ഓഡിറ്റ് റിപ്പോര്‍ട്ട് 2023-24

 

കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
കടലുണ്ടി ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2023-2024


കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്

ജില്ലാ ഓഡിറ്റ് കാര്യാലയം

കോഴിക്കോട്-673020


ഇ-മെയിൽ:  dokkd.ksad@kerala.gov.inഫോൺ :  0495-2371012

(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)

നമ്പർ:  കെ.എസ്.എ.കെ.കെ.‍ഡി/പി1/1095/24

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
കോഴിക്കോട്-673020
തീയ്യതി:  19/08/2024
ഇ-മെയിൽ:  dokkd.ksad@kerala.gov.in
ഫോൺ:  0495-2371012

ഡെപ്യൂട്ടി ഡയറക്ടര്‍


 

പ്രസിഡന്റ് (സെക്രട്ടറി മുഖേന)

കടലുണ്ടി ഗ്രാമപഞ്ചായത്ത്


 

സർ,

വിഷയം : കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.

    1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.

    ഈ റിപ്പോർട്ടിലെ ഭാഗം 1,3 എന്നിവയിലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .

   ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.

   റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.

വിശ്വസ്തതയോടെ,


 

ഡെപ്യൂട്ടി ഡയറക്ടര്‍


 

പകർപ്പ്:

1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കോഴിക്കോട്.
3) കാര്യാലയ പകര്‍പ്പ്.

നമ്പർ:  കെ.എസ്.എ.കെ.കെ.‍ഡി/പി1/1095/24

തീയ്യതി:  19/08/2024

 

കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.

   (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ്  13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ്  215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

   കോഴിക്കോട്  ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-04-2023 മുതൽ 27-05-2024 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
 

  ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   24 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ  6 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.

   സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 04-06-2024 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.



(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:

പേര്ഉദ്യോഗപ്പേര്‌തീയതി (മുതൽ)തീയതി (വരെ)
ശ്രീമതി. നന്ദന എസ്. പിള്ളൈ കെ.എ.എസ്.ഡെപ്യൂട്ടി ഡയറക്ടര്‍28-05-202404-06-2024



ഓഡിറ്റിന് വിനിയോഗിച്ച സമയം :

തീയതി (മുതൽ)തീയതി (വരെ)
28-05-202404-06-2024



ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
 

ശ്രീമതി. ശ്രീജ തെക്കന്‍, ഓഡിറ്റ് ഓഫീസര്‍ (ഹ.ഗ്രേ.)

ശ്രീമതി. ദിശ ആര്‍. കെ, അസി.ഓഡിറ്റ് ഓഫീസര്‍

ശ്രീ. ഷിബിന്‍. കെ.എസ്, സീനിയര്‍ ഗ്രേ‍ഡ് ഓഡിറ്റര്‍

ശ്രീ. ബിബിന്‍. ഇ.സി, ഓഡിറ്റര്‍

ശ്രീമതി. അശ്വതി. ജെ, ഓഡിറ്റര്‍

 



(ബി)നിർവഹണാധികാരികൾ

പേര്ഔദ്യോഗിക പദവിതീയതി (മുതൽ)തീയതി (വരെ)
ശ്രീമതി. അനുഷ. വി.പ്രസിഡന്റ്01-04-202331-03-2024
ശ്രീ. കെ.പി.എം.നവാസ്സെക്രട്ടറി01-04-202322-07-2023
ശ്രീ. സുരേഷ്.വി.കെസെക്രട്ടറി-ഇൻ-ചാർജ്ജ്23-07-202310-09-2023
ശ്രീ. രമ​ണന്‍ ആര്‍സെക്രട്ടറി11-09-202331-03-2024



നിർവ്വഹണഉദ്യോഗസ്ഥർ

പേര്ഉദ്യോഗപ്പേര്തീയതി (മുതൽ)തീയതി (വരെ)
ശ്രീ. സുരേഷ്.വി.കെഅസി. സെക്രട്ടറി01-04-202331-03-2024
ശ്രീമതി. കാവ്യ.ആര്‍അസി. എഞ്ചിനിയര്‍01-04-202330-04-2023
ശ്രീ. അനി എെസക്ക്അസി. എഞ്ചിനിയര്‍ അഡീഷണല്‍ ചാര്‍ജ്ജ്01-05-202322-07-2023
ശ്രീമതി. കാവ്യ.ആര്‍അസി. എഞ്ചിനിയര്‍23-07-202311-02-2024
ശ്രീ. അനി എെസക്ക്അസി. എഞ്ചിനിയര്‍ അഡീഷണല്‍ ചാര്‍ജ്ജ്12-02-202431-03-2024
ശ്രീമതി. ഭവ്യ.കെഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍01-04-202331-03-2024
ശ്രീമതി. ഷീജ.എംവി.ഇ.ഒ കടലുണ്ടി സര്‍ക്കിള്‍01-04-202331-03-2024
ശ്രീ. വിജീഷ്.വി.വി.ഇ.ഒ മണ്ണൂര്‍ സര്‍ക്കിള്‍01-04-202314-08-2023
ശ്രീമതി. ഷീജ.എംവി.ഇ.ഒ മണ്ണൂര്‍ സര്‍ക്കിള്‍ അഡീഷണല്‍ ചാര്‍ജ്ജ്15-08-202301-09-2023
ശ്രീമതി. സിംലി സി.വി.ഇ.ഒ മണ്ണൂര്‍ സര്‍ക്കിള്‍02-09-202324-02-2024
ശ്രീമതി. ഷീജ.എംവി.ഇ.ഒ മണ്ണൂര്‍ സര്‍ക്കിള്‍ അഡീഷണല്‍ ചാര്‍ജ്ജ്25-02-202431-03-2024
ഡോ. ആനന്ദ്.എംവെറ്ററിനറി സര്‍ജന്‍01-04-202331-03-2024
ശ്രീമതി. അപര്‍ണ.കെ.എസ്കൃഷി ഓഫീസര്‍01-04-202325-06-2023
ശ്രീമതി. ഫെബിത കെ.ടികൃഷി ഓഫീസര്‍26-06-202331-03-2024
ശ്രീ. ജാഫര്‍. കെ.കെഹെഡ് മാസ്റ്റര്‍01-04-202331-08-2023
ശ്രീ. അബ്ദുള്‍ സലാംഹെഡ് മാസ്റ്റര്‍01-09-202331-03-2024
ശ്രീ. അക്ബര്‍ ഷരീഫ്ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202331-03-2024
ശ്രീമതി. ബബിത.സിസബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ്01-04-202331-03-2024
ഡോ. യദുനന്ദനന്‍.കെ.പിമെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം)01-04-202312-08-2023
ഡോ. അബ്ദുള്‍ വാരിസ്മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം)13-08-202331-03-2024
ഡോ. രൂപ ജിനദേവന്‍മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ)01-04-202331-03-2024
ഡോ. അരവിന്ദ് ജോഷിമെഡിക്കല്‍ ഓഫീസര്‍(എഫ്.എച്ച്.സി)01-04-202322-06-2023
പ്രശാന്ത്. കെ.മെഡിക്കല്‍ ഓഫീസര്‍(എഫ്.എച്ച്.സി)23-06-202331-03-2024



 

.



ഉള്ളടക്കം

ക്രമ നംഭാഗം 1ഖണ്ഡിക നമ്പർ
1ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്1-1
2അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.1-1-1
3ക്യാഷ് ഫ്ലോ പത്രിക പൊരുത്തപ്പെടുന്നില്ല.1-1-2
4ക്ലോസിംഗ് സ്റ്റോക്കിന്റെ ഭൗതിക പരിശോധന നടത്തിയില്ല1-1-3
5ഇ - ടെണ്ടര്‍ തുക തനത് ഫണ്ടില്‍ അടവാക്കിയിട്ടില്ല.1-1-4
6രസീത് തെറ്റായ ശീര്‍ഷകത്തില്‍ നല്‍കി1-1-5
7Capital Work inprogress(B-11(b)) ഷെഡ്യൂളില്‍ പാര്‍ട്ട് ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.1-1-6
8തുക വകയിരുത്താതെ ചെലവ് ചെയ്തു.1-1-7
9ഷെയര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല.1-1-8
10ബജറ്റ്1-2
11സാമ്പത്തിക വിശകലനം (റസീറ്റ് & പേയ്മെന്റ് പത്രിക പ്രകാരം)1-3
12ഫണ്ട് വിനിയോഗം1-4
13പദ്ധതി അവലോകനം1-5
14ക്ഷേമ പദ്ധതികള്‍1-6
15ക്യാഷ് ബാലന്‍സ് പരിശോധന1-7
16ആഭ്യന്തര നിയന്ത്രണം1-8
17രശീതി പരിശോധന- അപാകതകള്‍1-9
18പരിഷ്കരിച്ച നിരക്കില്‍ വസ്തുനികുതി ഈടാക്കിയിട്ടില്ല.1-10
19ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കല്‍ : മാലിന്യ സംസ്കരണം ഹരിതകര്‍മ്മസേനയിലൂടെ1-11
20ഡെപ്പോസിറ്റുകള്‍, നിരതദ്രവ്യം എന്നിവ തനത് ഫണ്ടിലേക്ക് മുതല്‍കൂട്ടിയില്ല.1-12
21അഡ്വാന്‍സ് തുകകള്‍ ക്രമീകരിച്ചിട്ടില്ല.1-13
22പുഴ പുറമ്പോക്ക് സംരക്ഷണത്തില്‍ വീഴ്ച1-14
23പദ്ധതി ആസൂത്രണം സമഗ്രമല്ല1-15
24അംഗന്‍വാടികളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത , ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ല.1-16
25ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് അര്‍ഹമായ സ്കോളര്‍ഷിപ്പ് തുക മുഴുവന്‍ നല്‍കിയില്ല.‍‍1-17
26കൃഷി ആവശ്യത്തിന് പമ്പ്സെറ്റ് വിതരണം - സബ്സിഡി മാര്‍ഗ്ഗരേഖയിലെ മാനദണ്ഡം പാലിച്ചില്ല1-18
27ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ - ഹിയറിംഗ് എയ്ഡ് വാങ്ങിയതിലെ അപാകതകള്‍1-19
28വിവിധ ഏജന്‍സികള്‍ക്ക് തുക നല്‍കി -പൂര്‍ത്തീകരണം,വിനിയോഗ വിവരം എന്നിവ ലഭ്യമല്ല.1-20
29കോക്ളിയര്‍ ഇംപ്ളാന്റേഷന് തുക കൈമാറി -വിനിയോഗ വിവരം ലഭ്യമല്ല.1-21
30തെരുവു വിളക്ക് സ്ഥാപിക്കല്‍ - പ്രോജക്ട് ലക്ഷ്യം കൈവരിച്ചില്ല.1-22
31സംയുക്തപരിശോധന നടത്താതെ തെരുവുവിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജ് അടവാക്കുന്നു.1-23
32സംയുക്ത പരിശോധന നടത്താതെ വെള്ളക്കരം അടവാക്കുന്നു1-24
33പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം - പിഴ ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല1-25
34ഡ്രെയിനേജ് നിര്‍മ്മാണം -പദ്ധതി നടത്തിപ്പിലെ അപാകതകള്‍1-26
35റോഡ് / ഫുട് പാത്ത് നിര്‍മ്മാണം പദ്ധതി നടത്തിപ്പിലെ അപാകത സംബന്ധിച്ച്1-27
36പോത്തുകുട്ടി വളര്‍ത്തല്‍‍ - ഇന്‍ഷുറന്‍സ് രേഖ ലഭ്യമല്ല1-28
37ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് മരുന്നുകള്‍ വാങ്ങല്‍ - മുഴുവന്‍ മരുന്നുകളും‍ ലഭ്യമായില്ല1-29
38ലൈഫ് ഭവനപദ്ധതി - ഭവനനിര്‍മ്മാണം പൂര്‍ത്തികരിച്ചില്ല1-30
39ഫയലുകള്‍ ഹാജരാക്കിയില്ല.1-31
ഭാഗം 2
--- No records found ---
ഭാഗം 3
1പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം - പിഴ ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല3-1
ഭാഗം 4
1വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം
 
4-1
2സംയുക്ത പ്രോജക്ടുകള്‍ക്കു ലഭിച്ച ഫണ്ട് വിനിയോഗം
 
4-2
3നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍
 
4-3
4മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍
 
4-4
5വായ്പ / വായ്പാതിരിച്ചടവ്
 
4-5
6സ്ഥിര നിക്ഷേപം
 
4-6
7ഓഡിറ്റ് റിക്കവറി
 
4-7
8സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്
 
4-8
9ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം
 
4-9
10ഓഡിറ്റ് പ്രത്യവലോകനം
 
4-10
11തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍
 
4-11
അനുബന്ധം
1ഓഡിറ്റ് സാക്ഷ്യപത്രം
2ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഭാഗം -1
പൊതു അവലോകനം
1-1   ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്

1. കടലുണ്ടി ഗ്രാമ പഞ്ചായത്തിന്റെ 2024 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്‍മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍‍ അക്കൗണ്ട് എന്നിവയും 31/03/2024 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും ഭരണസമിതിയുടെ 15/05/2024 തീയതിയിലെ 02/01 നം. തീരുമാനം പ്രകാരം അംഗീകരിച്ച് 15/05/2024 തീയതിയില്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടിങ്ങ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.

2. സി. & എ. ജി. ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള ഓഡിറ്റിംഗ് സ്റ്റാൻഡേർഡുകൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിന് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് വാര്‍ഷിക ധനകാര്യപത്രികകളിന്മേല്‍ ഞാൻ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയത്. വാര്‍ഷിക ധനകാര്യപത്രികകള്‍ വസ്തുതാപരമായ തെറ്റുകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാന്‍ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. വാര്‍ഷിക ധനകാര്യപത്രികകള്‍ വെളിപ്പെടുത്തുന്ന തുകകളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ പരിശോധന ഓഡിറ്റിൽ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചായത്ത് രാജ് സ്ഥാപനം പാലിച്ചിട്ടുള്ള അക്കൗണ്ടിങ്ങ് തത്വങ്ങളും തയ്യാറാക്കപ്പെട്ട സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓ‍ഡ‍ിറ്റ് റിപ്പോര്‍ട്ട് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

3. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെയും സ്ഥാപനം ലഭ്യമാക്കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.

വിശേഷണങ്ങളോട് കൂടിയ അഭിപ്രായം

    അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, കടലുണ്ടി ഗ്രാമ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തേയ്ക്കുള്ള വാർഷിക ധനകാര്യപത്രികകള്‍ 31.03.2024ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും 31.03.2024ലെ സാമ്പത്തിക നിലയുടെയും സത്യസന്ധവും ന്യായവുമായ ചിത്രം നല്‍കുന്നു.

സ്ഥലം : കോഴിക്കോട് തീയതി:                                                                                                                                   ഡെപ്യുട്ടി ഡയറക്ടര്‍
 

1-1-1   അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

    കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങളിലെ ചട്ടം 62 പ്രകാരം വാര്‍ഷിക കണക്കില്‍ അടിസ്ഥാന അനുപാതങ്ങള്‍, പ്രധാനപ്പെട്ട അക്കൗണ്ടിങ്ങ് നയങ്ങളെക്കുറിച്ചുളള കുറിപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല.


 

1-1-2   ക്യാഷ് ഫ്ലോ പത്രിക പൊരുത്തപ്പെടുന്നില്ല.

    ക്യാഷ്-ഫ്ലോ പത്രികയിലെ തന്‍ വര്‍ഷത്തെ ആകെ ക്യാഷ്-ഫ്ലോയും അതേ പത്രികയിലെ മുന്നിരിപ്പും നീക്കിയിരിപ്പും തമ്മിലുള്ള വ്യത്യാസമായി ചേര്‍ത്തിരിക്കുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.


 


 

1-1-3   ക്ലോസിംഗ് സ്റ്റോക്കിന്റെ ഭൗതിക പരിശോധന നടത്തിയില്ല

    ക്ലോസിംഗ് സ്റ്റോക്കിന്റെ ഭൗതിക പരിശോധന നടത്തി സാക്ഷ്യപത്രം രേഖപ്പെടുത്തിയിട്ടില്ല. (കേരള പഞ്ചായത്ത് രാജ് അക്കൌണ്ട് ചട്ടങ്ങള്‍, ചട്ടം 58, 4(എ).


 

1-1-4   ഇ - ടെണ്ടര്‍ തുക തനത് ഫണ്ടില്‍ അടവാക്കിയിട്ടില്ല.

    അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരിലുള്ള 37867308801 നമ്പര്‍ അക്കൌണ്ടിലാണ് ഇ-ടെണ്ടര്‍ തുക നിക്ഷേപിക്കുന്നത്. 09/08/2018 ല്‍ ആരംഭിച്ച അക്കൌണ്ടില്‍ 31/03/2024 വരെ 8,06,109/- രൂപ നീക്കിയിരിപ്പുണ്ട്, ഈ തുക തനത് ഫണ്ടില്‍ അടവാക്കിയിട്ടില്ല. ഇ-ടെണ്ടര്‍ തുക വാര്‍ഷിക കണക്കിലും ഉള്‍പ്പെടുത്തിയിട്ടില്ല.


 

1-1-5   രസീത് തെറ്റായ ശീര്‍ഷകത്തില്‍ നല്‍കി

    തൊഴില്‍നികുതി അരിയര്‍ ഇനത്തില്‍ അടവാക്കേണ്ട 6850/- രൂപ180400301 – Recovery from others- ഓ‍ഡിറ്റ് റിക്കവറി എന്ന ശീര്‍ഷകത്തിലാണ് അടവാക്കിയത്. പിന്നീട് ജേര്‍ണല്‍ മുഖേന തിരുത്തിയിട്ടില്ല.


 

1-1-6   Capital Work inprogress(B-11(b)) ഷെഡ്യൂളില്‍ പാര്‍ട്ട് ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

    അസി.എഞ്ചിനീയര്‍ നടപ്പിലാക്കിയ പല പദ്ധതികള്‍ക്കും പാര്‍ട്ട് ബില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, വാര്‍ഷിക കണക്കിലെ Capital Work inprogress(B-11(b)) ഷെഡ്യൂളില്‍ പൂജ്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

(ഉദാ : 1. കടലുണ്ടി അംഗനവാടി ട്രെയിനേജ് നിര്‍മ്മാണം പ്രൊജക്ട് നമ്പര്‍. 117/23,

2. സരസ്വതി സ്ക്കൂള്‍ റോഡ്, പ്രൊജക്ട് നമ്പര്‍. 70/23 )


 

1-1-7   തുക വകയിരുത്താതെ ചെലവ് ചെയ്തു.

    IKM സുലേഖ ചെലവു പത്രിക പ്രകാരം വികസന ഫണ്ട് (ജനറല്‍), എസ്.സി.പി. എന്നിവയില്‍ നിന്ന് തുക വകയിരുത്താതെ ചെലവ് ചെയ്തിട്ടുണ്ട്.

പ്രൊജക്ട് നമ്പര്‍. 334, 339, 342, 333, 338, 341, 332, 337, 340


 

1-1-8   ഷെയര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല.

    കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ 18/03/1989 തിയതിയിലെ 2975 നമ്പറിലുള്ള 2500/- രൂപയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റും, മലപ്പുറം കോ ഓപ്പറേറ്റീവ് സ്പിന്നിംങ്ങ് മില്ല് ലിമിറ്റഡിന്റെ 27/07/1977 തിയതിയിലെ 2996 നമ്പറിലുള്ള 1000/- രൂപയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റും പരിശോധനയ്ക്ക് ഹാജരാക്കിയിട്ടുണ്ട് എന്നാല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല.


 

1-2   ബജറ്റ്

     കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ് 09.03.2023 തീയതിയിലെ 1(1) നമ്പര്‍ തീരുമാനപ്രകാരം അംഗീകരിച്ചു. പുതുക്കിയ/പരിഷ്കരിച്ച ബജറ്റ് 03.02.2024 തീയതിയിലെ 1(1) നമ്പര്‍ തീരുമാനപ്രകാരം അംഗീകരിച്ചു. പുതുക്കിയ ബജറ്റ് പ്രകാരമുള്ള വരവ് ചെലവ് വിവരം താഴെ ചേര്‍ക്കുന്നു.

മുന്‍ബാക്കി

29309291

വരവ്

242755336

ആകെ

272064627

ചെലവ്

246657943

നീക്കിയിരിപ്പ്

25406684

 


 

1-3   സാമ്പത്തിക വിശകലനം (റസീറ്റ് & പേയ്മെന്റ് പത്രിക പ്രകാരം)
മുന്‍ബാക്കി

5,09,28,726

വരവ്

8,69,51,792

ആകെ

13,78,80,518

ചെലവ്

6,05,95,972

നീക്കിയിരിപ്പ്

7,72,84,546

 


 

1-4   ഫണ്ട് വിനിയോഗം

ഫണ്ടിനം

മുന്നിരിപ്പ്

വരവ്

ആകെ

ചെലവ്

നീക്കിയിരിപ്പ്

വികസന ഫണ്ട്- ജനറല്‍

 

0

3560300035603000320173093585691

വികസന ഫണ്ട്- എസ്.സി.പി

 

0

676900067690005859257909743

മെയിന്റനന്‍സ്, റോഡ്

 

0

108060001080600039929416813059

മെയിന്റനന്‍സ്, നോണ്‍-റോഡ്

 

0

5478000547800044474061030594
സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ്- അണ്‍ടൈ‍ഡ്

1772625

6245967801859238623984156194
സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ്-
ടൈ‍ഡ് ‍

9345523

44215001376702343889829378041

    ട്രഷറിയില്‍ നിന്ന് പാസാകാത്ത ബില്ലുകള്‍ യഥാസമയം എ.സി.ആര്‍. നിന്ന് ഒഴിവാക്കാത്തതിനാലാണ് എ.സി.ആര്‍, IKM ചെലവ് പത്രിക എന്നിവയിലെ ചെലവ് തുകകള്‍ തമ്മില്‍ വ്യത്യാസം കാണുന്നത്. പാസാകാത്ത ബില്ലുകള്‍ സംബന്ധിച്ച് യഥാസമയം എ.സി.ആര്‍.ല്‍ വ്യക്തത വരുത്തുന്നതിന് സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.


 

1-5   പദ്ധതി അവലോകനം

    ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.

അംഗീകാരം ലഭിച്ചത്

(എണ്ണം)

പദ്ധതി അടങ്കല്‍

പൂര്‍ത്തീ
കരിച്ച ത്

(എണ്ണം)

പദ്ധതി ചെലവ്

നടപ്പാക്കാ
ത്തവ

(എണ്ണം)

പൂര്‍ത്തീ
കരിച്ച പ്രോജക്ടു
കളുടെ ശതമാനം
289160,834,04517076,938,80311958.82%

 

നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍പദ്ധതി
കളുടെ എണ്ണം
നടപ്പാക്കി
യത്

ആകെ

അടങ്കല്‍

തുക

ചെലവ
ഴിച്ച തുക
ചെലവ് %
കൃഷി ഓഫീസര്‍10104097600329385080.3%
വെറ്ററിനറി സര്‍ജന്‍773955000294248074.3%
മെഡിക്കല്‍ ഓഫീസര്‍)(സി.എച്ച്.സി)17147482971478128963.8%
മെഡിക്കല്‍ ഓഫീസര്‍
(ഹോമിയോ)
22800000800000100%
മെഡിക്കല്‍ ഓഫീസര്‍ (ആയ്യുര്‍വ്വേദം)211600000120000075%
അസിസ്റ്റന്റ് എഞ്ചിനീയര്‍13367592931401947820632.8%
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 1128452550002245819049.6%
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 22167870330172587621.9%
ഹെഡ്‍മാസ്റ്റര്‍6260000015138025.2%
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍131110089700837100882.9%
സെക്രട്ടറി503014458380811480256.1%
ഡയറി ഫാം ഇന്‍സ്ട്രക്ടര്‍1171000065000091.5%
അസിസ്റ്റന്റ് സെക്രട്ടറി1072821924166129858.8%
സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ്541800000131042472.8%
 289170160,834,04576,938,80347.8%

 

    ഡി.പി.സി. അംഗീകാരം ലഭിച്ച 289 പ്രൊജക്ടുകളില്‍ 170 ‍‍എണ്ണം ഓഡിറ്റ് വര്‍ഷം നടപ്പാക്കിയിട്ടുണ്ട്. ആകെ പദ്ധതി അടങ്കലായി 160,834,045/-രൂപ വകയിരുത്തിയതില്‍ 76,938,803 /- രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്.


 

1-6   ക്ഷേമ പദ്ധതികള്‍

    തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ക്ഷേമ പദ്ധതിയുടെ പേര്

ചെലവഴിച്ച തുക

ഗുണഭോക്താക്കളുടെ എണ്ണം

കര്‍ഷക തൊഴിലാളി പെന്‍ഷന്‍

2625800

230

വിധവാ പെന്‍ഷന്‍

16604800

1559

വാര്‍ദ്ധക്യകാല പെന്‍ഷന്‍

37034700

3739

വികലാംഗ പെന്‍ഷന്‍

5177900

482

50 വയസ്സു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

2560800

235

വിവാഹധനസഹായം

180000

6

 


 

1-7   ക്യാഷ് ബാലന്‍സ് പരിശോധന

     1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 01.06.24 തീയതിയില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ 15482/- രൂപയുടെ ക്യാഷ് ബാലന്‍സ് ബോധ്യപ്പെട്ടു.


 

1-8   ആഭ്യന്തര നിയന്ത്രണം

 

    ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 3-06-24 ലെ ഐ.എല്‍.ജി.എം.എസ് റിപ്പോര്‍ട്ട് പ്രകാരം ഗ്രാമപഞ്ചായത്തില്‍ 299 ഫയലുകള്‍ തീര്‍പ്പാക്കാനവശേഷിക്കുന്നതായി കാണുന്നു. വിവിധ മേഖലയിലെ പഞ്ചായത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ അഭ്യന്തരനിയന്ത്രണ സംവിധാനം മെച്ചപ്പെടേണ്ടതുണ്ടെന്ന് കാണുന്നു.

    20-01-24 ലെ 4/2024ലെ ഓഫീസ് ഉത്തരവ് പ്രകാരം എല്ലാ ഉത്തരവാദിത്വങ്ങളും ജീവനക്കാര്‍ക്ക് പുന:ക്രമീകരിച്ച് വിഭജിച്ചുനല്‍കിക്കൊണ്ടുള്ള സമഗ്രമായ ഒരു ഓഫീസ് ഉത്തരവ് തയ്യാറാക്കി ജോലി വിഭജനം ചെയ്തിട്ടുണ്ട്. സ്റ്റാഫ് മീറ്റിംഗ് നടത്തി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതില്‍ സ്ഥാപനം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വടക്ക് ചാലിയാറിന്റെ കൈവഴി, തെക്ക് കടലുണ്ടി പുഴ എന്നിവയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന, ധാരാളം പുഴ പുറമ്പോക്ക് ഭൂമിയുള്ള ഗ്രാമപഞ്ചായത്താണ് കടലുണ്ടി ‍ ഗ്രാമപ‍ഞ്ചായത്ത്. എങ്കിലും പുറമ്പോക്ക് കൃത്യമായി തിട്ടപ്പെടുത്തി രേഖപ്പെടുത്തിയ ഒരു രജിസ്റ്റര്‍‍ പഞ്ചായത്ത് സൂക്ഷിച്ചിട്ടില്ല. തെരുവുവിളക്കുകളുടെ എണ്ണം,ഇനം,എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിച്ചിട്ടില്ല. സ്ട്രീറ്റ് ടാപ്പ് രജിസ്റ്റര്‍ കാലികമാക്കി സൂക്ഷിച്ചിട്ടില്ല. പ്രൊക്യുര്‍മെന്റ് കമ്മറ്റി മിനുട്സില്‍ എല്ലാ പ്രൊക്യുര്‍മെന്റിലും എടുത്ത തീരുമാനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും മിനുട്സ് ക്ലോസ് ചെയ്ത് സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍,അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, സെക്രട്ടറി എന്നിവര്‍ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രോജക്ട് രജിസ്റ്റര്‍,ക്യാഷ് ബുക്ക് എന്നിവ സൂക്ഷിച്ചിട്ടില്ല.

    മേല്‍ സൂചിപ്പിച്ച അപാകതകള്‍ പരിഹരിച്ച് ആഭ്യന്തര നിയന്ത്രണം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കേണ്ടതാണ്.


 

1-9   രശീതി പരിശോധന- അപാകതകള്‍

കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ രശീതി പരിശോധനയില്‍ കണ്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.

    1.കൃഷി‍ ഓഫീസര്‍ നിര്‍വ്വഹണോദ്യോഗസ്ഥനായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ വിഹിതം പിരിച്ച 1943, 1939, 1944, 1951, 1952,1953, 1954, 1955, 1956 എന്നീ രശീതി ബുക്കുകളില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ല. ആയതിനാല്‍ തുക എന്നാണ് യഥാര്‍ഥത്തില്‍ പിരിച്ചെടുത്തത് എന്ന് വ്യക്തമല്ല. തീയതി രേഖപ്പെടുത്താതെ പണപിരിവ് നടത്തുന്നത് ഗുരുതരമായ വീഴ്ചയാണ്. അപാകതകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അപാകതയ്ക്ക് വിശദീകരണം നൽകേണ്ടതുമാണ്.

    2.വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിര്‍വ്വഹണോദ്യോഗസ്ഥനായി നടപ്പാക്കിയ ബയോ ബിന്‍ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് മാന്വല്‍ രശീതികള്‍ ഉപയോഗിച്ച് ഗുണഭോക്തൃ വിഹിതം പിരിച്ചിരുന്നു. അവയില്‍ രശീതി ബുക്ക് നം. 1947(40-100), 1948 എന്നിവയില്‍ ഡ്യൂപ്ലിക്കേറ്റ് രശീതി‍ ഗുണഭോക്താക്കള്‍ക്ക് നല്കാതെ സൂക്ഷിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നൽകിയ എൻക്വയറിക്ക് മറുപടിലഭ്യമാക്കിയിട്ടുണ്ട്. മണ്ണൂര്‍ സര്‍ക്കിള്‍ വി.ഇ.ഒ. ആയി അഡീഷണല്‍ ചാര്‍ജ് ഉണ്ടാവുകയും മാര്‍ച്ച് മാസത്തെ പദ്ധതി ഫണ്ട് ചെലവഴിക്കേണ്ട തിരക്കിനിടയില്‍ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് ഗുണഭോക്താക്കള്‍ ഒന്നിച്ച് തുക അടവാക്കിയപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് രശീതി കൈമാറാന്‍ സാധിച്ചില്ലെന്നും പിന്നീട് രശീതി കൈപ്പറ്റാന്‍ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഗുണഭോക്താക്കള്‍ ഹാജരായില്ല എന്നുമാണ് മറുപടി ലഭ്യമാക്കിയത്. അപാകതകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


 

1-10   പരിഷ്കരിച്ച നിരക്കില്‍ വസ്തുനികുതി ഈടാക്കിയിട്ടില്ല.

    കേരള സര്‍ക്കാറിന്റെ‍ 22.03.2023 ലെ സ.ഉ.(കൈ) നമ്പര്‍ 77/2023/എല്‍.എസ്.ജി.ഡി ഉത്തരവ് പ്രകാരം കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 01/04/2023 മുതല്‍ നിലവിലുള്ള വസ്തുനികുതി നിരക്കുകള്‍ പരിഷ്കരിച്ച് 10/08/2023 ലെ 04/01 നമ്പര്‍ തീരുമാന‍ പ്രകാരം ഭരണസമിതി അംഗീകരിച്ച് 22/08/2023 ല്‍ അന്തിമ വിജ്ഞാപനം ചെയ്തിട്ടുണ്ട്. എന്നാല്‍ 01/04/2023 മുതല്‍ അന്തിമ വിജ്ഞാപനം ചെയ്യുന്നതുവരെയുള്ള കാലയളവില്‍ ലഭ്യമായ കെട്ടിട നമ്പറിനുള്ള അപേക്ഷകളില്‍ പഴയ നിരക്കിലാണ് നികുതി നിര്‍ണ്ണയിച്ച് ഈടാക്കിയത്. ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം 84 പാര്‍പ്പിടങ്ങളുടെയും 6 വാണിജ്യ കെട്ടിടങ്ങളുടെയും നികുതി പഴയ നിരക്കിലാണ് ഈടാക്കിയിട്ടുള്ളത്. നിലവില്‍ മേല്‍ കെട്ടിടങ്ങളുടെ നികുതി പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള സൗകര്യം സഞ്ചയയില്‍ ലഭ്യമല്ലാത്തയിനാല്‍ ഐ.കെ.എം മായി ബന്ധപ്പെട്ട് സഞ്ചയയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ച നിരക്കില്‍ നികുതി ഈടാക്കാന്‍ അവശേഷിക്കുന്ന കെട്ടിടങ്ങളുടെ നികുതി പരിഷ്കരിച്ച് ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.


 

1-11   ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കല്‍ : മാലിന്യ സംസ്കരണം ഹരിതകര്‍മ്മസേനയിലൂടെ

     കേരള പഞ്ചായത്ത് രാജ് നിയമം 166 (1 )-ാം വകുപ്പ്, മൂന്നാം പട്ടിക പ്രകാരം ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കൈയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക എന്നിവ ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലയാണ്. ഈ ചുമതലകള്‍ നിറവേറ്റിക്കൊണ്ട് മാലിന്യമുക്തകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ-മാലിന്യ സംസ്ക്കരണ കര്‍മ്മ പരിപാടിക്ക് സ.ഉ(കൈ)നം. 159/2016/ തസ്വഭവ തീയതി 06.11.2016 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് പൗരന്‍മാര്‍ക്ക് മാലിന്യസംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സങ്കീര്‍ണ്ണമായ മാലിന്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക, ശാസ്ത്രീയ മാലിന്യ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സുസ്ഥിരമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൊണ്ട് സ.ഉ(സാധാ)2420/2017/തസ്വഭവ തീയതി 15.07.2017 പ്രകാരം ശുചിത്വ-മാലിന്യ സംസ്ക്കരണ ക്യാമ്പയിന്റെ നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാലിന്യത്തിന്റെ ഉല്‍പ്പാദനം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക, പുന:ചക്രമണത്തിലൂടെ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നിവ നടപ്പാക്കുക വഴി സീറോ വേസ്റ്റ് (മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കുക) എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ ലക്ഷ്യം. ആയതിലേക്കായി പൗരന്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേന, ഹരിത സഹായ സ്ഥാപനം, ക്ലീന്‍ കേരള കമ്പനി, ഹരിത കേരള മിഷന്‍ എന്നിവയുടെ ചുമതലകള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    സ.ഉ(ആര്‍.ടി)നം.1496/2020/ തസ്വഭവ 12.08.2020 പ്രകാരം ഹരിത കര്‍മ്മസേന യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രത്യേകമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാലിന്യ സംസ്ക്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമാക്കികൊണ്ട് സ.ഉ(ആര്‍.ടി) 880/2021/ തസ്വഭവ തീയതി 16.04.2021, സ.ഉ (ആര്‍.ടി) 949/2021/ തസ്വഭവ തീയതി 05.05.2021 എന്നീ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരടു ബൈലോ 22.6.2021 ന് പഞ്ചായത്ത് ഭരണ സമിതി 9(1) നമ്പറായി അംഗീകരിക്കുകയും 26.7.2022 ന് PAN/254/2022-C5(DP) ഉത്തരവു നടപടികളിലൂടെ പഞ്ചായത്ത് ഡയറക്ടര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
മാലിന്യ നിര്‍മ്മാര്‍ജ്ജനവും സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ നടപ്പിലാക്കിയില്ല

     മേല്‍ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി 2023-24 വര്‍ഷത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം, മാലിന്യങ്ങളുടെ ഉറവിട സംസ്കരണം, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് സൗകര്യമൊരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തില്‍ താഴെപറയുന്ന പദ്ധതികള്‍ രൂപീകരിച്ചെങ്കിലും നടപ്പിലാക്കിയില്ല. വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം.

പ്രോജക്ടിന്റെ പേര്

നിര്‍വ്വഹണം

വകയിരുത്തിയ തുക

ചെലവ്

1

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍ (275/23)

വി.ഇ.ഒ

50000/-

0

2

ശുചിത്വ മാലിന്യ സംസ്കരണം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം - തുക കൈമാറല്‍ (222/23)

വി.ഇ.ഒ

50000/-

0

3

മാലിന്യം സംസ്കരണ സ്ഥലത്തേക്ക് നീക്കം ചെയ്യുന്ന ഏജന്‍സിക്ക് തുക (329/23)

വി.ഇ.ഒ

200000/-

0

4

എം.സി.എഫി ലേക്ക് ഉപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങല്‍ (276/23)

വി.ഇ.ഒ

200000/-

0

5

ഹരിതകര്‍മ്മസേനയ്ക്ക് വേതനം നല്‍കല്‍ (223/23)

വി.ഇ.ഒ

57945/-

0

6

ഗാര്‍ഹിക കംമ്പോസ്റ്റ് ബിന്‍ (53/23)

വി.ഇ.ഒ

862239

0

7

റിംഗ് കംമ്പോസ്റ്റ് (269/23)

വി.ഇ.ഒ

562800

0

8

ഗാര്‍ഹിക മാലിന്യം തരം തിരിക്കുന്നതിനുള്ള ഉപാധികള്‍ നല്‍കല്‍ (270/23)

വി.ഇ.ഒ

100000

0

9

പഞ്ചായത്ത് പരിധിയിലെ മാലിന്യ കൂമ്പാരം നീക്കല്‍ (264/23)

വി.ഇ.ഒ

100000

0

10

ഹരിതകര്‍മ്മസേനയ്ക്ക് ചാക്ക് നല്‍കല്‍ (268/23)

വി.ഇ.ഒ

25000

0

11

മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കല്‍(274/23)

സെക്രട്ടറി

500000/-

0

12

ഹരിതകര്‍മ്മസേനയ്ക്ക് വാഹനം നല്‍കല്‍ (250/23)

സെക്രട്ടറി

1428500/-

0

13

മാലിന്യ സംസ്കരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍
(252/23)

സെക്രട്ടറി

50000/-

0

14

എം.സി.എഫ് വാടക നല്‍കല്‍ (295/23)

സെക്രട്ടറി

120000/-

0

        മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പ്രസ്തുത പ്രോജക്ടുകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രദ്ധിക്കാത്തതിനു വിശദീകരണം നല്‍കേണ്ടതാണ്.
1)ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം

     സ.ഉ(ആര്‍.ടി)നം.1496/2020/ തസ്വഭവ 12.08.2020 പ്രകാരം ഹരിത കര്‍മ്മസേന യുടെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും 12.08.2020-ലെ സ.ഉ(സാ.ധാ) നം.1497/2020 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആയതു പ്രകാരം ശുചിത്വ മാലിന്യ സംസ്ക്കരണത്തിനായി ഹരിത കര്‍മ്മസേന രൂപീകരിക്കേണ്ടതും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കേണ്ടതുമാണ്. അവര്‍ കഴുകി വ‍ൃത്തിയാക്കിയ അജൈവമാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കേണ്ടതാണ്. ആയതിന് വാഹനസൗകര്യം ഏര്‍പ്പെടുത്തേണ്ടതും അവ സൂക്ഷിക്കുന്നതിനായി വാര്‍ഡ് തലത്തില്‍ മിനി എം.സി.എഫുകളും പഞ്ചായത്തില്‍ എം.സി.എഫും സ്ഥാപിക്കുക, ഹരിതകര്‍മ്മസേനയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ്, യൂണിഫോം എന്നിവ നല്‍കേണ്ടത് പഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും ഉത്തരവാദിത്വമാണ്.

ആകെ വാര്‍ഡുകളുടെ എണ്ണം

22

ഹരിതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം

21

കണ്‍സോര്‍ഷ്യത്തിന്റെ ബാങ്ക് അക്കൗണ്ട് നം, 31.3.24ലെ നീക്കിയിരിപ്പ്

1,26,334 /-

സേന ഉള്‍പ്പെടെ ഓരോ ആക്ടിവിറ്റി ഗ്രൂപ്പഗംങ്ങള്‍ക്കും ലഭിക്കുന്ന പ്രതിമാസ വേതനം

 

10,000 /-

ഫീസ് പിരിവിനായി വീടുകള്‍ /സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സമയക്രമം

പ്രതിമാസം


ഹരിത കര്‍മ്മസേന പിരിച്ചെടുത്ത പ്രതിമാസ ഫീസ് വിവരങ്ങള്‍

ഫീസ് പിരിച്ചെടുത്ത കെട്ടിടങ്ങളുടെ എണ്ണം

ആകെ പിരിച്ചെടുത്ത ഫീസ്

2023 മാര്‍ച്ച് മാസം

2024 മാര്‍ച്ച് മാസം

2023 മാര്‍ച്ച് മാസം

2024 മാര്‍ച്ച് മാസം

വീടുകള്‍

മറ്റ് കെട്ടിടങ്ങള്‍

വീടുകള്‍

മറ്റ് കെട്ടിടങ്ങള്‍

വീടുകള്‍

മറ്റ് കെട്ടിടങ്ങള്‍

വീടുകള്‍

മറ്റ് കെട്ടിടങ്ങള്‍

-

2

3223

150

-

2350

180000

29650

 

    ഫീസ് നല്കാന്‍ കഴിവില്ലാത്ത കുടുംബങ്ങളുടെ എണ്ണം - 92. ഇവരുടെ ഫീസ് ‍ പ‍‍ഞ്ചായത്ത് പ്രൊജക്ട് പ്രകാരം നല്കിയിട്ടില്ലെങ്കിലും ഈ വീടുകളില്‍ നിന്നും മാലിന്യ ശേഖരണം നടത്തിയിട്ടുണ്ട്.

റിജക്ട് വേസ്റ്റ് ശേഖരിക്കുന്നതിന് പിരിച്ചെടുത്ത ഫീസിന്റെ വിവരങ്ങള്‍

2022-23

2023-24

വീടുകളില്‍ നിന്നും

മറ്റ് കെട്ടിട
ങ്ങളില്‍ നിന്നും

വീടുകളില്‍ നിന്നും

മറ്റ് കെട്ടിടങ്ങളില്‍ നിന്നും

282285

30000

1811335

207250

ഹരിത കര്‍മ്മസേനയുടെ വരുമാനവും ചെലവും

2022-23

വരുമാനം

ചെലവ്

പ്രതിമാസ ഫീസ്

റിജക്ട് വേസ്റ്റ് ശേഖരിച്ചതിന് ലഭിച്ച തുക

സെഗ്രഗേറ്റ് ചെയ്ത വേസ്റ്റില്‍ നിന്നുള്ള വരുമാനം

മറ്റുള്ളവ

വേതനം

റിജക്ട് വേസ്റ്റ് കൈയ്യൊഴി‍‍ഞ്ഞ
തിനുള്ള ചെലവ്

കണ്‍സോര്‍ഷ്യ
ത്തിന് നല്കിയ തുക

മറ്റുള്ളവ

-

1132800

60000

-

1212100

1217524

36130

 

 

2023-24

വരുമാനം

ചെലവ്

പ്രതിമാസ ഫീസ്

റിജക്ട് വേസ്റ്റ് ശേഖരിച്ചതിന് ലഭിച്ച തുക

സെഗ്രഗേറ്റ് ചെയ്ത വേസ്റ്റില്‍ നിന്നുള്ള വരുമാനം

മറ്റുള്ളവ

വേതനം

റിജക്ട് വേസ്റ്റ് കൈയ്യൊഴി‍‍
ഞ്ഞതിനുള്ള ചെലവ്

കണ്‍സോര്‍ഷ്യ
ത്തിന്
നല്കിയ
തുക

മറ്റുള്ളവ

-

1811335

171096

-

2011000

999286

37250

 


റിജക്ടഡ് വേസ്റ്റ് കൈയ്യൊഴിയാന്‍ സ്ഥാപനം ചെലവഴിച്ച തുക സംബന്ധിച്ച വിവരം

വര്‍ഷം

2021-22

2022-23

2023-24

ചെലവഴിച്ച തുക

272462

1217524

999286

     22 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ 6.2.2018 ല്‍ ഹരിത കര്‍മ്മസേന രൂപീകരിച്ചപ്പോള്‍ ആകെ 18 പേരായിരുന്നു ഉണ്ടായിരുന്നത്. 2018 മാര്‍ച്ച് മാസം അംഗങ്ങളുടെ എണ്ണം 20 ആയെങ്കിലും പിന്നീട് അംഗസംഖ്യ 5 വരെയായി. നിലവില്‍‍ സേനാംഗങ്ങളുടെ എണ്ണം 21 ആയിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം പഞ്ചായത്തില്‍ സൗകര്യപ്രദമായ ഒരു എം.സി.എഫ്. ഇല്ലാത്തതാണ്. ഗ്രാമപഞ്ചായത്തില്‍ ആകെ 4 മിനി എം.സി.എഫ്. കളാണുള്ളത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിക്കുന്നില്ല. മാസത്തിലെ ആദ്യ 15 ദിവസം വീടുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കലും ബാക്കി 15 ദിവസം എം.സി.എഫില്‍ വെച്ച് തരം തിരിക്കലും എന്ന രീതിയിലാണ് പ്രവര്‍ത്തനം നടക്കുന്നത്. വീടുകളില്‍ നിന്നുള്ള യൂസര്‍ ഫീ കളക്ഷന്‍ 50-55 % മാത്രമാണ്. ഗ്രാമപഞ്ചായത്തിലെ മറ്റ് കെട്ടിടങ്ങളില്‍ നിന്ന് 75 % യൂസര്‍ ഫീ കളക്ഷന്‍ ലഭിക്കുന്നുണ്ട്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ലഭ്യമാണ്.

2) ഗ്രാമപഞ്ചായത്തിലെ‍ എം.സി.എഫില്‍‍ സൗകര്യങ്ങളില്ല/സ്ഥാപിച്ച മിനി എം.സി.എഫുകള്‍ ഉപയോഗയോഗ്യമല്ല

    നിലവില്‍ 14-ാം വാര്‍ഡിലെ വാടക കെട്ടിടത്തിലാണ് താല്‍ക്കാലിക എം.സി.എഫ് പ്രവര്‍ത്തിക്കുന്നത്. രണ്ട് മുറികള്‍ മാത്രമുള്ള എം.സി.എഫില്‍ ബെയിലിംഗ് മെഷീന്‍ , സോര്‍ട്ടിംഗ് ടേബിള്‍, ചെയിഞ്ചിംഗ് റൂം എന്നിവയില്ലെന്ന് 03.06.2024 ന് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ സ്ഥല പരിശോധനയില്‍ ബോധ്യപ്പെട്ടു. എം.സി.എഫില്‍ കുടിവെള്ള സൗകര്യം ഇല്ല. ടോയിലറ്റുകള്‍ വൃത്തിഹീനമാണ്. വീടുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ താല്‍ക്കാലിക എം.സി.എഫില്‍ നിറഞ്ഞ് കിടക്കുകയും ബാക്കി പുറത്ത് ഷീറ്റ് ഇല്ലാത്ത സ്ഥലത്ത് കൂട്ടിയിട്ടിരിക്കുകയുമാണ്. മഴ ഇല്ലെങ്കില്‍ ഹരിത കര്‍മ്മസേന പുറത്തിരുന്ന് സെഗ്രഗേഷന്‍ ചെയ്യും.

     ക്ലീന്‍ കേരള കമ്പനി കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കം ചെയ്യുന്നില്ല. എം.സി.എഫ്. നിറയുമ്പോള്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ക്ലീന്‍ കേരള കമ്പനി മാലിന്യം നീക്കിയ ശേഷം പുനരാരംഭിക്കുകയും ചെയ്യുന്നതിനാല്‍ നിശ്ചിത വരുമാനം സേനാംഗങ്ങള്‍ക്ക് ലഭിക്കാതാവുകയും സേനയില്‍ പ്രവര്‍ത്തിക്കാന്‍ ആരും താല്‍പര്യപ്പെടാതാവുകയും ചെയ്യുന്നു. മഴക്കാലത്ത് ശേഖരിക്കുന്ന മാലിന്യം എം.സി.എഫി ന് പുറത്ത് ഷീറ്റ് ഇല്ലാത്ത സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ റിജക്ടഡ് വേസ്റ്റ് ആയി മാറുകയും കിലോ ഗ്രാമിന് 10 രൂപ നിരക്ക് ഗ്രാമപഞ്ചായത്തിന് നല്‍കേണ്ടി വരുകയും ചെയ്യുന്നു. വീടുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ പുനരുപയോഗിക്കാവുന്നതും അല്ലാത്തതുമായവ വേര്‍തിരിച്ച് റിജക്ട്സ് ക്ലീന്‍ കേരളക്ക് കൈമാറാന്‍ നിലവിലെ താല്‍ക്കാലിക എം.സി.എഫ്. ല്‍ സൗകര്യമില്ലാത്തതിനാല്‍ വേര്‍തിരിക്കാതെ തന്നെ മൊത്തം വേസ്റ്റും ടി സ്ഥാപനത്തിന് പ്രതിഫലമില്ലാതെ കയ്യൊഴിയുകയും കൊണ്ടുപോകുന്നതിനുള്ള ചെലവ് അവര്‍ക്ക് പഞ്ചായത്ത് നല്‍കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ സേനാംഗങ്ങള്‍ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്ഥിര എം.സി.എഫ് അനിവാര്യമാണ്.
14-ാം വാര്‍ഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എഫ്
Image removed. Image removed.
    22 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖേന 4 വാര്‍ഡുകളിലായി മിനി എം.സി.എഫുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാല്‍ മിനി എം.സി.എഫുകള്‍ ഉപയോഗ യോഗ്യമല്ല. ഇവയെല്ലാം കാടുമൂടിയ നിലയിലാണുള്ളത്. ഒരു വാര്‍ഡില്‍ 2 മിനി എം.സി.എഫുകള്‍ വീതം സ്ഥാപിക്കേണ്ടത് ആവശ്യമാണ്.

     2023 മെയ് മാസം വരെ എം.സി.എഫ് ആയി പ്രവര്‍ത്തിച്ചിരുന്ന 9ാം വാര്‍ഡിലെ കോട്ടക്കുന്നുള്ള സീക്കോ ടൈല്‍സ് കോമ്പൗണ്ടിലെ താല്‍ക്കാലിക കെട്ടിടത്തിന്റെ സ്ഥലപരിശോധന 03.06.2024 ന് നടത്തി. മേല്‍ക്കൂരയില്ലാത്ത കെട്ടിടത്തില്‍ പ്ലാസ്റ്റിക്, തുണികള്‍ ഉള്‍പ്പടെയുള്ള അജൈവ മാലിന്യം ചാക്കുകളില്‍ മഴ നനഞ്ഞ് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലാണ്.

05/2023 വരെ എം.സി.എഫ് ആയി പ്രവര്‍ത്തിച്ചിരുന്ന 9ാം വാര്‍ഡിലെ മേല്‍ക്കൂരയില്ലാത്ത കെട്ടിടം
Image removed.Image removed.

    കടലുണ്ടി ഗ്രാമപഞ്ചായത്തിലെ അ‍ജൈവ മാലിന്യങ്ങളുടെ സംസ്കരണം, ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം തുടങ്ങിയവ വിലയിരുത്തിയതില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടപെടല്‍ ക്രിയാത്മകമല്ലെന്ന് കാണുന്നു. ഹരിതകര്‍മ്മസേന സംരംഭകര്‍ക്ക് കൃത്യമായി യൂസര്‍ ഫീ ലഭിക്കുന്നതിന് വേണ്ട സാഹചര്യം ഒരുക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി പ്രദേശത്തെ വീടുകളും ഗ്രാമപഞ്ചായത്തും ഹരിത കണ്‍സോര്‍ഷ്യവും ചേര്‍ന്ന് കരാര്‍ വെയ്ക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ആയത് പാലിച്ചിട്ടില്ല.    

3) സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം - പദ്ധതി പൂര്‍ത്തിയായില്ല

     ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിനായി 2022-23 വര്‍ഷത്തില്‍ 2 പദ്ധതികളിലായി 149055/- രൂപ ചെലവഴിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള ‍ ക്യു.ആര്‍ കോഡ് ലഭ്യമാക്കിയതിന് കെല്‍ട്രോണിന് തുക നല്‍കുന്നതിനും, 9137 ക്യു.ആര്‍ കോഡ് വീടുകളിലും, ഷോപ്പുകളിലും, മറ്റ് സ്ഥാപനങ്ങളിലുമായി പതിച്ചതിന് 1 ക്യു.ആര്‍ കോഡിന് 15/-രൂപ നിരക്കില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് നല്‍കുന്നതിനുമാണ് മേല്‍ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുളളത്.‍ സഞ്ചയ സോഫ്റ്റ്‍വെയറില്‍ നിന്നുളള ഡാറ്റ പ്രകാരം 15433 കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് 9800 ക്യു.ആര്‍ കോഡുകള്‍ മാത്രമാണ് പതിച്ചിട്ടുളളത്. ബാക്കിയുള്ളവ പതിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയും ചെയ്യുന്നു.

4) ക്ലീന്‍കേരള കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കംചെയ്യുന്നില്ല.

     വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങളില്‍ റി‍ജക്ടഡ് വേസ്റ്റ് ആയവ സംഭരണ കേന്ദ്രത്തില്‍ നിന്നും സംസ്കരണത്തിനായി നീക്കം ചെയ്യുന്ന പ്രവൃത്തി നടത്തുന്നതിനായി 04/11/2020 ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും, ക്ലീന്‍ കേരള കമ്പനിയുടെ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് ഇപ്പോഴും ഈ കരാര്‍ തന്നെയാണ് നിലവിലുളളത്. പ്രസ്തുത കരാറിലെ‍ 8, 9 വ്യവസ്ഥകള്‍ പ്രകാരം എം.സി.എഫില്‍ അജൈവ പാഴ്‍വസ്തുക്കളുടെ തരംതിരിക്കല്‍ കൃത്യമായി നടക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പ് വരുത്തേണ്ടതാണെന്നും, ഒരു നിശ്ചിത തൂക്കം (500 കി.ഗ്രാമില്‍ കുറയാതെ) ആകുന്ന മുറയ്ക്ക് കമ്പനിയ്ക്ക് കൈമാറുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനം രേഖാമൂലം അറിയിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ താല്‍ക്കാലിക എം.സി.എഫില്‍ സൗകര്യം ഇല്ലാത്തതിനാലും, ക്ലീന്‍ കേരള കമ്പനി സമയബന്ധിതമായി മാലിന്യ നീക്കം ചെയ്യാത്തതിനാലും തരംതിരിക്കല്‍ കൃത്യമായി നടക്കുന്നില്ല.

         04.11.2023 ലെ ഭരണസമിതി തീരുമാന നമ്പര്‍ 10/1 പ്രകാരം ക്ലീന്‍ കേരള കമ്പനി യഥാസമയം അജൈവ മാലിന്യം നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ സംസ്കരണ ഏജന്‍സിയെ മാറ്റുന്നത്ചര്‍ച്ച ചെയ്യുകയും പുതിയ ഏജന്‍സിയെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല.

    ഹരിത കര്‍മ്മസേന ശേഖരിച്ച് എം.സി.എഫില്‍ സൂക്ഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിയ്ക്ക് ഗ്രാമപഞ്ചായത്ത് നല്‍കുന്നത് കിലോഗ്രാമിന് 10 രൂപയും 18% ജി.എസ്.ടി ഉള്‍പ്പടെ 11.80 രൂപയാണ്. 2023-24 വര്‍ഷം മാലിന്യം നീക്കം ചെയ്യുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് 9,99,286 രൂപ (പ്രോജക്ട് നം 224 – 4,99,286 രൂപ + പ്രോജക്ട് നം 52 – 5,00,000 രൂപ) നല്‍കിയിട്ടുണ്ട്.

     കോഴിക്കോട് ജില്ലയിലെ തന്നെ പല ഗ്രാമപഞ്ചായത്തിലും ക്ലീന്‍ കേരള കമ്പനിയെക്കാള്‍ ചെലവ് കുറഞ്ഞ സംസ്കരണ എജന്‍സികളെ തെരഞ്ഞെടുത്ത് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് . ചെലവ് കുറഞ്ഞ സംസ്ക്കരണ ഏജന്‍സികളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഈ ഇനത്തില്‍ വരുന്ന ചെലവ് കുറയ്ക്കാവുന്നതും, ലഭ്യമാവുന്ന ഫണ്ടുകള്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അനുവദിക്കാവുന്ന മറ്റ് പദ്ധതികള്‍ നടപ്പിലാക്കാവുന്നതമാണ്.

നിര്‍ദ്ദേശങ്ങള്‍

        ശാസ്ത്രീയമായി മാലിന്യം ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി നാളിതുവരെ സ്ഥിരവും സൗകര്യപ്രദവുമായ ഒരു എം.സി.എഫ് ഒരുക്കാനാവാത്തത് ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും വലിയ വീഴ്ചയാണ്. ശേഖരിക്കുന്ന മാലിന്യം സെഗ്രിഗേറ്റ് ചെയ്യാനാവാത്ത പക്ഷം പുനരുപയോഗിക്കാനാവുന്ന മാലിന്യത്തിന് വില ലഭിക്കില്ല എന്നു മാത്രമല്ല, അവ പോലും റിജക്റ്റഡ് വേസ്റ്റ് എന്ന നിലയില്‍ വന്‍ തുക നല്‍കി കയ്യൊഴിയേണ്ടിയും വരും. ഇത് ഗ്രാമപഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ്. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യം സംഭരിക്കുന്നതിനും, സെഗ്രിഗേറ്റ് ചെയ്യുന്നതിനുമുള്ള എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു സ്ഥിരം മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) ഗ്രാമപഞ്ചായത്ത് അടിയന്തിരമായി നിര്‍മ്മിക്കേണ്ടതാണ്.

    കൂടാതെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം താല്‍ക്കാലികമായി സംഭരിക്കുന്നതിനാവശ്യമായ മിനി എം.സി.എഫ് സൗകര്യം എല്ലാം വാര്‍ഡുകളിലും ഒരുക്കേണ്ടതാണ്. സ്മാര്‍ട്ട്ഗാര്‍ബേജ് പദ്ധതിയുടെ ഭാഗമായുള്ള ക്യൂ.ആര്‍ കോഡ് പതിക്കല്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി, ഹരിതമിത്രം ആപ്പ് പൂര്‍ണ്ണസജ്ജമാക്കി യൂസര്‍ ഫീ പിരിവ് 100 ശതമാനത്തിലേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ചു തന്നെ വേര്‍തിരിച്ച് ക്രമീകരിക്കുന്നിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. റിജക്റ്റഡ് മാലിന്യത്തിന് അവയുടെ തൂക്കത്തിനനുസരിച്ചുള്ള വില ഈടാക്കാവുന്നതും അതുവഴി അവ കയ്യൊഴിയുന്നതിനായി ഗ്രാമപഞ്ചായത്തിന് ഏറ്റെടുക്കേണ്ടി വരുന്ന വലിയ ബാദ്ധ്യത ഒഴിവാക്കാവുന്നതുമാണ്. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന ബോധവല്‍ക്കരണം നടത്തി റിജക്റ്റഡ് മാലിന്യം കയ്യൊഴിയുന്നതിനുള്ള ചെലവ് കുറയ്ക്കേണ്ടതാണ്. സുസ്ഥിരമായ മാലിന്യസംസ്കരണ രീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതാണ്.നൂതനമായ മാലിന്യ സംസ്കരണ രീതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചു ഹരിതകര്‍മ്മസേനയ്ക്ക് പരിശീനം നല്‍കേണ്ടതും, അവരെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കന്നതിനായി സംരംഭങ്ങള്‍ തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം ചെയ്തു നല്‍കേണ്ടതുമാണ്. അജൈവമാലിന്യ സംസ്കരണത്തോടൊപ്പം ജൈവമാലിന്യ സംസ്കരണമേഖയിലേക്കും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതാണ്.            

    മേല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക വഴി സ്വകാര്യ മാലിന്യനീക്ക ഏജന്‍സിയുടെ ദിവസവേതന തൊഴിലാളികള്‍ എന്ന നിലയില്‍ നിന്നും മാലിന്യ സംസ്കരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്വയംപര്യാപ്തമായ സംഘടനാ സംവിധാനം എന്ന നിലയിലേക്ക് ഹരിത കര്‍മ്മസേനയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതാണ്. ഹരിത കേരള മിഷന്റെ പ്രഖ്യാപിത ലക്ഷ്യമായ മാലിന്യങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക, പുന:ചംക്രമണത്തിലൂടെ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നിവ നടപ്പാക്കുക വഴി സീറോ വേസ്റ്റ് (മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കുക) എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടതാണ്.

    അപാകതകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കേണ്ടതാണ്.


 

1-12   ഡെപ്പോസിറ്റുകള്‍, നിരതദ്രവ്യം എന്നിവ തനത് ഫണ്ടിലേക്ക് മുതല്‍കൂട്ടിയില്ല.

    കാലഹരണപ്പെട്ട ഡെപ്പോസിറ്റുകള്‍, നിരതദ്രവ്യം എന്നിവ തനത് ഫണ്ടില്‍ മുതല്‍കൂട്ടിയിട്ടില്ല. ബാലന്‍സ് ഷീറ്റ് B-7 പ്രകാരമുള്ള ഡെപ്പോസിറ്റുകളുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ക്രമ നം.ഹെഡ്ഡ്ഇനംതുക
1340100101Contractors EMD20556
2340100102Suppliers EMD2425
3340100103Bidders EMD47525
4340100201Contractors Security Deposit277091
5340100202Suppliers Security Deposit36405
6340100301Contractors Retention98825
7340100303Election Deposit51000
8340200101Rent Deposit9300
9340200102Auction Deposit90500
10340200199Other Deposit32829
11340800101Deposit received from others117250

    മൂന്നു വര്‍ഷ കാലാവധി പിന്നിട്ട കാലഹരണപ്പെട്ട ഡെപ്പോസിറ്റുകള്‍, നിരതദ്രവ്യം എന്നിവ നിലനിര്‍ത്തേണ്ടവ ഒഴികെ തനത് ഫണ്ടില്‍ മുതല്‍കൂട്ടി രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.


 

1-13   അഡ്വാന്‍സ് തുകകള്‍ ക്രമീകരിച്ചിട്ടില്ല.

    ഗ്രാമപഞ്ചായത്തില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ വിവിധ അഡ്വാന്‍സ് തുകകള്‍ ഓഡിറ്റ് തീയതിയിലും ക്രമീകരിക്കാതെ അവശേഷിക്കുന്നുണ്ട്. വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ക്രമ നം.

ഹെഡ്ഡ്

ഇനം

തുക

അപാകതകള്‍

1460100103Temporary Advance for official purposes

8500

2015-16 വര്‍ഷം നല്കിയ മുന്‍കൂര്‍ തുക 8 വര്‍ഷം കഴിഞ്ഞിട്ടും ക്രമീകരിച്ചിട്ടില്ല.
2460100105Tour Travelling Allowance Advance

23000

മുന്നിരിപ്പ് 1000/- രൂപ ഏതു വര്‍ഷം നല്‍കിയതാണെന്നും ആര്‍ക്ക് നല്‍കിയതാണെന്നും രേഖപ്പെടുത്തിയിട്ടില്ല.
3460100199Other Advances

305000

മുന്നിരിപ്പ് 25000/- രൂപ ഏതു വര്‍ഷം നല്‍കിയതാണെന്നും ആര്‍ക്ക് നല്‍കിയതാണെന്നും രേഖപ്പെടുത്തിയിട്ടില്ല.
4460500101Advance to beneficiary committee conveners

111250

മുന്നിരിപ്പ് 111250/- രൂപ ഏതു വര്‍ഷം നല്‍കിയതാണെന്നും ആര്‍ക്ക് നല്‍കിയതാണെന്നും രേഖപ്പെടുത്തിയിട്ടില്ല.
5460500202Advance to implementing Agencies – Deposit with KSEB

275511

കെ.എസ്.ഇ.ബിയില്‍ ഡെപ്പോസിറ്റ് ചെയ്ത 238500/- രൂപ ഏത് വര്‍ഷം നല്‍കിയതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.
6460500205Advance to implementing Agencies – Deposit with PWD

250000

PWD യില്‍‍ ഡെപ്പോസിറ്റ് ചെയ്ത 250000/- രൂപ ഏത് വര്‍ഷം നല്‍കിയതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.
7460500501Advance to implementing Officers

1038932

മുന്നിരിപ്പ് 828798/- രൂപ ഏതു വര്‍ഷം നല്‍കിയതാണെന്നും ആര്‍ക്ക് നല്‍കിയതാണെന്നും രേഖപ്പെടുത്തിയിട്ടില്ല.
8460509901Advance to Others

17800

മുന്നിരിപ്പ് 7800/- രൂപ ഏതു വര്‍ഷം നല്‍കിയതാണെന്നും ആര്‍ക്ക് നല്‍കിയതാണെന്നും രേഖപ്പെടുത്തിയിട്ടില്ല.


    അഡ്വാന്‍സ് തുകകള്‍ ഏതു വര്‍ഷം നല്‍കിയതാണെന്നും , എന്ത് ആവശ്യത്തിനായാണ് നല്‍കിയത്, തുക ആര്‍ക്കാണ് നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനും അവശേഷിക്കുന്ന അഡ്വാന്‍സുകള്‍ ക്രമീകരിക്കാത്തതിനും വിശദീകരണം നല്‍ക്കേണ്ടതാണ്. അവശേഷിക്കുന്ന അഡ്വാന്‍സുകള്‍ അടിയന്തിരമായി ക്രമീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബന്ധപ്പെട്ടവരില്‍ നിന്ന് നിയമാനുസൃത പിഴ പലിശ സഹിതം തിരികെ ഈടാക്കി ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.


 

1-14   പുഴ പുറമ്പോക്ക് സംരക്ഷണത്തില്‍ വീഴ്ച

ഫയല്‍ നം-SC54/6454/2023

    കേരള നദീതീര സംരക്ഷണ സമിതി പ്രവര്‍ത്തകനായ ശ്രീ ടി,വി. രാജന്‍, കടലുണ്ടിപ്പുഴ പുറമ്പോക്കുകളിലെ വ്യാപകമായ കയ്യേറ്റം സംബന്ധിച്ച് 26-6-2023ന് നല്‍കിയ പരാതിയിന്‍മേല്‍, കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനാവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ പരാതിയുടെ പകര്‍പ്പ് പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്. 5-9-2023ലെ 4ാം നമ്പര്‍ തീരുമാന പ്രകാരം പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കോഴിക്കോട് താലൂക്ക് സര്‍വ്വേയര്‍ക്ക് കത്തു നല്‍കുന്നതിന് ഭരണ സമിതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതിന്റെയടിസ്ഥാനത്തില്‍ 15-02-2024ലെ SC54/6454/2023 നമ്പര്‍ കത്തുപ്രകാരം പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സെക്രട്ടറി കോഴിക്കോട് താലൂക്ക് സര്‍വ്വേയറോട് ആവശ്യപ്പെട്ടതല്ലാതെ ആയതിന്റെ പുരോഗതിയോ തുടര്‍നടപടി വിവരങ്ങളോ ഫയലില്‍ ലഭ്യമല്ല.

    വടക്ക് ചാലിയാറിന്റെ കൈവഴി, തെക്ക് കടലുണ്ടി പുഴ എന്നിവയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന, ധാരാളം പുഴ പുറമ്പോക്ക് ഭൂമിയുള്ള ഗ്രാമപഞ്ചായത്താണ് കടലുണ്ടി ‍ ഗ്രാമപ‍ഞ്ചായത്ത്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 218 (1) മുതല്‍ 218 (4) വരെയുള്ള വകുപ്പുകള്‍ പ്രകാരം ആക്ട് നിലവില്‍ വന്ന തീയതി മുതല്‍ എല്ലാ ജലമാര്‍ഗ്ഗങ്ങളും, നീരുറവകളും, ജലസംഭരണികളും, നദികളുടെ തടങ്ങളും തീരങ്ങളും, തടാകങ്ങളും ചെറുകായലുകളും, നീരുറവകളും കുളങ്ങളും നീര്‍ത്തടങ്ങളും കെട്ടിനില്‍ക്കുന്നതും ഒഴുകിപോകുന്നതുമായ എല്ലാ ജലവും നീരുറവകളും ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നു. മേല്‍ വകുപ്പുകളിലൂടെ ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന അവകാശങ്ങളും ബാദ്ധ്യതകളും നിര്‍വ്വഹിക്കുന്നതിന് സഹായകമാകും വിധം ഗ്രാമപഞ്ചായത്ത് നാളിതുവരെ പുഴപുറമ്പോക്കുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയോ രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അറിയിച്ചത്. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമി എത്രയെന്നത് സംബന്ധിച്ച യാതൊരു രേഖയും ഗ്രാമപഞ്ചായത്തില്‍ ലഭ്യമല്ല.

    2021-22 സാമ്പത്തിക വര്‍ഷം 164/22 (പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തല്‍) എന്ന പദ്ധതി മുഖേന പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വ്വേയര്‍ I ന്റെ 1.10.2021 ലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുഴ പുറമ്പോക്ക് സര്‍വ്വേ ചെയ്ത് കല്ലിടുന്ന പ്രവൃത്തിക്ക് ഡിജിറ്റല്‍ റെക്കോര്‍ഡ്സ് എന്ന സ്ഥാപനത്തിന് 42000/- രൂപയും തോണി വാടകയായി 3000/- രൂപയും സര്‍വേകല്ലുകള്‍ ഇറക്കിയതിന് 1350/- രൂപയും ഉള്‍പ്പെടെ 46350/- രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്റിനത്തില്‍ പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വേ പൂര്‍ത്തീകരണം സംബന്ധിച്ച യാതൊരു രേഖകളും ഗ്രാമപഞ്ചായത്തിന്റെ കൈവശമില്ല. സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ അധീനതയില്‍ വന്നു ചേര്‍ന്ന പുറമ്പോക്ക് ഭൂമിയുടെ അളവ് സംബന്ധിച്ച വിശദാംശങ്ങള്‍ രജിസ്റ്റര്‍ സഹിതം ഓഡിറ്റിന് ഹാജരാക്കേണ്ടതാണ്. പ്രസ്തുത വിഷയം സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി നല്‍കിയിട്ടില്ല. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 242-ാം വകുപ്പും 1996ലെ കേരള പഞ്ചായത്ത് രാജ് (വില്ലേജ് ആഫീസര്‍മാര്‍ നിര്‍വ്വഹിക്കേണ്ട കര്‍ത്തവ്യങ്ങള്‍) ചട്ടങ്ങള്‍ പ്രകാരവും റവന്യു വകുപ്പിന്റെ സഹായം ലഭ്യമാക്കി, പുഴ പുറമ്പോക്കുകള്‍ അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വിവരം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.





 


 

1-15   പദ്ധതി ആസൂത്രണം സമഗ്രമല്ല

    കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ 23-24 സാമ്പത്തികവര്‍ഷത്തില്‍ അസി. എഞ്ചിനീയര്‍ നടപ്പിലാക്കിയ പദ്ധതികള്‍ പരിശോധിച്ചതില്‍ ഒരേ പദ്ധതിക്ക് വ്യത്യസ്ത പ്രോജക്ടുകള്‍ തയ്യാറാക്കിയതായി കാണുന്നു. ഒരുദാഹരണം ചുവടെ ചേര്‍ക്കുന്നു

പദ്ധതിവകയിരുത്തിയ തുകചെലവ് തുക

179/23-24

ആറ്റുകുന്നത്ത് കല്ലുവളപ്പില്‍ ഡ്രയിനേജ്

(SO)

166000

123991

 

200/23-24

ആറ്റുകുന്നത്ത് കല്ലുവളപ്പില്‍ ഡ്രയിനേജ് (so)

 

203000

194047

 

    മേല്‍ സൂചിപ്പിച്ച പ്രോജക്ടുകള്‍ പരിശോധിച്ചതില്‍ രണ്ടു പ്രോജക്ടുകളിലും ‍ ഡ്രെയിനേജ് പ്രവര്‍ത്തികളാണ് നടത്തിയത്. ഇതില്‍ ആദ്യത്തെ പ്രവര്‍ത്തി ഇ‍ ടെണ്ടര്‍ ആയും രണ്ടാമത്തെ പ്രവര്‍ത്തി മാന്വല്‍ ടെണ്ടറായുമാണ് നടപ്പിലാക്കിയത്. ഒരേ ആവശ്യത്തിനായി രണ്ട് പദ്ധതികള്‍ രൂപീകരിക്കുന്നത് വഴി പദ്ധതിയുടെ ഡാറ്റാ എന്‍ട്രി മുതല്‍ ബില്‍ നല്‍കല്‍ വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരട്ടിപ്പ് വരുന്നു. കൂടാതെ ചെറിയ അടങ്കലിലുള്ള പ്രവൃത്തികള്‍ക്കായി സാധന സാമഗ്രികളും, മെഷീനറികളും സൈറ്റില്‍ എത്തിക്കുന്നത് കരാറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഘടകമായതിനാല്‍, ടെണ്ടര്‍ നടപടികളില്‍ കരാറുകാരുടെ പങ്കാളിത്തം കുറയാന്‍ സാധ്യതയുണ്ട്. പ്രവൃത്തി സമഗ്രമായി വലിയ അടങ്കലില്‍ തയ്യാറാക്കിയിരുന്നെങ്കില്‍ ഇത്തരം സാധ്യതകള്‍ ഒഴിവാക്കാമായിരുന്നു. അപാകത വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ എന്‍ക്വയറിക്ക് മറുപടി ലഭ്യമല്ല. തുടര്‍ വര്‍ഷങ്ങളില്‍ അപാകത ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്

 

 


 

1-16   അംഗന്‍വാടികളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത , ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ല.

    കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ ആകെ 41 അങ്കണവാടികളാണുള്ളത്. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറില്‍ നിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരം താഴെ കൊടുത്തിരിക്കുന്നു.

ആകെ അംഗനവാടികളുടെ വിവരം

41

സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്

29

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്

06

വാടക ഇതരം

06

സ്വന്തമായി കുടിവെള്ള സൗകര്യമുള്ളത്

41

വൈദ്യുത കണക്ഷനുള്ളത്

40

ടോയ്‍ലറ്റ് സൗകര്യമുള്ളത്

41

ചുറ്റുമതിലുള്ളത്

25

 

    സ്വന്തമായി കെട്ടിടമില്ലാത്ത 12 അങ്കണവാടിയില്‍ ഒന്നിന് മാത്രമേ സ്ഥലം ലഭ്യമായിട്ടുള്ളൂ. 10ാം വാര്‍ഡിലെ സെന്റര്‍ നം.120 കിങ്ങിണി അങ്കണവാടിക്കാണ് സ്ഥലം ലഭ്യമായത്. പ്രസ്തുത സ്ഥലം തണ്ണീര്‍ത്തടമായതിനാല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ അനുവാദം ലഭിച്ചിട്ടുമില്ല എന്ന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അറിയിച്ചിട്ടുണ്ട്. വാര്‍ഡ് 11ലെ സെന്റര്‍ നം 132അമൃതം അങ്കണവാടിയില്‍ ഇതുവരെയും വയറിംഗ് നടത്തി കറന്റ് കണക്ഷന്‍ ലഭ്യമാക്കിയിട്ടില്ല. മിക്ക അങ്കണവാടികളിലും പല അറ്റകുറ്റപ്പണികളും നടത്തി കെട്ടിടം സുരക്ഷിതമാക്കി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിലും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലും പലതവണ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ആയതിന് പ്രാധാന്യം നല്‍കി പ്രോജക്ടുകള്‍ രൂപീകരിച്ച് നടപ്പിലാക്കിയിട്ടില്ല. 2024-25 വര്‍ഷം അങ്കണവാടികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും 41 അങ്കണവാടികള്‍ക്കും ഫിറ്റ്നസ്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല. 10-05-24ന് മുന്‍പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലില്‍ ഫിറ്റ്നസ്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചതിനാല്‍ 24-4-2024ല്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് 41 അങ്കണവാടികള്‍ക്കും ഫിറ്റ്നസ്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓഡിറ്റ് തീയ്യതിവരെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇത് കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രധാന വിഷയമാണ്.

    അങ്കണവാടികള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്ത് ഇനിയും മുന്നോട്ടു പോകാനുണ്ട്. വര്‍ക്കിംഗ് ഗ്രൂപ്പ്, സ്റ്റാന്റിംഗ് കമ്മിറ്റി എന്നിവ അടിസ്ഥാന ആവശ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ആയത് പ്രകാരമുള്ള മുന്‍ഗണനാക്രമം നിശ്ചയിച്ച് പഞ്ചായത്ത് പ്രൊജക്ടുകള്‍ തയ്യാറാക്കാത്തതാണ് മേല്‍പ്പറഞ്ഞ അപാകതകള്‍ക്ക് കാരണം.

    അപാകതകള്‍ക്ക് വിശദീകരണം നല്‍കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ എന്‍ക്വയറിക്ക് (9/4-06-24) നല്‍കിയ മറുപടിയില്‍ പഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ലാത്തതാണ് അങ്കണവാടികള്‍ക്ക് ഫിറ്റ്നസ്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനും അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനും കാരണമായി കാണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് എഞ്ചിനീയറുടെ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥനില്‍ നിന്നും യഥാസമയം ഫിറ്റ്നസ്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഭരണസമിതിയുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നു. അപാകതകള്‍ പരിഹരിച്ച് വിവരം അറിയിക്കേണ്ടതാണ്.


 

1-17   ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് അര്‍ഹമായ സ്കോളര്‍ഷിപ്പ് തുക മുഴുവന്‍ നല്‍കിയില്ല.‍‍

പ്രോജക്ടിന്റെ പേര്

57/24 ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

വകയിരുത്തിയ തുക

1680000 (വികസന ഫണ്ട്) + 840000 (ബ്ളോക്ക് വിഹിതം) + 280000 (ജില്ലാ പഞ്ചായത്ത് വിഹിതം) = 2800000

ചെലവു തുക

1305450+374550=1680000 (വികസന ഫണ്ട്) 412105+251690=663795 (ബ്ളോക്ക് വിഹിതം)+280000 (ജില്ലാ പഞ്ചായത്ത് വിഹിതം) = 2623795

ബില്‍ സാങ്ഷന്‍ നമ്പര്‍

ബില്‍ സാങ്ഷന്‍ നം-154/15-9-23,377/6-2-24, 244/24-11-23,551/25-3-24, 445/15-3-24

നിര്‍വ്വഹണം

ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍

     തന്‍വര്‍ഷം ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 125 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കിയിരിക്കുന്നത്. അതില്‍ 92 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരും 33 പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുമാണ്. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ലഭ്യമാക്കിയ തന്‍വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്നും താഴെ കൊടുത്തിരിക്കും പ്രകാരം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അര്‍ഹമായ സ്കോളര്‍ഷിപ്പ് തുകയില്‍ വിതരണത്തില്‍ കുറവ് വന്നതായി കണ്ടു.
 

കുട്ടികളുടെ എണ്ണം

ലഭിക്കാന്‍ ബാക്കിയുള്ള തുക

36

ഒരാള്‍ക്ക് 4275 രൂപ വച്ച് ആകെ 153900 രൂപ

1

6130

1

3035

1

21115

ആകെ

184180

 

    ബ്ലോക്ക് വിഹിതം വകയിരുത്തിയതില്‍ കുറവ് ലഭ്യമായതിനാലാണ് മേല്‍ തുക ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കാതിരുന്നതെന്നാണ് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എന്‍ക്വയറിക്ക് (8/3-6-24) നല്‍കിയ മറുപടിയില്‍ അറിയിച്ചത്. 24-25 വര്‍ഷത്തെ പ്രോജക്ടില്‍ നിന്നും മേല്‍ തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതാണെന്നും മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. തന്‍വര്‍ഷം ലഭിക്കേണ്ട ബ്ളോക്ക് വിഹിതത്തില്‍ 176205 രൂപയുടെ കുറവ് വന്നിട്ടുണ്ട്. സ.ഉ.കൈ.നം. 84/2022 എല്‍.എസ്.ജി.ഡി തീ. 19-4-22 ഖ. 3.5.4 പ്രകാരം സംയുക്ത പ്രോജക്ടിന് ലഭ്യമാക്കേണ്ട ബ്ളോക്ക് വിഹിതം മതിയായ ഇടപെടലിലൂടെ ലഭ്യമാക്കി അര്‍ഹമായ മുഴുവന്‍ സ്കോളര്‍ഷിപ്പ് തുകയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ടതായിരുന്നു.

    മേല്‍ ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ മുഴുവന്‍ തുകയും നല്‍കി അറിയിക്കേണ്ടതാണ്.


 

1-18   കൃഷി ആവശ്യത്തിന് പമ്പ്സെറ്റ് വിതരണം - സബ്സിഡി മാര്‍ഗ്ഗരേഖയിലെ മാനദണ്ഡം പാലിച്ചില്ല

പ്രോജക്ട് നമ്പര്‍ - 13/23-24

നിര്‍വഹണം - കൃഷി ഓഫീസര്‍

പ്രോജക്ടിന്റെ പേര് - കൃഷി ആവശ്യത്തിന് പമ്പ്സെറ്റ് വിതരണം

ഫണ്ട്

അടങ്കല്‍

ചെലവ്

വികസന ഫണ്ട്(ജനറല്‍)

50000

50000

മറ്റുള്ളവ

50000

0

ആകെ

100000

50000

    കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ 2023-24 വര്‍ഷം കൃഷി ഓഫീസര്‍ നടപ്പിലാക്കിയ ‘കൃഷി ആവശ്യത്തിന് പമ്പ്സെറ്റ് വിതരണം‍’ പദ്ധതിയില്‍ വാര്‍ഡ് 12 ല്‍ നിന്നും ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീമതി. ദിവ്യ.ഇ, പരുത്തിക്കാട് എന്നവര്‍ക്ക് സ്വന്തമായി കൈവശഭൂമി ഇല്ലാത്തതിനാല്‍ ആനുകൂല്യം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പകരം ടിയാരിയുടെ ഭര്‍ത്താവായ ശ്രീ. പ്രശാന്ത്, ഓര്‍ക്കുഴി എന്നവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നുള്ള അപേക്ഷ ഭരണസമിതി അംഗീകരിച്ചു. (തീരുമാന നമ്പര്‍ : 1-2(4), തീ-12.01.2024). സ്വദേശി ട്രേഡേഴ്സില്‍ നിന്നും 04.12.2023 ന് പമ്പ്സെറ്റും ആക്സസറീസും 21,080 രൂപയ്ക് വാങ്ങിയതിന്റെ ബില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 4,075 /- രൂപ സബ്സിഡി ശ്രീ. പ്രശാന്ത്.ഒ യുടെ അക്കൗണ്ടിലേക്ക് നല്‍കി ( പ്രോസീഡിംഗ്സ് നമ്പര്‍-515, തീ-24.03.2024 ).

    സ.ഉ(കൈ)നം.115/2022/തസ്വഭവ, തീ-28.05.2022 സബ്സിഡി, ധനസഹായം, അനുബന്ധ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗ്ഗരേഖ 6.1.9 ന് കീഴിലുള്ള ക്രമ നമ്പര്‍ 18) പുതിയ ജലസേചന പമ്പ്സെറ്റ് (ആക്സസറീസ് ഉള്‍പ്പടെ) പ്രോജക്ടില്‍ ഗ്രാമപഞ്ചായത്തില്‍ കുറഞ്ഞത് 20സെന്റെങ്കിലും ഉള്ള കര്‍ഷകരെയാണ് ഗുണഭോക്താവായി തെരഞ്ഞെടുക്കേണ്ടത്. അപേക്ഷയോെടാപ്പം ശ്രീ. പ്രശാന്ത്.ഒ സമര്‍പ്പിച്ച 2023-24 വര്‍ഷത്തെ ലാന്റ് റവന്യു വകുപ്പിന്റെ ഭൂനികുതി രസീത് നമ്പര്‍ KL11011002682/2023, തീ-08.04.2023 പ്രകാരം കടലുണ്ടി വില്ലേജിലെ സ്ഥലത്തിന്റെ വിശദാംശം താഴെ ചേര്‍ക്കുന്നു.

സര്‍വ്വെ&സബ് നം

വിസ്തീര്‍ണ്ണം

തരം

97/79

4 ആര്‍, 5 സ്ക്വ.മീ

നഞ്ച

97/81

3 ആര്‍, 54 സ്ക്വ.മീ

നഞ്ച

ആകെ

7 ആര്‍, 59 സ്ക്വ.മീ

 

    7 ആര്‍, 59 സ്ക്വ.മീ വിസ്തീര്‍ണ്ണം 18.75 സെന്റിനു തുല്യമാണ്. 20സെന്റെങ്കിലും ഉള്ള കര്‍ഷകരെയാണ് ഗുണഭോക്താവായി തെരഞ്ഞെടുക്കേണ്ടത് എന്ന സബ്സിഡി മാര്‍ഗ്ഗരേഖയിലെ മാനദണ്ഡം പാലിക്കാതെ സബ്സിഡി അനുവദിച്ചതിന് വിശദീകരണം ലഭ്യമാക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓ‍ഡിറ്റ് എന്‍ക്വയറിക്ക് (നം.18 , തീ-04.06.2024) മറുപടി ലഭ്യമാക്കിയിട്ടില്ല.

 


 

1-19   ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ - ഹിയറിംഗ് എയ്ഡ് വാങ്ങിയതിലെ അപാകതകള്‍

‍    ഓഡിറ്റ് വര്‍ഷം ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തിയ ഈ പദ്ധതിയില്‍ (സ്പില്‍ഓവര്‍, പ്രോ.നം. 131/24) ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സഹായ ഉപകരണങ്ങല്‍ നല്‍കല്‍ എന്ന പ്രോജക്ട് പ്രകാരം ഹിയറിംഗ് എയ്ഡ് വാങ്ങുന്നതിന് 152000 രൂപ ചെലവഴിച്ചിട്ടുണ്ട്. കെല്‍ട്രോണില്‍‍ നിന്നുമാണ് ഹിയറിംഗ് എയ്ഡുകള്‍ വാങ്ങിയിരിക്കുന്നത്. ഇവ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം 13 ഗുണഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. പദ്ധതി നിര്‍വ്വഹണത്തില്‍ ശ്രദ്ധയില്‍പ്പെട്ട അപാകത ചുവടെ കൊടുക്കുന്നു.

    സര്‍ക്കാര്‍ ഉത്തരവ് നം.115/2022/ത.സ്വ.ഭ.വ., തി: 28.5.2022 ലെ അധ്യായം 7 ഖണ്ഡിക 7.1.2 (ബി ) പ്രകാരം കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷനു ശേഷമുള്ള കേള്‍വി സഹായികള്‍ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എന്നാല്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന് ശേഷമുള്ള ഉപകരണം എന്ന നിലയിലല്ല ഇവ വിതരണം ചെയ്തതെന്ന് കാണുന്നു. കേള്‍വി ശക്തി കുറഞ്ഞ എല്ലാ പ്രായവിഭാഗത്തിലും വരുന്നവര്‍ക്ക് ഇവ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഈ വിഭാഗക്കാര്‍ക്ക് ഹിയറിംഗ് എയ്ഡ് വിതരണം ചെയ്യാന്‍ അടിസ്ഥാനപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ്/നിര്‍ദ്ദേശം സംബന്ധിച്ച വിവരം ലഭ്യമാക്കേണ്ടതാണ്.

    മേല്‍ വിവരിച്ച അപാകതയ്ക്ക് വിശദീകരണം നല്‍കേണ്ടതാണെന്നാവശ്യപ്പെട്ട് നല്‍കിയ എന്‍ക്വയറിക്ക് (7/3-06-24) മറുപടിയായി ഹിയറിംഗ് എയ്ഡ് എന്നത് ഭിന്നശേഷി ഗ്രാമസഭയിലും വര്‍ക്കിംഗ് ഗ്രൂപ്പിലും ആവശ്യപ്പെട്ട പ്രകാരമാണ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയതെന്നും മെഡിക്കല്‍ ക്യാമ്പ് നടത്തി ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് മാര്‍ഗ്ഗരേഖയില്‍ കണ്ടതുകൊണ്ടാണ് ഇപ്രകാരം ഹിയറിംഗ് എയ്ഡ് വിതരണം ചെയ്തതെന്നുമാണ് അറിയിച്ചത്. മാര്‍ഗ്ഗരേഖയില്‍ കൃത്യമായി ഏതൊക്കെ ഉപകരണങ്ങള്‍ നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹിയറിംഗ് എയ്ഡ് അതില്‍ ഉള്‍പ്പെടുന്നില്ല. സര്‍ക്കാര്‍ ഉത്തരവ് പാലിച്ചു മാത്രം മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 


 

1-20   വിവിധ ഏജന്‍സികള്‍ക്ക് തുക നല്‍കി -പൂര്‍ത്തീകരണം,വിനിയോഗ വിവരം എന്നിവ ലഭ്യമല്ല.

    2023-24 വര്‍ഷം സെക്രട്ടറി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വഴി വ്യത്യസ്ത ഏജന്‍സികള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി തുക നല്‍കിയിട്ടുണ്ട്. അതില്‍ വിനിയോഗ സാക്ഷ്യ പത്രം ലഭിക്കാത്തവയുടെ വിശദാംശം താഴെ ചേര്‍ക്കുന്നു.

ക്രമ നം

പദ്ധതിയുടെ

നമ്പര്‍/പേര്

ചെലവ് തുക/

ഫണ്ടിനം

ബില്‍ സാങ്ഷന്‍ നമ്പര്‍, തിയതി

റിമാര്‍ക്സ്

1

19/24 എസ്.എസ്.എ വിഹിതം അടവാക്കല്‍‍

900000(ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്)

421,422/
11-3-24

 

ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, എസ്.എസ്.കെ, കോഴിക്കോടിന് തുക കൈമാറി. തുകയുടെ കൈപ്പറ്റും തുക ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിലും കൂട്ടികള്‍ക്കുമായി എന്തൊക്കെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നതിന്റെയും വിശദാംശം ലഭ്യമല്ല.

2

26/24

ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം - ജില്ലാ പഞ്ചായത്തിന് തുക കൈമാറല്‍

100000 (വികസന ഫണ്ട്)

251/
6-12-23

ജില്ലാ പഞ്ചായത്തിന് തുക കൈമാറി. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, എ.ബി.സി തുടര്‍നടത്തിപ്പ്, രണ്ടാമതൊരു എ.ബി.സി സെന്റര്‍ നിര്‍മ്മാണം എന്നിവയ്ക്ക് തുക കൈമാറുന്നതിന് ജില്ലാ പ‍ഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന സംയുക്ത പദ്ധതി. പ്രോജക്ട് പൂര്‍ത്തീകരിച്ചതു സംബന്ധിച്ചും തുകയുടെ കൈപ്പറ്റ്, വിനിയോഗം സംബന്ധിച്ചുമുള്ള വിവരം എന്നിവയും ലഭ്യമല്ല.

3

298/24 കടുക്കബസാര്‍ കടപ്പുറം സ്ട്രീറ്റ് ലൈന്‍ വലിക്കല്‍‍

23249(തനതു ഫണ്ട്)

405/
22-2-24

കടലുണ്ടി, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ തുക ഡെപ്പോസിറ്റ് ചെയ്തു. എഗ്രിമെന്റ്, തുകയുടെ കൈപ്പറ്റ് , വിനിയോഗവിവരം എന്നിവ ലഭ്യമല്ല.

4

141/24 ഐ.ടി.അടിസ്ഥാന ടെക്നോളജി ഇന്‍ക്യുബേഷന്‍ സെന്റര്‍ തുക കൈമാറല്‍‍

50000 (വികസന ഫണ്ട്)

287/
27-12-23

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 23-24 വര്‍ഷ സംയുക്ത പദ്ധതിയായ തലക്കുളത്തൂര്‍ ഐ.ടി. ഇന്‍ക്യബേഷന്‍ സെന്ററിനുള്ള തുക ജില്ലാ പഞ്ചായത്തിന് കൈമാറി. ഐ.ടി.ഇന്‍ക്യുബേഷന്‍ സെന്ററിന്റെ പൂര്‍ത്തീകരണ വിവരം, തുകയുടെ കൈപ്പറ്റ്, വിനിയോഗ വിവരം എന്നിവ ലഭ്യമല്ല.

5.

142/24

അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുക കൈമാറല്‍

50000 (വികസന ഫണ്ട്)

288/
27-12-23

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 23-24 വര്‍ഷ സംയുക്ത പദ്ധതിയായ കോടഞ്ചേരി അഗ്രി ബിസിനസ് ഇന്‍ക്യബേഷന്‍ സെന്ററിനുള്ള തുക ജില്ലാ പഞ്ചായത്തിന് കൈമാറി. അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ പൂര്‍ത്തീകരണ വിവരം, തുകയുടെ വിനിയോഗ വിവരം എന്നിവ ലഭ്യമല്ല.

6

1/24സ്നേഹ സ്പര്‍ശം പദ്ധതി തുക നല്‍കല്‍

400000 (വികസന ഫണ്ട്)

122/
17-8-23

ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതിയായ സ്നേഹ സ്പര്‍ശം 23-24 പദ്ധതിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്തിന് തുക കൈമാറി. തുകയുടെ കൈപ്പറ്റ്, വിനിയോഗവിവരം എന്നിവ ലഭ്യമല്ല.

7

20/24 ഐ.കെ. എം വിഹിതം കൈമാറല്‍

142775 (വികസന ഫണ്ട്)

45/
4-7-23

ഐ.കെ. എം എക്സിക്യുട്ടീവ് ഡയറക്ടര്‍ക്ക് കൈമാറി. തുകയുടെ കൈപ്പറ്റ്, വിനിയോഗ വിവരെ എന്നിവ ലഭ്യമല്ല.

8

300/24 ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍‍

21489(തനതു ഫണ്ട്)

382/
6-2-24

കടലുണ്ടി, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ തുക ഡെപ്പോസിറ്റ് ചെയ്തു. എഗ്രിമെന്റ്, തുകയുടെ വിനിയോഗവിവരം എന്നിവ ലഭ്യമല്ല.

 

ആകെ

1687513

 

 

    സ.ഉ.കൈ.നം. 84/2022 എല്‍.എസ്.ജി.ഡി തീ. 19-4-22 ഖ.12.2(ഡി) പ്രകാരം ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം മാത്രമേ മുന്‍കൂര്‍ തുക നല്‍കാവൂ. എന്നാല്‍ ക്രമ നം.3,8 എന്നീ പ്രവൃത്തികള്‍ക്ക് തുക ഡെപ്പോസിറ്റ് ചെയ്തപ്പോള്‍ സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല.

    അപാകതകള്‍ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതും രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ എന്‍ക്വയറിക്ക് (3/3-06-24) മറുപടി നല്‍കിയിട്ടില്ല. മേല്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ വിവരവും വിനിയോഗസാക്ഷ്യപത്രവും പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. അതുവരെ ചെലവ് തുകയായ 1687513 രൂപ തടസ്സത്തില്‍ വയ്ക്കുന്നു.


 

1-21   കോക്ളിയര്‍ ഇംപ്ളാന്റേഷന് തുക കൈമാറി -വിനിയോഗ വിവരം ലഭ്യമല്ല.

    2023-24 വര്‍ഷം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നടപ്പിലാക്കിയ കോക്ളിയര്‍ ഇംപ്ളാന്റേഷന് തുക കൈമാറല്‍ (128/24) എന്ന പ്രോജക്ട് മുഖേന പഞ്ചായത്ത് പരിധിയിലെ 2 കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന് ശേഷമുള്ള ഉപകരണങ്ങളുടെ റിപ്പയറിംഗിനായി ഒരാള്‍ക്ക് 50000 രൂപ എന്ന നിരക്കില്‍ 100000 രൂപ (ബില്‍ സാങ്ഷന്‍ നം-375/6-2-24) കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. വികസന ഫണ്ടുപയോഗിച്ചാണ് തുക നല്‍കിയിരിക്കുന്നത്.

    തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 9-11-23ലെ ‍ നം. ഡി.എ1/284/2023 സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ച പ്രകാരം കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ നിന്നും തുക പഞ്ചായത്ത് നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള കട്ടികള്‍ക്ക് വേണ്ടി വിനിയോഗിച്ചതിന്റെ വിശദാംശങ്ങളുള്‍ക്കൊള്ളുന്ന വിനിയോഗ സാക്ഷ്യപത്രം പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ എന്‍ക്വയറിക്ക് (6/3-06-24) മറുപടിയായി തുക നാളിതു വരെ ഗുണഭോക്താക്കള്‍ക്കായി വിനിയോഗിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് തുക വിനിയോഗിച്ച് സാക്ഷ്യപത്രം ലഭ്യമാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ അറിയിക്കുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കുന്നതുവരെ ചെലവ് തുക 100000 രൂപ തടസ്സത്തില്‍ വയ്ക്കുന്നു.

 

 


 

1-22   തെരുവു വിളക്ക് സ്ഥാപിക്കല്‍ - പ്രോജക്ട് ലക്ഷ്യം കൈവരിച്ചില്ല.

 

പ്രോജക്ടിന്റെ പേര്

21/24 തെരുവുവിളക്ക് സ്ഥാപിക്കല്‍

വകയിരുത്തിയ തുക

600000( ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്) + 15000(തനത് ഫണ്ട്) = 615000

ചെലവു തുക

12762 (തനത് ഫണ്ട്)

ബില്‍ സാങ്ഷന്‍ നമ്പര്‍

406/23-2-24

നിര്‍വ്വഹണം

സെക്രട്ടറി

 

 

    ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായ ഇലക്ട്രിക്കല്‍ കമ്മിറ്റി തയ്യാറാക്കിയ 700000 രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം പഞ്ചായത്തിലെ വൈദ്യുതി ലൈന്‍ സ്ഥാപിച്ച വൈദ്യുത പോസ്റ്റുകളില്‍ 18 വാട്സിന്റെ 350 എല്‍.ഇ.ഡി ലൈറ്റുകളും മീറ്ററുകളും സ്ഥാപിക്കുന്നതാണ് പ്രോജക്ട്. ഇ ടെണ്ടര്‍ പ്രകാരം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ശ്രീ . അഹമ്മദ് ഷക്കീര്‍,ഈങ്ങാട്ടില്‍ ഹൗസ്,ചാലിയം എന്നവര്‍ 454737.50 രൂപയ്ക്ക് പ്രവൃത്തി ഏറ്റെടുത്ത് കരാര്‍ വച്ചു. (കരാര്‍ നം.13/2023-24 തീയ്യതി-13-11-23). 15-12-2023 ലെ കടലുണ്ടി കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കത്ത് പ്രകാരം പ്രസ്തുത പ്രവൃത്തിയുടെ സൂപ്പര്‍വിഷന്‍ ചാര്‍ജ്ജായി 12762 രൂപ കടലുണ്ടി കെ.എസ്.ഇ.ബി. ക്ക് അടവാക്കിയിട്ടുണ്ട്. കരാറിലെ നിബന്ധന 6 പ്രകാരം കരാര്‍ വച്ച് 10 ദിവസത്തിനകം പ്രവൃത്തി ഏറ്റെടുക്കേണ്ടതും പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം 3 മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതുമാണ്. ഫയല്‍ പ്രകാരം പ്രവ‍ൃത്തിയുടെ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല. പ്രവ‍ൃത്തിയുടെ പൂര്‍ത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ എന്‍ക്വയറിക്ക് (5/3-06-24) മറുപടി ലഭ്യമാക്കിയിട്ടില്ല. പ്രവ‍ൃത്തി പൂര്‍ത്തീകരിച്ച് രേഖകള്‍ സഹിതം വിശദാംശം ലഭ്യമാക്കുന്നതുവരെ ചെലവ് തുകയായ 12762 രൂപ തടസ്സത്തില്‍ വയ്ക്കുന്നു.


 

1-23   സംയുക്തപരിശോധന നടത്താതെ തെരുവുവിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജ് അടവാക്കുന്നു.

    കെ.എസ്.ഇ.ബി യില്‍ നിന്നുള്ള ഡിമാന്റ് നോട്ടീസുകളുടെ അടിസ്ഥാനത്തില്‍ തെരുവു വിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജായി 2023-24 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്ത് 6,64,245/- രൂപ അടവാക്കിയിട്ടുണ്ട്.

    ഫയല്‍ പരിശോധിച്ചതില്‍ 2021-22 വര്‍ഷം ‘നിലാവ്’ പദ്ധതിയുടെ ഭാഗമായി 450 എല്‍.ഇ.ഡി. ബള്‍ബുകളും 2023-24 വര്‍ഷം പ്രൊജക്ട് നമ്പര്‍ 233/24 (SO) ഭാഗമായി 18w-ന്റെ 490 എല്‍.ഇ.ഡി. ബള്‍ബുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ തെരുവിളക്കുകളുടെ എണ്ണം രജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ല. 2023-24 വര്‍ഷം ആകെ തെരുവിളക്കുകളുടെ എണ്ണം, തരം, സ്ഥാനം എന്നിവ വ്യക്തമാക്കുന്ന തെരുവുവിളക്ക് രജിസ്റ്റര്‍ തയ്യാറാക്കിയിട്ടില്ല. നിലവില്‍ സംയുക്തപരിശോധന നടത്തി തെരുവു വിളക്കുകളുടെ എണ്ണം, തരം എന്നിവ തീര്‍ച്ചപ്പെടുത്താതെയാണ് 2023-24 വര്‍ഷത്തില്‍ വൈദ്യുതി ചാര്‍ജ്ജ് അടവാക്കിയിട്ടുള്ളത്. അപാകതയ്ക്ക് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 20/2023-24 തിയതി. 04.06.2024) മറുപടി ലഭ്യമാക്കിയിട്ടില്ല.

    സംയുക്തപരിശോധന നടത്തി തെരുവിളക്കുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും ആയത് അനുസരിച്ച് വൈദ്യുതി ചാര്‍ജ്ജ് അടവാക്കേണ്ടതുമാണ്.


 

1-24   സംയുക്ത പരിശോധന നടത്താതെ വെള്ളക്കരം അടവാക്കുന്നു

    കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള ഡിമാന്റ് നോട്ടീസ് പ്രകാരം ഗ്രാമപഞ്ചായത്തിലെ പൊതുടാപ്പുകളുടെ വെള്ളക്കരമായി 2023-24 സാമ്പത്തിക വര്‍ഷം 8,73,540/- രൂപ വാട്ടര്‍ അതാേറിറ്റിയില്‍ അടവാക്കിയിട്ടുണ്ട്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ എല്ലാ മാസവും 72,795/- രൂപ വീതമാണ് അടവാക്കിയത്.

    വാട്ടര്‍ അതോറിറ്റിയില്‍ നിന്നുമുള്ള ഡിമാന്റ് നോട്ടീസ് പ്രകാരം ഗ്രാമപഞ്ചായത്തില്‍ 60 പൊതു ടാപ്പുകളാണ് ഉള്ളത്. ടാപ്പൊന്നിന് വാര്‍ഷിക വെള്ളക്കരം 14559/- രൂപ നിരക്കിലാണ് 8,73,540/- രൂപ അടവാക്കിയത്. സ്ട്രീറ്റ് ടാപ്പ് രജിസ്റ്റര്‍, ഫയല്‍ എന്നിവ പരിശോധിച്ചതില്‍ 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ‍ 60 പൊതു ടാപ്പുകള്‍ക്കാണ് വെള്ളക്കരം അടവാക്കുന്നത്. ഈ കാലയളവില്‍ പൊതുടാപ്പുകളുടെ സംയുക്ത പരിശോധന നടത്തിയതിന്റെ രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. 05/11/2022, 25/08/2023 എന്നീ തിയതികളില്‍ സംയുക്ത പരിശോധന നടത്താന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്തുകള്‍ നല്‍കിയതല്ലാതെ പൊതുടാപ്പുകളുടെ സംയുക്തപരിശോധന നടത്തുകയോ, പ്രവര്‍ത്തനക്ഷമമായ പൊതുടാപ്പുകളുടെ എണ്ണവും, അവ സ്ഥിതി ചെയ്യുന്ന സ്ഥലവും രേഖപ്പെടുത്തിയിട്ടുള്ള സ്ട്രീറ്റ് ടാപ്പ് രജിസ്റ്റര്‍ കാലികമാക്കി സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. അതുമൂലം ഡിമാന്റ് നോട്ടീസ് പ്രകാരമുള്ള ടാപ്പുകള്‍ നിലവില്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗത്തില്‍ ഉള്ളവയാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിച്ചിട്ടില്ല.

    സംയുക്ത പരിശോധന നടത്തി സ്ട്രീറ്റ് ടാപ്പ് രജിസ്റ്റര്‍ കാലികമാക്കി പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും ടാപ്പുകളുടെ എണ്ണം അനുസരിച്ച് വെള്ളക്കരം അടവാക്കേണ്ടതുമാണ്.


 

1-25   പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം - പിഴ ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല

 

    കടലുണ്ടി പഞ്ചായത്തില്‍ 23-24 സാമ്പത്തിക വര്‍ഷത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നടപ്പാക്കിയ ചില പ്രവൃത്തികളു‍ടെ പൂര്‍ത്തീകരണം വൈകിയതായി കാണുന്നു. കരാര്‍ പ്രകാരം നിശ്ചിതസമയപരിധിക്കകം പ്രവൃത്തികള്‍ പൂര്‍ത്തീകരിയ്ക്കാത്തതിന് കരാറുകാരനില്‍ നിന്ന് നിയമാനുസൃതം പിഴ ഈടാക്കാതെ തുകനല്‍കിയതായി കാണുന്നു. രണ്ടുദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

ക്രമ നം

പ്രോജക്ട്

 

 

ഓഡിറ്റ് വര്‍ഷത്തെ ചെലവ്

 

കരാറുകാരന്‍, അഗ്രി. നമ്പര്‍, തിയ്യതി, എം. ബുക്ക് നമ്പര്‍

ടി. എസ് പ്രകാരം പ്രവര്‍ത്തി പൂര്‍ത്തീകരണ കാലയളവ്, സൈറ്റ് കൈമാറിയ തിയ്യതി, പ്രവൃത്തി പൂര്‍ത്തിയാക്കിയ തിയ്യതി

ഈടാക്കേണ്ട പിഴ

1

196/23-24 (so)

ചെമ്പേതോട് തെക്കെപ്പാലം

 

125/21.8,23

67835

വി.ഫണ്ട്

 

 

ലിജു.എം

59/AE/kdy/D4/21-22 .29-11-21

Mbook. 218 /20-21

 

 

 

6 മാസം

29.11.21

11.4.23

 

പി. എ. സി തുക 266806.83രൂപയുടെ (3%) രൂപ

8004.20

 

2

211/23-24 ആലുങ്കല്‍ ശ്മശാനം റോഡ് (so) ഡ്രെയിനേജ് നിര്‍മ്മാണം

 

 

 

 

ബില്‍നം . 82/ 31/7/23

384764

C.F.C

 

 

 

 

 

പി.സുരേന്ദ്രന്‍

AE/ Kdy/78/21-22 .14.2.22

Mbook. 80/ 22-23

135/22-23

 

 

 

 

6മാസം

14.2.22

24-4-23

 

 

പി. എ. സി തുക 1172659.16രൂപ യുടെ (3%) =35179.77

 

 

Total

 

 

 

43183.97

    1.2.2012 തീയ്യതിയിലെ ജി.ഒ.(പി)13/2012/പി.ഡബ്ള്യു.ഡി കേരള പൊതുമരാമത്ത് മാനുവല്‍ സെക്ഷന്‍ 2112-1 പ്രകാരം കരാറില്‍ വ്യവസ്ഥ ചെയ്ത സമയത്തില്‍ തന്നെ മരാമത്ത് പൂര്‍ത്തീകരിക്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പൂര്‍ത്തീകരണ കാലാവധി പൂര്‍ണ്ണമായോ ഭാഗികമായോ കരാറുകാരന്റെ പിഴവ് മൂലം ദീര്‍ഘിപ്പിക്കേണ്ട ഘട്ടത്തില്‍ പിഴ ഈടാക്കി ദീര്‍ഘിപ്പിക്കാം. പക്ഷേ ഇക്കാര്യത്തിന് എ.ഇ മുഖേന അപേക്ഷിക്കേണ്ടതുണ്ട്. ഇവിടെ ഫയല്‍ പരിശോധിച്ചതില്‍ കരാറുകാരന്‍ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷിച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല .ആദ്യതവണ ദീര്‍ഘിപ്പിക്കുന്നതിന് PAC തുകയുടെ 1 ശതമാനവും ആദ്യതവണക്കു ശേഷം 2 ശതമാനവും ആണ് പിഴ ഈടാക്കേണ്ടത്. മാനുവല്‍ സെക്ഷന്‍ 2112 പ്രകാരം ഒറ്റത്തവണയുള്ള ദീര്‍ഘീകരണം ഒറിജിനല്‍ കാലാവധിയുടെ 25 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. പരമാവധി ദീര്‍ഘീകരണം ഒറിജിനല്‍ കാലാവധിയുടെ 50 ശതമാനത്തില്‍ അധികരിക്കാനും പാടില്ല. . സെക്ഷന്‍ 2005 പ്രകാരം site കൈമാറുന്ന തിയ്യതി മുതല്‍ക്കാണ് പൂര്‍ത്തീകരണ കാലാവധി കണക്കാക്കേണ്ടത്. മേല്‍പ്രവൃത്തികളുടെ ‍ കാലയളവ് ആകെ പൂര്‍ത്തീകരണസമയത്തിന്റെ 50 ശതമാനത്തിലും അധികമായതിനാല്‍ പിഴ ഈടാക്കാതെ ഫെെനല്‍ ബില്‍ അനുവദിച്ചതിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നല്‍കിയ എന്‍ക്വയറിക്ക് (നം.14/23-24 തീയതി 04.06.2024) മറുപടി ലഭ്യമല്ല. പിഴ ഈടാക്കി അറിയിക്കേണ്ടതാണ്

 

 


 

1-26   ഡ്രെയിനേജ് നിര്‍മ്മാണം -പദ്ധതി നടത്തിപ്പിലെ അപാകതകള്‍

    കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വിവിധ ഡ്രെയിനേജ് നിര്‍മ്മാണങ്ങളുടെ ഫയല്‍ പരിശോധിച്ചതില്‍ ഫോംവര്‍ക്ക് ആവശ്യമില്ലാത്ത പ്രവര്‍ത്തികള്‍ക്കും ഫോംവര്‍ക്കിനുള്ള നിരക്ക് ഉള്‍പ്പെടെയുള്ള തുക അനുവദിച്ചതായി കാണുന്നു. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

    ഫയല്‍ പരിശോധിച്ചതില്‍ വിവിധ ഡ്രൈനുകളുടെ ബെഡ് കോണ്‍ക്രീറ്റിനായി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഐറ്റം 11.4.1.1 ആണ്. M ബുക്ക് പ്രകാരം ഐറ്റം 3.5.1 അനുസരിച്ച് മണ്ണെടുത്ത അതേ നീളത്തിലും, വീതിയിലുമാണ് ഡ്രൈന്‍ ബെഡ് കോണ്‍ക്രീറ്റ് നടന്നിട്ടുള്ളത് . അതുകൊണ്ടു തന്നെ ഈ പ്രവൃത്തികളിലൊന്നും ഫോംവര്‍ക്കിന്റെ ആവശ്യകത വേണ്ടി വന്നിട്ടില്ല. ‍ എസ്റ്റിമേറ്റ് പ്രകാരം ഉള്‍പ്പെടുത്തിയ‍ ഐറ്റം 11.4.1.1 ന്റെ ഡാറ്റയില്‍ ഫോംവര്‍ക്കിനായുള്ള 4% തുക കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഫോംവര്‍ക്ക് ആവശ്യമില്ലാത്ത പ്രവൃത്തിയിലും ഫോംവര്‍ക്കിനുള്ള നിരക്കുള്‍പ്പെടുംവിധമുള്ള ഇനങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന്റെ സാഹചര്യം വ്യക്തമല്ല. ഓഡിറ്റ് വര്‍ഷം നടത്തിയ താഴെ ചേര്‍ക്കുന്ന പ്രവൃത്തികളില്‍ പഞ്ചായത്തിനുണ്ടായ അധിക ചെലവ് ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

പ്രോജക്ട് നം./
പേര്

അടങ്കല്‍ ഫണ്ടിനം/
എസ്റ്റിമേ
റ്റിലെ നിരക്ക്

കരാറുകാരന്‍/
കരാര്‍ വിവരം/
നിരക്ക്

നല്‍കിയ
തുക

4%കുറച്ച്
നല്‍കേണ്ട തുക

അധികം
നല്‍കേണ്ടി വന്നത്

1

212/23-24 കൂളിയാളം ഡ്രെയിനേജ്

350000

വി.ഫണ്ട്

7841.6 8

സുദര്‍ശന്‍
21/22-23/ 26.12.22

7841.6 8

4.424m3x
7841.68=
34691.59

4.424m3x
7539.42=
33354.39

1337.2

2

204/23-24 തച്ചരോട്ടി ഡ്രെയിനേജ്

275705തനത് ഫണ്ട്

7841.68

പ്രഭു.പി/
62/22-23/10.3.23

7391.18

7.960x
7391.18 =
58833.79

7.960x
7106.90=
56570.92

2262.87

3

182/23 -24 വല്ലംപുന്നി പുഞ്ചരക്കാട് ഡ്രെയിനേജ്

400000

വി.ഫണ്ട്

7841.68

ഗണേശന്‍.എന്‍
4/23-24/
17.5.23
7841.68

6.565x
7841.68=
51480.63

6.565x
7539.42=
49496.29

1984.34

4

184/23-24 മേപ്പാടം ഡ്രെയിനേജ്

500000

വി.ഫണ്ട്

7841.68

ഹസ്സന്‍കോയ.

5/23-24/17/5/23

7841.68

6.550x
7841.68=
51363

6.550x
7539.42=

49383.20

1980

5

189/23-24 .ഇത്തില്‍കണായി തൊടിയില്‍ പാടം ചിപ്പിറ്റിപ്പാടം
ഡ്രെയിനേജ്

300000

വി.ഫണ്ട്, c.f.c

7841.68

ഗണേശന്‍ .എന്‍

75/22-23/28/3/23

7841.68

4.456x
7841.68=

34942.53

4.456x
7539.42=

33595.65

1346.88

6

163/23-24. ആശുപത്രിപടി
ഡ്രെയിനേജ്

150000

വി.ഫണ്ട്,

7841.68

സുദര്‍ശന്‍.എന്‍

54/22/23/6.3.23

7841.68

4.538x
7841.68=
35585.84

4.538x
7539.42=

34213.88

1371.66

total

 

 

 

 

 

10282.95

        
മണ്ണ് കിളച്ചെടുത്ത അതേ അളവില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഫോം വര്‍ക്ക് ഉള്‍പ്പെടുന്ന തരത്തിലുള്ള ഡാറ്റായുടെ ആവശ്യകത എന്തെന്ന് എസ്റ്റിമേറ്റില്‍ പ്രതിപാദിച്ചിട്ടില്ല. പ്രസ്തുത സാഹചര്യത്തിലും ഫോം വര്‍ക്ക് ഉള്‍പ്പെടുന്ന തരത്തിലുള്ള ഡാറ്റാ തെരെഞ്ഞെടുക്കാനുള്ള സാഹചര്യം വിശദീകരിക്കേണ്ടതും അല്ലാത്തപക്ഷം അധികം നല്‍കിയ തുക തിരികെ ഈടാക്കേണ്ടതുമാണ്. മുന്‍വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലും മേല്‍ അപാകതകള്‍ സൂചിപ്പിച്ചിരുന്നെങ്കിലും തുടര്‍വര്‍ഷങ്ങളിലും അപാകത ആവര്‍ത്തിച്ചതായി കാണുന്നു.


 

1-27   റോഡ് / ഫുട് പാത്ത് നിര്‍മ്മാണം പദ്ധതി നടത്തിപ്പിലെ അപാകത സംബന്ധിച്ച്

    കടലുണ്ടി പഞ്ചായത്തിലെ 23-24 ലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ താഴെ പറയുന്ന നിര്‍മ്മാണപ്രവര്‍ത്തികളുടെ ഫയലുകള്‍ പരിശോധിച്ചതില്‍ ഫോംവര്‍ക്കിന്റെ ആവശ്യകത പരിശോധിക്കാതെ പ്രസ്തുത ഇനത്തിനുംകൂടിയുള്ള തുക ആനുവദിച്ചതായി കാണുന്നു . വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

ക്രമ നം

പ്രോജക്ട് പേര്/നമ്പര്‍

ഉള്‍പ്പെടു

ത്തിയ ഇനം/നിരക്ക്

കരാറുകാരന്‍

ചെയ്ത അളവ്/നല്‍കിയ തുക

ഫോം വര്‍ക്ക് തുക ഒഴിവാക്കി നല്‍കാവുന്ന തുക

4% അധിക തുക

1

സ്നേഹതീരം അങ്കണവാടി ഫുട്പാത്ത്, 178/24 (so)

75.8.1, ഫുട്പാത്ത് കോണ്‍ക്രീറ്റ്

8358.3

മനോജ്.കെ

9.36m3 x 8358.3=
78233.69

9.36m3 x 8036.54=

75222.01

3011.68

2

ശ്രീപുരി റോഡ് മെയിന്റനന്‍സ് 213/24

(so)

75.8.1, റോഡ്ടാറിംങ്

8358.3

എ.കെ.ബാബു

13.402m3 x8358.3= 112017.94

13.402m3 x8036.54=
107705.70

4312.24

3

188/24മേപ്പാടം റോഡ് നിര്‍മ്മാണം (so)

75.8.1, റോഡ്ടാറിംങ്

8358.3

ഹസ്സന്‍കോയ .പി

35.250x8358.3=

294630

35.250x8036.54

283288.035

11342.04

    ഓഡിറ്റ് ടീം 3-6-24 ന് നടത്തിയ സെെറ്റ് പരിശോധനയില്‍ മേല്‍ പ്രവര്‍ത്തികളില്‍ ലഭ്യമായ മുഴുവന്‍ വീതിയിലും കോണ്‍ക്രീറ്റ് പ്രവര്‍ത്തി നടത്തിയതായതാണ് ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ മേല്‍ സൂചിപ്പിച്ച അപാകതകള്‍ ക്രമനം 1,2 എന്നീ പ്രവര്‍ത്തികളില്‍ മുന്‍വര്‍ഷവും ആവര്‍ത്തിച്ചതായി കാണുന്നു. അപാകതയ്ക്ക് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നല്‍കിയ എന്‍ക്വയറിയ്ക്ക് (നം.13/23-24 തീയതി 04.06.2024) മറുപടി ലഭ്യമല്ല. തുടര്‍വര്‍ഷങ്ങളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ആവശ്യകത അനുസരിച്ചുള്ള ഡാറ്റാ തെരെ‍ഞ്ഞെടുക്കാന്‍ ശ്രദ്ധചെലുത്തേണ്ടതാണ്. ഫോം വര്‍ക്ക് ആവശ്യമില്ലാത്ത പ്രവര്‍ത്തികള്‍ക്ക് പ്രസ്തുത നിരക്ക് ഉള്‍പ്പെടുത്തുന്ന വിധത്തിലുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയ സാഹചര്യം വിശദീകരിക്കേണ്ടതും അല്ലാത്തപക്ഷം അധികം അനുവദിച്ച തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്.

 

 

 

 

 

 


 

1-28   പോത്തുകുട്ടി വളര്‍ത്തല്‍‍ - ഇന്‍ഷുറന്‍സ് രേഖ ലഭ്യമല്ല

പ്രോജക്ട് നമ്പര്‍ - 39/23-24

നിര്‍വഹണം - വെറ്ററിനറി സര്‍ജന്‍

പ്രോജക്ടിന്റെ പേര് - പോത്തുകുട്ടി വളര്‍ത്തല്‍ ഗ്രാമപഞ്ചായത്ത് വിഹിതം നല്‍കല്‍

ഫണ്ട്

അടങ്കല്‍

ചെലവ്

വികസന ഫണ്ട്(ജനറല്‍)

100000

56000

ജില്ലാ പഞ്ചായത്ത് വിഹിതം

100000

56000

മറ്റുള്ളവ

200000

112000

ആകെ

400000

224000

    കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ 2023-24 വര്‍ഷം നടപ്പിലാക്കിയ പോത്തുകുട്ടി വളര്‍ത്തല്‍ ഗ്രാമപഞ്ചായത്ത് വിഹിതം നല്‍കല്‍ പദ്ധതി പ്രകാരം ശ്രീമതി. ഇന്ദിര.എം ന് ( വാര്‍ഡ് 5 , ഗുണഭോക്തൃ ലിസ്റ്റ് ക്രമ നമ്പര്‍ 80 ) ശ്രീമതി. അതുല്യ.സി യില്‍ നിന്നും 16,000 രൂപയ്ക്ക് പോത്തുകുട്ടിയെ വാങ്ങി നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് വിഹിതമായി 8,000 രൂപയും ഗുണഭോക്തൃ വിഹിതമായ 8,000 രൂപയും ശ്രീമതി. അതുല്യ.സി യുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. (1. 28/02/2024 – 8,000/-, 2. 13/03/2024 – 4,000/-, 3. 15/03/2024 – 4,000/- )

    വെറ്ററിനറി സര്‍ജനും ശ്രീമതി. ഇന്ദിരയുമായി ചമച്ച കരാര്‍ പ്രകാരം ഉരുവിനെ വളര്‍ത്താനവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും ഇന്‍ഷുറന്‍സിന് ആവശ്യമായ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഫീസ്, വാക്സിനേഷന്‍ ഫീസ് എന്നിവ സ്വയം വഹിക്കുമെന്നും സ്വന്തം ചെലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് ചെയ്യുകയും/പുതുക്കുകയും മൂന്ന് വര്‍ഷക്കാലയളവില്‍ വില്‍ക്കുകയോ കൈമാറുകയോ അന്യാധീനപ്പെടുത്തുകയോ ചെയ്യുകയില്ലെന്നും ശാസ്ത്രീയമായി പരിപാലിച്ചുകൊള്ളുമെന്നും സമ്മതിച്ചിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ലഭ്യമാക്കിയ ശ്രീമതി. ഇന്ദിരയുടെ ഫയലിനൊപ്പം ഹാജരാക്കിയിട്ടില്ല.

    ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഫയലില്‍ സൂക്ഷിക്കാത്തതിന് വിശദീകരണം നല്‍കേണ്ടതാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് ( നം.17 , തീ-04.06.2024 ) മറുപടി ലഭ്യമാക്കിയിട്ടില്ല.

 




 


 

1-29   ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് മരുന്നുകള്‍ വാങ്ങല്‍ - മുഴുവന്‍ മരുന്നുകളും‍ ലഭ്യമായില്ല

1) പ്രോജക്ട് നമ്പര്‍ - 2/23-24

നിര്‍വഹണം - മെഡിക്കല്‍ ഓഫീസര്‍ ( ഹോമിയോ)

പ്രോജക്ടിന്റെ പേര് - ഗവ.ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മരുന്ന് വാങ്ങല്‍

ഫണ്ട് - മെയിന്റന്‍സ് ഫണ്ട് (നോണ്‍റോഡ്)‍

അടങ്കല്‍ - 4,00,000

ചെലവ് - 4,00,000 ( ബില്‍ നമ്പര്‍ - 359/2023-24 , തീ - 01.02.2024 )

    മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) നിര്‍വഹണം നടത്തിയ ഗവ.ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മരുന്ന് വാങ്ങല്‍ പദ്ധതിയില്‍ പ്രൊഫോര്‍മ്മ ഇന്‍വോയ്സ് നം. PF-1089, തീ-20.12.2023 പ്രകാരം 4,00,000/-രൂപ മുന്‍കൂറായി കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോപ്പറേറ്റീവ് ഫാര്‍മസി, പാതിരാപ്പള്ളി, ആലപ്പുഴ എന്ന സ്ഥാപനത്തിന് മരുന്നു വാങ്ങാനായി 01.02.2024 ന് നല്കിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ 1,20,576 രൂപയുടെ മരുന്നുകള്‍ മാത്രമാണ് ലഭ്യമായത്.

2) പ്രോജക്ട് നമ്പര്‍ - 4/23-24

നിര്‍വഹണം - മെഡിക്കല്‍ ഓഫീസര്‍ ( ഹോമിയോ)

പ്രോജക്ടിന്റെ പേര് - എന്‍എച്ച്.എം ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മരുന്ന് വാങ്ങല്‍

ഫണ്ട് - മെയിന്റന്‍സ് ഫണ്ട് (നോണ്‍റോഡ്)‍

അടങ്കല്‍ - 4,00,000

ചെലവ് - 4,00,000 ( ബില്‍ നമ്പര്‍ - 360/2023-24 , തീ - 01.02.2024 )

    മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) നിര്‍വഹണം നടത്തിയ എന്‍എച്ച്.എം ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മരുന്ന് വാങ്ങല്‍ പദ്ധതിയില്‍ പ്രൊഫോര്‍മ്മ ഇന്‍വോയ്സ് നം. PF-1090, തീ-20.12.2023 പ്രകാരം 4,00,000/-രൂപ മുന്‍കൂറായി കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോപ്പറേറ്റീവ് ഫാര്‍മസി, പാതിരാപ്പള്ളി, ആലപ്പുഴ എന്ന സ്ഥാപനത്തിന് മരുന്നു വാങ്ങാനായി 01.02.2024 ന് നല്കിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ 83,073 രൂപയുടെ മരുന്നുകള്‍ മാത്രമാണ് ലഭ്യമായത്.

    5,96,351 രൂപയുടെ (279424 + 316927) ഹോമിയോ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക്(നം.16/തീ-04.06.2024) മറുപടി ലഭ്യമാക്കിയിട്ടില്ല. മരുന്നുകള്‍ പൂര്‍ണ്ണമായി ലഭ്യമാക്കി അറിയിക്കുന്നത് വരെ 5,96,351 രൂപ തടസ്സത്തില്‍ വെക്കുന്നു.


 

1-30   ലൈഫ് ഭവനപദ്ധതി - ഭവനനിര്‍മ്മാണം പൂര്‍ത്തികരിച്ചില്ല

    വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതി(എസ്. സി) പ്രകാരം ‍ 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ എഗ്രിമെന്റ് വെച്ച് ധനസഹായം കൈപ്പറ്റിയ 7 ഗുണഭോക്താക്കള്‍ നാളിതുവരെ ഭവനനിര്‍മ്മാണം‍ പൂര്‍ത്തീകരിക്കാത്തതായി നിര്‍‍വ്വഹണ ഉദ്യോഗസ്ഥന്‍ സൂക്ഷിച്ച ഭവന നിര്‍മ്മാണ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നു. കരാറില്‍ ഏര്‍പ്പെട്ട 6 മാസത്തിനകം ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

ഗുണഭോക്താവിന്റെ പേര്

എഗ്രിമെന്റ് തീയതി

അര്‍ഹമായ ധനസഹായം

കൈപ്പറ്റിയ ഗഡുക്കള്‍/തീയതി

നാളിതുവരെ കൈപ്പറ്റിയ തുക

പൂര്‍ത്തികരിച്ച സ്റ്റേജ്

1

വിജുപാല്‍.വി, സുബിന.എം.ജെ,

പുഞ്ചരക്കാട്ട്, ചാലിയം

21.02.2023

4,00,000

I) – 40,000 / 08.03.2023

40,000

തറ പൂര്‍ത്തീകരിച്ചിട്ടില്ല

2

ബിന്‍സി

W/O വിനേഷ്.ടി,

തറയില്‍ ഹൗസ്,

വട്ടപറമ്പ്, ചാലിയം

12.07.2022

4,00,000

I) – 40,000 / 23.08.2022

40,000

തറ

പൂര്‍ത്തീകരിച്ചിട്ടുണ്ട്

3

അശ്വിനികുമാര്‍, സുനിത.എം,

കീരിത്തറപ്പചി, കടലുണ്ടി

23.02.2023

4,00,000

I) - 40,000 / 08.03.2023

2,00,000

ലിന്റല്‍

II) – 160000 / 14.02.2024

4

സൗമിനി

W/O ഉണ്ണി.സി,

താഴെമുള്ളമ്പലം, കടലുണ്ടി

23.02.2023

4,00,000

I) - 40,000 / 08.03.2023

2,00,000

ലിന്റല്‍

II) – 160000 / 15.03.2023

5

ഷീല.എം.പി, വലിയവീട്ടില്‍, ചാലിയം

 

4,00,000

I) - 40,000 / 08.03.2023

2,00,000

ലിന്റല്‍

II) – 160000 / 19.05.2023

6

മിനി.കെ,

കോമ്പാലി തറയില്‍, കടലുണ്ടി

18.01.2023

4,00,000

I) - 40,000 / 20.02.2023

2,00,000

ലിന്റല്‍

II) – 160000 / 31.10.2023

7

അനു.എം.ടി,

S/O ഹരിദാസന്‍.എം.ടി,

പടിക്കത്താഴം, മണ്ണൂര്‍(PO)

07.02.2023

4,00,000

I) - 40,000 / 21.02.2023

2,00,000

ലിന്റല്‍

II) – 160000 / 31.10.2023

    ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖ സ.ഉ.(കൈ)നം. 34/2018/ത.സ്വ.ഭ.വ, തിയതി 16.3.2018 അനുസരിച്ച് കരാറിലേര്‍പ്പെട്ട് 6 മാസത്തിനകം ഭവന നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും, ടി ഭവനം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുത് എന്നും വ്യവസ്ഥയുണ്ട്. മേല്‍ ഗുണഭോക്താക്കള്‍ ധനസഹായം കൈപ്പറ്റിയിട്ടും ഭവനനിര്‍മ്മാണം നാളിതുവരെ പൂര്‍ത്തീകരിച്ചതായി കാണുന്നില്ല. ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച് രേഖകള്‍ സഹിതം അറിയിക്കേണ്ടതാണ്.

 


 

1-31   ഫയലുകള്‍ ഹാജരാക്കിയില്ല.


    2023-24 വര്‍ഷത്തില്‍ ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണം നടത്തിയ ചുവടെ ചേര്‍ക്കുന്ന പ്രോജക്ടുകളുടെ ഫയലുകളും അനുബന്ധരേഖകളും പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടില്ല.

ക്രമ നം

പ്രോജക്ട് നം/പ്രോജക്ട്

ചെലവ് തുക/ഫണ്ടിനം

1

135/2023-24 പഞ്ചായത്ത് സ്പോര്‍ട്സ് പരിശീലനം

100000(തനത് ഫണ്ട്)

2

318/2023-24സമഗ്ര വിദ്യാഭ്യാസ പരിപാടി

51380 (തനത് ഫണ്ട്)

 

 

    151380

    മേല്‍ ഫയലുകളും അനുബന്ധ രേഖകളും പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 10/2023-24 തീയ്യതി-4-06-24) മറുപടി നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച് 3-06-24ന് നല്‍കിയ ഓഡിറ്റ് റിക്വിസിഷനെ തുടര്‍ന്ന് 1994ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ട് വകുപ്പ് 12 പ്രകാരം ടിയാന് സമന്‍സ് അയച്ച് 24-06 -2024ന് ഫയലുകളുമായി ഡെപ്യൂട്ടി ഡയറക്ടറുടെ മുമ്പാകെ ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അന്നേ ദിവസം ഹാജരായില്ല. രേഖകള്‍ ഓഡിറ്റിന് ഹാജരാക്കുന്നതുവരെ 151380 രൂപയുടെ ചെലവ് തുക തടസ്സത്തില്‍ വയ്ക്കുന്നു.

 


 

ഭാഗം -2
വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -3
ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]

 
3-1   പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം - പിഴ ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല

    കടലുണ്ടി പഞ്ചായത്തില്‍ 23-24 സാമ്പത്തിക വര്‍ഷത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നടപ്പാക്കിയ ചില പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം വൈകിയതായി കാണുന്നു. കരാര്‍ പ്രകാരം നിശ്ചിതസമയപരിധിക്കകം പ്രവൃത്തികള്‍ പൂര്‍ത്തീകരിയ്ക്കാത്തതിന് കരാറുകാരനില്‍ നിന്ന് നിയമാനുസൃതം പിഴ ഈടാക്കാതെ തുകനല്‍കിയതായി കാണുന്നു. രണ്ടുദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

ക്രമ നം

പ്രോജക്ട്

 

 

ഓഡിറ്റ് വര്‍ഷത്തെ ചെലവ്

 

കരാറുകാരന്‍, അഗ്രി. നമ്പര്‍, തിയ്യതി,
എം. ബുക്ക് നമ്പര്‍

ടി. എസ് പ്രകാരം പ്രവര്‍ത്തി പൂര്‍ത്തീക രണ കാലയളവ്, സൈറ്റ് കൈമാറിയ തിയ്യതി, പ്രവൃത്തി പൂര്‍ത്തിയാക്കിയ തിയ്യതി

ഈടാക്കേണ്ട പിഴ

1

196/23-24 (so)

ചെമ്പേതോട് തെക്കെപ്പാലം

 

125/21.8,23

67835

വി.ഫണ്ട്

 

 

ലിജു.എം

59/AE/kdy/D4/21-22 .29-11-21

Mbook. 218 /20-21

 

 

 

6 മാസം

29.11.21

11.4.23

 

പി. എ. സി തുക 266806.83രൂപയുടെ (3%) രൂപ

8004.20

 

2

211/23-24 ആലുങ്കല്‍ ശ്മശാനം റോഡ് (so) ഡ്രെയിനേജ് നിര്‍മ്മാണം

 

 

 

 

ബില്‍നം .82/ 31/7/23

384764

C.F.C

 

 

 

 

 

പി.സുരേന്ദ്രന്‍

AE/ Kdy/78/21-22 .14.2.22

Mbook. 80/ 22-23

135/22-23

 

 

 

 

6മാസം

14.2.22

24-4-23

 

 

പി. എ. സി തുക 1172659.16രൂപ യുടെ (3%) =35179.77

 

 

Total

 

 

 

43183.97

    1.2.2012 തീയ്യതിയിലെ ജി.ഒ.(പി)13/2012/പി.ഡബ്ള്യു.ഡി കേരള പൊതുമരാമത്ത് മാനുവല്‍ സെക്ഷന്‍ 2112-1 പ്രകാരം കരാറില്‍ വ്യവസ്ഥ ചെയ്ത സമയത്തില്‍ തന്നെ മരാമത്ത് പൂര്‍ത്തീകരിക്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പൂര്‍ത്തീകരണ കാലാവധി പൂര്‍ണ്ണമായോ ഭാഗികമായോ കരാറുകാരന്റെ പിഴവ് മൂലം ദീര്‍ഘിപ്പിക്കേണ്ട ഘട്ടത്തില്‍ പിഴ ഈടാക്കി ദീര്‍ഘിപ്പിക്കാം. പക്ഷേ ഇക്കാര്യത്തിന് എ.ഇ മുഖേന അപേക്ഷിക്കേണ്ടതുണ്ട്. ഇവിടെ ഫയല്‍ പരിശോധിച്ചതില്‍ കരാറുകാരന്‍ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷിച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല .ആദ്യതവണ ദീര്‍ഘിപ്പിക്കുന്നതിന് PAC തുകയുടെ 1 ശതമാനവും ആദ്യതവണക്കു ശേഷം 2 ശതമാനവും ആണ് പിഴ ഈടാക്കേണ്ടത്. മാനുവല്‍ സെക്ഷന്‍ 2112 പ്രകാരം ഒറ്റത്തവണയുള്ള ദീര്‍ഘീകരണം ഒറിജിനല്‍ കാലാവധിയുടെ 25 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. പരമാവധി ദീര്‍ഘീകരണം ഒറിജിനല്‍ കാലാവധിയുടെ 50 ശതമാനത്തില്‍ അധികരിക്കാനും പാടില്ല. . സെക്ഷന്‍ 2005 പ്രകാരം site കൈമാറുന്ന തിയ്യതി മുതല്‍ക്കാണ് പൂര്‍ത്തീകരണ കാലാവധി കണക്കാക്കേണ്ടത്. മേല്‍പ്രവൃത്തികളുടെ ‍ കാലയളവ് ആകെ പൂര്‍ത്തീകരണസമയത്തിന്റെ 50 ശതമാനത്തിലും അധികമായതിനാല്‍ പിഴ ഈടാക്കാതെ ഫെെനല്‍ ബില്‍ അനുവദിച്ചതിന് വിശദീകരണം നല്‍കേണ്ടതാണ്. ഓഡിറ്റ് എന്‍ക്വയറി നം.14/23-24 തീയതി 04.06.2024 നും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ മറുപടി ലഭ്യമാക്കിയിട്ടില്ല. തുക ഉത്തരവാദിയായ അസിസ്റ്റന്റ് എഞ്ചിനീയറില്‍ നിന്നോ അല്ലാത്ത പക്ഷം കരാറുകാരനില്‍ നിന്നോ ഈടാക്കി അറിയിക്കേണ്ടതാണ്.

 

 


 

ഭാഗം -4
പൊതു വിവരങ്ങളും ഓഡിറ്റ്‌ പ്രത്യവലോകനവും

 
4-1   വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം

വര്‍ഷം

സര്‍ട്ടിഫിക്കേഷന് കണക്കുകള്‍
പരിശോധിച്ച തീയതി

സര്‍ട്ടിഫിക്കറ്റ് നമ്പര്‍/
തീയതി

2023-24

28.05.2024 മുതല്‍ 04.06.2024 വരെ

ഈ റിപ്പോര്‍ട്ടിനോടൊപ്പം പുറപ്പെടുവിച്ചു


 

4-2   സംയുക്ത പ്രോജക്ടുകള്‍ക്കു ലഭിച്ച ഫണ്ട് വിനിയോഗം

 

വിഹിതം നല്‍കിയ സ്ഥാപനംതുക ലഭിച്ച വര്‍ഷംലഭിച്ച തുകപ്രോജക്ടിന്റെ
പേര്
ചെലവ്ബാല
ന്‍സ്

 

 

 

 

ബ്ലോക്ക് പഞ്ചായത്ത്

2023-2412,96,000ലൈഫ് മിഷന്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവന നിര്‍മ്മാണം-പട്ടികജാതി12,96,0000
18,08,000ലൈഫ് മിഷന്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവന നിര്‍മ്മാണം-പൊതുവിഭാഗം18,08,0000
6,63,795ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്6,63,7950
2,50,000ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി2,50,0000
ആകെ40,17,795 40,17,795 
ജില്ലാ പഞ്ചായത്ത്2023-2456,000പോത്തുകുുട്ടി വളര്‍ത്തല്‍56,0000
2,80,000ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്2,80,0000
ആകെ3,36,000 3,36,000 

 

 


 

4-3   നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍

.ഇല്ല


 

4-4   മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍

ഇല്ല


 

4-5   വായ്പ / വായ്പാതിരിച്ചടവ്

    ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവശേഷിക്കുന്ന വായ്പ തുകയുടെയും വിശദവിവരം താഴെ കൊടുക്കുന്നു.

 

വായ്പയുടെ പേര്/

ഉദ്ദേശ്യം

 

ഉത്തരവ് നം/

തിയ്യതി

 

സാമ്പ ത്തിക വര്‍ഷം

 

തന്‍ വര്‍ഷം എടു ത്ത വായ്പ തുക

 

വര്‍ഷാരം ഭത്തില്‍ തിരിച്ച ടയ്ക്കാന്‍ ബാക്കിയു ണ്ടായിരുന്ന തുക

തന്‍വര്‍ഷം തിരിച്ചടച്ച തുക

 

വര്‍ഷാവ

സാനം തിരിച്ച ടയ്ക്കാന്‍ ബാക്കി യുള്ള തുക

മുതല്‍പലിശ


കെ.യു.

ആര്‍.ഡി.

എഫ്.സി ലോണ്‍

 2023-2430,40,00066,21,08715,34,593081,26,494
 2023-2416,60,00000016,60,000
ആകെ  47,00,00066,21,08715,34,593 97,86,494

 


 

4-6   സ്ഥിര നിക്ഷേപം

വര്‍ഷാരംഭത്തില്‍ ഉണ്ടായിരുന്ന സ്ഥിര നിക്ഷേപം

3,500

തന്‍വര്‍ഷം നിക്ഷേപിച്ച തുക

-

ആകെ

3,500

തന്നാണ്ടില്‍ പിന്‍വലിച്ച തുക

-

വര്‍ഷാവസാനം അവശേഷിക്കുന്ന സ്ഥിരനിക്ഷേപം

3,500





വര്‍ഷാവസാനം അവശേഷിക്കുന്ന സ്ഥിരനിക്ഷേപങ്ങളുടെ വിവരം താഴെ കൊടുക്കുന്നു.

ക്രമ നം

സ്ഥാപനത്തിന്റെ പേര് (ബാങ്ക്/ട്രഷറി/ പോസ്റ്റ് ഓഫീസ്)

നിക്ഷേപിച്ച തിയതി

കാലയളവ്

തുക

റിമാര്‍ക്ക്സ്

1


കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ലിമിറ്റഡ്, മലപ്പുറം

ഓഹരി

27.07.1977

 

1000

ഷെയര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല.

 

2

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, ഓഹരി

18.03.1989

 

2500

ഷെയര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല.

ആകെ

3,500

 


 

4-7   ഓഡിറ്റ് റിക്കവറി

     ഈയിനത്തില്‍ തന്‍വര്‍ഷം ലഭിച്ച 67,891/- രൂപയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

റിപ്പോര്‍ട്ട് വര്‍ഷം

ഭാഗം/ ഖണ്ഡിക

ഈടാ
ക്കിയ തുക


ഒടുക്കിയ ആളുടെ
പേരും ഉദ്യോഗപ്പേരും

രശീത് നമ്പര്‍ തിയ്യതി

1997-98

ഖണ്ഡിക 14

3,091

ശ്രീ. ടി.ടി.കെ. ബാലന്‍

1231204606,
dtd-24.02.2024

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഈടാക്കിയ തുക 64,800ശ്രീ. ഫാസില്‍ ഷാ. എെ, സെക്രട്ടറി (റിട്ട.)1230000862,
dtd-18.03.2024
  67,891  


 

4-8   സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്

    പഞ്ചായത്തിലെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം 23-ാം വകുപ്പു പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ഓഡിറ്റ് വര്‍ഷം, ഖണ്ഡിക നം

സമാഹൃത റിപ്പോര്‍ട്ട് വര്‍ഷം, ഖണ്ഡിക നം

വിഷയം

1999-00, 422003-04, 11.13.5.16മൈത്രീ ഭവന പദ്ധതി ഉത്തരവാദിത്വം നിറവേറ്റിയില്ല
2000-01, 72003-04, 11.14മറ്റ് പരാമര്‍ശം - കേച്ചേരി മിനി കുടിവെളള പദ്ധതി അധിക തുക ഈടാക്കിയതിന്റെ വിവരം പദ്ധതിയുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കണം

1999-00, 35

 

2003-04, 11.14ചാലിയം കടവ് ലേലം കരാറുകാരന് ഇളവ് ചെയ്ത തുകക്ക് സര്‍ക്കാര്‍ സാധൂകരണം ലഭ്യമാക്കണം.
 2014-15, 4.2.9
(അവലോകനം)
ആര്‍. എം. എഫ്. അധികം ഒടുക്കി
 2014-15, 5.7.7
(പ്രവര്‍ത്തന ക്ഷമതാ റിപ്പോര്‍ട്ട്)
മൃഗാശുപത്രി – വാടക നല്‍കിയില്ല
 2014-15, 5.7.12
(പ്രവര്‍ത്തന ക്ഷമതാ റിപ്പോര്‍ട്ട്)
കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയില്ല
 2014-15, 5.7.12
(പ്രവര്‍ത്തന ക്ഷമതാ റിപ്പോര്‍ട്ട്)
ഗോരക്ഷാ ക്യാംപ് നടത്തിയില്ല
 2014-15, 5.7.12 B
(പ്രവര്‍ത്തന ക്ഷമതാ റിപ്പോര്‍ട്ട്)
സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതില്‍ കാലതാമസം
 2014-15, 5.7.12
(പ്രവര്‍ത്തന ക്ഷമതാ റിപ്പോര്‍ട്ട്)
തെരുവു വിളക്കുകളുടെ കണക്കെടുപ്പു നടത്തുന്നില്ല.
2013-14, 2014-15, 3-312016-17, 4.2.1പുറമ്പോക്ക് സംരക്ഷണം – അപാകതകള്‍
2014-15, 2-52016-17,
അനുബന്ധം - 4
തൊഴില്‍നികുതി – അപാകതകള്‍
2015-16, 2-62016-17,
അനുബന്ധം -5
തൊഴില്‍നികുതി – അപാകതകള്‍


 

4-9   ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം

(എ)ചാര്‍ജ് നടപടികളുടെ വിവരം

ഇല്ല


(ബി)സര്‍ചാര്‍ജ് നടപടികളുടെ വിവരം

ക്രമ നം

റിപ്പോര്‍ട്ട് വര്‍ഷം


ണ്ഡി ക നം.
ഉത്തരവാദി
യായ ഉദ്യോ ഗസ്ഥന്റെ
പേര്,ഔദ്യോ
ഗികസ്ഥാനം, ഭരണവകുപ്പ്

സര്‍ചാര്‍ജ്

സര്‍ട്ടിഫിക്കറ്റ്

സ്വയം അടവാ
ക്കിയ തുക (രസീത് ന മ്പര്‍/ തീയ തി)

റവ ന്യൂ റിക്ക വറി നട പടി
യിലൂ ടെ ഈ ടാ
ക്കി യ തുക

(തീയ തി)

കോടതി
വ്യവഹാര
ങ്ങളില്‍

 

ആ കെ

ലഭ്യ
മായ തുക

അവ ശേ
ഷി ക്കു ന്ന തു ക/
ബാ ധ്യ ത

 

റി മാര്‍
ക്ക് സ്

നമ്പരും തീയതിയും

തുക

 

ഉള്‍
പ്പെട്ട തു ക

 

ഈ ടാ
ക്കി യ തു ക

1

2

3

4

5

6

7

8

9

10

11

12

13

1

1997-98

14

T.T.K Balan, SecretaryLF.9086/
Spl Cell.
SC4/2001 Dt.3.10.02, 22.10.02

3091

-

-

-

-

-

-

-


 

4-10   ഓഡിറ്റ് പ്രത്യവലോകനം

(എ). സംക്ഷിപ്ത വിവരം

ഓഡിറ്റ് വര്‍ഷത്തെ ആകെ വരവ് (രസീത് ആന്റ് പേയ്‍മെന്റ് പ്രകാരം)

869,51,792

ഓഡിറ്റ് വര്‍ഷത്തെ ആകെ ചെലവ് (രസീത് ആന്റ് പേയ്‍മെന്റ് പ്രകാരം)

605,95,972

വരവിനത്തിലുള്ള നഷ്ടം / ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക

0

ചെലവിനങ്ങളിലുള്ള നഷ്ടം / ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക

43184

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

25,48,006

 

(ബി). പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം

ഖണ്ഡിക നമ്പര്‍

തുക

ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും

3-1

43,184

ശ്രീമതി. അനി എെസക്ക്, അസിസ്റ്റന്റ് എഞ്ചിനീയര്‍
 

43184

 

 

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക നമ്പര്‍തുകഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും

 

1-20

1,42,775ശ്രീ. കെ.പി.എം.നവാസ്, സെക്രട്ടറി
4,00,000ശ്രീ. സുരേഷ്. വി.കെ. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്
11,44,738ശ്രീ. രമണന്‍. ആര്‍, സെക്രട്ടറി
1-211,00,000ശ്രീമതി. ഭവ്യ.കെ,
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍
1-2212,762ശ്രീ. രമണന്‍. ആര്‍, സെക്രട്ടറി.
1-295,96,351ഡോ. രൂപ ജിനദേവന്‍,
മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ)
1-31151380ശ്രീ.അബ്ദുള്‍ സലാം,ഹെഡ്മാസ്റ്റര്‍
 2548006 

 



(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം


ഇല്ല


(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ

ഇല്ല



(ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന് / തടസ്സത്തിന് ഉത്തരവാദികളായവരുടെ പേരും സ്ഥിരം മേല്‍വിലാസവും

പേരും ഉദ്യോഗപ്പേരും

ഇപ്പോഴത്തെ (ഓഡിറ്റ്

നടന്ന സമയത്തെ)

ഔദ്യോഗിക
മേല്‍വിലാസം

സ്ഥിരം
മേല്‍വിലാസം
ശ്രീ. കെ.പി.എം. നവാസ്
സെക്രട്ടറി
സെക്രട്ടറി,
തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്
വയപ്പുറത്ത് താഴക്കുനി, എടക്കുളം, കൊയിലാണ്ടി (പി.ഒ.) 673306, കോഴിക്കോട്
ശ്രീ. സുരേഷ്. വി.കെ. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്അസിസ്റ്റന്റ് സെക്രട്ടറി,
കടലുണ്ടി ഗ്രാമപഞ്ചായത്ത്
അക്ഷരം
YMRC റോഡ്, വട്ടക്കിണര്‍
കാലിക്കറ്റ് ആര്‍ട്സ് & സയന്‍സ് കോളേജ് (പി.ഒ.) 673018
ശ്രീ. രമണന്‍. ആര്‍ സെക്രട്ടറിസെക്രട്ടറി,
കടലുണ്ടി ഗ്രാമപഞ്ചായത്ത്
കൊല്ലപുറത്ത് ഹൌസ്, കരുനാഗപ്പള്ളി, ചെറിയ അഴീക്കല്‍ (പി.ഒ.) ആലപ്പാട്, കൊല്ലം 690573
ശ്രീമതി. അനി. എെസക്ക്,
അസിസ്റ്റന്റ് എഞ്ചിനീയര്‍-ഇന്‍-ചാര്‍ജ്ജ്

അസിസ്റ്റന്റ്
എഞ്ചിനീയര്‍-ഇന്‍-ചാര്‍ജ്ജ്,

കടലുണ്ടി
ഗ്രാമപഞ്ചായത്ത്

അമ്പാഴശ്ശേരി ഹൌസ്, ശാന്തിനഗര്‍, തേഞ്ഞിപ്പാലം(പി.ഒ) 673636, മലപ്പുറം
ശ്രീമതി. ഭവ്യ.കെ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍,
കടലുണ്ടി ഗ്രാമപഞ്ചായത്ത്
കൊടക്കാടന്‍ ഹൗസ്, ഫറോക്ക്(പി.ഒ),
കോഴിക്കോട്-673631
ഡോ. രൂപ ജിനദേവന്‍,
മെഡിക്കല്‍ഓഫീസര്‍
(ഹോമിയോ)
മെഡിക്കല്‍ഓഫീസര്‍
(ഹോമിയോ)
കടലുണ്ടിഗ്രാമപഞ്ചായത്ത്
മായാമോഹനം,
കൊക്കിവളവ്, ഫറോക്ക്കോളജ്(പി.ഒ),
കോഴിക്കോട്
ശ്രീ. അബ്ദുള്‍ സലാം ഹെഡ് മാസ്റ്റര്‍ഹെഡ് മാസ്റ്റര്‍കഴകം ചാലില്‍, പടനിലം പി.ഒ. കുന്നമംഗലം, 673571

 

 


 

4-11   തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

ഓഡിറ്റ് വര്‍ഷം

ഈ വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച ഏറ്റവും ഒടുവിലത്തെ കത്തിട
പാടിന്റെ വിവരം

തീര്‍പ്പാക്കാന
വശേഷിക്കുന്ന ഖണ്ഡിക
കളുടെ
എണ്ണം


തീര്‍പ്പാക്കാനവശേ
ഷിക്കുന്ന
ഖണ്ഡികകള്‍

1997-98

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(3) തീയതി-24.04.2023

1

14
1999-00കെ.എസ്.എ.കെ.കെ.ഡി. പി1/1939/23 തീയതി-31.05.2024235, 42

2000-01 (പ്ലാന്‍)

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(7) തീയതി-24.04.2023

6

6,10, 11(2), (3), 12,19

2000-01
(നോണ്‍പ്ലാന്‍)

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(6) തീയതി-24.04.2023

1

2-5

2001-02
(പ്ലാന്‍)

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(8) തീയതി-24.04.2023

1

3-1

2002-03 (വരവ്)

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(9) തീയതി-24.04.2023

1

2-2

2002-03 (ചെലവ്)

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(10) തീയതി-24.04.2023

3

2-1, 2-4, 2-11

2004-05

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(12) തീയതി-24.04.2023

3

3-15, 3-16, 3-17

2007-08

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(15) തീയതി-24.04.2023

10

3-2, 3-7, 3-12, 3-16, 3-18, 3-19, 3-20,3-21, 3-29, 3-30

2008-09

എല്‍.എഫ്.കെ.കെ.ഡി.പി.2/
62/2015, 01.07.2013

2

28,29

2009-10

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(16) തീയതി-24.04.2023

1

3-8

2010-11 & 2011-12

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(17) തീയതി-24.04.2023

3

3-9, 3-11, 3-16

2012-13

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(18) തീയതി-24.04.2023

1

3-7, 3-13, 4-1

2013-14, 2014-15

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(19) തീയതി-24.04.2023

16

2-5, 3-3, 3-5, 3-6, 3-7, 3-8,3-9,
3-12, 3-14, 3-16, 3-17, 3-18, 3-19,
3-20, 3-23, 3-26, 4-1

2015-16

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(20) തീയതി-24.04.2023

8

2-2, 2-5, 2-6, 2-8,
3-1, 3-2, 3-3, 3-11

2016-17

കെ.എസ്.എ.കെ.കെ.ഡി. പി1/381/22(21) തീയതി-24.04.2023

4

2-1, 2-3, 3-2, 3-16
2017-18കെ.എസ്.എ.കെ.കെ.ഡി.പി16/ 1574/19 തീ-30.11.2019162-1, 2-2, 3-1, 3-2, 3-3, 3-4, 3-5,3-6, 3-8,3-9, 3-11, 3-12,
3-13, 3-14, 3-15, 3-16
2018-19കെ.എസ്.എ.കെ.കെ.ഡി. പി.8/381/22(22) തീയതി 24.04.23241-12(4), 1-12-15(1), 1-13-5,
1-13-6, 1-13-7, 1-14-1, 1-14-2,
1-14-3, 1-14-4, 1-14-5, 1-14-6,
1-14-7, 1-14-8, 1-14-10, 1-14-14, 1-14-15(1),(2), 1-14-16, 1-14-17, 2-1, 3-1, 3-2, 3-3, 3-4, 4-10
2019-20കെ.എസ്.എ.കെ.കെ.ഡി. പി1/361/23 തീയതി-11.05.2023101-1, 1-2, 1-4-1, 1-5, 1-7, 1-10, 1-12, 1-13, 4-8,4-11
2020-21കെ.എസ്.എ.കെ.കെ.ഡി. പി1/360/23
തീയതി-03.06.2023
301-1,1-2,1-4-1,1-7,1-8,1-9,
1-10,1-11,1-12,1-14,1-15,
1-16,1-17,1-18,1-191-20,,
1-21,1-22,1-23,1-24,1-25,
1-26,1-27,1-28,1-29,1-30,
1-31,4-8,4-11
2021-22കെ.എസ്.എ.കെ.കെ.ഡി. പി1/1939/23(2) തീയതി-31.05.2024271-2,1-8(3,4),1-9,1-10(2),1-11,
1-12, 1-15,1-18, 1-20,
1-21, 1-22, 1-26, 1-27, 1-28, 1-29, 1-30, 1-32, 1-34, 1-35, 1-36, 2-1(3,4), 3-2,3-3,3-4,3-6,4-8,4-11
2022-23കെ.എസ്.എ.കെ.കെ.ഡി. പി1/417/24 തീയതി-07.05.2024401-1-1 മുതല്‍ 1-1-8 വരെ, 1-4-1, 1-9, 1-10, 1-11,
1-14, 1-15, 1-16 മുതല്‍ 1-24 വരെ, 1-26, 1-27, 1-29, 1-30, 1-31, 1-32, 1-34, 1-35, 1-36(1,3,4), 1-37, 1-39 3-1, 3-2, 3-3, 3-4, 4-8, 4-11

 













ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കോഴിക്കോട്

 


 




 

Annexure-1
Audit Certificate
 

i. I have audited the attached Financial statements approved vide resolution number 2/1 dated 2/1 dated 15-05-2024 and submitted on 15-05-2024 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2024 and Balance sheet as on 31-03-2024 , with supporting forms, of the Kadalundi Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2023-2024 and Financial position of Kadalundi Grama Panchayat as on 31-03-2024

Date:  19/08/2024

Deputy Director

Kerala State Audit Department

Audit Report appended to the Audit Certificate of Kadalundi Grama Panchayat for the Year 2023-2024.

1.Major Observations

Nil

2.Other Observations

1. The following mandatory financial statements prescribed in accounting rules are not submitted for audit (eg:- Ratios and Notes)

2. Cash flow statement-Net increase / decrease in cashflow does not match with the difference between the opening balance and closing balance of cash and cash equivalents.

3. Physical verification certificate of closing stock has not been recorded

4. E- Tender Fee does not deposit Own Fund Account
5. Misclassification of Receipt Voucher

6. The project excuted by the Asst.Engineer have been part billed but no amount has been entered under the head Capital Work in progress

7. Payment voucher misclassification
8. Share certificate not renewed


 

   അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
 

    കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ 2023-2024 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.


 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കോഴിക്കോട്
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്