര്‍ണ്ണയിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ ഏരിയയ്ക്കനുസൃതമായി വസ്തുനികുതി ഈടാക്കി ഓഡിറ്റില്‍ രേഖകള്‍ സഹിതം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 വാടക പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 വര്‍ഷത്തില്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള 7 കെട്ടിടങ്ങളില്‍ 5 കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുകയും വാടക പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 11/484 D, 11/484 E എന്നീ കെട്ടിടങ്ങള്‍ 2020-21 മുതല്‍ ഒഴിഞ്ഞ് കിടക്കുന്നു. രജിസ്റ്റര്‍ പരിശോധിച്ചതില്‍ കുടിശ്ശികയായി 67032/- രൂപ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. വാടക രജിസ്റ്ററിലെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 11/484 E നമ്പര്‍ കെട്ടിടം ശ്രീമതി ഷൈജ [W/O.ഷാജിഷ്, വസന്തവിഹാര്‍, മണ്ണൂര്‍ (പി.ഒ) എന്നവര്‍ക്ക് വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കലയളവില്‍ വാടക ഇനത്തില്‍ പഞ്ചായത്തില്‍ അടവാക്കേണ്ട 67032/- രൂപ നാളിതുവരെയും അടവാക്കിയിട്ടില്ല. ഡെപ്പോസിറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ 11/484 E നമ്പര്‍ കെട്ടിടത്തിന് വാടക ഡെപ്പോസിറ്റ് അടവാക്കിയതായി രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടത്തിന് ഡെപ്പോസിറ്റ് ഈടാക്കാത്തതിനാല്‍ വാടക കുടിശ്ശിക ഡെപ്പോസിറ്റ് തുകയില്‍ നിന്ന് ഈടാക്കാനും സാധിക്കില്ല. മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇതേ പരാമര്‍ശത്തിന് നല്കിയ മറുപടിയില്‍ തുക അടവാക്കാനുള്ള RR നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിച്ചിട്ടുണ്ട് എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മേല്‍ അപാകതകള്‍ക്ക് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 21/2022-23 തിയതി. 19.10.2023) മറുപടി ലഭ്യമാക്കിയിട്ടില്ല. ബൈലോ പ്രകാരം വാടക കരാര്‍ തയ്യാറാക്കേണ്ടതും വാടക ഡെപ്പോസിറ്റ് ഈടാക്കേണ്ടതുമാണ്. 67032/- രൂപ ജി. എസ്. ടി, പിഴ പലിശ എന്നിവ ഈടാക്കി വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 ജങ്കാര്‍ സര്‍വ്വീസ് - കിസ്തു തുക പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജങ്കാര്‍ സര്‍വ്വീസ് നടത്തുന്നതിനായി 17.01.2020 നടന്ന ലേലത്തില്‍ ശ്രീ.എം.അബ്ദുള്‍ ഗഫൂര്‍, കൊച്ചിന് സര്‍വീസ്, ഫോര്‍ട്ട് കൊച്ചി എന്നവര്‍ക്ക് ലേലം ഉറപ്പിക്കുകയും പഞ്ചായത്തുമായി കരാര്‍ (നമ്പര്‍. 19/19-20, തിയതി. 01/02/2020) വച്ച് 01/02/2020 മുതല്‍ 31/01/2025 വരെ (5 വര്‍ഷത്തേക്ക്) ജങ്കാര്‍ സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിക്കുകയും ചെയ്തു. കരാര്‍ നിബന്ധന പ്രകാരം കിസ്തു തുക പ്രതിമാസം 38000/- (മുപ്പത്തി എണ്ണായിരം) രൂപയായി നിശ്ചയിച്ചു. കിസ്തു തുക എല്ലാ മാസവും 5-ാം തീയതിക്കുള്ളില്‍ പഞ്ചായത്തിന് നല്‍കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്നപക്ഷം പ്രതിമാസം 2 ശതമാനം പിഴപ്പലിശ പഞ്ചായത്ത് ഈടാക്കേണ്ടതാണ്. ഫയല്‍ പരിശോധിച്ചതില്‍ 2022-23 വര്‍ഷം 5 മാസത്തെ കിസ്തു തുക അടവാക്കാന്‍ അവശേഷിക്കുന്നുണ്ട്. വിശദാംശം ചുവടെ ചേര്‍ക്കുന്നു.
2022 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കിസ്തു തുക 76,000 രൂപ 23.05.2023 ന് പഞ്ചായത്തില്‍ അടവാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ 3 മാസത്തെ കിസ്തു തുക 114000/- രൂപ പിഴ പലിശ ഉള്‍പ്പെടെ ഈടാക്കാന്‍ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മേല്‍ അപാകതകള്‍ക്ക് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 12/2022-23 തീയതി. 18.10.2023) മറുപടി ലഭ്യമാക്കിയിട്ടില്ല. 3 മാസത്തെ കിസ്തു തുക 114000/- രൂപ, പിഴ പലിശ എന്നിവ ഈടാക്കി വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 രസീതി പിരിവ് തുക പഞ്ചായത്ത് ഫണ്ടില്‍ വൈകി അടവാക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 സാമ്പത്തിക വര്‍ഷത്തെ രസീതി വരവ് പരിശോധിച്ചതില്‍ സ്റ്റോക്ക് രജിസ്റ്റര്‍ പ്രകാരം വെറ്ററിനറി സര്ജന് വിതരണം ചെയ്ത രശീതി ബുക്ക് നമ്പര്‍ 19944 സീരിയല്‍ നമ്പര്‍. 41 മുതല്‍ 81 വരെ 21/02/2023 ന് പിരിച്ചെടുത്ത തുകയും, സീരിയല്‍ നമ്പര്‍. 82 മുതല്‍ 100 വരെ 03/03/2023 ന് പിരിച്ചെടുത്ത തുകയും ചേര്‍ത്ത് 83700/- രൂപ പഞ്ചായത്തില്‍ അടവാക്കിയത് 15/03/2023 (രസീത് നം. 1220107078) തിയതിയിലാണ്. ഗുണഭോക്ത വിഹിതം പിരിച്ചെടുത്ത് പഞ്ചായത്ത് ഫണ്ടില്‍ അടവാക്കാതെ സൂക്ഷിച്ചതിന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 34/2022-23 തിയതി. 20.10.2023) മറുപടി ലഭ്യമാക്കിയിട്ടില്ല. അപാകതയ്ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതാണ്. ഭാവിയില്‍ രശീതി പ്രകാരം പിരിച്ചെടുത്ത തുക അന്നു തന്നെയോ തൊട്ടടുത്ത ദിവസമോ പഞ്ചായത്തിലടവാക്കാണ്ടേതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 തൊഴില്‍ നികുതി അടവാക്കിയിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ തൊഴില്‍, വ്യപാരം, വ്യവസായം, മറ്റ് വരുമാന മാര്‍ഗ്ഗങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ തൊഴില്‍നികുതി ഒടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ മുഴുവന്‍ നികുതി പരിധിക്കുള്ളില്‍ വന്നുവെന്ന് സ്ഥാപനം ഉറപ്പു വരുത്തിയിട്ടില്ല. തൊഴില്‍നികുതി ഡിമാന്റ് ചെയ്യുന്നതിലുള്ള നടപടിക്രമങ്ങളിലെ വീഴ്ച ഇത് വ്യക്തമാക്കുന്നു. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം, വകുപ്പ് 204, 1996 ലെ കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി) ചട്ടങ്ങളിലെ ചട്ടം 4 എന്നിവ പ്രകാരം ഓരോ അര്‍ദ്ധ വര്‍ഷവും തുടര്‍ച്ചയായോ പലപ്പോഴായോ, 60 ദിവസം ജോലി/തൊഴില്‍ ചെയ്ത് വരുമാനം ആര്‍ജ്ജിച്ചിട്ടുണ്ടെങ്കില്‍ നികുതിക്ക് വിധേയനാകുന്നതാണ്. തൊഴില്‍നികുതി ഡിമാന്റ് രജിസ്റ്റര്‍, തൊഴില്‍നികുതി റിട്ടേണ്‍ എന്നിവ പരിശോധിച്ചതില്‍ 119 സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍നികുതി റിട്ടേണ്‍ സ്ഥാപന മേധാവികള്‍ സമര്‍പ്പിക്കുകയും തൊഴില്‍നികുതി പഞ്ചായത്തില്‍ ഒടുക്കുകയും ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍നികുതി റിട്ടേണ്‍ സ്ഥാപന ഉടമകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതായി കാണുന്നില്ല. 1. റേഷന്‍ കടകളിലെ ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല 2022-23 വര്‍ഷത്തില്‍ താഴെ പറയുന്ന റേഷന്‍ കടകളിലെ ജീവനക്കാരുടെ തൊഴില്‍നികുതി റിട്ടേണ്‍ സ്ഥാപന ഉടമകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടില്ല
ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് ഫോറം ഒന്നില്‍ നോട്ടീസ് നല്‍കുകയോ സ്ഥാപന ഉടമകള്‍ റിട്ടേണ്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ഇതുകൊണ്ട് തന്നെ ഈ ജീവനക്കാര്‍ തൊഴില്‍ നികുതിപരിധിയില്‍ നിന്നും ഒഴിവായിപ്പോയിട്ടുണ്ട്. ജീവനക്കാരില്‍ നിന്നും തൊഴില്‍നികുതി ഡിമാന്റ് ചെയ്ത് ഈടാക്കാന്‍ നടപടി സ്വീകരിച്ച് വിവരം അറിയിക്കേണ്ടതാണ്. 2.) മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയ കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല ഓഡിറ്റ് വര്‍ഷം ഗ്രാമപഞ്ചായത്തില്‍ വിവിധ മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയ താഴെ പറയുന്ന കരാറുകാരില്‍ നിന്നും തൊഴില്‍നികുതി ഡിമാന്റ് ചെയ്ത് ഈടാക്കിയതായി കാണുന്നില്ല.
ഓഡിറ്റ് കാലയളവില്‍ മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തൊഴില്‍നികുതി അടച്ചതിന്റെ രേഖ ഹാജരാക്കിയിട്ടില്ലാത്ത എല്ലാ കരാറുകാരില്‍ നിന്നും തൊഴില്‍നികുതി ഡിമാന്റ് ചെയ്ത് ഈടാക്കേണ്ടതാണ്. മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മേല്‍ സ്ഥാപനങ്ങള്‍, മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയ എല്ലാ കരാറുകാര്‍, റേഷന്‍ കടകള്‍ എന്നിവരില്‍ നിന്നും തൊഴില്‍നികുതി ഡിമാന്റ് ചെയ്ത് ഈടാക്കാന്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെയും തൊഴില്‍നികുതി ഈടാക്കിയിട്ടില്ല. തൊഴില്‍ നികുതി രജിസ്റ്ററില്‍ കരാറുകാരെയും, റേഷന്‍ കടകളെയും ഉള്‍പ്പെടുത്തിയിട്ടില്ല. മേല്‍ അപാകതകള്‍ക്ക് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 33/2022-23 തിയതി. 20.10.2023) മറുപടി ലഭ്യമാക്കിയിട്ടില്ല. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇാടാക്കാനുള്ള തൊഴില്‍ നികുതി ഈടാക്കി വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 ഗുണഭോക്താക്കള്‍ മരണപ്പെട്ടതിനു ശേഷവും പെന്ഷന് വിതരണം ചെയ്തു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവിധ സാമൂഹ്യ സുരക്ഷാ പെന്ഷന് ഫയലുകളും അനുബന്ധ രേഖകളും പരിശോധിച്ചതില്‍ നിന്നും താഴെ പറയുന്ന അപാകതകള്‍ ശ്രദ്ധയില്‍പെട്ടു. പഞ്ചായത്ത് പരിധിയ്ക്ക് പുറത്ത് വച്ച് മരണപ്പെട്ടവരുടേയോ, പുനര്‍ വിവാഹം നടത്തിയവരുടെയോ, മറ്റ് കാരണങ്ങളാല്‍ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവരുടേയോ വിവരങ്ങള്‍ അറിയുന്നതിനുള്ള സംവിധാനം പഞ്ചായത്തില്‍ നിലവില്‍ ഇല്ല. സെക്രട്ടറി പെന്ഷന് ഡാറ്റാ ബേസില്‍ നിന്നും മരണപ്പെട്ടവരെ സസ്പെന്റ് ചെയ്യുന്നതുവരെയുള്ള ദിവസങ്ങളില്‍ പെന്ഷന് മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോവുന്നതാണ്. അതിനാല്‍ അനര്‍ഹരായവര്‍ക്ക് പെന്ഷന് നല്കിക്കൊണ്ടിരിക്കുന്നതിനുള്ള സാധ്യത നിലനില്ക്കുന്നു. മരണപ്പെട്ട പലരുടെയും പെന്ഷന് നിലവിലും സസ്പെന്‍ഡ് ചെയ്യാത്തതിനാല്‍ പെന്ഷന് ഇപ്പോഴും നല്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അനര്‍ഹമായ കാലത്തേക്ക് പെന്ഷന് അനുവദിച്ചതിന്റെ ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡെത്ത് റിപ്പോര്‍ട്ട്, ILGMS ഫയലുകള്‍, സേവന പെന്ഷന് എന്നിവ പരിശോധിച്ചപ്പോള്‍ മരണപ്പെട്ട പലരുടെയും സ്റ്റാറ്റസ് ആക്ടീവായി തന്നെയാണ് സേവന പെന്‍ഷനില്‍ തുടരുന്നത്. ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജി.ഒ(എം.എസ്)നം.97/2020/ധന തീ. 23-09-2020 പ്രകാരം മരണപ്പെട്ടവരുടെയും പുനര്‍ വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി/ആശാവര്‍ക്കര്‍മാര്‍ മുഖാന്തിരം ശേഖരിച്ച് അതാത് മാസം പെന്ഷന് ഡാറ്റാബേസില്‍ നിന്നും ഒഴിവാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ബാധ്യസ്ഥരാണ്. അതിനാല്‍ പഞ്ചായത്തില്‍ നിലവില്‍ പെന്ഷന് നല്കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരം വാര്‍ഡ് മെമ്പര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ഉപയോഗപ്പെടുത്തി ശേഖരിക്കേണ്ടതും മരണപ്പെട്ടവര്‍ക്കും അനര്‍ഹര്‍ക്കും പെന്ഷന് നല്‍കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും മേല്‍ സൂചിപ്പിച്ച ഉത്തരവ് പ്രകാരം അങ്കണവാടി/ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖാന്തിരം മരണപ്പെട്ടവരുടെ/ അനര്‍ഹരുടേയും വിവരങ്ങള്‍ ശേഖരിച്ച് അതാത് മാസം പെന്ഷന് ഡാറ്റാബേസില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അധികമായി നല്കിയ തുക തിരിച്ചടയ്ക്കാന്‍ വ്യക്തികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ കത്ത് നല്‍കേണ്ടതും തുക തിരിച്ചടയ്ക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. അന്വേഷണക്കുറിപ്പിന് നല്കിയ മറുപടിയില്‍ അനര്‍ഹമായി കൈപ്പറ്റിയ തുക സര്‍ക്കാരിലേക്ക് അടവാക്കി വിവരം ലഭ്യമാക്കുന്നതിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സേവനയില്‍ സ്റ്റാറ്റസ് സസ്പെന്റഡ് ആക്കി മാറ്റിയതായും അറിയിച്ചിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച വിവരം രേഖകള്‍ സഹിതം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 കോട്ടക്കുന്ന് അംഗന്‍വാടി നിര്‍മ്മാണം -ബ്ലോക്ക് വിഹിതം നഷ്ടമായതും, മറ്റപാകതകയും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നിര്‍വ്വഹണം: അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രോജക്ട് നം.: 78/23 കോട്ടക്കുന്ന് അങ്കണവാടി കെട്ടിട നിര്‍മ്മാണം അടങ്കല്‍ (ഓഡിറ്റ് വര്‍ഷം) : 16,88,795/-(150000/- തനതുഫണ്ട്, 1538795/-) 2020-21 ല്‍ രൂപീകരിച്ച ഈ പദ്ധതിയുടെ ആകെ അടങ്കല്‍ 21,00,000/- രൂപയായിരുന്നു (150000/-തനതുഫണ്ട്, 1950000/-ബ്ലോക്ക്പഞ്ചായത്ത് വിഹിതം). 2021-22 വര്‍ഷത്തില്‍ ബ്ലോക്ക് വിഹിതമായി 13,00,000/- രൂപ ഗ്രാമ പഞ്ചായത്തിന് ലഭിച്ചിരുന്നു. ഇതില്‍ 4,11,205/-രൂപ മാത്രമാണ് തന്‍വര്‍ഷം ചെലവഴിച്ചത്. പദ്ധതി ഫയല്‍ പരിശോധിച്ചതില്‍ പ്രവൃത്തിയുടെ നിര്‍വ്വഹണം താഴെ ചേര്‍ക്കും പ്രകാരമാണെന്ന് വ്യക്തമാകുന്നു.
അളവുപുസ്തകത്തില്‍ കണക്കാക്കിയ സെക്കന്റ് പാര്‍ട്ട് ബില്‍ ട്രഷറിയില്‍ നല്‍കിയതിന്റെ വിശദാംശം ഫയലില്‍ ലഭ്യമല്ല. എസ്റ്റിമേറ്റ് പുതുക്കി പ്രവൃത്തിയുടെ ബാക്കി നിര്‍വ്വഹണം നടന്നിരിക്കുന്നത് 2022-23 കാലഘട്ടത്തിലാണ്. ഫയലില്‍ ലഭ്യമായ ബില്‍ കോപ്പികള്‍ പരിശോധിച്ചതില്‍ 97,846/-രൂപ(വൗച്ചര്‍ നം.22200391/ 31.8.22) തനതുഫണ്ടില്‍ നിന്നും മേല്‍ പ്രോജക്ടു പ്രകാരം 2022-23 ല്‍ നല്‍കുകയും, ബാക്കി 11,00,000/-രൂപ പ്രോജക്ട് നമ്പര്‍ 246/23 ആയി പുതിയ പദ്ധതി രൂപീകരിച്ച് ധനകാര്യകമ്മീഷന് ഗ്രാന്റില്‍ നിന്നും നല്‍കിയതായും കാണുന്നു(ബില്‍ നം.114/22.9.22-1 0,59,000/-, 200/8.12.22 – 41,000/-). ഇത്തരത്തില്‍ പുതിയ പ്രോജക്ട് രൂപീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആരാഞ്ഞതില്‍, മുന്‍വര്‍ഷത്തില്‍ ലഭിച്ച ബ്ലോക്ക് വിഹിതമടങ്ങുന്ന തുക 31.3.2022 ന് സര്‍ക്കാരിലേയ്ക്ക് തിരിച്ചെടുക്കപ്പെട്ടെന്നും, തുടര്‍ന്ന് പ്രസ്തുത തുക തിരികെ ലഭ്യമാകാതിരുന്നതിനാലാണ് ഇപ്രകാരം ചെയ്തതെന്നും വാക്കാല്‍ അറിയിച്ചു. 2021-22 വര്‍ഷത്തില്‍ ബ്ലോക്ക് വിഹിതമിനത്തില്‍ ലഭിച്ച 13,00,000/-രൂപയില്‍ 4,11,205/-രൂപ മാത്രമാണ് നിലവില്‍ ഉപയോഗപ്പെടുത്തിയത്. ബാക്കി 8,88,795/-രൂപ യഥാസമയം ബില്‍ തയ്യാറാക്കി നല്കാതിരുന്നതിനാല് നഷ്ടപ്പെട്ടു. ഈ തുക സര്‍ക്കാരില്‍ നിന്നും തിരികെ ലഭ്യമാക്കാന്‍ നടപടികളെടുത്തിട്ടുണ്ടെങ്കില് പ്രസ്തുത വിവരവും, യഥാസമയം ബില്‍ നല്‍കിയിട്ടും മറ്റെന്തെങ്കിലും സാങ്കേതിക കാരണത്താലാണ് തുക നല്കാന് സാധിക്കാതിരുന്നതെങ്കില്‍ ആയതു സംബന്ധിച്ച വിവരവും പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. മേല്‍ പ്രവൃത്തിയുടെ അളവുപുസ്തകം 221/20-21 പേജ് 3, 10 എന്നിവയില്‍ പ്ലിന്ത് ബീം, ലിന്റല്‍ എന്നിവയ്ക്കായി ഉപയോഗിച്ച 10mm, 8mm സ്റ്റീല്‍ കമ്പികളുടെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ കാല്‍ക്കുലേഷനില്‍ രണ്ടിനം കമ്പികള്‍ക്കും കോയിഫിഷ്യന്റ് ആയി രേഖപ്പെടുത്തിയത് ഒരേ തുകയാണെന്ന് കാണുന്നു(0.617). ഇതേ അളവു പുസ്തകത്തില്‍ തുടര്‍ന്നുള്ള നിര്‍മ്മാണങ്ങളില്‍ 8mm കമ്പിയുപയോഗിച്ചിടത്തെല്ലാം കോയിഫിഷ്യന്റായി ഉള്‍പ്പെടുത്തിയത് 0.395 ആണ്. പ്ലിന്ത് ബീം, ലിന്റല്‍ എന്നിവയുടെ കാല്‍ക്കുലേഷനില്‍ ഇപ്രകാരം 0.617 ഉള്‍പ്പെടുത്തിയത് വിശദീകരിക്കേണ്ടതാണ്. മേല്‍ അപാകതകള്‍ക്ക് വിശദീകരണവും, ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കാനും ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് മറുപടി ലഭിച്ചില്ല. അപാകതകള്‍ വിശദീകരിക്കേണ്ടതും ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. തെറ്റായി കോയിഫിഷ്യന്റ് കണക്കാക്കിയതിനാലുണ്ടായ അധിക ചെലവ് തിരികെ ഈടാക്കി അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 മഠത്തില്‍പടി സ്രാമ്പ്യ റോഡ് - പദ്ധതി നിര്‍വ്വഹണത്തിലെ അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നമ്പര്‍ 80/23 ആയി നിര്‍വ്വഹണം നടത്തിയ ഈ പദ്ധതിയില്‍ 105 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജ് നിര്‍മ്മാണവും(ഇരുഭാഗവും കരിങ്കല്‍ ഭിത്തി കെട്ടി), അതേ നീളത്തിലുള്ള റോഡിന്റെ എംബാങ്ക്മെന്റ് നിര്‍മ്മാണവും, അതിനു മുകളില്‍ 10cm കനത്തില്‍ ക്വാറിമക്ക് ഫില്‍ ചെയ്യുന്നതിനുമാണ് വിഭാവനം ചെയ്തിരുന്നത്. ഡ്രൈനേജിനായി 60cm വീതിയില്‍ 30cm ആഴത്തില്‍ മണ്ണെടുക്കുന്നതിനുള്ള പ്രൊവിഷനാണ് നല്‍കിയിരുന്നതെങ്കിലും, അളവുപുസ്തക പ്രകാരം 1.5 മീറ്റര്‍ വീതിയില്‍ 30cm ആഴത്തില്‍ മണ്ണെടുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് 1.5 മീറ്റര്‍ വീതിയിലും കരിങ്കല്‍ പാകി. അതിനുമുകളില്‍ ഇരു ഭാഗത്തായി കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ചു. ഓഡിറ്റ് വര്‍ഷം ഈ പദ്ധതിയ്ക്കായി 37885/-രൂപയാണ് ചെലവഴിച്ചത്(ബില്‍ നം. 23/30.5.22). നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
അപാകതകള്‍ക്ക് വിശദീകരണം ലഭ്യമാക്കാനാവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് മറുപടി ലഭിച്ചില്ല. മുകളില്‍ വിവരിച്ച രീതിയില്‍ തെറ്റായ ഇനത്തിലുള്‍പ്പെടുത്തി അളവ് രേഖപ്പെടുത്തിയതിനാലും, ലഭ്യമായ മണ്ണ് പ്രവൃത്തിയ്ക്ക് ഉപയോഗപ്പെടുത്താതിരുന്നതിനാലും ഉണ്ടായ അധിക ചെലവു തുക ആകെ 29687/-രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി അളവ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും തിരികെ ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 പഴയ നിര്‍മ്മിതിയുടെ സംരക്ഷണത്തിന് പുതിയ നിര്‍മ്മിതിയ്ക്കുള്ള പെയിംന്റിംഗ് ഇനം ഉപയോഗപ്പെടുത്തി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നം.: 68/23 അടങ്കല്‍ : 7,38,580/- വികസനഫണ്ട് ജനറല്‍ ചെലവ് : 6,51,919/-ബില്‍ നം.304/8.2.23 ഓഡിറ്റ് വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ കൃഷിഭവന് നവീകരണം എന്ന മേല്‍ പദ്ധതിയില്‍ കോമ്പൗണ്ട് വാള് നിര്‍മ്മാണം, കെട്ടിടത്തിന്റെ പഴകിയ/പൊട്ടിപൊളിഞ്ഞ സീലിംഗ് പ്ലാസ്റ്റര്‍ ഒഴിവാക്കി പുതിയ പ്ലാസ്റ്റര്‍ നല്‍കാനും, പെയിന്റിംഗും, മറ്റനുബന്ധ പ്രവൃത്തികളുമാണ് വിഭാവനം ചെയ്തത്. എസ്റ്റിമേറ്റില്‍ പെയിന്റിംഗിനായി ഉള്‍പ്പെടുത്തിയത് DARലെ 13.60.1 എന്ന ഇനമാണ്. ഈയിനത്തിന്റെ വിവരണം പരിശോധിച്ചാല്‍ പുതിയ നിര്‍മ്മിതിയില്‍ രണ്ടോ അതില്‍ കൂടുതല്‍ കോട്ട് അക്രിലിക് എമല്‍ഷന്‍ പെയിന്റിംഗ് ചെയ്യുന്നതിനുള്ളതാണെന്ന് വ്യക്തമാണ്. പ്രവൃത്തിയുടെ അളവുപുസ്തകം പരിശോധിച്ചതില്‍ പദ്ധതിയില്‍ വിഭാവനം ചെയ്ത പ്രകാരം നടത്തിയ റീ പ്ലാസ്റ്ററിംഗ് ഏരിയയിലും, പുതുതായി നിര്‍മ്മിച്ച കോമ്പൗണ്ട് വാളിനും പുറമേ നിലവിലുള്ള കെട്ടിടത്തിന്റെ റീപെയിന്റിംഗിനും ഇതേയിനം ഉപയോഗപ്പെടുത്തിയതായി കാണുന്നു. നിലവിലുള്ള കെട്ടിടത്തിന്റെ പെയിന്റിംഗിന് കൂടിയ അളവില്‍ പെയിന്റ് ഉപയോഗപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. ആയത് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭിച്ചില്ല. മുകളില്‍ വിവരിച്ച രീതിയില്‍ പഴയ നിര്‍മ്മിതിയ്ക്കു മുകളില്‍ മേല്‍ ഇനം ഉള്‍പ്പെടുത്തിയതിനാല്‍ പഞ്ചായത്തിന് അധികചെലവുണ്ടാകാന് സാധ്യതയുണ്ട്. ആയത് പരിശോധിച്ച് അധികമായി തുക നല്കിയ സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ ആയത് കണക്കാക്കി തിരികെ ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 പ്ലിന്ത് ലെവലിനുള്ള നിര്‍മ്മാണത്തിന് സൂപ്പര്‍ സ്ട്രച്ചറിനുള്ള ഇനം നല്കിയതിനാല് അധിക ചെലവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നിര്‍വ്വഹണം :അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രോജക്ട് : 156/23 ആയുര്‍വേദ ഡിസ്പെന്‍സറി മെയിന്റനന്‍സ് അടങ്കല്‍ : 3,00,000/- സംരക്ഷണ ഗ്രാന്റ് റോഡിതരം ചെലവ് : 2,61,847/-ബില്‍ നം.570/29.3.23 ആയുര്‍വേദ ഡിസ്പെന്സെറിയുടെ കോമ്പൗണ്ട് വാള് നിര്‍മ്മാണമാണ് ഈ പ്രവൃത്തിയില്‍ പ്രധാനമായും ഉള്‍പ്പെട്ടത്. നിലവിലുള്ള കെട്ട് പൊളിച്ചു മാറ്റി, മണ്ണെടുത്ത് ഡി.ആര്. ഫൗണ്ടേഷനും, ആര്.ആര്. തറയും നല്കി അതിനുമുകളില്‍ ലാറ്ററേറ്റ് നിര്‍മ്മാണമാണ് എസ്റ്റിമേറ്റിലുള്ളത്. ആര്.ആര്. മേസന്റിയ്ക്കായി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത് DAR ലെ ഇനം 7.2.1 ആണ്. ഇതിന്റെ വിവരണം പരിശോധിച്ചാല്‍ അഞ്ചാംനില വരെയുള്ള പ്ലിന്തിനു മുകളിലെ സൂപ്പര്സ്ട്രക്ച്ചറിന്റെ നിര്മ്മാണത്തിനുള്ളതാണെന്ന് വ്യക്തമാകുന്നു. ഇ.എം ബുക്കിലെ രേഖപ്പെടുത്തലുകള്‍ പരിശോധിച്ചാല്‍ ഡി.ആര് ഫൗണ്ടേഷനു മുകളില്‍ ശരാശരി 30cm മുതല്‍ 40cm വരെ ഉയരത്തിലുള്ള നിര്‍മ്മാണമാണ് നടന്നിട്ടുള്ളത്. അതായത് പ്ലിന്ത് നിര്‍മ്മാണം. ഈ പ്രവൃത്തിയ്ക്ക് ഐറ്റം 7.1.1 ഉപയോഗപ്പെടുത്താതെ 7.2.1 ഉപയോഗപ്പെടുത്തിയതെന്തെന്ന് വ്യക്തമല്ല. ആയത് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് മറുപടി ലഭിച്ചില്ല. തെറ്റായ ഇനം ഉള്‍പ്പെടുത്തിയതിനാല്‍ ഉണ്ടായ അധിക ചെലവ് വിവരം ചുവടെ കൊടുക്കുന്നു.
മുകളില്‍ വിവരിച്ച രീതിയില്‍ അധികമായി ചെലവഴിച്ച തുക തെറ്റായ ഇനം ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥനില്‍ നിന്നും തിരികെ ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 കോണ്‍ക്രീറ്റ് പേവിംഗ് - ഫോം വര്‍ക്ക് ആവശ്യമില്ലാത്ത പ്രവൃത്തികളിലും ഫോംവര്ക്കിന് തുക ഉള്‍പ്പെടുത്തുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ വിവിധ റോഡ്/ഫുട്പാത്ത് നിര്‍മ്മാണങ്ങളില്‍ കോണ്‍ക്രീറ്റ് നടത്തിയപ്പോള്‍ ഫോം വര്‍ക്ക് ആവശ്യമില്ലാതിരുന്ന/ഫോം വര്‍ക്ക് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലും 4% തുക ഫോം വര്‍ക്കിനായി ഉള്‍പ്പെടുത്തുകയും കരാറുകാര്‍ക്ക് അനുവദിക്കുകയും ചെയ്തിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ ചുവടെ കൊടുക്കുന്നു.
ഓഡിറ്റിന്റെ ഭാഗമായി 19.10.23 ന് നടത്തിയ സൈറ്റ് പരിശോധനയില്‍ മേല്‍ റോഡ് പ്രവൃത്തികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിക്കുകയുണ്ടായി. നേരില്‍ പരിശോധനയില്‍ ഈ പ്രവൃത്തികളില്‍ രണ്ടിലും കോണ്‍ക്രീറ്റിനായി ഫോംവര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല എന്നു ബോധ്യപ്പെട്ടു. രണ്ടാമത്തെ പ്രവൃത്തിയില്‍ കെര്‍ബിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച 4.588m3 കോണ്ക്രീറ്റിനൊഴികെ ബാക്കി 89.057m3 അളവ് കോണ്‍ക്രീറ്റിനും ഫോംവര്‍ക്ക് വേണ്ടി വന്നിട്ടില്ല. റോഡുകള്‍ ലഭ്യമായ മുഴുവന്‍ വീതിയിലും കോണ്‍ക്രീറ്റ് ചെയ്യുകയാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലും ഫോംവര്ക്കിനായി 4% വരുന്ന തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. ആയത് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് മറുപടി ലഭിച്ചില്ല. അപാകതയ്ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതും, അധികചെലവുണ്ടായത് കരാറുകാരില്‍ നിന്നും ഈടാക്കി അറിയിക്കേണ്ടതുമാണ്. പഞ്ചായത്തില്‍ നടത്തിയ റോഡ് കോണ്ക്രീറ്റുകളിലെല്ലാം ഈ വിധമുള്ള അധിക ചെലവുണ്ടായിരിക്കാന് സാധ്യതയുണ്ട്. രണ്ട് പ്രവൃത്തികളില്‍ മാത്രം ഉണ്ടായിട്ടുള്ള മുകളില്‍ വിവരിച്ച പ്രകാരമുള്ള അധിക ചെലവ് പഞ്ചായത്തിന് ആ വര്‍ഷം ഇത്തരം പ്രവൃത്തികളില്‍ ഉണ്ടാകാനിടയുള്ള നഷ്ടത്തിന്റെ തോത് വലുതായിരിക്കുമെന്ന് കാണിക്കുന്നു. ഈ വിഷയത്തില്‍ ഭരണസമിതിയുടേയും, മോണിറ്ററിംഗ് കമ്മിറ്റിയുടേയും ശ്രദ്ധ ക്ഷണിക്കുന്നു. ഈയിനത്തില്‍ അധികം അനുവദിച്ച തുക ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 ഡ്രൈനേജ് പ്രവൃത്തികളില്‍ ഏകീകൃത സ്വഭാവമില്ലാത്തതും, മറ്റപാകതകളും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം കോണ്‍ക്രീറ്റ് ഡ്രൈനേജുകളുടെ നിര്‍മ്മാണത്തിനായി നിരവധി പദ്ധതികളാണ് രൂപീകരിച്ച് നടപ്പാക്കിയിട്ടുള്ളത്. ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ പരിശോധിച്ചതില്‍ ഒരേതരം നിര്‍മ്മാണങ്ങള്‍ക്ക് വ്യത്യസ്ത രീതികള്‍ അവലംബിക്കുന്നതായും, ഫോംവര്‍ക്ക് ആവശ്യമില്ലാത്ത പ്രവൃത്തിയ്ക്ക് ഫോംവര്‍ക്കിന്റെ നിരക്കുള്പ്പെടുത്തി ഇനം ഉള്‍പ്പെടുത്തുന്നതും, യഥാര്‍ത്ഥത്തില്‍ ആവശ്യമായതിലും കൂടുതല്‍ സ്പെസിഫിക്കേഷനിലുള്ള കോണ്‍ക്രീറ്റ് ഇനം ഉള്‍പ്പെടുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടു. വിശദവിവരം ചുവടെ കൊടുക്കുന്നു. 1. പല ഡ്രൈനേജുകളുടെയും നിര്‍മ്മാണത്തിന് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ ഇവയാണ്. മണ്ണ് പ്രവൃത്തി - 3.5.1, ഡ്രൈന്‍ ബെഡ് - 11.4.1.1, ഡ്രൈന്‍ സൈഡ് വാള് - 11.4.2.1, ബെഡിനു മുകളില്‍ - 75.8.1.1A, കവറിംഗ് സ്ലാബ് - 12.5.4, 12.5.3 എന്നിവയാണ്. ഉദാ: പ്രോ.നം.63/23, 190/23, 223/23. എന്നാല്‍ മറ്റു ചില ഡ്രൈനേജ് നിര്‍മ്മാണങ്ങളില്‍ കോണ്‍ക്രീറ്റ് ബെഡിനു മുകളില്‍ വെയറിംഗ് കോട്ട് നല്കുന്ന ഇനം ഉള്‍പ്പെടുത്തിയിട്ടില്ല. ഉദാ: പ്രോ.നം.94/23, 79/23. മേല്‍ പദ്ധതികളില്‍ വ്യത്യസ്ത രീതിയില്‍ നിര്‍മ്മാണം നടത്തിയതിന്റെ സാംഗത്യം വ്യക്തമല്ല. ആയത് വിശദീകരിക്കേണ്ടതാണ്. 2. ഓഡിറ്റ് വര്‍ഷം നടപ്പാക്കിയ വലിയ അടങ്കലിലുള്ള ഒരു പദ്ധതിയാണ് പ്രോജക്ട് നം. 63/23 വിവിധ വാര്‍ഡുകളിലെ ഡ്രൈനേജ് നിര്‍മ്മാണം. 52,72,283/-രൂപ അടങ്കലില്‍ 2021-22 വര്‍ഷത്തില്‍ രൂപീകരിച്ച ഈ പദ്ധതിയ്ക്ക്(പ്രോ.നം.281/22) പ്രസ്തുത വര്‍ഷം 15,79,817/-രൂപ പാര്‍ട്ട് ബില്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സ്പില്‍ഓവര്‍ പദ്ധതിയായി 2022-23 വര്‍ഷത്തില്‍ 21,73,852/-രൂപയും ചെലവഴിച്ചു. ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചതില്‍ ഡ്രൈന്‍ കവറിംഗ് സ്ലാബ് നിര്‍മ്മാണത്തിന് ഉള്‍പ്പെടുത്തിയത് ഐറ്റം 12.5.4 ആണെന്ന് കാണുന്നു. ഈയിനത്തിന്റെ വിവരണം പരിശോധിച്ചതില്‍ Grade M 25 ലുള്ള കോണ്‍ക്രീറ്റ് ആണിതെന്ന് വ്യക്തമാകുന്നു. അതായത് ഈ കോണ്‍ക്രീറ്റിന് Grade M 20 ന് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ സിമന്റ് ആവശ്യമാണ്. ഓഡിറ്റ് വര്‍ഷം ഈ വിധം നിര്‍മ്മിച്ച മുഴുവന്‍ ഡ്രൈനേജുകളുടെ നിര്‍മ്മാണത്തിനും Grade M 20 ലുള്ള ഐറ്റം 12.5.3 ആണ് ഉപയോഗപ്പെടുത്തിയതെന്നിരിക്കെ ഈ നിര്‍മ്മാണത്തില്‍ മാത്രം നിരക്ക് കൂടിയ ഇനം ഉള്‍പ്പെടുത്തിയതെന്തിനെന്ന് വ്യക്തമാക്കേണ്ടതാണ്. 3. മോര്‍ഡ് സ്പെസിഫിക്കേഷനിലെ ഇനം 3.5.1 പ്രകാരമുള്ള മണ്പണി നടത്തി ചാല് കീറിയതിനുശേഷം ഇനം 11.4.1.1 പ്രകാരമുള്ള 1:3:6 അനുപാതത്തിലുള്ള PCC (കോണ്‍ക്രീറ്റ്) പ്രവൃത്തിയ്ക്കും അതിനുമുകളിലായി ഇനം 75.8.1.1.A പ്രകാരമുള്ള 1:2:4 അനുപാതത്തിലുള്ള കോണ്‍ക്രീറ്റ് വെയറിംഗ് കോട്ടിനും പ്രൊവിഷന്‍ വയ്ക്കുകയും ഇത് നിര്‍വ്വഹിച്ച് തുക ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. വെയറിംഗ് കോട്ട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ 1:4:8 അനുപാതത്തിലുള്ള PCC മതിയെന്നിരിക്കെ കൂടുതല്‍ ചെലവേറിയ 1:3:6 കോണ്‍ക്രീറ്റിംഗ് ഉള്‍പ്പെടുത്താനുള്ള സാഹചര്യം വ്യക്തമാക്കേണ്ടതാണ്. 4. ഡ്രൈനുകളുടെ ബെഡ് കോണ്‍ക്രീറ്റിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് ഐറ്റം 11.4.1.1 ആണ്. ഓഡിറ്റ് വര്‍ഷം നടപ്പാക്കിയ പ്രോജക്ടുകളുടെ അളവുപുസ്തകം പരിശോധിച്ചതില്‍ ഐറ്റം 3.5.1 പ്രകാരം മണ്ണെടുത്ത അതേ നീളത്തിലും, വീതിയിലുമാണ് ഡ്രൈന്‍ ബെഡ് കോണ്‍ക്രീറ്റ് നടന്നിട്ടുള്ളത് എന്ന് കാണന്നു. അതുകൊണ്ടു തന്നെ ഈ പ്രവൃത്തികളിലൊന്നും ഫോംവര്‍ക്കിന്റെ ആവശ്യകത വേണ്ടി വന്നിട്ടില്ല. എന്നാല്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയ ഐറ്റം 11.4.1.1 ന്റെ നിരക്കില്‍ ഫോംവര്ക്കിനായുള്ള 4% തുക കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഈയിനത്തിന്റെ ഡാറ്റ പരിശോധിച്ചതില്‍ മനസ്സിലാകുന്നു. ഫോംവര്‍ക്ക് ആവശ്യമില്ലാത്ത പ്രവൃത്തിയിലും ഫോംവര്‍ക്കിനുള്ള നിരക്കുള്പ്പെടുംവിധമുള്ള ഇനങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന്റെ സാഹചര്യം വ്യക്തമല്ല. ഫോംവര്‍ക്ക് ഉള്‍പ്പെടുന്ന വിധത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനാല്‍ തന്നെ ഈ പ്രവൃത്തികള്‍ക്കായി കരാറുകാര്‍ ക്വാട്ട് ചെയ്യുന്ന നിരക്കിലും ഈ 4% ഉള്‍പ്പെടുന്നുണ്ട്.(വലിയ അടങ്കലിലുള്ള പ്രവൃത്തികള്‍ ഇ-ടെണ്ടര്‍ ചെയ്യുന്നതിനാല്‍ കൂടുതല്‍ മത്സരക്ഷമതയുണ്ടാകുകയും, കുറഞ്ഞ നിരക്കുകള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചെറിയ അടങ്കലിലെ പ്രവൃത്തികള്‍ മിക്കതും മാന്വവല്‍ ടെണ്ടര്‍ നടത്തുമ്പോള്‍ എസ്റ്റിമേറ്റ് നിരക്കാണ് ലഭിക്കുന്നത്). ഈ വിധം ഓഡിറ്റ് വര്‍ഷം നടത്തിയ താഴെ ചേര്‍ക്കുന്ന പ്രവൃത്തികളില്‍ പഞ്ചായത്തിനുണ്ടായ അധിക ചെലവിന്റെ വ്യാപ്തി കണക്കാക്കിയത് ശ്രദ്ധിച്ചാലും.
മേല്‍ പട്ടികയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയ പ്രവൃത്തിയില്‍ കവറിംഗ് സ്ലാബിനായി ഉള്‍പ്പെടുത്തിയ ഐറ്റം 12.5.4 ന് മറ്റു പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയ 12.5.3 നേക്കാള്‍ 5.4% നിരക്ക് കൂടുതലാണ്. പ്രസ്തുത പ്രവൃത്തിയ്ക്ക് ഈയിനത്തില്‍ മാത്രം ഏകദേശം 38000/-രൂപയുടെ അധിക ചെലവുണ്ടായിട്ടുണ്ട്. പ്രവൃത്തികളുടെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ടുകളിലൊന്നും മേല്‍ വിവരിച്ച പ്രകാരം ചില പ്രവൃത്തികളില്‍ ചില ഇനങ്ങള്‍ ഒഴിവാക്കുകയും, നിരക്ക് കൂടിയ/ സ്പെസിഫിക്കേഷന്‍ കൂടിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിന്റെ ആവശ്യകതകളൊന്നും വിവരിച്ചിട്ടില്ല. എസ്റ്റിമേറ്റുകള്‍ക്ക് സാങ്കേതികാനുമതി നല്കിയ സമയവും ഇതിനെ സംബന്ധിച്ച് പരാമര്‍ശിച്ചതായി കാണുന്നില്ല. മേല്‍ പരാമര്‍ശങ്ങള്‍ക്കുള്ള വിശദീകരണം നിര്വ്വഹണോദ്യോഗസ്ഥനില് നിന്നും, സാങ്കേതികാനുമതി നല്കിയ ഉദ്യോഗസ്ഥനില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം -മറ്റപാകതകളും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണോദ്യോഗസ്ഥനായി ചെലവു നടത്തിയ വിവിധ പ്രവൃത്തികള്‍ പരിശോധിച്ചതില്‍ പല പദ്ധതികളും വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചതാണെന്ന് മനസ്സിലാകുന്നു. രണ്ടുദാഹരണങ്ങള്‍ ചുവടെ കൊടുക്കുന്നു.
മേല്‍ രണ്ടു പ്രവൃത്തികളും ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടായപ്പോഴും കരാറുകാരോട് ഇതിനെ സംബന്ധിച്ച് ആരാഞ്ഞതായോ, നോട്ടീസ് നല്കിയതായോ ഫയലില്‍ കാണുന്നില്ല. ആദ്യ പ്രവൃത്തിയ്ക്കായി തനതുഫണ്ടാണ് വകയിരുത്തിയതെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിച്ച 2021-22 വര്‍ഷത്തില്‍ തുക നല്കാതിരുന്നതെന്തെന്ന് വ്യക്തമല്ല. രണ്ട് പ്രവൃത്തികളിലും ടെണ്ടര്‍ കുറവ് കണക്കാക്കി ഈടാക്കാതിരുന്നതെന്തെന്നും, ആദ്യ പദ്ധതിയില്‍ പിഴ ഈടാക്കാതിരുന്നതെന്തെന്നും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് മറുപടി ലഭിച്ചില്ല. ആദ്യ പദ്ധതിയില്‍ ടെണ്ടര്‍ കുറവും, പിഴയും , രണ്ടാമത്തെ പ്രവൃത്തിയുടെ ടെണ്ടര്‍ കുറവും ഈടാക്കി അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 ടേക്ക് എ ബ്രേക്ക് - നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ബഹു.മുഖ്യമന്ത്രിയുടെ 12 ഇന കർമ്മപരിപാടിയിലുൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്, പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും. ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോട് കൂടിയ ഉന്നത നിലവാരത്തിലുള്ള വിശ്രമകേന്ദ്രങ്ങളും നിര്‍മ്മിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ.ഉ. (കൈ) 39/2020/ത.സ്വ.ഭ.വ, തീയതി. 20/02/2020, സ.ഉ. (കൈ) 45/ 2020/ത.സ്വ.ഭ.വ, തീയതി, 06/03/2020 എന്നീ ഉത്തരവുകള്‍ പ്രകാരം കേരള സര്‍ക്കാറിന്റെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെട്ട ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി 2020-21 വര്‍ഷത്തില്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളും നിര്‍ബന്ധമായും പദ്ധതികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശമുണ്ട്. തുടര്‍ന്ന് 27.7.2020 തിയ്യതിയില്‍ വന്ന സര്‍ക്കാര്‍ ഉത്തരവ് (സാധാ)നം.1401/2020/ ത.സ്വ.ഭ.വ. യില്‍ ഈ പദ്ധതിയിലുള്‍പ്പെടുത്തി പൊതുശുചിമുറികള്‍ നവീകരിക്കുന്നതിന്/നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദമായി നല്കി. മേല്‍ പദ്ധതിയുടെ ഭാഗമായി കടലുണ്ടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പദ്ധതി വിശദാംശം പരിശോധിച്ചതില്‍ കണ്ട വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. 2020-21 വര്‍ഷത്തില്‍ 29,00,000/-രൂപ അടങ്കലില്‍ (1400000-CFC, 1500000-മറ്റുള്ളവ) രണ്ട് ടേക്ക് എ ബ്രേക്കുകള്‍ നിര്‍മ്മിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ എസ്റ്റിമേറ്റില്‍ ഒന്നാമത്തെ ടോയ്ലെറ്റ് നിര്‍മ്മാണത്തിനുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും, രണ്ടാമത്തെ ടോയ്ലെറ്റിന്റെ തുക ലംസം ആയി ഉള്‍പ്പെടുന്ന വിധവുമാണുള്ളത്. അതുകൊണ്ടു തന്നെ ടെണ്ടര്‍ നടത്തിയപ്പോള്‍ ലംസം തുകകള്‍ ഒഴിവാക്കിയുള്ള നിരക്കാണ്/പ്രവൃത്തിയാണ് ടെണ്ടര്‍ ചെയ്തതും, കരാറുകാരനെ പ്രവൃത്തി ഏല്‍പ്പിച്ചതും. കരാര്‍ ചമച്ച കരാറുകാരന് പ്രവൃത്തി ആരംഭിച്ചു. ബഹു. ജില്ലാ കളക്ടറുടെ 26.11.21 ലെ DCKKD/9505/2021-L1 ഉത്തരവ് മുഖേന താല്‍ക്കാലിക ഉപയോഗാനുമതി ലഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കടലുണ്ടി വില്ലേജിലെ മണ്ണൂര്‍ ദേശത്തെ റീസര്‍വേ 78/5C യില്‍ ഉള്‍പ്പെടുന്ന മൂന്നു സെന്റ് റോഡ് പുറമ്പോക്ക് ഭൂമിയിലാണ് നിര്‍മ്മാണം ആരംഭിച്ചത്. ഈ സ്ഥലത്തിനോട് ചേര്‍ന്ന് ഭൂമിയുള്ള എ.ദേവദാസന് എന്നയാള്‍ ഈ നിര്‍മ്മാണത്തിനെതിരെ ബഹു.ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു (WP(c)28804/2021). ടോയ്ലെറ്റ് കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍ നിര്‍മ്മാണം കഴിഞ്ഞ ഘട്ടത്തിലാണ് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഫയല്‍ ചെയ്ത 2021 ഡിസംബര്‍ മാസത്തില്‍ തന്നെ പരാതിക്കാരന് "Status quo” നിലനിര്‍ത്താനുള്ള ഇടക്കാല ഉത്തരവ് ലഭിച്ചു. ഇതിനെ തുടര്‍ന്ന് പൂര്‍ത്തീകരിച്ച നിര്‍മ്മാണത്തിന്റെ അളവെടുത്ത് കരാറുകാരന് 4,23,083/-രൂപയുടെ പാര്‍ട്ട് ബില്‍ നല്കി. നിലവില്‍ തുടര്‍ പ്രവൃത്തികളൊന്നും നടന്നിട്ടില്ല. 2022-23 വര്‍ഷത്തിലും നിര്‍മ്മാണത്തിനുള്ള പദ്ധതി സ്പില്‍ഓവര്‍ ആയി തുടരുന്നുണ്ട്. ബഹു. ജില്ലാ കളക്ടറുടെ 22.10.20 ലെ DCKKD/7572/2020-L1 ഉത്തരവ് മുഖേന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കപ്പലങ്ങാടി വില്ലേജിലെ പഴഞ്ചണ്ണൂര്‍ ദേശത്തെ റീസര്‍വേ 145 ല്‍ ഉള്‍പ്പെടുന്ന മൂന്നു സെന്റ് റോഡ് പുറമ്പോക്ക് ഭൂമിയും ടേക്ക് എ ബ്രേക്ക് നിര്‍മ്മാണത്തിനായി താല്‍ക്കാലിക ഉപയോഗാനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ മേല്‍ കേസിന്റെ ഇടക്കാല ഉത്തരവ് കാലാവധി 2022 ഒക്ടോബര്‍ മാസം അവസാനിച്ചിട്ടുണ്ടെന്ന് കാണുകയുണ്ടായി. എന്നാല്‍ ഈ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും നിര്‍മ്മാണം പുന:രാരംഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ നിലവില്‍ എന്തു തുടര്‍നടപടി ചെയ്യാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും നിയമോപദേശം ആരായുകയോ, കേസ് തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള സേവനം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്ന വിധത്തില്‍ ഈ വിഷയത്തില്‍ ഭരണസമിതിയുടെ അടിയന്തിര ഇടപെടലുകളുണ്ടാകേണ്ടതും, പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്/കേസ് തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഈ വിഷയത്തിലുണ്ടായ പുരോഗതി അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 ടേക്ക് എ ബ്രേക്ക് - കേസ് തീര്‍പ്പാക്കുന്നതില്‍ അലംഭാവം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബഹു.മുഖ്യമന്ത്രിയുടെ 12 ഇന കർമ്മപരിപാടിയിലുൾപ്പെടുത്തി കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണമാരംഭിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലെറ്റ് നിര്‍മ്മാണം നിലവില്‍ അപൂര്‍ണ്ണമാണ്/അനിശ്ചിതത്വത്തിലാണ്. 2020-21 വര്‍ഷത്തില്‍ 29,00,000/-രൂപ അടങ്കലില്‍ പ്രോജക്ട് നമ്പര്‍ 146/21 ആയി രൂപീകരിച്ച ഈ പദ്ധതി ഓഡിറ്റ് വര്‍ഷം പ്രോ.നം.51/23 ആയി തുടരുന്നു. ബഹു. ജില്ലാ കളക്ടറുടെ 26.11.21 ലെ DCKKD/9505/2021-L1 ഉത്തരവ് മുഖേന താല്‍ക്കാലിക ഉപയോഗാനുമതി ലഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കടലുണ്ടി വില്ലേജിലെ മണ്ണൂര്‍ ദേശത്തെ റീസര്‍വേ 78/5C യില്‍ ഉള്‍പ്പെടുന്ന മൂന്നു സെന്റ് റോഡ് പുറമ്പോക്ക് ഭൂമിയിലാണ് നിര്‍മ്മാണം ആരംഭിച്ചത്. ഈ സ്ഥലത്തിനോട് ചേര്‍ന്ന് ഭൂമിയുള്ള എ.ദേവദാസന് എന്നയാള്‍ ഈ നിര്‍മ്മാണത്തിനെതിരെ ബഹു.ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു (WP(c)28804/2021). ഈ കേസുമായി ബന്ധപ്പെട്ട ഫയലുകളും, അസിസ്റ്റന്റ് എഞ്ചിനീയറുടെ പദ്ധതി ഫയലും പരിശോധിച്ചതില്‍ കണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
നിലവില്‍ ഈ കേസിന്മേലുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി 2022 ഒക്ടോബര്‍ മാസം അവസാനിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓഡിറ്റ് സമയം വരെ ഒരു വര്‍ഷക്കാലമായിട്ടും, ഈ കേസില്‍ യാതൊരു പുരോഗതിയുമുണ്ടാകുകയോ, നിര്‍മ്മാണം പുന:രാരംഭിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. 27.2.2022 ന് വക്കീല്‍ ഫീസ് 25,000/- രൂപ ആവശ്യപ്പെട്ടു അഡ്വക്കേറ്റ് നല്കിയ 119/2022 നമ്പര്‍ ഇന്‍വോയ്സില്‍ കമ്മീഷന് റിപ്പോര്ട്ടിന്മേല് ഒബ്ജക്ഷന് ഫയല്‍ ചെയ്യുന്നതിനുള്ള 2000 രൂപയും ഉള്‍പ്പെടുന്നുണ്ട്(ഭരണസമിതി തീരുമാന പ്രകാരം 15000 രൂപ മാത്രമേ വക്കീലിനനുവദിച്ചിട്ടുള്ളൂ). എന്നാല്‍ നാളിതുവരെ സബ്മിറ്റ് ചെയ്ത ഡോക്യുമെന്റുകളുടെ വിവരം ബഹു.ഹൈക്കോടതിയുടെ സൈറ്റില്‍ ലഭ്യമായതില്‍ ഇത്തരത്തില്‍ ഒബ്ജക്ഷന് ഫയല്‍ ചെയ്തതിന്റെ വിവരം ഉള്‍പ്പെട്ടിട്ടില്ല. ഫയലില്‍ ലഭ്യമായ അഡ്വക്കേറ്റിന്റെ 4.8.2022 ലെ ഇമെയില്‍ സന്ദേശത്തില്‍ ഒബ്ജക്ഷന് ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ക്കായി പഞ്ചായത്ത് അതോറിറ്റി സ്റ്റാന്റിംഗ് കൗണ്സലിന്റടുത്ത് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തുടര്നടപടിയുണ്ടായോ എന്ന് വ്യക്തമല്ല. ഇടക്കാല ഉത്തരവ് കാലാവധി അവസാനിച്ചിട്ടും നിര്‍മ്മാണം പുനരാരംഭിക്കാത്തത് സംബന്ധിച്ചും, ഒരു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ യാതൊരു പുരോഗതിയുമുണ്ടാക്കാന്‍ ശ്രമിക്കാതിരുന്നതും വിശദീകരിക്കേണ്ടതാണ്. കേസിന്റെ ആരംഭത്തില്‍ നിലവിലെ സ്റ്റാന്റിംഗ് കൗണ്‍സലിനെ റിലിംക്വിഷ് ചെയ്ത് ഇപ്പോഴത്തെ അഡ്വക്കേറ്റിനെ കേസ് ഏല്‍പ്പിക്കാനുണ്ടായ കാരണം ഫയലില്‍ വ്യക്തമല്ല. പുതിയ വക്കീല്‍ 2022 മാര്‍ച്ച് മാസത്തില്‍ കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തതിനു ശേഷം, ഓരോ സിററിംഗിലും ഹിയറിംഗിനായി ഹാജരാകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ നിലവില്‍ എന്തു തുടര്‍നടപടി ചെയ്യാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും നിയമോപദേശം ആരായുകയോ, കേസ് തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മേല്‍ കാര്യങ്ങള്‍ക്ക് വിശദീകരണം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. അപാകതകള്‍ക്ക് വിശദീകരണം നല്‍കേണ്ടതും, ഇക്കാര്യത്തിലുണ്ടായ പുരോഗതി അറിയിക്കേണ്ടതുമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-25 ശ്രീ.അപ്പൂട്ടി.കെ,പാര്‍ട്ട് ടൈം ലൈബ്രേറിയന്റെ ശൂന്യവേതനാവധിയും റിട്ടയര്‍മെന്റ് പെന്‍ഷനും അപേക്ഷ സമര്‍പ്പിച്ച് രണ്ടര വര്‍ഷമായിട്ടും അനുവദിച്ചിട്ടില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഫയല്‍ നം.എ1/4815/21 ശ്രീ.അപ്പൂട്ടി കെ, പാര്‍ട്ട് ടൈം ലൈബ്രേറിയന്‍, 18-5-2021 ല്‍ നല്കിയ അപേക്ഷ പ്രകാരം ശാരീരിക അവശതകള്‍ മൂലം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 31-8-2021 ന് റിട്ടയറിംഗ് പെന്‍ഷനില്‍ പിരിയാന്‍ ഉദ്ദേശിക്കുന്നതായും ആയതിനാല്‍ ഭരണസമിതിയുടെ അനുമതിയോടുകൂടി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പെന്ഷന് അനുവദിക്കുന്ന അധികാരിയായ ബഹു.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അവര്‍കള്‍ക്ക് സമര്‍പ്പിക്കുന്നതിനും ടിയാന് അപേക്ഷിച്ചിരുന്നു. 24-05-2021 ന് ഫയലില്‍ സ്വീകരിച്ച അപേക്ഷ 22-6-2021 ലെ 13(4) നം തീരുമാന പ്രകാരം ഭരണസമിതിയുടെ അംഗീകാരത്തോടെ 13-7-2021 ലെ എ1- 4815/21 കത്ത് മുഖേന ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോടിന് അയച്ചിട്ടുണ്ട്. പ്രസ്തുത കത്തില്‍ ശ്രീ.അപ്പൂട്ടി.കെ എന്നവരുടെ 10-2-2021 മുതല്‍ 31-8-2021 വരെയുള്ള ശാരീരികാവശത മൂലമുള്ള 202 ദിവസത്തെ ശൂന്യ വേതനാവധി അനുവദിക്കാമോ എന്നത് സംബന്ധിച്ചും, ടിയാന്റെ റിട്ടയറിംഗ് പെന്ഷന് അപേക്ഷയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കുമായി അപേക്ഷിച്ചിട്ടുണ്ട്. തുടര്‍ന്ന് 5-8-2021 ലെ DDP-KKD/445/ 2021-A8 നം കത്ത് മുഖേന പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് ഒരു കലണ്ടര്‍ വര്‍ഷം പരമാവധി 120 ദിവസം ദിവസം മാത്രമേ ശൂന്യ വേതനാവധി അനുവദിക്കാന്‍ കഴിയൂ എന്നും നാലു മാസത്തില്‍ കൂടുതല്‍ ശൂന്യ വേതനാവധി അനുവദിക്കാനുള്ള അധികാരം ബന്ധപ്പെട്ട ഭരണ വകുപ്പിനാണ് എന്നും ആയതിനാല്‍ ശൂന്യവേതനാവധിക്ക് സമര്‍പ്പിച്ച അപേക്ഷ ബഹു.പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഉചിത മാര്‍ഗ്ഗേന സമര്‍പ്പിക്കേണ്ടതാണെന്നും ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് അറിയിച്ചിട്ടുണ്ട്. കൂടാതെ 20 വര്‍ഷത്തെ യോഗ്യസേവന കാലം ഉള്ള ഏതൊരു പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരനും റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്ന തീയ്യതിക്ക് മൂന്നു മാസം മുന്‍പ് നിയമനാധികാരിക്ക് / പെന്ഷന് അനുവാദം നല്കുന്ന അധികാരിക്ക് അപേക്ഷിച്ച് നിയമനാധികാരി ആയത് അംഗീകരിക്കുന്ന മുറക്ക് പെന്ഷന് നല്‍കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ടിയാന് 28-6-1995 മുതല്‍ കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു വരുന്നയാളാണ്. തുടര്‍ന്ന് 8-9-2021 ലെ A1-4815/21 കത്ത് പ്രകാരം ടിയാന്റെ അവധി അപേക്ഷയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ശൂന്യവേതനാവധി അനുമതി ലഭ്യമാക്കുന്നതിനും , റിട്ടയറിംഗ് പെന്ഷന് അപേക്ഷയില്‍ തുടര്‍നടപടികള്‍ക്കുമായി ബഹു പഞ്ചായത്ത് ഡയറക്ടര്‍ , തിരുവനന്തപുരത്തിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഫയലില്‍ നിന്നും ലഭ്യമായ 12-11-21 ലെ PAN/13494/2021-E213(DP) കത്ത് മുഖേന ശ്രീ അപ്പൂട്ടി എന്നവരുടെ സേവന പുസ്തകത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , നിലവില്‍ ലീവില്‍ തുടരുകയാണങ്കില്‍ ടി കാലയളവ് ഉള്‍പ്പെടെ ശൂന്യവേതനാവധിക്കുള്ള അപേക്ഷ ഒരു ഫോമില്‍ ഉള്‍പ്പെടുത്തിയുള്ളത്, ടിയാളുടെ നിയമനരീതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്, നിലവില്‍ ലീവ് അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയത് റദ്ദു ചെയ്ത് കൊണ്ടുള്ള ഉത്തരവ് എന്നിവ ലഭ്യമാക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് അറിയിച്ചിട്ടുണ്ട്. 24-11-2021 ലെ എ2-4815/21 കത്ത് മുഖേന ആവശ്യപ്പെട്ട എല്ലാ രേഖകളും സഹിതം ഇക്കാര്യത്തിലുള്ള തുടര്‍നടപടികള്‍ക്കായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോടിന് അയച്ചു നല്‍കിയിട്ടുണ്ട്. ഫയല്‍ പ്രകാരം പിന്നീട് ഇക്കാര്യത്തില്‍ യാതൊരു തുടര്‍ നടപടിയും സ്വീകരിച്ച് കാണുന്നില്ല. 31-5-2023 ന് ടിയാന് 70 വയസ്സായതിനാല്‍ നിയമപ്രകാരം സേവന കാലയളവും അവസാനിച്ചു. ഇതിനു തൊട്ടു മുമ്പുള്ള മാസത്തില്‍ 24-4-2023 ലെ എ1- 4815/21 നം കത്ത് മുഖേന ബഹു തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍, കോഴിക്കോടിന് 31-5-2023 ന് വിരമിക്കുന്ന ശ്രീ.അപ്പൂട്ടി.കെ, പാര്‍ട്ട് ടൈം ലൈബ്രേറിയന്റെ അപേക്ഷയിന്മേലുള്ള തുടര്‍ നടപടി കൈക്കൊള്ളുന്നതിനാവശ്യപ്പെട്ടിട്ടുണ്ട്. 5 മാസങ്ങള്‍ക്ക് ശേഷം 12-10-2023 ലെ 400996/HRSB02/GPO/2023/7386/(1) കത്ത് പ്രകാരം ടിയാന്റെ സേവന പുസ്തകവും ജോയിന്റ് ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാളിതു വരെയും ടിയാന്റെ അപേക്ഷ പ്രകാരം അവധി അനുവദിച്ച് റിട്ടയറിംഗ് പെന്‍ഷനുള്ള അനുമതി ലഭ്യമായിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. ടിയാന് അപേക്ഷ സമര്‍പ്പിച്ച് രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷവും ശൂന്യവേതന അവധിയും റിട്ടയറിംഗ് പെന്‍ഷനും അനുവദിച്ചിട്ടില്ല. അവശത അനുഭവിക്കുന്ന പാര്‍ട്ട് ടൈം ജീവനക്കാരന്റെ ശൂന്യവേതന അവധിയും റിട്ടയറിംഗ് പെന്‍ഷനും അനുവദിക്കുന്നതിനുളള കാലതാമസത്തിന് കാരണവും സ്വീകരിച്ച തുടര്‍നടപടികളും വിശദീകരിക്കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ എന്‍ക്വയറിക്ക് (10/17-10-23) നല്കിയ മറുപടിയില്‍ 24-11-2021 ന് ടിയാന്റെ അപേക്ഷ ഉചിതമാര്‍ഗ്ഗേന ബഹു.പഞ്ചായത്ത് ഡയറക്ടര്‍ക്ക് അയച്ചു നല്‍കിയിട്ടുള്ളതാണെന്നും തുടര്‍ന്ന് മേല്‍ കാര്യാലയത്തില്‍ നിന്നും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ടിയാന് 120 ദിവസത്തില്‍ കൂടുതല്‍ ശൂന്യവേതനാവധിക്ക് അപേക്ഷ സമര്‍പ്പിച്ചതിനാല്‍ ആയത് ബന്ധപ്പെട്ട ഭരണ വകുപ്പില്‍ നിന്നും ഉത്തരവാക്കി ലഭിച്ചതിനു ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നറിയിച്ചിട്ടുണ്ട്. 24-4-2023 ന് ടിയാന്റെ വിരമിക്കല്‍ സംബന്ധിച്ച അപേക്ഷയിലെ തുടര്‍ നടപടി കൈക്കൊള്ളുന്നതിനും ബഹു.തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍, കോഴിക്കോടിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്. ഭരണവകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് ടിയാന്റെ ശൂന്യവേതന അവധിയും പെന്ഷന് ആനുകൂല്യങ്ങളും ലഭ്യമാക്കി അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-26 ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് പുതുക്കല്‍ -പ്രോജക്ട് ലക്ഷ്യം കൈവരിച്ചില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രൊജക്ട് നം/ പേര് - 226/23 ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് പുതുക്കല്‍ നിര്‍വ്വഹണം - സെക്രട്ടറി വകയിരുത്തിയ തുക - 60065(വികസന ഫണ്ട്) ചെലവ് തുക- 30000(വികസന ഫണ്ട്) ബില്‍ സാങ്ഷന് നം - 238/3-1-23 TQS/Q-1191 നം സര്‍ട്ടിഫിക്കറ്റ് പ്രകാരം നിലവില്‍ കടലുണ്ടി ഗ്രാമ പഞ്ചായത്തിന്റെ സര്ട്ടിഫിക്കേഷന് കാലാവധി 2023 ജനുവരി 2 ന് അവസാനിക്കുന്നതിനാല്‍ ആയത് പുതുക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്, സര്ട്ടിഫിക്കേഷന് എന്നിവയ്ക്ക് ആവശ്യമായ തുക മേല്‍ പ്രോജക്ട് പ്രകാരം വകയിരുത്തിയിട്ടുണ്ട്. 3-9-2022 ലെ സ.ഉ(സാധാ) നം.2176/2022/LSGD ഉത്തരവ് പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഐ.എസ്.ഒ അംഗീകാരം നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി കിലയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൂചന ഉത്തരവ് പ്രകാരം ഒരു ഗ്രാമ പഞ്ചായത്തിന് 30000 രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസായി കിലയ്ക്ക് നല്‍കേണ്ടത്. ആയതിനാല്‍ പ്രൊജക്ട് പ്രകാരം 30000 രൂപ പിന്‍വലിച്ച് കില ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. ഫയല്‍ പ്രകാരം തുക കൈമാറി 9 മാസം കഴിഞ്ഞിട്ടും കിലയുടെ മേല്‍നോട്ടത്തില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുള്ള നടപടികള്‍ ആരംഭിച്ചതായി കാണുന്നില്ല. പ്രസ്തുത സര്ട്ടിഫിക്കേഷന് നടപടികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്ന് പദ്ധതി ക്ലാര്‍ക്ക് വാക്കാല്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയിക്കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ എന്‍ക്വയറിക്ക് (20/19-10-23) മറുപടി നല്‍കിയിട്ടില്ല. തുടര്‍നടപടികള്‍ സ്വീകരിച്ച് ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് ലഭ്യമാക്കി അറിയിക്കേണ്ടതാണ്. അതുവരെ ചെലവ് തുക 30000 രൂപ തടസ്സത്തില്‍ വയ്ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-27 വിവിധ ഏജന്‍സികള്‍ക്ക് തുക നല്കി -പൂര്‍ത്തീകരണം,വിനിയോഗ വിവരം എന്നിവ ലഭ്യമല്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 വര്‍ഷം സെക്രട്ടറി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വഴി വ്യത്യസ്ത ഏജന്‍സികള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി തുക നല്‍കിയിട്ടുണ്ട്. അതില്‍ വിനിയോഗ സാക്ഷ്യപത്രം ലഭിക്കാത്തവയുടെ വിശദാംശം താഴെ ചേര്‍ക്കുന്നു
ക്രമ നം.1 ,3,4 എന്നിവയുടെ കാര്യത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന്റെ വിവരവും വിനിയോഗ സാക്ഷ്യപത്രവും ക്രമ നം. 2 ന്റെ കാര്യത്തില്‍ എ.ബി.സി തുടര്‍നടത്തിപ്പ്, എ.ബി.സി സെന്റര്‍ നിര്‍മ്മാണം എന്നിവയ്ക്ക് പണം വിനിയോഗിച്ചതിന്റെ വിവരവും പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടില്ല. സ.ഉ.കൈ.നം. 84/2022 എല്‍.എസ്.ജി.ഡി തീ. 19-4-22 ഖ.12.2(ഡി) പ്രകാരം ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം മാത്രമേ മുന്‍കൂര്‍ തുക നല്‍കാവൂ. എന്നാല്‍ ക്രമ നം.3,4 പ്രവൃത്തികള്‍ക്ക് തുക ഡെപ്പോസിറ്റ് ചെയ്തപ്പോള്‍ സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. അപാകതകള്‍ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതും രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ എന്‍ക്വയറിക്ക് (9/17-10-23) മറുപടി നല്‍കിയിട്ടില്ല. അപാകതകള്‍ പരിഹരിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന്റെ വിവരവും വിനിയോഗ സാക്ഷ്യപത്രവും പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. അതുവരെ ചെലവ് തുകയായ 609076 രൂപ തടസ്സത്തില്‍ വെയ്ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 വിവിധ ഫോറങ്ങളുടെ പ്രിന്റിംഗ് - മിതവ്യയം പാലിച്ചില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രൊജക്ട് നം/പേര്- 120/23 പദ്ധതി ആസൂത്രണം മോണിറ്ററിംഗ് നിര്‍വ്വഹണം - സെക്രട്ടറി ചെലവ് തുക- 304035(105780-തനത് ഫണ്ട്+ 198255-വികസന ഫണ്ട്) പ്രൊജക്ട് പ്രകാരം പത്ര പരസ്യം, പ്രിന്റിംഗ്, വിവിധ മീറ്റിംഗുകളിലേക്കുള്ള ഭക്ഷണം എന്നിവയ്ക്കാണ് പ്രധാനമായും തുക ചെലവ് ചെയ്തത്. ആകെ ചെലവില്‍ 213820 രൂപയും പ്രിന്റിംഗ് ചെലവ് ഇനത്തിലുള്ളതാണ്. പ്രൊജക്ട് നിര്‍വ്വഹണത്തില്‍ താഴെ കൊടുത്തിരിക്കുന്ന അപാകതകള്‍ കാണുന്നു. 1. പ്രിന്റിംഗ് സേവനങ്ങള്‍ റേറ്റ് കോണ്ട്രാക്ടിന് പകരം ക്വട്ടേഷനടിസ്ഥാനത്തില്‍ സമാഹരിച്ചു. ഒരു വര്‍ഷത്തെ പ്രിന്റിംഗ് സേവനങ്ങള്‍ മുന്‍കൂറായി നിരക്കടിസ്ഥാനത്തില്‍ സമാഹരിക്കുന്നതിന് പകരം ഓരോ ഘട്ടത്തിലും ക്വട്ടേഷന്‍ നടപടിയിലൂടെ സേവനം സമാഹരിച്ചതിനാല്‍ സ്ഥാപനത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ട്. ഓരോ തവണയും ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ കടലുണ്ടിയിലുള്ള ജിത്ത്സ് ഓഫ്സെറ്റ് എന്ന സ്ഥാപനം തന്നെയാണ് കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത് പ്രിന്റിംഗിനുള്ള സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാപനം ഓരോ തവണയും വ്യത്യസ്ത നിരക്കിലാണ് ഒരേ ഇനത്തിന് തുക ക്വാട്ട് ചെയ്തിരിക്കുന്നത്. ഉദാഹരണമായി D 1/8 സൈസില്‍ ഗ്രാമസഭാ നോട്ടീസ് പ്രിന്റ് ചെയ്യുന്നതിനായി വിവിധ തീയ്യതികളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ ലഭിച്ച നിരക്കനുസരിച്ച് 22 വാര്‍ഡുകളിലേക്ക് 500 വീതം ആകെ 11000 നോട്ടീസ് പ്രിന്റ് ചെയ്തപ്പോള്‍ ജി.എസ്.ടി ഉള്‍പ്പെടെ ഓരോ തവണയും ക്വാട്ട് ചെയ്ത് ഈടാക്കിയ നിരക്കുകളിലുള്ള വ്യത്യാസം ബില്ലുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. വിശദാംശം താഴെ കൊടുക്കുന്നു.
2. ആവശ്യകതയിലധികം പ്രിന്റ് ചെയ്തു. പഞ്ചായത്തിന്റെ 2022-27 വര്‍ഷക്കാലത്തേക്കുള്ള 2022-23 ലെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം ഗ്രാമപഞ്ചായത്തില്‍ 3 ഫാമുകളിലായി 49 പശുക്കളെ കൂടാതെ 566 മറ്റ് പശുക്കള്‍ ഉള്‍പ്പെടെ ആകെ 645 പശുക്കളാണുള്ളത്. കന്നുകുട്ടികളുടെ എണ്ണം വ്യക്തമല്ല. എന്നാല്‍ 2022-23 വാര്‍ഷിക പദ്ധതിയായ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ, കന്നുകുട്ടി പരിപാലന പദ്ധതി, കാലിത്തൊഴുത്ത് നവീകരണം എന്നീ പദ്ധതികള്‍ക്ക് ഓരോന്നിനും 1000 വീതം അപേക്ഷാ ഫോറങ്ങള്‍ എണ്ണം നോക്കാതെ അനാവശ്യമായി പ്രിന്റ് ചെയ്തിട്ടുണ്ട്. 2022-23 ലെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം മത്സ്യമേഖലയില്‍ നിലവില്‍ എത്ര മത്സ്യതൊഴിലാളികള്‍ ഉണ്ടെന്നും അവരില്‍ തന്നെ എത്ര പേര് വിവിധ രീതിയിലുള്ള വള്ളം, വല എന്നിവ ഉപയോഗിച്ച് ഉപജീവന മാര്‍ഗ്ഗം നടത്തുന്നുണ്ട് എന്നുമുള്ള കൃത്യമായ കണക്ക് ലഭ്യമാക്കിയിട്ടില്ല. കൃത്യമായ കണക്ക് ഇല്ലാതെയാണ് ഗുണഭോക്തൃ വിഹിതമായി വലിയ തുകകള്‍ ആവശ്യമായ FRP പ്ലെെവുഡ് വള്ളങ്ങളിലെ കേടായ വല മാറ്റല്‍, മത്സ്യ വില്‍പ്പനക്കായി ഇരുചക്ര മോട്ടോര്‍ വാഹനം എന്നീ പദ്ധതികള്‍ക്ക് 1000 വീതവും, മുറ്റത്തൊരു മീന്തോട്ടം എന്ന പദ്ധതിക്ക് 1500 ഉം ഗുണഭോക്തൃ ഫോറങ്ങള്‍ അച്ചടിച്ചിട്ടുള്ളത്. കാര്‍ഷിക പ്രോജക്ടുകളില്‍ പലതിനും 2000 വീതം അപേക്ഷകളാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇപ്രകാരം ആവശ്യകത പരിഗണിക്കാതെ പ്രിന്റ് ചെയ്തതിനാല്‍ അനാവശ്യ ചെലവിനിടയാക്കിയിട്ടുണ്ട്. 3. മുഴുവന്‍ ഫോറങ്ങളും സ്റ്റോക്കിലെടുത്തില്ല. 30-7-22 ലെ 137,138,139 എന്നീ ഇന്‍വോയ്സുകള്‍ പ്രകാരം യഥാക്രമം 11040 , 12980, 14330 എന്നിങ്ങനെ 38350 രൂപയ്ക്ക് 15350 ഗുണഭോക്തൃ ഫോറങ്ങള്‍ അച്ചടിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ സ്റ്റോക്കിലെടുത്ത് വിതരണം ചെയ്തിട്ടില്ല. 29-7-22 ലെ 155,136 എന്നീ ഇന്‍വോയ്സുകള്‍ പ്രകാരം യഥാക്രമം 25780, 27030 എന്നിങ്ങനെ 52810 രൂപയുടെ 33500 ഗുണഭോക്തൃ ഫോറങ്ങള്‍ പ്രിന്റ് ചെയ്ത് സ്റ്റോക്കിലെടുത്തിട്ടുണ്ടെങ്കിലും അവയുടെ വിതരണം ബാലന്‍സ് എന്നിവ സ്റ്റോക്ക് രജിസ്റ്റര്‍ പ്രകാരം വ്യക്തമല്ല. ആയതിനാല്‍ തുടര്‍ വര്‍ഷങ്ങളില്‍ ഈ ഫോറങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനായിട്ടില്ല. അപാകതകള്‍ക്ക് മറുപടി ലഭ്യമാക്കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ എന്‍ക്വയറിക്ക് (29/20-10-23) മറുപടി നല്‍കിയിട്ടില്ല. അപാകതകള്‍ പരിഹരിച്ച് വ്യക്തമായ രേഖകള്‍ സഹിതം മറുപടി ലഭ്യമാക്കേണ്ടതും തുടര്‍ വര്‍ഷങ്ങളില്‍ പ്രിന്റിംഗ് ചെലവില്‍ കുറവ് വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കേണ്ടതുമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-29 ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം - ക്ലോസ് ചെയ്ത അക്കൗണ്ടിലേക്ക് തുക കൈമാറിയതിനാല്‍ ഗുണഭോക്താവിന് പണം ലഭ്യമായില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മേല്‍ പദ്ധതി പ്രകാരം ശ്രീ നിധിന്.പി എന്ന കുട്ടിക്ക് ടിയാളുടെ എസ്.ബി.ഐ യുടെ 67177227161 നമ്പര്‍ ബാങ്ക് അക്കൗണ്ടിലേക്ക് 27500/-രൂപ പല ട്രഷറി ബില്ല് മുഖേന നല്‍കിയിട്ടുണ്ടെങ്കിലും ടിയാളുടെ ബാങ്ക് പാസ്ബുക്ക് പരിശോധിച്ചതില്‍ 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ സ്കോളര്‍ഷിപ്പ് തുക ക്രഡിറ്റ് ആയിട്ടില്ല എന്ന് കാണുന്നു. ടിയാന് നിര്‍വ്വഹണ ഉദ്യോഗസ്ഥയ്ക്ക് നല്കിയ പാസ്ബുക്കില്‍ അക്കൗണ്ട് സ്റ്റാറ്റസ് ക്ലോസ്ഡ് എന്ന് ആയതിനാലും, കൃത്യമായ പരിശോധന നടത്താതെ തുക നല്‍കിയതിനാലുമാണ് അര്‍ഹമായ തുക ലഭിക്കാതിരുന്നത്. ഗുണഭോക്താവ് നല്കിയ ബാങ്ക് അക്കൗണ്ട് കൃത്യമായ പരിശോധന നടത്താതെ സ്കോളര്‍ഷിപ്പ് തുക നല്‍കാനുണ്ടായ സാഹചര്യവും അര്‍ഹമായ തുക നല്കാന് സ്വീകരിച്ച തുടര്‍നടപടികളും, കൂടാതെ മറ്റ് ഗുണഭോക്താക്കള്‍ക്കും തുക ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി (25/2022 -23 /19.10.2023) ക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. ഗുണഭോക്താവിന് അര്‍ഹമായ തുക തുടര്‍ വര്‍ഷത്തെ പദ്ധതിയില്‍ നിന്ന് നല്‍കേണ്ടതും അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-30 തെരുവുവിളക്കുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കെ.എസ്.ഇ.ബി യുടെ കടലുണ്ടി സെക്ഷനില്‍ നിന്നുള്ള ഡിമാന്റ് നോട്ടീസുകളുടെ അടിസ്ഥാനത്തില്‍ തെരുവുവിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജായി 2022-23 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്ത് 5,38,168/- രൂപ അടവാക്കിയിട്ടുണ്ട്. മാസം തിരിച്ചുള്ള വിവരം താഴെ ചേര്‍ക്കുന്നു.
എന്നാല്‍ കെ.എസ്.ഇ.ബിയുമായി ചേര്‍ന്ന് സംയുക്തപരിശോധന നടത്തി തെരുവിളക്കുകളുടെ എണ്ണം, തരം എന്നിവ തീര്‍ച്ചപ്പെടുത്താതെയാണ് 2022-23 വര്‍ഷത്തില്‍ വൈദ്യുതി ചാര്‍ജ്ജ് അടവാക്കിയിട്ടുള്ളത്. സംയുക്തപരിശോധന നടത്തി തെരുവിളക്കുകളുടെ എണ്ണം, തരം, സ്ഥാനം എന്നിവ വ്യക്തമാക്കുന്ന രീതിയില്‍ തെരുവുവിളക്ക് രജിസ്റ്റര്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-31 അപകടഭീഷണിയുളള കെട്ടിടത്തില്‍ അംഗണവാടി പ്രവര്‍ത്തിക്കുന്നു. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബഹു. ജില്ലാ കലക്ടറുടെ 09/03/2022 ലെ DCKKD/2481/22/- F2 എന്ന കത്ത് പ്രകാരം ബേപ്പൂര്‍ ചാലിയത്തുളള കൈതവളപ്പ് അങ്കണവാടി ഇസ്ലാമിക്ക് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന സംഘടനയുടെ കീഴിലുളള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതായും കടലിനോട് ചേര്‍ന്ന് അനധികൃതമായി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് വാടക നല്‍കിയാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നതെന്നും, കടല്‍ഭിത്തിയോട് ചേര്‍ന്ന് നിര്‍മ്മിച്ചതിനാല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റ് നല്‍കിയിട്ടില്ലെന്നും, കടല്‍ക്ഷോഭങ്ങള്‍ക്ക് സാധ്യതയുളള ഈ പ്രദേശത്തുനിന്നും അങ്കണവാടിയുടെ പ്രവര്‍ത്തനം സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് എത്രയും പെട്ടെന്ന് മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനും കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അവശ്യപ്പെട്ടിട്ടുണ്ട്. മേല്‍ കത്ത് ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യുകയും 04/05/2022 ലെ 6 (1) തീരുമാന പ്രകാരം അങ്കണവാടി ലെവല്‍ മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ടിംഗ് കമ്മറ്റി (വാര്‍ഡ് അങ്കണവാടി വെല്‍ഫയര്‍ കമ്മിറ്റി) വിളിച്ച് ചേര്‍ത്ത് ഉചിതമായ തീരുമാനം എടുക്കുന്നതിന് പ്രസ്തുത അങ്കണവാടി സ്ഥിതി ചെയ്യുന്ന ഒന്നാം വാര്‍ഡ് മെമ്പറെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ബഹു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം കോഴിക്കോട് റൂറല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചതനുസരിച്ച് 02/04/2022 ന് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അങ്കണവാടി ലെവല്‍ മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ടിംഗ് കമ്മറ്റി ചേര്‍ന്നിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത വാര്‍ഡ് മെമ്പറും കമ്മറ്റി അംഗങ്ങളും ഒന്നാം വാര്‍ഡ് കടലിനോട് ചേര്‍ന്ന പ്രദേശമാണെന്നും, നിരവധി വീടുകളും സ്ഥാപനങ്ങളും ഇവിടെ ഉണ്ടെന്നും നാളിതുവരെ യാതൊരു അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും, മറ്റ് വാര്‍ഡുകളില്‍ കെട്ടിടം കണ്ടെത്തി അങ്കണവാടിയുടെ പ്രവര്‍ത്തനം മാറ്റുകയാണെങ്കില്‍ തങ്ങളുടെ കുട്ടികളെ അയയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിപ്രായപ്പെട്ടതായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അങ്കണവാടി പ്രവര്‍ത്തനം മാറ്റാതിരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും, അപകടഭീഷണിയുളള കെട്ടിടത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും, ഓരോ കുഞ്ഞുങ്ങളുടെയും, അങ്കണവാടി ജീവനക്കാരുടെയും സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായതിനാല്‍ പ്രസ്തുത കെട്ടിടത്തില്‍ നിന്ന് മാറുന്നതിന് എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ അറിയിച്ചതായും, നിലവിലും അങ്കണവാടി കെട്ടിടം പ്രവര്‍ത്തിക്കുന്നതിന് കെട്ടിടം ലഭ്യമായിട്ടില്ലെന്നും മേല്‍ റിപ്പോര്‍ട്ട് പ്രകാരം അറിയിച്ചിട്ടുണ്ട്. അനധികൃതമായ കെട്ടിടത്തില്‍ സെന്റര്‍ നം.112 അങ്കണവാടിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുണ്ടായ സാഹചര്യവും, കെട്ടിടത്തിന്റെ പ്രവര്‍ത്തനം മാറ്റുന്നതിന് സ്വീകരിച്ച തുടര്‍ നടപടികളും അറിയിക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി (31/2022 -23 /20.10.2023) ക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. അടിയന്തരമായി സെന്റര്‍ നം.112 കൈതവളപ്പ് അങ്കണവാടിയുടെ പ്രവര്‍ത്തനം പരിസരവാസികള്‍ക്കും സൗകര്യപ്രദവും, സുരക്ഷിതവുമായ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച് തുടര്‍നടപടികള്‍ അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-32 കോക്ലിയര്‍ ഇംപ്ലാന്റേഷന് - പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മേല്‍ പദ്ധതി പ്രകാരം 3 ഗുണഭോക്താക്കള്‍ക്ക് (ദേവനന്ദ യു. ഉളളാടേരി, മിത്ര പി, പച്ചാട്ട് ഹൗസ്, അഗത കെ കാക്കാത്തിരി) ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്തുന്നതിനായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് മേല്‍ ബില്ല് പ്രകാരം തുക കൈമാറിയിട്ടുണ്ട്. എന്നാല്‍ പദ്ധതി നടപ്പിലാക്കി വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ല. നിര്‍വ്വഹണ ഉദ്യോഗസ്ഥ നേരില്‍ അറിയിച്ചതനുസരിച്ച് പ്രസ്തുത പദ്ധതി നാളിതുവരെ നടപ്പിലാക്കിയിട്ടില്ല എന്നാണ്. പ്രസ്തുത പദ്ധതി നടപ്പിലാക്കാത്തതിന് കാരണവും, നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികളും അറിയിക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി (24/2022 23 20.10.2023) ക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. പദ്ധതി പൂര്‍ത്തീകരിച്ച് അറിയിക്കുന്നതുവരെ പദ്ധതിയ്ക്കായി ചെലവഴിച്ച 150000/ – രൂപയുടെ ചെലവ് തടസ്സത്തില്‍ വെയ്ക്കുന്നു. പദ്ധതി പൂര്‍ത്തീകരിച്ച് തുടര്‍ നടപടികള്‍ അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-33 കന്നുകുട്ടി പരിപാലന പദ്ധതി - വിനിയോഗ വിവരം സംബന്ധിച്ച് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാമ്പത്തിക വര്‍ഷത്തില്‍ വെറ്ററിനറി സര്ജന് നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ മേല്‍ പദ്ധതി പ്രകാരം 4-6 മാസം വരെ പ്രായമുളള 50 കന്നുകുട്ടികളെ തെരഞ്ഞെടുത്ത് 32 മാസം വരെ ശാസ്ത്രീയ തീറ്റ നല്കി വളര്‍ത്തി ആരോഗ്യമുളള കാലി സമ്പത്ത് വളര്‍ത്തുക എന്നതാണ് ലക്ഷ്യം. പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി പ്രൊജക്ട് പ്രകാരം 50 കന്നുകുട്ടികളുടെ പരിപാലനത്തിനായി പഞ്ചായത്ത് വിഹിതവും സംസ്ഥാന വിഹിതവുമുള്പ്പെടെയുള്ള വികസന ഫണ്ടില്‍ നിന്നും 625,000/- രൂപ മേല്‍ ബില്‍ പ്രകാരം പിന്‍വലിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍, കാഫ്ഫീഡ് സബ്സിഡി സ്കീം കോഴിക്കോടിന് അടവാക്കിയിട്ടുണ്ട്. തുക അസിസ്റ്റന്റ് ഡയറക്ടര്‍ കൈപ്പറ്റിയതിന്റെ രശീതി, നാളിതുവരെയുള്ള വിനിയോഗവിവരം, ഭൗതിക പുരോഗതി റിപ്പോര്‍ട്ട് എന്നിവ പരിശോധനക്ക് ലഭ്യമാക്കിയിട്ടില്ല. ഏപ്രില്‍ മാസം 2023 ന് ആരംഭിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ കാലിത്തീറ്റ വിതരണം സംബന്ധിച്ച് കടലുണ്ടി ക്ഷീരസഹകരണ സംഘം സൂക്ഷിച്ച വ്യക്തിഗത നാള്‍വഴി പരിശോധിച്ചപ്പോള്‍ സെപ്തംബര്‍ മാസം 2023 വരെ കന്നുകുട്ടികള്‍ക്ക് തീറ്റ വിതരണം നടത്തിയതായി കണ്ടു. ഇതില്‍ താഴെ കൊടുത്തിരിക്കുന്ന ഗുണഭോക്താക്കള്‍ അവര്‍ക്ക് നേരെ കാണിച്ചിരിക്കുന്ന മാസങ്ങള്‍ വരെ മാത്രമേ തങ്ങളുടെ കന്നുകുട്ടികള്‍ക്ക് തീറ്റ വാങ്ങിയിട്ടുള്ളൂ.
ഇതില്‍ ക്രമ നം. 2, 3 ഗുണഭോക്താക്കളുടെ കന്നുകുട്ടികള് ചത്ത് പോയതായി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ അറിയിച്ചിട്ടുണ്ട്. ക്രമ നം 1,4,5 ഗുണഭോക്താക്കള്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ക്രമ നം. 2, 3 ഗുണഭോക്താക്കളുടെ കന്നുകുട്ടികള് ചത്ത് പോയതിനാല്‍ അവരുടെ കന്നുകുട്ടികള്ക്കുവേണ്ടി അടവാക്കിയ തുകയും ക്രമ നം 1,4,5 ഗുണഭോക്താക്കള്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടെങ്കില്‍ അവരുടെ വിഹിതവും പദ്ധതി പൂര്‍ത്തീകരിക്കുന്ന കാലയളവിനുള്ളില്‍ മറ്റ് ഏതെങ്കിലും ഗുണഭോക്താക്കള്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുകയാണെങ്കില്‍ അവരുടെ വിഹിതവും പദ്ധതി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് തിരികെ ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ച് അറിയിക്കേണ്ടതും പദ്ധതി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് മേല്‍ തുകയുടെ വിനിയോഗ വിവരം ലഭ്യമാക്കേണ്ടതുമാണ്. അതുവരെ ചെലവ് തുക 625000/- രൂപ തടസ്സത്തില്‍ വയ്ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-34 മാലിന്യ സംസ്കരണ സംവിധാനം പര്യാപ്തമല്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരള പഞ്ചായത്ത് രാജ് നിയമം 166 (1)-ാം വകുപ്പ്, മൂന്നാം പട്ടിക പ്രകാരം ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കൈയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക എന്നിവ ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലയാണ്. ഈ ചുമതലകള്‍ നിറവേറ്റിക്കൊണ്ട് മാലിന്യമുക്തകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ-മാലിന്യ സംസ്ക്കരണ കര്‍മ്മ പരിപാടിക്ക് സ.ഉ(കൈ)നം. 159/2016/ തസ്വഭവ തീയതി 06.11.2016 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് പൗരന്മാര്ക്ക് മാലിന്യസംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സങ്കീര്‍ണ്ണമായ മാലിന്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക, ശാസ്ത്രീയ മാലിന്യ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സുസ്ഥിരമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൊണ്ട് സ.ഉ(സാധാ) 2420/2017/ തസ്വഭവ തീയതി 15.07.2017 പ്രകാരം ശുചിത്വ-മാലിന്യ സംസ്ക്കരണ ക്യാമ്പയിന്റെ നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാലിന്യങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക, പുന:ചക്രമണത്തിലൂടെ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നിവ നടപ്പാക്കുക വഴി സീറോ വേസ്റ്റ് (മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കുക) എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ ലക്ഷ്യം. ആയതിലേക്കായി പൗരന്മാര്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേന, ഹരിത സഹായ സ്ഥാപനം, ക്ലീന്‍ കേരള കമ്പനി, ഹരിത കേരള മിഷന് എന്നിവയുടെ ചുമതലകള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ.ഉ(ആര്.ടി)നം.1496/2020/ തസ്വഭവ 12.08.2020 പ്രകാരം ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേകമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാലിന്യ സംസ്ക്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍ വ്യക്തമാക്കികൊണ്ട് സ.ഉ(ആര്.ടി) 880/2021/തസ്വഭവ തീയതി 16.04.2021, സ.ഉ (ആര്.ടി) 949/2021/ തസ്വഭവ തീയതി 05.05.2021 എന്നീ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരട് ബൈലോ 22.6.2021 ന് പഞ്ചായത്ത് ഭരണസമിതി 9(1) നമ്പറായി അംഗീകരിക്കുകയും 26.7.2022 ന് PAN/254/2022-C5(DP) ഉത്തരവു നടപടികളിലൂടെ പഞ്ചായത്ത് ഡയറക്ടര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധനയില്‍ ശ്രദ്ധിക്കപ്പെട്ട അപാകതകള്‍ ചുവടെ കൊടുക്കുന്നു. 1. ഗ്രാമപഞ്ചായത്തില്‍ എം.സി.എഫ് സ്ഥാപിച്ചിട്ടില്ല /സ്ഥാപിച്ച മിനി എം.സി.എഫുകള്‍ ഉപയോഗയോഗ്യമല്ല നിലവില്‍ എം.സി.എഫ്. പ്രവര്‍ത്തിക്കുന്നത് 9ാം വാര്‍ഡിലെ കോട്ടക്കുന്നുള്ള സീക്കോ ടൈല്‍സ് കോമ്പൗണ്ടിലെ താല്‍ക്കാലിക കെട്ടിടത്തിലാണ്. എം.സി.എഫ്. നിറയുമ്പോള്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ക്ലീന്‍ കേരള കമ്പനി മാലിന്യം നീക്കിയ ശേഷം പുനരാരംഭിക്കുകയും ചെയ്യുന്നതിനാല്‍ നിശ്ചിത വരുമാനം സേനാംഗങ്ങള്‍ക്ക് ലഭിക്കാതാവുകയും സേനയില്‍ പ്രവര്‍ത്തിക്കാന്‍ ആരും താല്‍പര്യപ്പെടാതാവുകയും ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതി മുഖേന 4 വാര്‍ഡുകളിലായി മിനി എം.സി.എഫുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാല്‍ മിനി എം.സി.എഫുകള്‍ ഉപയോഗയോഗ്യമല്ല. 2)ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല. സംസ്ഥാനത്തിന്റെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് വികേന്ദ്രീകൃത രിതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ്മസേന. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകര്‍മ്മസേന രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സ.ഉ(ആര്.ടി)നം.1496/2020/ തസ്വഭവ 12.08.2020 പ്രകാരം ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും 12.08.2020-ലെ സ.ഉ(സാ.ധാ) നം.1497/2020 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതും നേതൃത്വം നല്‍കേണ്ടതും ഗ്രാമപഞ്ചായത്താണ്. നിലവില്‍ ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലായി 22 ഹരിതകര്‍മ്മസേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ സംഭരണത്തിനും സംസ്ക്കരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതും ഗ്രാമപഞ്ചായത്തിന്റെ ചുമതലയാണ്. എന്നാല്‍ ക്രമനമ്പര്‍ ഒന്നില്‍ സൂചിപ്പിച്ചതു പ്രകാരം മാലിന്യ ശേഖരണത്തിന് എം.സി.എഫ് സ്ഥാപിച്ചിട്ടില്ല. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യങ്ങളുടെ സംസ്കരണം, ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം തുടങ്ങിയവ വിലയിരുത്തിയതില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടപെടല്‍ ക്രിയാത്മകമല്ലെന്ന് കാണുന്നു. ഹരിതകര്‍മ്മസേന സംരംഭകര്‍ക്ക് കൃത്യമായി യൂസര്‍ ഫീ ലഭിക്കുന്നതിന് വേണ്ട സാഹചര്യം ഒരുക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി പ്രദേശത്തെ വീടുകളും ഗ്രാമപഞ്ചായത്തും ഹരിത കണ്‍സോര്‍ഷ്യവും ചേര്‍ന്ന് കരാര്‍ വെയ്ക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ആയത് പാലിച്ചിട്ടില്ല. 3. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം - പദ്ധതി പൂര്‍ത്തിയായില്ല ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിനായി 2 പദ്ധതികളിലായി 149055/- രൂപ ഓഡിറ്റ് വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള ക്യു.ആര് കോഡ് ലഭ്യമാക്കിയതിന് കെല്‍ട്രോണിന് തുക നല്‍കുന്നതിനും, 9137 ക്യു.ആര് കോഡ് വീടുകളിലും, ഷോപ്പുകളിലും, മറ്റ് സ്ഥാപനങ്ങളിലുമായി പതിച്ചതിന് 1 ക്യു.ആര് കോഡിന് 15/-രൂപ നിരക്കില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് നല്കുന്നതിനുമാണ് മേല്‍ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുളളത്. ഓഡിറ്റ് കാലയളവ് വരെ ഗ്രാമപഞ്ചായത്തില്‍ സഞ്ചയ സോഫ്റ്റ്വെയര് നിന്നുളള ഡാറ്റ പ്രകാരം 15433 കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫയലില്‍ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് 9137 ക്യു.ആര് കോഡുകള്‍ മാത്രമാണ് പതിച്ചിട്ടുളളത്. 4. ക്ലീന്‍കേരള കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കംചെയ്യുന്നില്ല. വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങളില്‍ റിജക്ടഡ് വേസ്റ്റ് ആയവ സംഭരണ കേന്ദ്രത്തില്‍ നിന്നും സംസ്കരണത്തിനായി നീക്കം ചെയ്യുന്ന പ്രവൃത്തി നടത്തുന്നതിനായി 04/11/2020 ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും, ക്ലീന്‍ കേരള കമ്പനിയുടെ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് ഇപ്പോഴും ഈ കരാര്‍ തന്നെയാണ് നിലവിലുളളത്. പ്രസ്തുത കരാറിലെ 8, 9 വ്യവസ്ഥകള്‍ പ്രകാരം എം.സി.എഫില്‍ അജൈവ പാഴ്വസ്തുക്കളുടെ തരംതിരിക്കല്‍ കൃത്യമായി നടക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പ് വരുത്തേണ്ടതാണെന്നും, ഒരു നിശ്ചിത തൂക്കം (500 കി.ഗ്രാമില്‍ കുറയാതെ) ആകുന്ന മുറയ്ക്ക് കമ്പനിയ്ക്ക് കൈമാറുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനം രേഖാമൂലം അറിയിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ താല്‍ക്കാലിക എം.സി.എഫില്‍ സൗകര്യം ഇല്ലാത്തതിനാലും, ക്ലീന്‍ കേരള കമ്പനി സമയബന്ധിതമായി മാലിന്യ നീക്കം ചെയ്യാത്തതിനാലും തരംതിരിക്കല്‍ കൃത്യമായി നടക്കുന്നില്ല. 19/10/23 ന് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ സ്ഥല പരിശോധനയില്‍ നിലവില്‍ വീടുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ താല്‍ക്കാലിക എം.സി.എഫില്‍ കൂട്ടിയിട്ടിരിക്കുന്നതായും, ഹരിതകര്‍മ്മസേന അംഗങ്ങള്‍ പുറത്ത് വെയിലത്ത് ഇരുന്ന് മാലിന്യങ്ങള്‍ തരംതിരിക്കുന്നതായും, തരം തിരിച്ച മാലിന്യങ്ങളില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ തൂക്കം രേഖപ്പെടുത്തി വിലയ്ക്ക് നല്‍കുന്നതിനായി വാഹനത്തില്‍ കയറ്റിയിരിക്കുന്നതായി കണ്ടു. ക്ലീന്‍ കേരള കമ്പനി അജൈവ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്ക്കരിക്കുന്നതിന് എം.സി.എഫില്‍ നിന്ന് ശേഖരിച്ച് പന്തീരാങ്കാവിലുളള പ്രധാന് വെയിംഗ് ബ്രിഡ്ജില്‍ നിന്ന് അളവ് രേഖപ്പെടുത്തി വെസ്റ്റ്ഹില്‍, താമരശ്ശേരി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വേംസ് എക്കോ സൊല്യൂഷന് എന്ന സ്ഥാപനത്തിന് കൈമാറുന്നതായി ഫയലില്‍ നിന്ന് മനസ്സിലാവുന്നു. ഹരിത കര്‍മ്മസേന ശേഖരിച്ച് എം.സി.എഫില്‍ സൂക്ഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിയ്ക്ക് ഗ്രാമപഞ്ചായത്ത് നല്‍കുന്നത് കിലോഗ്രാമിന് 10 രൂപയും 18% ജി.എസ്.ടി ഉള്‍പ്പടെ 11.80 രൂപയാണ്. മുന്‍വര്‍ഷം നീക്കം ചെയ്യാനുളള അജൈവമാലിന്യങ്ങള്‍ കൂടി നീക്കം ചെയ്യുന്നതിനാണ് ഭരണസമിതി തീരുമാന പ്രകാരം ക്ലീന്‍ കേരള കമ്പനിക്ക് തുക കൈമാറുന്നതിനായി തന്‍വര്‍ഷം 2 പദ്ധതികളിലായി 20,04,938/- രൂപ ചെലവഴിക്കപ്പെട്ടിട്ടുണ്ട്.
29/04/2023 ലെ ഭരണസമിതി തീരുമാന നമ്പര്‍ 1 (3) പ്രകാരം നിലവില്‍ ക്ലീന്‍ കേരള കമ്പനി മുഖേനയാണ് പഞ്ചായത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കപ്പെടുന്നതെന്നും, എന്നാല്‍ ഇതിനേക്കാള്‍ ചെലവ് കുറഞ്ഞ ഗ്രീന്‍വേംസ് പോലുളള മാലിന്യ സംസ്കരണ എജന്‍സികള്‍ നിലവിലുണ്ടെന്നും ആയതിലേക്ക് സംസ്കരണ ഏജന്‍സിയെ മാറ്റുന്നതിന് ചര്‍ച്ച ചെയ്തുവെങ്കിലും, ആയത് താല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നും ക്ലീന്‍ കേരള കമ്പനിയുമായി തന്നെ കരാര്‍ പുതുക്കി തുടര്‍നടപടികള്‍ സ്വീകരിക്കാനും ഭരണസമിതി തീരുമാനിച്ചതായി മിനുട്സില്‍ നിന്നും വ്യക്തമാവുന്നു. കോഴിക്കോട് ജില്ലയിലെ തന്നെ പല ഗ്രാമപഞ്ചായത്തിലും ക്ലീന്‍ കേരള കമ്പനിയെക്കാള്‍ ചെലവ് കുറഞ്ഞ സംസ്കരണ എജന്‍സികളെ തെരഞ്ഞെടുത്ത് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് (ഉദാഹരണം - ചെങ്ങോട്ട്കാവ്, അത്തോളി , ചേമഞ്ചരി ഗ്രാമപഞ്ചായത്തുകള്‍). ചെലവ് കുറഞ്ഞ സംസ്ക്കരണ ഏജന്‍സികളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഈ ഇനത്തില്‍ വരുന്ന ചെലവ് കുറയ്ക്കാവുന്നതും, ലഭ്യമാവുന്ന ഫണ്ടുകള്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അനുവദിക്കാവുന്ന മറ്റ് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉപയോഗിക്കാവുന്നതും അധിക ചെലവ് ഒഴിവാക്കാവുന്നതുമാണെന്നിരിക്കെ ക്ലീന്‍ കേരള കമ്പനിയുമായി തന്നെ കരാര്‍ പുതുക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഭരണസമിതി തീരുമാനിച്ചതിന്റെ യുക്തി മനസ്സിലാവുന്നില്ല. മാത്രമല്ല നിലവില്‍ ക്ലീന്‍ കേരള കമ്പനി അജൈവ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് ഗ്രീന്‍വേംസ് എക്കോ സൊല്യൂഷന് എന്ന സ്ഥാപനത്തിന് കൈമാറുന്നതായി ഫയലില്‍ നിന്ന് തന്നെ വ്യക്തമാണ്. മേല്‍ അപാകതകള്‍ക്ക് മറുപടി ലഭ്യമാക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി (22/2022-23 / 19.10.23)ക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല.
ഗ്രാമപഞ്ചായത്തില്‍ കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിക്കുക, വാര്‍ഡുകള്‍ തോറും മിനി എം.സി.എഫുകള്‍ സ്ഥാപിക്കുക മാലിന്യം യഥാസമയം എം.സി.എഫുകളില്‍ എത്തിക്കുന്നതിനും അവിടെ നിന്ന് നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുക എന്നിവ നടപ്പിലാക്കേണ്ടത് അജൈവ മാലിന്യങ്ങളുടെ സംസ്ക്കരണം കാര്യക്ഷമമാക്കുന്നതിന് അനിവാര്യമാണ്. ഇപ്രകാരം നടപടികള്‍ സ്വീകരിച്ച് ഹരിത കേരള മിഷന്റെ പ്രഖ്യാപിത ലക്ഷ്യമായ മാലിന്യങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക, പുന:ചംക്രമണത്തിലൂടെ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നിവ നടപ്പാക്കുക വഴി സീറോ വേസ്റ്റ് (മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കുക) എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടതാണ്. അപാകതകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-35 ഹോമിയോ ആശുപത്രികളിലേയ്ക്ക് മരുന്നു വാങ്ങല്‍ -മുഴുവന്‍ മരുന്നും ലഭ്യമായില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
താഴെ കൊടുത്തിരിക്കുന്ന പ്രോജക്ടുകള്‍ മുഖേന ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഗവണ്മെന്റ് ഹോമിയോ ഡിസ്പന്സറിയിലേക്കും, എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്സറിയിലേക്കും ആവശ്യമായ മരുന്നുകള്‍ വാങ്ങാനായി കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് തുക കൈമാറിയിട്ടുണ്ട്. ഹോംകോയുമായി വച്ച എഗ്രിമെന്റ് (HCO/SA/707/2023 Dt: 5-05-23) പ്രകാരം തുക കൈപ്പറ്റി 9 മാസത്തിനുള്ളില്‍ ഹോംകോ മരുന്ന് ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ മുഴുവന്‍ തുകയ്ക്കുള്ള മരുന്നും നാളിതുവരെ ലഭ്യമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.
എഗ്രിമെന്റ് പ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും ബാക്കിയുള്ള തുകയ്ക്ക് മരുന്ന് ലഭ്യമാക്കിയിട്ടില്ല. ബാക്കിയുള്ള 669257 (800000-130743) രൂപയുടെ മരുന്ന് ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ എന്‍ക്വയറിക്ക് (14/18-10-23) മറുപടി നല്‍കിയിട്ടില്ല. ഹോംകോയില്‍ നിന്ന് മരുന്ന് ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് അറിയിക്കുന്നതുവരെ 669257 രൂപ തടസ്സത്തില്‍ വയ്ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-36 കെ.എം.സി.എല്ലില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ,മരുന്ന് എന്നിവ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല . | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി നടപ്പിലാക്കിയ വിവിധ പദ്ധതികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനായി കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ന്റെ ലിമിറ്റഡില്‍ നിന്നും പെര്ഫോര്മ, എന്‍.എ.സി. സര്‍ക്കാര്‍ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഓഡിറ്റ് തീയതിവരെ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല വിശദാംശം ചുവടെ ചേര്‍ക്കുന്നു. നിര്‍വഹണ ഉദ്യോഗസ്ഥന് - മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി ചാലിയം
ക്രമനം 1 പെര്ഫോര്മ ഇന്‍വോയിസ് 111/22-23/7/12/22,162/22-23/20/01/23 എന്നിവ പ്രകാരം Electrolyte analyser,Binocular microscope type III എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടി ബില്‍ സാങ്ഷന് നം.213/20/12/22 പ്രകാരവും, 282/30/ 01/23 പ്രകാരവും യഥാക്രമം 86362/-, 24545/- രൂപ നല്‍കിയിട്ടുണ്ട് . എന്നാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമായിട്ടില്ല. ക്രമനം 2 പെര്ഫോര്മ ഇന്‍വോയിസ് 972/22-23/08/08/22 പ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ബില്‍ സാങ്ഷന് നം.77/22/08/22 പ്രകാരം 100000/-രൂപ നല്കി നാളിതുവരെ 99685/-രൂപയുടെ മരുന്ന് ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് വിതരണം നടത്തിയിട്ടുണ്ട് 315/-രൂപയുടെ മരുന്ന് ലഭിക്കാനുണ്ട്.
ക്രമനം 3. പെര്ഫോര്മ ഇന്‍വോയിസ് 897/22-23/04/08/22, 2776/22-23/ 05/12/22 പ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ബില്‍ സാങ്ഷന് നം.81/22/ 08/22 പ്രകാരം 9415/-രൂപയും, ബില്‍ സാങ്ഷന് നം.198/07/12/22 പ്രകാരം 60000/-രൂപയും നല്കി നാളിതുവരെ 3195/-രൂപയുടെയും, 49963/-രൂപയുടെയും മരുന്ന് ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് വിതരണം നടത്തിയിട്ടുണ്ട്. 6220/-രൂപയുടെയും, 10037 രൂപയുടെയും മരുന്ന് ലഭിക്കാനുണ്ട്. ക്രമനം 4. പെര്ഫോര്മ ഇന്‍വോയിസ് 5494/22-23/20/03/23 പ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ബില്‍ സാങ്ഷന് നം.531/28/03/22 പ്രകാരം 70000/-രൂപ കെ.എം.സി.എല്ലിന് നല്‍കിയിട്ടുണ്ട്. ആയതില്‍ 18114/-രൂപയുടെ മരുന്ന് ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് വിതരണം നടത്തിയിട്ടുണ്ട്. 51886/-രൂപയുടെ മരുന്ന് ലഭിക്കാനുണ്ട്.
മേല്‍ പ്രതിപാദിച്ച പദ്ധതികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനായി കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ന്റെ ലിമിറ്റഡില്‍ നിന്നും ആകെ നല്കിയ 1,10,907/-രൂപയുടെ 2 മെഡിക്കല്‍ ഉപകരണങ്ങളും, 68458/- രൂപയുടെയും മരുന്നുകള്‍ ലഭിക്കാനുളളതായി കാണുന്നു. കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ന്റെ ലിമിറ്റഡില്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നും ലഭ്യമാക്കുന്നതിന് സ്വീകരിച്ച തുടര്‍നടപടികളുടെ വിവരം അറിയിക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി ( 30/2022 -23 /20.10.2023 ) ക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകള്‍ ലഭിക്കാനുളളതിനാല് മേല്‍ 4 പദ്ധതികളിലായി ഇവയ്ക്കായി ചെലവഴിച്ച 179365/- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് രേഖകള്‍ സഹിതം മറുപടി ലഭ്യമാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-37 അമൃതം ന്യൂട്രിമിക്സ് ബില്ല് - സ്രോതസില്‍ നിന്നും ജി.എസ്.ടി .ടി.ഡി.എസ് ഈടാക്കിയിട്ടില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ അങ്കണവാടി പോഷകാഹാര (ജനറല്‍) പദ്ധതികള്‍ പ്രകാരം യോഗസിദ്ധ ഹെര്‍ബല്‍ പ്രൊഡക്ടസ് കായണ്ണ, ജീവാമൃതം ന്യൂട്രിമിക്സ് യൂണിറ്റ് ഒളവണ്ണ എന്നീ സ്ഥാപനങ്ങളില്‍ നിന്നും താഴെ പറയും പ്രകാരം 'അമൃതം ഫുഡ്' 2.5% CGSTയും, 2.5% SGST യും ഉള്‍പ്പെടെ നല്കി വാങ്ങിയിട്ടുള്ളതാണ്. എന്നാല്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുമ്പോള്‍ സ്രോതസില്‍ നിന്നും ജി.എസ്.ടി ടി.ഡി.എസ് ആയി ഈടാക്കി സര്‍ക്കാരിലേക്ക് അടവാക്കിയതിന്റെ വിശദാംശം ലഭ്യമല്ല. അമൃതം ഫുഡ് വാങ്ങിയതിന്റെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.
CGST ആക്ട് 2017 ലെ വകുപ്പ് 51(1) പ്രകാരം വിതരണത്തിന്റെ ആകെ മൂല്യം 2.5 ലക്ഷത്തില്‍ അധികരിക്കുന്ന സാധനങ്ങളുടെയോ സേവനങ്ങളുടേയോ രണ്ടിന്റേയോ കരാറുകാരുടെ ബില്ലില്‍ നിന്നും 1% ടിഡിഎസ് പിടിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. SGST ആക്ട് 2017 ലെ വകുപ്പ് 51(1) സമാനമായ നിര്‍ദ്ദേശമുള്ളതാണ്. ആയതിനാല്‍ ആകെ മൂല്യം 2.5 ലക്ഷത്തില്‍ അധികരിക്കുന്ന ബില്ലുകളില്‍ നിന്നും SGST, CGST ഇനങ്ങളില്‍ 1% വീതം ആകെ 2% നികുതി സ്രോതസില്‍ നിന്നും ഈടാക്കേണ്ടതാണ്. എന്നാല്‍ മേല്‍ പട്ടികപ്പെടുത്തിയ പ്രകാരം യോഗസിദ്ധ ഹെര്‍ബല്‍ പ്രൊഡക്ടസ് കായണ്ണ, ജീവാമൃതം ന്യൂട്രിമിക്സ് യൂണിറ്റ് ഒളവണ്ണ എന്നീ സ്ഥാപനങ്ങളില്‍ 'അമൃതം ഫുഡ് വാങ്ങിയപ്പോള്‍ SGST, CGSTഇനങ്ങളില്‍ ടി.ഡി.എസ് ഈടാക്കാതെ മുഴുവന്‍ തുകയും അനുവദിച്ചതായി കാണുന്നു. സ്രോതസില്‍ നിന്നും ആകെ മൂല്യം 2.5 ലക്ഷത്തില്‍ അധികരിക്കുന്ന ബില്ലുകളില്‍ നിന്നും SGST, CGST ഇനങ്ങളില്‍ ടി.ഡി.എസ് ആയി 1% വീതം ആകെ 2% നികുതി ഈടാക്കാത്തതിന് കാരണം വ്യക്തമാക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി ( 23/2022 -23 /19.10.2023)ക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല.
SGST, CGST ഇനങ്ങളില്‍ ടി.ഡി.എസ് ആയി 1% വീതം ആകെ 2% നികുതി ഈടാക്കി സര്‍ക്കാരിലേക്ക് അടവാക്കി രേഖകള്‍ സഹിതം മറുപടി ലഭ്യമാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-38 ന്യൂട്രിമിക്സ് - ലാബ് പരിശോധന റിപ്പോര്‍ട്ട് ലഭ്യമല്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അങ്കണവാടി പോഷകാഹാര വിതരണ പദ്ധതികള്‍ക്കായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ 2022-23 സാമ്പത്തിക വര്‍ഷം 26,99,000/- രൂപ ചെലവഴിച്ചിട്ടുണ്ട്. ആയതില്‍ യോഗസിദ്ധ ഹെര്‍ബല്‍ പ്രൊഡക്ടസ് കായണ്ണ, ജീവാമൃതം ന്യൂട്രിമിക്സ് യൂണിറ്റ് ഒളവണ്ണ എന്നീ സ്ഥാപനത്തില്‍ നിന്ന് ന്യൂട്രമിക്സ് (THRS) വാങ്ങുന്നതിന് 14,21,777/- രൂപ ചെലഴിച്ചിട്ടുളളത്. എന്നാല്‍ ന്യൂട്രിമിക്സ് ഗുണനിലവാരം പരിശോധിച്ചതിന്റെ ലാബ് പരിശോധന റിപ്പോര്‍ട്ട് പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. വിവരം താഴെ കൊടുക്കുന്നു.
02.09.2014 -ലെ സ.ഉ (സാധാ) നം. 587/2014/സാ.നീ.വ പ്രകാരം കുടുംബശ്രീ ന്യൂട്രിമിക്സ് നിര്‍മ്മാണ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച് അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിന്റെ നിര്‍മ്മാണം സംബന്ധിച്ച് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ അംഗീകരിച്ചിട്ടുണ്ട്. അതില്‍, ലാബ് ടെസ്റ്റ് നടത്തി ഗുണമേന്മ ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ ഓരോ രണ്ടു മാസത്തിലൊരിക്കല്‍ വീതം ന്യൂട്രിമിക്സ് സാമ്പിളുകള്‍ ഫുഡ് ടെസ്റ്റ് ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ഓരോ കുടുംബശ്രീ യൂണിറ്റില്‍ നിന്നും ഓരോ ബാച്ച് പ്രൊഡക്ഷന്റെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കാനും ലാബ് ടെസ്റ്റുകളുടെ പരിശോധനാ ഫലം തൃപ്തികരമാണെങ്കില്‍ മാത്രം ഭക്ഷ്യമിശ്രിതത്തിന്റെ വില ആയവ വിതരണം ചെയ്ത ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് വിതരണം ചെയ്താല്‍ മതിയെന്നും സാമൂഹ്യക്ഷേമ ഡയറക്ടറുടെ 5/06/2010, 01/02/2010 എന്നീ തിയ്യതികളിലെ ഐ.സി.ഡി.എസ്. ബി3-312/2010, എന്നീ കത്തുകളില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തിയ അങ്കണവാടി പോഷകാഹാര വിതരണ പദ്ധതിയില്‍ 2022-23 സാമ്പത്തിക പോഷകാഹാരത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ രേഖകള്‍ ഫയലില്‍ ലഭ്യമല്ല. ഗുണനിലവാരം ഉറപ്പിക്കാതെയാണ് അമൃതം ന്യൂട്രിമിക്സ് വാങ്ങി അങ്കണവാടികളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരവും, റിപ്പോര്‍ട്ടും ലഭ്യമാക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറി (26/2022 -23 /20.10.2023) ക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. പോഷകാഹാരത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി ഗുണനിലവാരം ഉറപ്പിക്കാതെ ന്യൂട്രിമിക്സ് നല്‍കുന്നതിനുണ്ടായ സാഹചര്യം വിശദമാക്കേണ്ടതും, ലാബ് റിപ്പോര്‍ട്ട് പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-39 ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് യാത്രാബത്ത അനുവദിച്ചതില്‍ അപാകത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ 04/2020 മുതല്‍ 03/2022 വരെയുള്ള യാത്രാബത്തയായി 1,10,307 രൂപ അനുവദിച്ചിട്ടുണ്ട്. ബില്ലുകള്‍ പാസാക്കിയതിന്റെ വിശദാംശം താഴെ ചേര്‍ക്കുന്നു.
കേരള ഫിനാന്‍ഷ്യല്‍ കോഡ് ആര്‍ട്ടിക്കിള്‍ 53(ബി)6 പ്രകാരം ഔദ്യോഗിക യാത്ര നടത്തിയതിന്റെ തൊട്ടടുത്ത മാസം മുതല്‍ ജീവനക്കാരന് യാത്രാബത്തക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. യാത്രാബത്തക്ക് അര്‍ഹത ലഭിച്ച് ഒരു വര്‍ഷത്തിനകം ജീവനക്കാരന് ആയത് ക്ലെയിം ചെയ്യേണ്ടതാണ്. ടൂര്‍ ഡയറി/ നോട്ട് മുഖേന ജീവനക്കാരന് യാത്രാബത്ത ക്ലെയിം ചെയ്യുന്ന മുറക്കാണ് ആയത് അനുവദിക്കേണ്ടത്. ILGMS ല്‍ യാത്രാബത്ത ബില്ലുകള്‍ പരിശോധിച്ചതില്‍ നിന്നും ജീവനക്കാരുടെ ടൂര്‍ ഡയറി അപ് ലോഡ് ചെയ്തതായി കാണുന്നില്ല. ഇതില്‍ നിന്നും ടൂര്‍ ഡയറി സമര്‍പ്പിച്ച് ടി.എ. ക്ലെയിം ചെയ്യാതെയാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. മേല്‍ സാഹചര്യത്തില്‍ യാത്രാമാര്‍ഗ്ഗം, നിരക്ക് എന്നിവ നിശ്ചയിച്ചതെങ്ങനെയന്നത് വ്യക്തമല്ല. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ ടി.എ ഇനത്തില്‍ തനതുഫണ്ടില്‍ നിന്നും തുക ചെലവഴിച്ചതിന് വ്യക്തമായ വിശദീകരണം നല്‍കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -3 ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍ [KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം] | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-1 കോട്ടക്കുന്ന് അംഗന്‍വാടി നിര്‍മ്മാണം -സ്റ്റീലിന്റെ കോയിഫിഷ്യന്റ് തെറ്റായി കണക്കാക്കി -അധിക ചെലവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നിര്‍വ്വഹണം: അസി.എഞ്ചിനീയര്‍ പ്രോജക്ട് നം.: 78/23 കോട്ടക്കുന്ന് അംഗന്‍വാടി കെട്ടിട നിര്‍മ്മാണം അടങ്കല്‍ (ഓഡിറ്റ് വര്‍ഷം) : 16,88,795/-(150000/- തനതുഫണ്ട്, 1538795/-ബ്ലോക്ക് വിഹിതം) ചെലവ് : 97,846/-രൂപ(വൗ.നം.22200391/31.8.22) തനതുഫണ്ട് പ്രോജക്ട് നമ്പര്‍ : 246/23 അടങ്കല്‍ : 11,00,000/-ധനകാര്യകമ്മീഷന് ഗ്രാന്റ് (ബില്‍ നം.114/22.9.22-10,59,000/-, 200/8.12.22 – 41,000/-) ഈ പ്രവൃത്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഖണ്ഡിക 1- … നല്‍കിയത് ശ്രദ്ധിച്ചാലും. പ്രവൃത്തിയുടെ അളവു പുസ്തകം 221/20-21 പേജ് 3, 10എന്നിവയില്‍ പ്ലിന്ത് ബീം, ലിന്റല്‍ എന്നിവയ്ക്കായി ഉപയോഗിച്ച 10mm, 8mm സ്റ്റീല്‍ കമ്പികളുടെ അളവു രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ കാല്‍ക്കുലേഷനില്‍ രണ്ടിനം കമ്പികള്‍ക്കും കോയിഫിഷ്യന്റ് ആയി രേഖപ്പെടുത്തിയത് ഒരേ തുകയാണ്(0.617). ഇതേ അളവു പുസ്തകത്തില്‍ തുടര്‍ന്നുള്ള നിര്‍മ്മാണങ്ങളില്‍ 8mmകമ്പിയുപയോഗിച്ചിടത്തെല്ലാം കോയിഫിഷ്യന്റായി ഉള്‍പ്പെടുത്തിയത് 0.395ആണ്. പ്ലിന്ത് ബീം, ലിന്റല്‍ എന്നിവയുടെ കാല്‍ക്കുലേഷനില്‍ ഇപ്രകാരം 0.617തെറ്റായി ഉള്‍പ്പെടുത്തിയതിനാല്‍ സ്റ്റീലിന്റെ അളവില്‍ വര്‍ധനവുണ്ടാകുകയും അധിക ചെലവിന് കാരണമാകുകയും ചെയ്തു. വിശദ വിവരം ചുവടെ കൊടുക്കുന്നു.
മേല്‍ വിവരിച്ച പ്രകാരം അധികമായി കണക്കാക്കിയ129.382കി.ഗ്രാം സ്റ്റീലിന് 74.18/-രൂപ നിരക്കില്‍ 9597.56/-രൂപ കരാറുകാരന് അധികം നല്‍കിയിട്ടുണ്ട്. ആയത് തിരികെ ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-2 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം - ടെണ്ടര്‍കുറവ് ഈടാക്കിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം അസിസ്റ്റന്റ എഞ്ചിനീയര്‍ നിര്‍വ്വഹണോദ്യോഗസ്ഥനായി ചെലവു നടത്തിയ താഴെ ചേര്‍ത്ത പ്രവൃത്തി പരിശോധിച്ചതില്‍ പദ്ധതി വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചതാണെന്ന് മനസ്സിലാകുന്നു. വിശദാംശം ചുവടെ കൊടുക്കുന്നു
മേല്‍ പ്രവൃത്തിയ്ക്കായി കരാര്‍ ചമച്ച ശേഷം രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രവൃത്തി ആരംഭിക്കുന്നത്. 2022-23 കാലയളവില്‍ ആരംഭിച്ച് പൂര്‍ത്തീകരിച്ച ഈ പ്രവൃത്തിയുടെ തുക അനുവദിച്ചപ്പോള്‍ പിഴ ഈടാക്കിയിട്ടുണ്ടെങ്കിലും(പിഴ കണക്കാക്കിയതിന്റെ കാല്ക്കുലേഷന് ഷീറ്റ് ലഭ്യമല്ല), ടെണ്ടറില്‍ കുറവു ക്വട്ട് ചെയ്തിരുന്ന 4.31% ബില്‍ തുകയില്‍ കുറവു വരുത്തിയിട്ടില്ല. ടെണ്ടര്‍ കുറവ് കണക്കാക്കാത്തതിനാല്‍ ഉണ്ടായ അധിക ചെലവിന്റെ വിശദാംശം ചുവടെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-3 പ്ലിന്ത് ലെവലിനുള്ള നിര്‍മ്മാണത്തിന് സൂപ്പര്‍ സ്ട്രച്ചറിനുള്ള ഇനം നല്കിയതിനാല് അധിക ചെലവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നിര്‍വ്വഹണം : അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രോജക്ട് : 156/23 ആയുര്‍വേദ ഡിസ്പെന്‍സറി മെയിന്റനന്‍സ് അടങ്കല്‍ : 3,00,000/- സംരക്ഷണ ഗ്രാന്റ് റോഡിതരം ചെലവ് : 2,61,847/-ബില്‍ നം.570/29.3.23 ആയുര്‍വേദ ഡിസ്പെന്‍സറിയുടെ കോമ്പൗണ്ട് വാള് നിര്‍മ്മാണമാണ് ഈ പ്രവൃത്തിയില്‍ പ്രധാനമായും ഉള്‍പ്പെട്ടത്. നിലവിലുള്ള കെട്ട് പൊളിച്ചു മാറ്റി, മണ്ണെടുത്ത് ഡി.ആര്. ഫൗണ്ടേഷനും, ആര്.ആര്. തറയും നല്കി അതിന് മുകളില്‍ ലാറ്ററേറ്റ് നിര്‍മ്മാണമാണ് എസ്റ്റിമേറ്റിലുള്ളത്. ആര്.ആര്. മേസന്റിയ്ക്കായി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത് DAR ലെ ഇനം 7.2.1 ആണ്. ഇതിന്റെ വിവരണം പരിശോധിച്ചാല്‍ അഞ്ചാം നില വരെയുള്ള പ്ലിന്തിനു മുകളിലെ സൂപ്പര്സ്ട്രക്ച്ചറിന്റെ നിര്മ്മാണത്തിനുള്ളതാണെന്ന് വ്യക്തമാകുന്നു. ഇ.എം ബുക്കിലെ രേഖപ്പെടുത്തലുകള്‍ പരിശോധിച്ചാല്‍ ഡി.ആര് ഫൗണ്ടേഷനു മുകളില്‍ ശരാശരി 30cm മുതല്‍ 40cm വരെ ഉയരത്തിലുള്ള നിര്‍മ്മാണമാണ് നടന്നിട്ടുള്ളത്. അതായത് പ്ലിന്ത് നിര്‍മ്മാണം. ഈ പ്രവൃത്തിയ്ക്ക് ഐറ്റം 7.1.1ഉപയോഗപ്പെടുത്താതെ 7.2.1 ഉപയോഗപ്പെടുത്തിയതെന്തെന്ന് വ്യക്തമല്ല. ആയത് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് മറുപടി ലഭിച്ചില്ല. തെറ്റായ ഇനം ഉള്‍പ്പെടുത്തിയതിനാല്‍ ഉണ്ടായ അധിക ചെലവ് വിവരം ചുവടെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-4 മഠത്തില്‍പടി സ്രാമ്പ്യ റോഡ് - പദ്ധതി നിര്‍വ്വഹണത്തിലെ അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നമ്പര്‍ 80/23 ആയി നിര്‍വ്വഹണം നടത്തിയ ഈ പദ്ധതിയില്‍ 105 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജ് നിര്‍മ്മാണവും(ഇരു ഭാഗവും കരിങ്കല്‍ ഭിത്തി കെട്ടി), അതേ നീളത്തിലുള്ള റോഡിന്റെ എംബാങ്ക്മെന്റ് നിര്‍മ്മാണവും, അതിനുമുകളില്‍ 10cmകനത്തില്‍ ക്വാറിമക്ക് ഫില്‍ ചെയ്യുന്നതിനുമാണ് വിഭാവനം ചെയ്തിരുന്നത്. ഡ്രൈനിനായി 60cm വീതിയില്‍ 30cmആഴത്തില്‍ മണ്ണെടുക്കുന്നതിനുള്ള പ്രൊവിഷനാണ് നല്‍കിയിരുന്നതെങ്കിലും, അളവു പുസ്തക പ്രകാരം 1.5മീറ്റര്‍ വീതിയില്‍ 30cmആഴത്തില്‍ മണ്ണെടുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് 1.5മീറ്റര്‍ വീതിയിലും കരിങ്കല്‍ പാകി. അതിനുമുകളില്‍ ഇരു ഭാഗത്തായി കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ചു. ഓഡിറ്റ് വര്‍ഷം ഈ പദ്ധതിയ്ക്കായി 37885/-രൂപയാണ് ചെലവഴിച്ചത്(ബില്‍ നം. 23/30.5.22). നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
അപാകതകള്‍ക്ക് വിശദീകരണം ലഭ്യമാക്കാനാവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് മറുപടി ലഭിച്ചില്ല. മുകളില്‍ വിവരിച്ച രീതിയില്‍ തെറ്റായ ഇനത്തിലുള്‍പ്പെടുത്തി അളവു രേഖപ്പെടുത്തിയതിനാലും, ലഭ്യമായ മണ്ണ് പ്രവൃത്തിയ്ക്ക് ഉപയോഗപ്പെടുത്താതിരുന്നതിനാലും ഉണ്ടായ അധിക ചെലവു തുക ആകെ 29687/-രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി അളവു രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും തിരികെ ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 സംയുക്ത പ്രോജക്ടുകള്‍ക്കു ലഭിച്ച ഫണ്ട് വിനിയോഗം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്കിയ തുകയുടെ വിവരങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 വായ്പ / വായ്പാതിരിച്ചടവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദവിവരം താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 സ്ഥിര നിക്ഷേപം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 ഓഡിറ്റ് റിക്കവറി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഈയിനത്തില്‍ തന്‍വര്‍ഷം ലഭിച്ച 13,786/- രൂപയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം 23-ാം വകുപ്പു പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ)ചാര്‍ജ് നടപടികളുടെ വിവരം ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 ഓഡിറ്റ് പ്രത്യവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(ബി). പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം
ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-11 തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 1(1) dated 1(1) dated 07-07-2023 and submitted on 24-07-2023 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2023 and Balance sheet as on 31-03-2023 , with supporting forms, of the Kadalundi Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result and Financial position of Kadalundi Grama Panchayat for the year 2022-2023
Date: 02/12/2023
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of Kadalundi Grama Panchayat for the Year 2022-2023.
1.Major Observations
a) Basic ratios notes to accounts are not included in the Annual Finance Statement.
2.Other Observations
a) Cash flow statement - Net increase/decrease in cashflow does not match
with the difference between the opening balance and closing balance of cash
and cash equivalents.
b) Withdrawal without entry in bankbook.
c) Lapses in making timely and accurate demand entries in Property Tax demand
d) Mismatch in Rent arrear calculations.
e) Mismatch in the amounts shown in AFS and Register Abstracts.
f) Abstracts not recorded in registers.
g) Asset Register not updated.
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2022-2023 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കോഴിക്കോട്
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്